നന്ദിനി 8അടിപൊളി  

സത്യത്തിൽ ശ്യാമിന് ഒന്ന് മിണ്ടാൻ പോലും സമയം കിട്ടാതെ നന്ദിനി സംസാരിച്ചു കൊണ്ടേ ഇരുന്നു…

നന്ദിനി :അങ്ങനെ അവിടെ വെച്ച് അവൾ ആണ് മോഡേൺ ആയിട്ടുള്ള ഡ്രസ്സ്‌ എനിക്ക് തന്നു ഒന്ന് ഇട്ട് നോക്കാൻ പറഞ്ഞത്… അത് കാലിന്റെ മുട്ട് വരെ ഉള്ളു…

ശ്യാം :ശെരിക്കും ഹോ മിസ്സ്‌ ആയി പോയല്ലോ…

നന്ദിനി :എന്ത്?

ശ്യാം :ഇയാളെ അങ്ങനെ കാണാൻ പറ്റിയ അവസരം മിസ്സ്‌ ആയി പോയല്ലോ എന്ന്…

നന്ദിനി :അയ്യെടാ… വായിനോക്കി…

ശ്യാം :ങേ….

നന്ദിനി :അല്ല വായിനോക്കി ചേട്ടാ…

ശ്യാം :അത് കറക്റ്റ്… ശ് ഞാൻ ചുമ്മാ പറഞ്ഞത് ആണ് താൻ എന്താച വിളിച്ചോ…

നന്ദിനി :അതേ അന്ന് എടുത്ത ഫോട്ടോ എന്റെ ഫോണിൽ ഉണ്ട്…

ശ്യാം :ആഹാ കാണിച്ചേ നോക്കട്ടെ…

നന്ദിനി :അയ്യാ അത് വേണ്ട….

ശ്യാം :ശെടാ ഒരു ഫോട്ടോ അല്ലേ അതിനു ഇപ്പോൾ എന്താ ജസ്റ്റ്‌ കാണാൻ അല്ലേ….

അവൾ ഫോൺ ലോക് അഴിച് ഗാലറി ഓപ്പൺ ചെയ്തു. ഫോട്ടോ അവനെ കാണിച്ചു….

മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു ഷോർട് ഡ്രസ്സ്‌ ആണ് സംഭവം. പിന്നെ കൈ തീരെ ഇല്ല തോളിൽ കൂടി രണ്ട് സൈഡിലും നേർത്ത വള്ളികൾ മാത്രം ബന്ധിച്ച വസ്ത്രം…

ശ്യാം :സൊ സെക്സി ഗേൾ…

നന്ദിനി :ങേ….

ശ്യാം :അഹ് സെക്സി ഗേൾ… ഉള്ളത് ഉള്ളത് പോലെ പറയണ്ടേ…

നന്ദിനി : ഒരു നാണവും ഇല്ല പെണ്ണിന്റെ മുഖത്ത് നോക്കി പച്ചയ്ക്ക് അങ്ങ് പറയുവാ…

ശ്യാം :ഇത് കുട്ടൻ കണ്ടിട്ടുണ്ടോ…

നന്ദിനി :അയ്യോ എന്നെ കൊല്ലും കണ്ടാൽ.. കുട്ടേട്ടന് ഇതൊന്നും ഇഷ്ടം അല്ല…

ശ്യാം :പിന്നെ മാങ്ങാ തൊലി ഡ്രസ്സ്‌ ഇടുന്നത് അവർ അവരുടെ ഇഷ്ടം അല്ലേ അതിനു എന്തിനാ ഇങ്ങനെ കിടന്നു മസിൽ പിടിക്കുന്നത്…

നന്ദിനി :അത് കുട്ടേട്ടൻ ഇഷ്ടം അല്ല ചേട്ടാ..

ശ്യാം :തനിക്ക് ഇഷ്ടം ആണോ… എന്നാൽ പിന്നെ ഇട്ടോണം അങ്ങനെ എല്ലാ ഇഷ്ടവും മറന്നു ജീവിക്കുന്നത് അടിമകൾക്ക് സമം ആണ്…

നന്ദിനി :ഉം അങ്ങനെ ഒക്കെ നിങ്ങൾ ആണുങ്ങൾക്ക് സിമ്പിൾ ആയി പറയാം…

ശ്യാം :പിന്നെ ഞാൻ ഉള്ളത് ആടോ പറഞ്ഞത്… ഈ ഫോട്ടോ കൊള്ളാം താൻ എനിക്ക് അത് സെൻറ് ചെയ്യൂ…

നന്ദിനി :അയ്യെടാ…. മോനെ

ശ്യാം :ശോ ഇത് കൊണ്ട് ഒരു ആവശ്യം ഉണ്ട് അതിനായിരുന്നു….

