നന്ദിനി 8അടിപൊളി  

ശ്യാം :ങേ താൻ എന്താ പിറകിലേക്ക് പോകുന്നത്.. എന്ത് പറ്റി…

നന്ദിനി :അത് ഒന്നുമില്ല….!

ശ്യാം :ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ…

നന്ദിനി :ഇന്ന് കുഴപ്പം ഒന്നുമില്ല എന്തുപറ്റി…?

ശ്യാം :അഹ് ബെസ്റ്റ്.. ഇന്ന് ഇപ്പോൾ ആണ് അല്ലോ പുറത്ത് കണ്ടത് അതാ ചോദിച്ചത്..

നന്ദിനി :ഹേയ് അതൊന്നുമില്ല…

ശ്യാം :താൻ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അപ്പോൾ കാര്യം എന്തെന്ന് എന്നോട് തുറന്നു പറഞ്ഞു കൂടെ.. തനിക്കു എന്നെ വിശ്വാസം ഇല്ലേ…

നന്ദിനി :അത് ഇപ്പോൾ ഇതൊക്കെ എങ്ങനെ ആണ് തുറന്നു പറയുക… മോശം അല്ലേ..

ശ്യാം :എന്ത്…. കാര്യം…! എന്ത് മോശം ആണെന്ന് ആണ് പറയുന്നത്…

നന്ദിനി അവൾ ചുറ്റും നോക്കി എന്നിട്ട് അവനോട് സംസാരിക്കാൻ തുടങ്ങി…

നന്ദിനി :അതേ എനിക്ക് തൊട്ടു കൂടാ…

ശ്യാം :ആരെ തൊട്ട് കൂടാ എന്ന്…

നന്ദിനി :അത് സ്ത്രീകൾക്ക് എല്ലാ മാസവും വരില്ലേ…

ശ്യാം :ഓഹ് പീരിയഡ്സ്…

നന്ദിനി :ശേ… ചുമ്മാ ഒറക്കെ വിളിച്ചു പറയാതെ…

ശ്യാം :ഇതിൽ ഇത്ര മറച്ചു വെക്കാൻ എന്താ…

നന്ദിനി : മറച്ചു വെക്കാൻ ഒന്നും ഇല്ല പക്ഷേ ഇവിടെ ഒക്കെ ഇങ്ങനെ അയാൾ തൊട്ട് തീണ്ടി കൂടാ. അതൊക്കെ അശുദ്ധി ആയി പോകും എന്നാണ് പറയുക..

ശ്യാം :ബെസ്റ്റ് ഇത് ഏത് നൂറ്റാണ്ടിൽ അപ്പാ താമസിക്കുന്നത്… എടോ ഒരു കോവിഡ് വന്നു മനുഷ്യൻ കൂട്ടത്തോടെ ചത്ത്‌ ഒടുങ്ങി കൊണ്ട് ഇരിക്കുക ആണ്. മെൻസസ് ആകുന്ന പെൺ കുട്ടികൾ രോഗ ബാധിതർ ആകുമ്പോൾ അവരെ ആരും തൊട്ടും പിടിക്കാതെയും ആണോ ചികിൽസിക്കുന്നത്… അതൊക്കെ പഴയ ജനറേഷൻ പ്രോബ്ലം ആണ്…

നന്ദിനി :ശ്യാം ചേട്ടാ നിങ്ങൾ ഒക്കെ നന്നായി ചിന്തിച്ചു കാര്യങ്ങൾ മനസ്സിൽ ആക്കുന്ന ആൾക്കാർ ആണ്. എനിക്കും അത് തന്നെ ആണ് ഇഷ്ടം. കാര്യം ഗ്രാമം ആണ് ഇഷ്ടം എങ്കിലും ചിന്തിക്കുമ്പോൾ മനുഷ്യൻ ആയി ചിന്തിക്കണം അല്ലാതെ ദോഷം, അത് ഇത് ഒഹ്ഹ്ഹ് സത്യം പറയാല്ലോ മെൻസസ് ആയി കഴിഞ്ഞാൽ പിന്നെ നാല് ദിവസം തടവറയിൽ ആണ്…

ശ്യാം :അപ്പോൾ ഇനി നാലു ദിവസം ഇതാണ് അവസ്ഥ….

നന്ദിനി :അതേ…..!

ശ്യാം : ശോ ബോർ……! ആകെ ഉള്ള കമ്പനി താൻ ആയിരുന്നു…ഇനി പോസ്റ്റ്‌

നന്ദിനി :നാലു ദിവസം കഴിഞ്ഞു വീണ്ടും വരുമല്ലോ ഞാൻ അപ്പൊ പുറത്ത് ഒക്കെ പോകാമല്ലോ..

