നന്ദിനി 8അടിപൊളി  

കുട്ടേട്ടൻ ഇവിടെ ആയിരുന്നു എങ്കിൽ അത്രയും നാൾ തനിക്കു ഇവിടെ കുട്ടേട്ടന്റെ കൂടെ നിൽക്കാമായിരുന്നു. സ്വന്തം വിധിയെ ആലോചിച്ചു സ്വയം പഴിച്ചു. ശ്യാമിന്റെ കാലിന്റെ വേദന മാറി തുടങ്ങി അത്യാവശ്യം നടക്കാൻ നന്നായി കഴിയും വിധം ആയി. നന്ദിനി ശ്യാമിനെ കഴിക്കാൻ ആയി ചെന്നപ്പോൾ അവൻ റൂമിന്റെ ജനൽ സൈഡിൽ നിന്ന് കൊണ്ട് പുക വലിക്കുന്നത് കണ്ടു…

നന്ദിനി :ആഹാ ഇങ്ങനെ ഉള്ള ശീലങ്ങൾ ഒക്കെ ഉണ്ടോ…

ശ്യാം പെട്ടെന്ന് ജനലിന്റെ പടിയിൽ കുത്തി കെടുത്തി കുറ്റി പുറത്തേക്ക് വലിച്ചു എറിഞ്ഞു…

ശ്യാം :ഹേയ് ചുമ്മാ ഇരുന്നപ്പോൾ ഒരെണ്ണം വലിച്ചു അത്രേ ഉള്ളു..

നന്ദിനി :ഇതൊക്കെ വലിക്കരുത് ശരീരത്തിന് ദോഷം ആണ്…

ശ്യാം :ഒഹ്ഹ്ഹ് അതൊക്കെ പറഞ്ഞാൽ നമ്മുടെ ഭൂമിയിൽ ഒന്നും കഴിക്കാൻ പറ്റില്ല… ഇപ്പോൾ തന്നെ പറയാം… നന്ദിനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആഹാരം ഏതാ…!

നന്ദിനി :അത് ചോറ് തന്നെ…

ശ്യാം :കറിയോ?

നന്ദിനി :സാമ്പാർ….!

ശ്യാം :ചോറ് തന്നെ അല്ലേ നന്ദിനി സ്ഥിരം കഴിക്കുന്നത്…!

നന്ദിനി :അതേ…

ശ്യാം :ചോറ് കഴിക്കുന്നത് ഷുഗർ ലെവൽ കൂട്ടില്ലേ അപ്പോൾ അത് സ്ഥിരം കഴിക്കുമ്പോൾ നന്ദിനി നാളെ ഒരു ഷുഗർ പേഷിയന്റ് ആകില്ലേ…

നന്ദിനി :അത് പിന്നെ ആഹാരം അല്ലേ…

ശ്യാം :അതേ പക്ഷേ ഡെയ്‌ലി കഴിച്ചാൽ പ്രശ്നം അല്ലേ… പിന്നെ സാമ്പാർ മസാലകൾ നിറഞ്ഞ കൂട്ട് അല്ലേ സാമ്പാർ.. അത് ശരീരത്തിന് നല്ലത് അല്ല. പിന്നെ ഇപ്പോൾ കിട്ടുന്ന വെജിറ്റബിൾ എല്ലാം കെമിക്കൽ അടിച്ചു വളർത്തി എടുക്കുന്നത് ആണ്…. അപ്പോ പിന്നെ….

നന്ദിനി :അയ്യോ സ്വാമി… ഞാൻ ചുമ്മാ പറഞ്ഞത് ആണ്… ഇയാൾ കൊള്ളാലോ പറഞ്ഞു പറഞ്ഞു മനുഷ്യനെ ടെൻഷൻ ആകുമല്ലോ…

നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു…

ശ്യാം :ഹേയ് അത് ഉദ്ദേശിച്ചു പറഞ്ഞത് അല്ല… സത്യത്തിൽ എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട് വേർ തിരിക്കാൻ നിന്നാൽ ഒന്നും നമുക്ക് ആഘോഷിക്കാൻ പറ്റില്ല… സിഗരറ്റ് വലിക്കുന്നത് ഒക്കെ ഒരു ലഹരി ആണ് അതിന്റെ മോശം ഭലം ചിന്തിച്ചാൽ പിന്നെ അതിൽ നിന്ന് കിട്ടുന്ന സുഖം കിട്ടാതെ പോകും.. ഒടുവിൽ വെറുതെ ഈ ഭൂമിയിൽ ജനിച്ചു മരിച്ചു എന്ന് മാത്രം സാരം…

നന്ദിനി അവനെ തന്നെ നോക്കി നിന്നു.. ശ്യാം വളരെ വ്യത്യസ്തത ഉള്ള ആളാണ് പെട്ടെന്ന് ഒരിക്കലും അവനെ മനസ്സിൽ ആക്കി എടുക്കാൻ പറ്റില്ല.