നന്ദിനി :എന്ത് ആവശ്യം…?

ശ്യാം :അത് കുറച്ചു കഴിയുമ്പോൾ ഒന്ന് ടോയ്‌ലെറ്റിൽ പോകുന്നുണ്ട്…

നന്ദിനി :ങേ എന്താ…!!

ശ്യാം :ഓഹ് ഒന്നുമില്ല… തന്റെ ബര്ത്ഡേ ആകുമ്പോൾ സ്റ്റാറ്റസ് ഇടമല്ലോ എന്ന് കരുതി ആണ്…

നന്ദിനി :ആഹ്ഹ് അതേ ഈ ഫോട്ടോ സ്റ്റാറ്റസ്… എന്നെ കൊലയ്ക്ക് കൊടുത്തേ അടങ്ങു അല്ലേ…

ശ്യാം :ഞാൻ ചുമ്മാ പറഞ്ഞത് ആണ് കുട്ടിയെ..

നന്ദിനി :ഉം അതേ മുത്തശ്ശി എന്തായാലും തിരക്കും കുറേ നേരം ആയല്ലോ ഇവിടെ വന്നു ഇരിക്കാൻ തുടങ്ങിയിട്ട്.. എന്നാൽ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ…

അവൾ പടിക്കെട്ടുകൾ ചാടി കയറി പോകുമ്പോൾ അവളുടെ കാലിലെ പാദസ്വരങ്ങൾ പോലും കിലുങ്ങത് കേൾക്കാൻ പ്രത്യേക ചേലാണ്. പടികൾ ചാടി കയറി പോകുമ്പോൾ. പാവാട മുട്ടോളം പൊക്കി പിടിച്ചു ആണ് ഓടുന്നത്. അത് തന്നെ നാടൻ പെൺകുട്ടികളുടെ ഒരു സ്റ്റൈൽ ആണ്… അത് കാണാനും നല്ല ഭംഗി ആണ്…

അന്ന് രാത്രി മുത്തശ്ശിയും മുത്തശ്ശനും ശ്യാമും നന്ദിനിയും എല്ലാരും ഒരുമിച്ചു ആണ് കഴിക്കാൻ തുടങ്ങിയത്. കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ വയലിൽ നിന്ന് മഴ ഇരച്ചു വരുന്നത് അവർക്ക് കേൾക്കാമായിരുന്നു…

മുത്തശ്ശി :നന്ദിനി കുട്ടി തുണി എല്ലാം അശയിൽ നിന്ന് എടുത്തിരുന്നോ…

നന്ദിനി :ഉവ്‌ മുത്തശ്ശി എല്ലാം സന്ധ്യക്ക് തന്നെ എടുത്തു മാറ്റി….

മുത്തശ്ശൻ : മഴ കൂടിയാൽ പ്രശ്നം തന്നെ ആണല്ലോ… കേളനെ വിളിക്കണോ….

മുത്തശ്ശി :ഈ മഴ എന്തായാലും ആവശ്യം വേണ്ടത് അല്ലേ…

മുത്തശ്ശൻ :അഹ് തത്കാലം കുഴപ്പമില്ല കൂടിയാൽ. കേളനെ വിളിക്കേണ്ട അവസ്ഥ വരും.. പാടത്തു വെള്ളം പൊങ്ങും…

