ശ്യാം :എടാ കുളം എന്നൊക്കെ പറഞ്ഞത് ഇത് നിങ്ങളുടെ സ്വന്തം ആണോ…
കുട്ടൻ :പിന്നെ നീയെന്താ കരുതിയത്..
ശ്യാം :ഞാൻ കരുതി ഈ നാട്ടിൻ പുറത്ത് ഒക്കെ കാണില്ലേ പിള്ളേർ ഒക്കെ വന്ന് തലകുത്തി മറിയുന്നത് പെണ്ണുങ്ങൾ സൈഡിൽ നിന്ന് തുണി ഇറ്റി കഴുകുന്നത്….
കുട്ടൻ : ആഹാ അതും ഉണ്ട് ഞാൻ അങ്ങോട്ട് പോകാറില്ല…
ശ്യാം :എന്തെ….!
കുട്ടൻ :ഇതാകുമ്പോൾ നമ്മുടെ പറമ്പിൽ തന്നെ അല്ലേ…
ശ്യാം :എടാ നമുക്ക് അവിടെ പോകാം ടാ…
കുട്ടൻ :എടാ വായി നോക്കി അവിടെ പെൺപിള്ളേർ ഉണ്ടെങ്കിൽ കാണാൻ അല്ലേ…
ശ്യാം :ശെ കണ്ടു പിടിച്ചു….
കുട്ടൻ :എടാ അവിടെ ഈ നാട്ടിലെ സർവ്വ എണ്ണവും വന്നു നെരങ്ങുന്ന സ്ഥലം ആണ്… പിന്നെ തുണി കഴുകിയ വെള്ളവും നമ്മൾ കുളിക്കുന്ന വെള്ളത്തിൽ തന്നെ ആണ്. ഞാൻ ഒരിക്കൽ പോയത് ആണ് ചില ആൾക്കാർ കഴുകി കീറി പോകുന്ന തുണി അവിടെ തന്നെ കളയും.. സത്യം പറഞ്ഞാൽ അത് കാണുമ്പോൾ എനിക്ക് ദേഷ്യം വെരും. എല്ലാം ഉണ്ടായിട്ടും അത് സൂക്ഷിച്ചു കൊണ്ട് നടക്കാൻ ഈ നാട്ടുകാർക്ക് അറിയില്ല…
ശ്യാം :ഓഹ് എന്നാൽ പോകേണ്ട ഇവിടെ തന്നെ ഓക്കേ…
പടവ് ഇറങ്ങി കൊണ്ട് വന്ന ഡ്രസ്സ് ഊരി പടവിൽ വെച്ചു. തോർത്തു എടുത്തു ചുറ്റി കുളത്തിലേക്ക് ഒറ്റ ചാട്ടം. തൊട്ട് പിറകെ കുട്ടനും ചാടി. നല്ല കണ്ണീർ പോലത്തെ വെള്ളം പക്ഷേ അത് കൽപടവുകൾക്ക് മുന്നിൽ മാത്രം പിന്നെ അങ്ങോട്ട് ചെറിയ പച്ചപ്പ് പിടിച്ചു കാണാൻ തുടങ്ങും. രണ്ടാളും നന്നായി കുളിച്ചു ബഹളം വെച്ച് ഉല്ലസിച്ചു. കുട്ടൻ കുളിച്ചു കേറിയെങ്കിലും ശ്യാം പിന്നെയും കുളത്തിൽ തന്നെ കിടന്നു.
കുട്ടൻ കൊണ്ട് വന്ന ഒറ്റ മുണ്ട് കുത്തിയുടുത്തു അവനു വേണ്ടി കാത്തിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവൻ കരയ്ക്ക് കയറി വന്നു തല തുവർത്തി എന്നിട്ട് കരയിൽ ഉണ്ടായിരുന്ന തന്റെ ട്രാക് ഷൂട്ട് എടുത്തു ഇട്ടു. പെട്ടെന്ന് കാൽ വഴുതി ശ്യാം താഴേക്കു വീണു ആ വീഴ്ചയിൽ മുട്ട് നന്നായി ഇടിക്കുകയും ചെയ്തു. അവിടെ നിന്ന് ഉരുണ്ട് കുളത്തിലേക്ക് ചെന്നു മറിഞ്ഞു. കുട്ടൻ പിടിക്കാൻ നോക്കി എങ്കിലും ശ്യാം അപ്പോഴേക്കും കുളത്തിലേക്ക് മറിഞ്ഞിരുന്നു..
