നന്ദിനി 8അടിപൊളി  

കുട്ടൻ :നന്ദിനി…

വൈക്കോൽ കൊടുത്തു കൊണ്ട് ഇരുന്ന അവൾ തിരിഞ്ഞു നോക്കി..പ്രത്യകിച്ചു അവളിൽ മാറ്റം ഒന്നും കണ്ടില്ല… കുട്ടന് അത് അത്ഭുതം ആയി തോന്നി.. സാധാരണ ആ ശബ്ദം കേൾക്കുബോൾ ഉണ്ടാകുന്ന വെപ്രാളം ഒന്നും അവളിൽ കണ്ടില്ല…

നന്ദിനി :ആ കുട്ടേട്ടൻ എപ്പോ വന്നു…

കുട്ടൻ :ഞാൻ ഇപ്പൊ വന്നേ ഉള്ളു…

നന്ദിനി :എല്ലാർക്കും അവിടെ സുഖം അല്ലെ…

കുട്ടൻ :അവിടെ കുഴപ്പമില്ല എല്ലാവരും ഓക്കേ ആണ്…

നന്ദിനി :ഉം പിന്നെ എങ്ങനെ ഉണ്ടായിരുന്നു കുട്ടേട്ടാ ലോക് ടൗൺ…

കുട്ടൻ :ഒഹ്ഹ്ഹ് ഒരു മുറിയിൽ തന്നെ..

പെട്ടെന്ന് ശ്യാം ഇടയ്ക്ക് കയറി സംസാരിക്കാൻ തുടങ്ങി…

ശ്യാം :മോനെ ഇവിടെ ആണെങ്കിൽ ആ പ്രശ്നം ഇല്ല… തൊടിയിലും പറമ്പിലും എല്ലാം ഇറങ്ങി നടക്കാം…

കുട്ടൻ അപ്പോൾ ആണ് അവൻ തന്റെ പിറകെ നടന്നു വന്നത് ശ്രദ്ധിച്ചത്…

കുട്ടൻ :വന്നപ്പോ ഞാൻ നിന്നെ തിരക്കി നീ എവിടെ ആയിരുന്നു..

ശ്യാം :ഞാൻ മുകളിൽ ഉണ്ടായിരുന്നു…. നീ എന്നെ ഒന്ന് ഫോൺ വിളിക്കണ്ടേ മോനെ വന്നത് ഞാൻ കണ്ടില്ല. നിന്റെ ശബ്ദം കേട്ട് ഇങ്ങോട്ട് വന്നത് ആണ്…

കുട്ടൻ :ഉം…

നന്ദിനി :ശെരി കുട്ടേട്ടാ ദേഹം നല്ല അഴുക്ക് ഉണ്ട് ഞാൻ ഒന്ന് പോയ്‌ കുളിക്കട്ടെ…

നന്ദിനി തന്റെ മുൻപിൽ നിന്ന് നടന്നു അകന്നപ്പോൾ.. താൻ ഇവിടെ നിന്ന് പോയപ്പോൾ കണ്ട നന്ദിനി കുട്ടി അല്ല അതെന്ന് തോന്നി… മുത്തശ്ശൻ അപ്പോൾ അങ്ങോട്ട്‌ വന്നു…

കുട്ടൻ :മുത്തശ്ശ…

മുത്തശ്ശൻ :അവിടെ എല്ലാർക്കും സുഖമല്ലേ…

കുട്ടൻ :അതേ…

മുത്തശ്ശൻ :എന്തായലും പെട്ടെന്ന് ഇവിടെ നിന്ന് പോകേണ്ട… കുറച്ചു നാൾ പറ്റുമെങ്കിൽ ഇവിടെ നിൽക്കു.. പിന്നെ നന്ദിനി മോൾക്ക് നിന്നെ അടുത്ത് കാണാൻ പറ്റുമല്ലോ…

ശ്യാം പെട്ടെന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു…

കുട്ടൻ :ഉം….

കുട്ടൻ കുളിക്കാൻ ആയി കടവിലേക്ക് പോയപ്പോൾ ശ്യാമിനെ കണ്ടില്ല… മുകളിൽ ജനലിൽ കൂടി നോക്കിയപ്പോൾ കുളിക്കടവിന്റെ അടുത്ത് നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് സംസാരിക്കുന്ന നന്ദിനിയേയും ശ്യമിനെയും കണ്ടു. അവൻ അത് അത്ര ഇഷ്ടം ആയില്ല. പെട്ടെന്ന് തന്നെ അവൻ അങ്ങോട്ട്‌ ചെന്നു.. ആ ഒരു വരവ് അവർ രണ്ടാളും പ്രതീക്ഷിച്ചില്ല… ചിരിച്ചു കൊണ്ട് ഇരുന്ന നന്ദിനിയുടെ മുഖം കുട്ടനെ കണ്ടപ്പോൾ മെല്ലെ മായുന്നത് അവൻ ശ്രദ്ധിച്ചു…