ശ്യാം ഇതൊന്നും മനസ്സിൽ ആകാതെ നന്ദിനിയെ നോക്കി…

ശ്യാമിന്റെ മുഖം കണ്ടപ്പോൾ അവൾക്ക് ചിരിയും വന്നു. എല്ലാരും കഴിച്ചു കഴിഞ്ഞു പാത്രങ്ങൾ എല്ലാം നന്ദിനി എടുത്തു കഴുകാൻ ആയി പുറത്തേക്ക് കൊണ്ട് പോയി… ശ്യാം തിരിച്ചു മുകളിലെ മുറിയിലേക്ക് പോയി. അവളുടെ വാട്സ്ആപ്പിൽ ഒരു ഹൈ അയച്ചിരുന്നു. എന്തായാലും അവൾ വരുമ്പോൾ ഒരു മെസ്സേജ് അയച്ചിരിക്കും… സമയം മെല്ലെ നീങ്ങി മഴ ചെറുതായി ഒന്ന് തോർന്നു നിന്നു മുത്തശ്ശിയും മുത്തശ്ശനും കിടന്നു. നന്ദിനി റൂമിലേക്ക് വന്നു തന്റെ മുടി നന്നായി ചീകി അത് ഉചിയിൽ കെട്ടി വെച്ചു. നല്ല നീളം ഉള്ള മുടി ആയത് കൊണ്ട് ഉച്ചിയിൽ കെട്ടി വെക്കുമ്പോൾ ചെറിയ ഒരു ബോളിന്റെ വലിപ്പം ഉണ്ട്.. അവൾ അപ്പോൾ ആണ് ശ്യാം പറഞ്ഞത് ആലോചിച്ചത്… തന്നെ കാണാൻ ഗ്രാമീണ സുന്ദരി ആണെന്ന്.. അവൾ കണ്ണാടിയിൽ തന്നെ തിരിഞ്ഞ് മറിഞ്ഞു നിന്നൊക്കെ നോക്കി.. കെട്ടി വെച്ച മുടിയിൽ കുറച്ചു സൈഡിലേക്ക് വലിച്ചു ഇട്ട് ചുണ്ട് കൊണ്ട് ഊതി വിട്ടു.. ഉം ശ്യാം പറഞ്ഞത് ശെരി തന്നെ താൻ ഒടുക്കാത്ത ലുക്ക്‌ ആണെന്ന് കോളേജിൽ പഠിക്കുന്ന എല്ലാവരും പറയുമായിരുന്നു… അപ്പോൾ ആണ് കണ്ണാടിയുടെ താഴെ ടേബിളിൽ വെച്ചിരിക്കുന്ന മൊബൈൽ ഫോൺ കണ്ടത്. ഉറപ്പായും ശ്യാമിന്റെ ഒരു ഹായ് എങ്കിലും അതിൽ കാണുമെന്നു അവൾക്ക് അറിയാമായിരുന്നു. അവൾ സൈഡിൽ ബട്ടൺ ഞെക്കിയപ്പോൾ തന്നെ വാട്ട്‌സ് ആപ്പ് നോട്ടിഫിക്കേഷൻ മെസ്സേജ് കണ്ടു.. അവൾ റിപ്ലൈ കൊടുത്തു “ഹൈ ”

അപ്പോൾ അവിടെ നിന്ന് റിപ്ലൈ പെട്ടെന്ന് ഒരു വോയിസ്‌ ആണ് വന്നത്…

ശ്യാം :തമ്പുരാട്ടി ഇത് വരെ ഉറങ്ങിയില്ലേ…

നന്ദിനി തിരിച്ചു വോയിസ് വിട്ടു…

നന്ദിനി :ഇല്ല രാജാവേ നാം അന്തപുരത്തിലേക്ക് ആനയിച്ചു വന്നതേ ഉള്ളൂ…

ശ്യാം : ഓഹോ തമ്പുരാട്ടി പാത്രങ്ങൾ ഒക്കെ കഴുകി വെച്ചോ… 😂😂

നന്ദിനി :🤨😏😡😤

തിരിച്ചു മോജു അയച്ചു..

ശ്യാം :അയ്യോ സോറി ചുമ്മാ പറഞ്ഞത് ആണ്…

നന്ദിനി :😬😬

ശ്യാം :പിന്നെ ഇനി എപ്പോൾ ആണ് ഉറക്കം തമ്പുരാട്ടി…

നന്ദിനി :മുടി കെട്ടി വെച്ച് കൊണ്ട് ഇരിക്കുവായിരുന്നു…

ശ്യാം :എന്നിട്ട് കണ്ണാടി മുന്നിൽ നിന്ന് സൗന്ദര്യം ഒന്ന് നോക്കിയില്ലേ ഇപ്പോൾ…

നന്ദിനി ആ മെസ്സേജ് കേട്ട് കണ്ണ് തള്ളി പോയി.. അവൾ അതിനു ആദ്യം മോജു ആണ് മെസ്സേജ് അയച്ചത്…

നന്ദിനി :😲… സത്യം പറ ചാത്തൻ സേവ വല്ലോം ഉണ്ടോ…

ശ്യാം :എന്തെ….

നന്ദിനി :അല്ല പിന്നെ എങ്ങനെ മനസ്സിൽ ആയി ഞാൻ ഇപ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്നെന്നു പറഞ്ഞത്…. ഇനി റൂമിൽ എങ്ങാനും കേറി ഒളിച്ചിരുപ്പുണ്ടോ… 😂

ശ്യാം :ഹേയ് ഞാൻ ഇവിടെ റൂമിൽ ആണെന്നെ.. പിന്നെ ഒരു പെണ്ണിനെ പറ്റി ഒരു പുരുഷൻ, വെറും പുരുഷൻ അല്ല സൗന്ദര്യം ഉള്ള ഒരു പുരുഷൻ നീ കാണാൻ സുന്ദരി ആണെന്ന് പറഞ്ഞാൽ.. എപ്പോഴെങ്കിലും കണ്ണാടി നോക്കുമ്പോൾ അത് മനസ്സിലേക്ക് കടന്ന് വരും അത് അങ്ങനെ ആണ്…

Leave a Reply

Your email address will not be published. Required fields are marked *