കുട്ടൻ :ശ്യാമേ ടാ…..
കൈയിൽ മടക്കി വെച്ചിരുന്ന തന്റെ ഇട്ടു കൊണ്ട് വന്ന ഡ്രസ്സ് കൈ പടവിലേക്ക് എറിഞ്ഞു കൊണ്ട് കുട്ടൻ അവന്റെ അടുത്തേക്ക് ഓടി.അപ്പോഴേക്കും ശ്യാം വെള്ളത്തിൽ എത്തിയിരുന്നു. വെള്ളത്തിൽ ആയത് കൊണ്ട് തല പൊട്ടിയില്ല പക്ഷേ കാലിന്റെ മുട്ടിനു താഴെ നല്ല പോലെ ഇടിച്ചു തൊലി പോയിട്ടുണ്ട്…അപ്പോഴേക്കും കുട്ടൻ അവനെ കൈയിൽ താങ്ങി പിടിച്ചു കരയിലേക്ക് കയറി..
കുട്ടൻ : ടാ ശ്യാമേ…..
ശ്യാം :ആഹ്ഹ്ഹ് എന്റമ്മേ…. കാൽ ചേർത്ത് പിടിച്ചു കൊണ്ട് ശ്യാം കരഞ്ഞു…
കുട്ടൻ എന്താ ചെയ്യേണ്ടത് എന്ന് ആലോചിച്ചു നിന്ന് പോയി. വേദന മെല്ലെ മാറി തുടങ്ങിയപ്പോൾ ശ്യാം മെല്ലെ തല പൊക്കി കുട്ടനെ നോക്കി… അപ്പോഴും അവന്റെ കണ്ണിൽ വേദന നിറഞ്ഞു നിന്നു…
കുട്ടൻ :ടാ കുഴപ്പം വല്ലോം ഉണ്ടോ പ്രശ്നം ആയോ….
ശ്യാം :മോനെ പരലോകം കണ്ടു… നിന്റെ മുത്തശ്ശനോട് പറ അയ്യവും പറമ്പും വൃത്തി ആക്കാൻ വരുന്നവരെ കൊണ്ട് ആദ്യം ഈ പായൽ തേച്ച് കഴുകിക്കാൻ…
കുട്ടൻ ചിരിച്ചു കൊണ്ട് ആണ് അതിനു മറുപടി പറഞ്ഞു..
കുട്ടൻ :എടാ ഞാൻ പറഞ്ഞില്ലേ ഇവിടെ കിടന്നു നെകളിപ്പ് കാണിച്ചാൽ കൈയും കാലും ഒക്കെ തിരിയും…
ശ്യാം :അയ്യോ അനുഭവിച്ചു അറിഞ്ഞു. സത്യം പറ നിന്റെ വീട്ടിൽ ചാത്തൻ സേവ വല്ലോം ഉണ്ടോ….
കുട്ടൻ ഇതെല്ലാം ചിരിച്ചു കൊണ്ടാണ് കേട്ട് ഇരുന്നത്…! വേദന കുറച്ചു കുറഞ്ഞപ്പോൾ അവൻ മെല്ലെ കുട്ടന്റെ കൈയിൽ പിടിച്ചു എഴുന്നേറ്റു.. കാല് ഊനുമ്പോൾ നല്ല പോലെ വേദന കാലിന്റെ മുട്ടിനു താഴെ അനുഭവപെട്ടു. നേരെ മുകളിലേക്ക് നോക്കിയപ്പോൾ ഇത്രയും പടിക്കെട്ട് മുകളിൽ വരെ കയറണം എന്ന ചിന്തയിൽ കുട്ടനെ നോക്കി..
ശ്യാം :നിന്റെ മുത്തശ്ശനോട് പറഞ്ഞു എന്നാൽ പിന്നെ ആയിരത്തി എട്ടു ആക്കി പളനി മല ആക്കിയാൽ പോരാരുന്നോ…