ശ്യാം :അഹ് ബെസ്റ്റ് കോവിഡ് കുറച്ചു പ്രശ്നത്തിൽ ആണ്… വീട് വിട്ട് അനാവശ്യം ആയി പുറത്ത് പോകരുത് എന്നാണ് സർക്കാർ ഉത്തരവ്.

നന്ദിനി :ഒഹ്ഹ്ഹ് അങ്ങനെ ഒക്കെ ഉത്തരവ് വന്നോ…

ശ്യാം :തനിക്ക് ഫോൺ ഇല്ലേ…

നന്ദിനി :ഉണ്ട്..

ശ്യാം :എന്നാൽ നമ്പർ പറ…

നന്ദിനി :എന്തിനു…

ശ്യാം :അടുത്ത് ഇരുന്നു സംസാരിക്കാൻ അല്ലേ പ്രശ്നം മുകളിൽ താഴെ ഫോണിൽ സംസാരിക്കാൻ പറ്റുമല്ലോ…

നന്ദിനി :ങേ ചേട്ടന്റെ റൂട്ട് ശെരി അല്ലല്ലോ… ലൈൻ അടിക്കാൻ വല്ലോം പ്ലാൻ ഉണ്ടോ…

ശ്യാം :ഓഹ്ഹ് സത്യം പറയാല്ലോ ആഗ്രഹം ഉണ്ട്. തന്നെ പോലെ ഒരു തീപ്പെട്ടി കൊള്ളിയെ അതും തനി നാടൻ സുന്ദരിയെ ലൈൻ അടിക്കാൻ തോന്നിയില്ല എങ്കിൽ പിന്നെ ഞാൻ ആണ് ആണോ…

നന്ദിനി അത് കേട്ട് ചിരിച്ചു…

നന്ദിനി :അത് കൊള്ളാം എന്നെ അങ്ങ് പൊക്കി കയറ്റി വെക്കുവാണല്ലോ… അങ്ങനെ പൊക്കല്ലേ ഒരുപാട് ജാഡ ആയി പോകും…

ശ്യാം :ഓഹ്ഹ് ഇത്തിരി ജാഡ ഇട്ടോ ഞാൻ പറഞ്ഞത് സത്യം ആണ് തനിക്ക് നല്ല സൗന്ദര്യം ഉണ്ട് അതിൽ ഒരു സംശയവുമില്ല…

തന്നെ ഇങ്ങനെ ഓപ്പൺ ആയിട്ട് പുകഴ്ത്തി സംസാരിക്കുന്നത് ഒരാൾ ആദ്യം ആയിട്ട് ആണ്. അത് കേൾക്കുമ്പോൾ ഒരു സുഖം തോന്നി… പിന്നെ മടി കാണിച്ചു നിൽക്കാനും തോന്നിയില്ല അവനോട് തന്റെ ഫോൺ നമ്പർ പറഞ്ഞു കൊടുത്തു. അത് അവൻ അപ്പോൾ തന്നെ ഫോണിൽ സേവ് ചെയ്തു വെക്കുകയും ചെയ്തു. ബൈ പറഞ്ഞു അവൻ തിരികെ റൂമിലേക്ക് നടന്നു അവൾ ചിരിച്ചു കൊണ്ട് സ്വന്തം റൂമിലേക്കും. അവന്റെ സംസാരത്തിലും ഇടപെടലിലും അവൾ ഹാപ്പി ആയിരുന്നു. മനസ്സ് ഇപ്പോൾ നല്ല ശാന്തം ആണ് നല്ല സന്തോഷവും.. എന്തായാലും ശ്യാമിനെ പോലെ ഒരാളെ ഫ്രണ്ട് ആയി കിട്ടിയപ്പോൾ എല്ലാം തുറന്നു പറയാൻ പറ്റിയ ഒരാൾ കൂടെ ഉള്ളത് പോലെ.. ശ്യാം വരുന്നത് കണ്ടപ്പോൾ മുത്തശ്ശി അവനോട് പ്രഭാത ഭക്ഷണം റെഡി ആയ കാര്യം പറഞ്ഞു. സമയം ഒരുപാട് ആയിട്ടും കഴിക്കാൻ വരാഞ്ഞത് എന്താണ് എന്നും തിരക്കി. അവൻ ആ വീട്ടിലെ ഒരു അംഗമായി മാറി കൊണ്ട് ഇരിക്കുക ആയിരുന്നു. ഭക്ഷണം കഴിച്ചു റൂമിൽ ചെന്ന് നന്ദിനിയുടെ നമ്പറിലേക്ക് അവൻ ഹായ് അയച്ചു… അവളും അത് പ്രതീക്ഷിച്ചു എന്തായാലും ശ്യാം വിളിക്കും എന്ന് ഉറപ്പ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *