നന്ദിനി അത് നോക്കി ഇരുന്നു…
ശ്യാം :എന്തെ നോക്കി ഇരിക്കുന്നത്…
നന്ദിനി :ചേട്ടൻ വലിക്കുന്നത് കഞ്ചാവ് വല്ലതും ആണോ…
ശ്യാം :ഹേയ് അതൊന്നും അല്ല അതൊക്കെ അവിടെ വെച്ച് വലിച്ചിട്ടുണ്ട്…
നന്ദിനി :ബെസ്റ്റ് അപ്പോൾ ട്രൈ ചെയ്യാത്ത ഒന്നും ഇല്ല അല്ലേ….
ശ്യാം :അതൊക്കെ കേട്ടിരിക്കുന്നത് അല്ലാതെ എന്താ ടേസ്റ്റ് എന്നറിയണ്ടേ അങ്ങനെ ഒന്ന് ടെസ്റ്റ് ചെയ്തു അത്രേ ഉള്ളൂ….
ശ്യാം വീണ്ടും ക്യാൻ എടുത്തു ചുണ്ട് ചേർത്ത് കുടിച്ചിറക്കി… എന്നിട്ട് വീണ്ടും സിഗരറ്റ് ചുണ്ടിൽ വെച്ച് പുക വലിച്ചു തെള്ളി.. നന്ദിനി അത് നോക്കി ഇരുന്നു…
ശ്യാം :എന്താ പെണ്ണെ നോക്കുന്നത്…
നന്ദിനി :ഹേയ് വീഡിയോയിൽ കണ്ടിട്ടുണ്ട് ഇങ്ങനെ ബോൾ പോലെ ഒക്കെ വിടുന്നത് പുക…
ശ്യാം :ആഹാ… അങ്ങനെ വിടാൻ ആണോ…
നന്ദിനി :അറിയോ… അങ്ങനെ വിടാൻ…
ശ്യാം :ചിലത് ഒക്കെ അറിയാം അതൊക്കെ കാണിക്കാം…
നന്ദിനി : ഉം കാണിക്കു..
ശ്യാം പുക അകത്തേക്ക് വലിച്ചു എടുത്തു റൗണ്ട് ചുരുളുകളാൽ പുറത്തേക്ക് ഊതി വിട്ടു. അപ്പോൾ നന്ദിനി ബിയർ എഴുന്നേറ്റു അവന്റെ അടുത്ത് വന്നു ബിയർ മേശ പുറത്ത് വെച്ചിട്ട് അവൻ ഊതി വിടുന്ന പുക കൈ കൊണ്ട് വളഞ്ഞു പിടിച്ചു അവൾ ഊതി കളഞ്ഞു…
ശ്യാം :എന്തെ സിഗരറ്റ് വലിക്കാൻ ഇഷ്ടം ആണോ…
നന്ദിനി :ഹേയ് ഇല്ല…
ശ്യാം :അല്ല പുക വിടുന്നത് കാണാൻ ഒക്കെ ഇഷ്ടം ആണെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചത് ആണ്….
നന്ദിനി :കാണാൻ നല്ല രസം ആണ് അതാ പറഞ്ഞത്…
ശ്യാം :അഹ് താൻ ചുമ്മാ ഒരു പഫ് എടുക്ക് എന്തായാലും ഇത്രയും ആയി എന്നാൽ പിന്നെ ഈ രുചി കൂടി ഒന്ന് അറിഞ്ഞു നോക്കി കൂടെ…
നന്ദിനി :ഹേയ് ഞാൻ ഇല്ല… വേണ്ട…
ശ്യാം :എന്തെ പേടി ആണോ….
നന്ദിനി :പേടിയൊന്നും ഇല്ല….
ശ്യാം :എന്നാൽ പിന്നെ ചുമ്മാ ഒന്ന് പഫ് വിട്…
അവൻ ബിയർ മേശ പുറത്ത് വെച്ച് നേരെ അവളുടെ അടുത്ത് വന്നിരുന്നു…
നന്ദിനി :ഹേയ് ഞാൻ ഇല്ല… എനിക്ക് വേണ്ട…
ശ്യാം :ചുമ്മാ നോക്കടോ പ്ലീസ് എനിക്ക് വേണ്ടി ഒരെണ്ണം…..
നന്ദിനിയെ ശ്യാം വല്ലാതെ പുൾ ചെയ്തു സംസാരിക്കാൻ തുടങ്ങിയതോടെ അവൾ ഒടുവിൽ കൈ മെല്ലെ പൊങ്ങി… കൈയിൽ കിടക്കുന്ന മോതിരം കണ്ടപ്പോൾ അവൻ ചോദിച്ചു….
