നന്ദിനി 8അടിപൊളി  

പിന്നെ പാടവും തെങ്ങും തോപ്പുകളും അവർക്ക് ഉണ്ട് അതിൽ നിന്നു തന്നെ നല്ല വരുമാനം കിട്ടുന്നുമുണ്ട് . വീട്ടിൽ അത്യാവശ്യം പുറം പണിക്കാർ വരാറുമുണ്ട്. ഇനി മുത്തശ്ശിയെ പരിചയപെടാം രാജേശ്വരി, മുത്തശ്ശൻ രവീന്ദ്രൻ നായർ. ഇനി കഥയിലെക്ക് പോകാം…

മുത്തശ്ശി :എന്താ കുട്ടിയെ, രാവിലെ തന്നെ കാത്തിരിപ്പ് തുടങ്ങിയോ…. അവൻ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത്. എപ്പോഴും വന്നു ഉമ്മറത്തു നിന്ന് പടിപ്പുര നോക്കി നിൽക്കേണ്ട കാര്യം ഉണ്ടോ…?

നന്ദിനി :ഹേയ് ഇല്ല മുത്തശ്ശി… ഞാൻ പണിക്കാർ ആരൊക്കെ ഉണ്ടെന്ന് നോക്കിയതാ…

മുത്തശ്ശൻ :അതിന് ഇന്ന് ആരെയും വിളിച്ചിട്ടില്ലല്ലോ പുറം പണിക്ക്…

മുത്തശ്ശിയുടെ പൊട്ടിചിരി തന്നെ ആയിരുന്നു അതിനുള്ള മറുപടിയും. തലയിൽ കൈ വെച്ച് കൊണ്ട് നന്ദിനി തിരികെ നടന്നു പോകുന്നത് കാണാം. ആൾ നല്ല നാണക്കാരി ആണ് അത് പോലെ കുട്ടനെ ഭയങ്കര ഇഷ്ടവും ആണ്. കഥ നടക്കുന്നത് 2020 കാലഘട്ടം ആണ്. കുട്ടൻ നാട്ടിലേക്ക് ലീവിന് വരുക ആയിരുന്നു ഒപ്പം പുള്ളിക്ക് പാസ്സ്പോർട്ട്‌ കാര്യങ്ങൾക്ക് കൂടി ആണ് നാട്ടിൽ വരുന്നതും.

നന്ദിനി ഇടയ്ക്ക് പടിപ്പുര മുന്നിൽ വന്നു വയലിൽ കൂടി ഉള്ളിലേക്ക് നോക്കും ആരെങ്കിലും വരുന്നുണ്ടോ എന്ന്. സാധാരണ കുട്ടേട്ടൻ വന്നാലും ആ വഴിയാണ് വരിക. കുട്ടേട്ടന് വയലിൽ കൂടി നടക്കുന്നത് ഭയങ്കര ഇഷ്ടം ആണ് അത് അവൾക്ക് അറിയാം. കാണാതെ വരുമ്പോൾ പാവം അത് പോലെ തിരിച്ചു പോകും.

മുത്തശ്ശി വിളിക്കുമ്പോൾ ഓടി പോകും ആ സമയത്ത് അവളുടെ കൊലുസ്സിന്റെ ശബ്ദം കേൾക്കാൻ പ്രത്യേക ചേല് ആണ്. സമയം ഉച്ചയോടു അടുത്തപ്പോൾ പടിപ്പുര വാതിൽ നിന്ന് മുത്തശ്ശി എന്നൊരു ശബ്ദം കേട്ടു. അകത്തു ഇരിക്കുക ആയിരുന്ന നന്ദിനി പെട്ടെന്ന് എഴുന്നേറ്റ് അതുവരെ കാണണം എന്ന് വിചാരിച്ചു നിന്ന ആൾക്ക് എന്തോ പെട്ടെന്ന് ഒരു നാണം വന്ന പോലെ നിന്നു.

മുത്തശ്ശി :ആ കുട്ടി വന്നുന്നു തോന്നണു… അഹ് ഇപ്പോൾ നിനക്ക് കാണണ്ടേ എന്തുപറ്റി അവൻ ഇങ്ങ് വന്നപ്പോൾ നാണം കൊണ്ട് നിന്ന് പോയോ..

മുത്തശ്ശൻ ചിരിച്ചു കൊണ്ട് വാതിൽക്കലേക്ക് നടന്നു തൊട്ടു പിറകെ മുത്തശ്ശിയും. അവൾക്ക് വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു നാളുകൾക്കു ശേഷം കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫസ്ട്രേഷൻ അവൾ ആകെ ത്രില്ല് അടിച്ചു നിന്നു. മെല്ലെ കതകിന്റെ പിന്നിൽ കൂടി പുറത്തേക്ക് നോക്കി.

പടിപ്പുര കടന്ന് നടന്നു വരുന്ന കുട്ടേട്ടനെ കണ്ടപ്പോൾ അവളുടെ മനസ്സ് പൂത്തുലഞ്ഞു തൊട്ട് പിറകിൽ ആയി വേറെ ഒരാളെയും കണ്ട്. പക്ഷേ ആരെന്നു അറിയില്ല അവൻ നേരെ ഉമ്മറത്തേക്ക് കയറി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാൽ തൊട്ടു തൊഴുതു…

മുത്തശ്ശൻ :നന്നായി വരട്ടെ….

മുത്തശ്ശി :എങ്ങനെ ഉണ്ടായിരുന്നു മോനെ യാത്രയൊക്കെ…

കുട്ടൻ :കുഴപ്പമില്ല മുത്തശ്ശി… കുറെ നാളായില്ലേ ഇങ്ങോട്ട് ഒക്കെ വന്നിട്ട്. നാളുകൾക്ക് ശേഷം നാട് കണ്ടപ്പോൾ ഒരു രസം.

മുത്തശ്ശൻ :ഇതാരാ…!

കുട്ടന്റെ കൂടെ വന്ന പയ്യനെ നോക്കി മുത്തശ്ശൻ ചോദിച്ചു..

കുട്ടൻ :ഓഹ്ഹ് അത് വിട്ടു ഇതെന്റെ കൂട്ടുകാരൻ ആണ്… അവിടെ എന്റെ കൂടെ ജോലി ചെയ്യുന്നത് ആണ്.

മുത്തശ്ശി :മലയാളി ആണോ മോനെ…!

കുട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു” അതേ മുത്തശ്ശി ”

പയ്യൻ പറഞ്ഞു മുത്തശ്ശി ഞാൻ ജനിച്ചത് കോഴിക്കോട് ആണ് പിന്നെ ചെറുപ്പത്തിൽ തന്നെ ബാംഗ്ലൂർ പോയി. പിന്നെ പഠനവും എല്ലാം അവിടെ ആയിരുന്നു നാട്ടിൽ ഉള്ളത് എല്ലാം വിറ്റു ബാംഗ്ലൂർ തന്നെ സെറ്റിൽ ആയി. നാട്ടിൽ ബന്ധുക്കൾ ഉണ്ടെങ്കിലും ഞാൻ അങ്ങോട്ട് എന്നും പോകാറില്ല…

മുത്തശ്ശി :മോന്റെ പേരെന്താ…

മുത്തശ്ശൻ :നീ ആദ്യം അവരോട് ഇരിക്കാൻ പറ നല്ല ദൂരം നടന്നു വന്നത് അല്ലേ…

മുത്തശ്ശൻ കസേര ചൂണ്ടി കാണിച്ചപ്പോൾ ആ പയ്യൻ ആദ്യം ഇരുന്നു..

പയ്യൻ :എന്റെ പേര് ശ്യാം…

മുത്തശ്ശി : ഞങ്ങളുടെ കുഞ്ഞു അവിടെ പ്രശ്നം വല്ലോം ഉണ്ടോ…

ശ്യാം :ഹേയ് ഇല്ല മുത്തശ്ശി, സത്യത്തിൽ അവൻ പറയുന്നത് കേട്ടപ്പോൾ ഈ നാടും നാട്ടാരെയും ഒക്കെ ഒന്ന് കാണണം എന്നൊരു ആഗ്രഹം അതാണ് വന്നത്… സത്യത്തിൽ എനിക്ക് കേരളം തന്നെ ആണ് ഇഷ്ടം ചെറുപ്പത്തിൽ കുറച്ചു ഓർമ്മകൾ മാത്രം ആണ് കൂടെ ഉള്ളത്…

Leave a Reply

Your email address will not be published. Required fields are marked *