കുട്ടൻ :എന്താ നന്ദിനി കുട്ടി കുളി കഴിഞ്ഞു ഇതുവരെ പോയില്ലേ… പിന്നെ ശ്യാം നിന്നെ ഞാൻ എവിടെ ഒക്കെ നോക്കി…

ശ്യാം :ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത് ഉള്ളു…

നന്ദിനി :ഞാൻ കുളിച്ചു പോകുവാൻ നിൽക്കുമ്പോൾ

കുട്ടൻ :ഉം നീ പോ..

ഒരു അജ്ഞാപിച്ചത് പോലെ അവളെ നോക്കി പറഞ്ഞു. അവൾക്ക് അത് തീരെ ഇഷ്ടം ആയില്ല. ശ്യാമിന്റെ പെണ്ണുങ്ങളുമായ് ഉള്ള ഇടപെടൽ കുട്ടന് നന്നായി അറിയാമായിരുന്നു… അത് കൊണ്ട് തന്നെ അവൻ അവളോട് കൂടി ഇടപഴകുന്നത് ശെരി ആയ രീതിയിൽ ആകില്ല എന്ന് അവനു തോന്നി… നന്ദിനി വേഗം തന്നെ തറവാട്ടിലേക്ക് നടന്നു പോയി. അന്ന് രാത്രി എല്ലാവരും ചേർന്ന് ആഹാരം കഴിക്കുമ്പോൾ മുത്തശ്ശൻ പെട്ടെന്ന് ഒരു കാര്യം എടുത്തിട്ടു…

മുത്തശ്ശൻ :കുട്ടാ നീ ഇനി പോയ്‌ കഴിഞ്ഞു എന്നാ വരിക…

കുട്ടൻ :അത് അവിടെ ചെന്നാലേ പറയാൻ പറ്റുള്ളൂ മുത്തശ്ശ…

മുത്തശ്ശൻ :ഞാനും നിന്റെ മുത്തശ്ശിയും ചേർന്ന് ഒരു തീരുമാനം എടുത്തു…

കുട്ടൻ :എന്താ മുത്തശ്ശ…

മുത്തശ്ശൻ :നിന്റെയും നന്ദിനി കുട്ടിയുടെയും കാര്യം തന്നെ….

നന്ദിനി പെട്ടെന്ന് മുത്തശ്ശനെ നോക്കി…

മുത്തശ്ശൻ :നീ എന്തായാലും പോയാൽ വൈകി വരുള്ളൂ എന്നാൽ പിന്നെ നമുക്ക് നിങ്ങളുടെ കല്യാണം അങ്ങ് നടത്തി വെക്കാം… കൊറോണ അല്ലെ അധികം ആളും പേരും ഒന്നും വേണ്ട..

അവൾ പെട്ടെന്ന് ശ്യാമിന്റെ മുഖത്തേക്ക് നോക്കി… അവൻ പേടിക്കണ്ട എന്ന രീതിയിൽ അവളോട്‌ കണ്ണ് കാണിച്ചു… കുട്ടന് സത്യത്തിൽ ആ കാര്യത്തിൽ സന്തോഷം ഉണ്ടായിരുന്നു.. എന്നിട്ടും അവൻ അത് മുഖത്ത് കാണിക്കാതെ സംസാരിക്കാൻ തുടങ്ങി…

കുട്ടൻ :എന്റെ പുറത്തേക്ക് ഉള്ള കാര്യങ്ങൾ ഒക്കെ ഏകദേശം റെഡി ആയിരിക്കുക ആണ് മുത്തശ്ശ..

മുത്തശ്ശൻ :അതിനു ഇപ്പോൾ എന്താ.. നീ പോകുമ്പോൾ അവളെ കൂടി കൊണ്ട് പൊക്കോ.. പുറത്തേക്ക് റെഡി ആകുമ്പോൾ തിരികെ കൊണ്ട് വന്നു വിട്ടാൽ മതി.. കാരണം നിശ്ചയം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു.. നീ ഇങ്ങനെ കറങ്ങി അടിച്ചു നടന്നാൽ ഒന്നും എങ്ങും എത്തില്ല…

കുട്ടൻ നന്ദിനിയെ നോക്കി.. എന്നാൽ അവളുടെ മുഖത്ത് വിഷമം അല്ലാതെ ഒരു ഇത്തിരി പോലും സന്തോഷം അവൻ കണ്ടില്ല… എന്റെ നന്ദിനി കുട്ടിക്ക് ഇതെന്ത് പറ്റി എന്ന ചിന്തയിൽ ആയിരുന്നു കുട്ടനും..