ശ്യാം :എന്താ നന്ദിനി നോക്കി നിൽക്കുന്നത്… കണ്ണ് കാണുമ്പോൾ പേടി ആകുന്നു…

നന്ദിനി : ഹേയ് ഒന്നുമില്ല ഇയാള് ചിന്തിക്കുന്നത് ആലോചിച്ചു പോയത് ആണ്…

ശ്യാം :ഓഹ് ഒറ്റ ലൈഫ് അടിച്ചു പൊളിച്ചു ജീവിതം ഇഷ്ടം ഉള്ള രീതിയിൽ എൻജോയ് ചെയ്യുക അത്ര തന്നെ…

നന്ദിനി :കൊള്ളാം അടിച്ചു പൊളിച്ചു നടക്കുവാണല്ലേ അപ്പോൾ…

ശ്യാം :പിന്നല്ല, ഞാൻ എന്റെ സാലറി വീട്ടിൽ കൊടുക്കാറില്ല അവർ എന്നോട് ഒന്നും ചോദിക്കാറുമില്ല. വീട്ടിൽ അച്ഛൻ ബിസിനസ് നോക്കി പോകും പിന്നെ നമ്മൾ ഇങ്ങനെ സ്വന്തം ജോലി അതിൽ നിന്ന് കിട്ടുന്നത് അടിച്ചു പൊളിച്ചു ഒരു ജീവിതം. ഞാൻ എവിടെ ആണെന്നോ ഒന്നും തിരക്കില്ല. ഇഷ്ടം ഉള്ളടത്തു പോകാം ഇഷ്ട്ടം ഉള്ളപ്പോൾ തിരിച്ചു വരാം ഫ്രീ ബേർഡ് ആയിരിക്കണം.

നന്ദിനി :കൊള്ളാം കേൾക്കുമ്പോ രസം ഉണ്ട്….അയ്യോ വന്ന കാര്യം മറന്നു മുത്തശ്ശി കഴിക്കാൻ വിളിക്കുന്നുണ്ട്…

ശ്യാം :ഓക്കേ എന്നാൽ പിന്നെ കഴിച്ചു കളഞ്ഞേക്കാം….

നന്ദിനി :സത്യം പറഞ്ഞാൽ വന്ന കാര്യം വരെ മറന്നു പോയി, ഇയാളോട് ഓഹ്ഹ് സോറി ചേട്ടനോട് സംസാരിക്കുമ്പോൾ പറയാൻ വന്നത് തന്നെ മറന്നു പോകും…

ശ്യാം :ഓഹ്ഹ് താൻ ഇയാൾ എന്നോ ശ്യാം എന്നോ എങ്ങനെ വേണേലും വിളിച്ചോ.. എനിക്ക് അങ്ങനെ റെസ്‌പെക്ട് കിട്ടണം എന്നൊരു ചിന്ത ഒന്നും ഇല്ല ജസ്റ്റ് ഫ്രണ്ട്‌ലി ആയി നടക്കണം അത്ര തന്നെ. പിന്നെ താഴെ വന്നിട്ട് ഞാൻ വലിച്ചത് ഒന്നും മുത്തശ്ശി എടുത്തു പറയല്ലേ…

നന്ദിനി :ങേ മുത്തശ്ശിയെ പേടി ആണോ….!

ശ്യാം :പിന്നല്ല… നമ്മൾ ഇപ്പോൾ മറ്റൊരു വീട്ടിൽ ആണ് അപ്പോൾ അവിടെ കുറച്ചു ഒതുങ്ങി ഒക്കെ നിൽക്കണം. മുത്തശ്ശി ചിലപ്പോൾ ഇത് അറിഞ്ഞാൽ കൊച്ചു മോൻ ഇവന്റെ കൂടെ അല്ലേ എന്ന് ആലോചിച്ചു വിഷമിക്കും…

Leave a Reply

Your email address will not be published. Required fields are marked *