ശ്യാം :ഇതെന്താ കൈയിൽ മോതിരം.. പേരെഴുതിയിട്ടുണ്ടല്ലോ…
പെട്ടെന്ന് അവൾ മോതിരത്തത്തിൽ നോക്കി “ഉണ്ണികുട്ടൻ “എന്ന് പേര് കുത്തിയിരിക്കുന്നു…
ശ്യാം :ങേ നിങ്ങളുടെ കല്യാണ നിശ്ചയം കഴിഞ്ഞോ….
നന്ദിനി :അത് രണ്ട് വർഷം മുൻപ് കഴിഞ്ഞു… കുട്ടേട്ടൻ ബാംഗ്ലൂർ പോകും മുൻപ് മുത്തശ്ശൻ മുത്തശ്ശിയും നിർബന്ധിച്ചു….
ശ്യാം :ഓഹ്ഹ് എല്ലാം നിർബന്ധം ആണല്ലോ അവനു ആയിട്ട് തന്നെ ആവശ്യം ഇല്ലേ….എനിക്ക് തോന്നുന്നു അവിടെ വരുമ്പോൾ അവൻ റിങ് ഊരി വെക്കും എന്ന്. ഇത് ഇട്ട് ഞാൻ അവിടെ കണ്ടിട്ടില്ല…
നന്ദിനിക്ക് പെട്ടെന്ന് ശ്യാം പറഞ്ഞത് മനസ്സിൽ കൊണ്ടു.. അവൾ ഒരു നിമിഷം അങ്ങനെ തന്നെ ഇരുന്നു പിന്നെ ഒന്നും നോക്കിയില്ല ശ്യാമിന്റെ കൈയിൽ ഇരുന്ന എരിയുന്ന സിഗരറ്റ് വിരൽ കൊണ്ടു പിടിച്ചു. വലിച്ചു പരിചയം ഇല്ലാത്തത് കൊണ്ടു ആകാം ചൂണ്ടു വിരലും തള്ള വിരലും ചേർത്ത് പിടിക്കും വിധം ആണ് നന്ദിനി സിഗരറ്റ് പിടിച്ചത് (👌). എന്നിട്ട് കനം കുറഞ്ഞ ആ ചുണ്ടുകൾക്ക് ഇടയിലേക്ക് അവൾ അതിന്റെ ബഡു വെച്ച്…
ശ്യാം :ഉം ചുണ്ട് കൊണ്ട് നന്നായി ഒന്ന് ഇറുക്കി ശ്വാസം മെല്ലെ എടുക്കു…
നന്ദിനി അങ്ങനെ ചെയ്തപ്പോൾ പെട്ടെന്ന് പുക തലയിൽ കയറി. അവൾ ചുമക്കാൻ തുടങ്ങി.. ചുമ ശബ്ദം കൂടി ആയത് കൊണ്ട് ആകണം ശ്യാം പെട്ടെന്ന് അവളുടെ വായിൽ തപ്പി പിടിച്ചു. എന്തോ ആ ഒരു സ്പർശനത്തിൽ അവൾ അവന്റെ കരവലയത്തിൽ ലയിച്ചു പോയി… പുക കയറിയത് കൊണ്ട് ആകണം കണ്ണിൽ നിന്ന് കണ്ണ് നീർ മെല്ലെ ഒഴുകി ഇറങ്ങി…അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളുമായി പെട്ടന്ന് തമ്മിൽ തമ്മിൽ കൊളുത്തി.
ശ്യാം :മെല്ലെ മെല്ലെ… തുടക്കത്തിലേ ഇങ്ങനെ വലിച്ചു കയറ്റിയാൽ ഉച്ചിയ്ക്ക് ഇരിക്കും…
അവൾ ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി പിന്നെ വീണ്ടും അത് പോലെ സിഗരറ്റ് വായിലേക്ക് വെച്ചു. കുഞ്ഞ് ചുണ്ടുകൾക്ക് ഇടയിൽ ഇരുന്നു സിഗരറ്റിന്റെ കനൽ തിളങ്ങി. അവളുടെ കൃഷ്ണ മണികൾ കനലിലേക്ക് തന്നെ കണ്ണ് വെച്ചു. ചുണ്ടുകൾ വിഴുങ്ങിയ സിഗരറ്റ് മെല്ലെ പുറത്തേക്ക് എടുക്കും മുൻപ് തന്നെ വായിൽ നിന്നും മൂക്കിൽ നിന്നും പുക പുറത്തേക്ക് തുപ്പുവാൻ തുടങ്ങി. അവൾ പെട്ടെന്ന് തന്റെ ദൗത്യം ശെരിയായ രീതിയിൽ ആണെന്ന് മനസ്സിൽ ആയപ്പോൾ വല്ലാതെ സന്തോഷിച്ചു…