മുത്തശ്ശി :മോനെ കുട്ടാ നീ നന്ദിനി കുഞ്ഞിന്റെ കാര്യം ആലോചിക്ക് അവൾ എത്ര നാൾ എന്ന് പറഞ്ഞു ആണ് ആ മോതിരം കൈയിൽ ഇട്ട് ഇങ്ങനെ കാത്തിരിക്കുന്നത്… അത് കൊണ്ട് ഞങ്ങൾ ഇത് അങ്ങ് തീരുമാനിച്ചു…

കുട്ടൻ :എന്നാൽ പിന്നെ അങ്ങനെ ആകട്ടെ…

നന്ദിനിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അത് സന്തോഷം കൊണ്ട് ആണെന്ന് മുത്തശ്ശിയും മുത്തശ്ശനും കരുതി.. അവൾ പാത്രം എടുത്തു കഴുകാൻ ആയി പിറകിലേക്ക് പോയി… കുട്ടന് അത് ഒരു ആശ്വാസം ആയിരുന്നു… ഇനി താമസിപ്പിക്കേണ്ട എന്ന് അവനും മനസ്സിൽ കരുതിയിരുന്നു. അന്ന് രാത്രി ശ്യാം ബാൽക്കണിയിൽ തന്നെ ഇരുന്നു ഫോൺ യൂസ് ചെയ്യുന്നത് കുട്ടൻ കണ്ടു… പക്ഷേ കൂടുതൽ ഒന്നും ചോദിക്കാൻ അവൻ അങ്ങോട്ട്‌ പോയില്ല…
സത്യത്തിൽ അപ്പോൾ നന്ദിനി ശ്യാമുമായി ചാറ്റിങ്ങിൽ ആയിരുന്നു… കുട്ടൻ അപ്പോൾ ആണ് വാട്സ്ആപ്പ് വെറുതെ ചെക്ക് ചെയ്‍തത്.. അപ്പോൾ നന്ദിനിയും ശ്യാമും ഓൺലൈൻ കാണിക്കുന്നുണ്ട്… അവർ തമ്മിൽ ചാറ്റിങ് നടക്കുന്നുണ്ടോ എന്നൊരു സംശയം കുട്ടന് ഉണ്ടായി…

ശ്യാം :എന്റെ നന്ദിനി നീ ഒന്ന് സമാധാനപ്പെടു… നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം….

നന്ദിനി :എന്ത് വഴി മുത്തശ്ശൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. ഇനി നമ്മൾ എന്താ ചെയ്യുക…

ശ്യാം :ഞാൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞു…

നന്ദിനി :എന്ത്…..!

അതേ സമയത്തു നന്ദിനിക്ക് കുട്ടൻ മെസ്സേജ് അയച്ചു….

ശ്യാം :അതൊക്കെ ഞാൻ പറയാം…

നന്ദിനി :ദേ കുട്ടേട്ടൻ മെസ്സേജ് അയക്കുന്നു…

ശ്യാം ബാൽക്കണിയിൽ നിന്ന് തിരിഞ്ഞു നോക്കിയപ്പോൾ കുട്ടൻ ഫോൺ യൂസ് ചെയ്യുന്നത് കണ്ടു… അത് തന്നെ ആയിരുന്നു കുട്ടന് വേണ്ടത്. നന്ദിനി അവൾക്ക് മെസ്സേജ് അയച്ചത് അവനോട് പറഞ്ഞിരിക്കുന്നു… അത് കൊണ്ട് ആണ് അവൻ തിരിഞ്ഞു നോക്കിയത്.. അപ്പോൾ അവർ തമ്മിൽ വല്ലതും ഉണ്ടോ? അത് കൊണ്ട് ആണോ നന്ദിനി എന്നെ അവോയിട് ചെയ്യുന്നത്? അങ്ങനെ പല പല ചോദ്യങ്ങൾ കടന്നു വന്നു… കുട്ടന്റെ സമാധാനം ഇതിനകം നഷ്ടമായി തുടങ്ങിയിരുന്നു.

ശ്യാം :ഉം അവൻ അകത്തു ഇരിപ്പുണ്ട് ഇവിടെ ഇരുന്നു കാണാം… നീ അവനു റിപ്ലൈ കൊടുത്തോ വല്ലതും..

Leave a Reply

Your email address will not be published. Required fields are marked *