നന്ദിനി 8അടിപൊളി  

ശ്യാം :അയ്യോ അനുഭവിച്ചു അറിഞ്ഞു. സത്യം പറ നിന്റെ വീട്ടിൽ ചാത്തൻ സേവ വല്ലോം ഉണ്ടോ….

കുട്ടൻ ഇതെല്ലാം ചിരിച്ചു കൊണ്ടാണ് കേട്ട് ഇരുന്നത്…! വേദന കുറച്ചു കുറഞ്ഞപ്പോൾ അവൻ മെല്ലെ കുട്ടന്റെ കൈയിൽ പിടിച്ചു എഴുന്നേറ്റു.. കാല് ഊനുമ്പോൾ നല്ല പോലെ വേദന കാലിന്റെ മുട്ടിനു താഴെ അനുഭവപെട്ടു. നേരെ മുകളിലേക്ക് നോക്കിയപ്പോൾ ഇത്രയും പടിക്കെട്ട് മുകളിൽ വരെ കയറണം എന്ന ചിന്തയിൽ കുട്ടനെ നോക്കി..

ശ്യാം :നിന്റെ മുത്തശ്ശനോട് പറഞ്ഞു എന്നാൽ പിന്നെ ആയിരത്തി എട്ടു ആക്കി പളനി മല ആക്കിയാൽ പോരാരുന്നോ…

ശ്യാമിന്റെ സംസാരം കുട്ടനെ ചിരിപ്പിച്ചു കൊണ്ടേ ഇരുന്നു. കുട്ടന്റെ തോളിൽ കൈ വെച്ച് ഉന്തി ഉന്തി ശ്യാം മുകളിലേക്ക് കയറി. ഇത്രയും വലിയ കുളം ഉണ്ടാക്കി വെച്ചിട്ട് പായൽ ഒന്ന് തൂത്തു കളയാൻ ആരുമില്ല..

ശ്യാം പറയുന്നത് കേട്ട് വീണ്ടു വീണ്ടും കുട്ടന് ചിരി വന്നു. ഒടുവിൽ അവർ രണ്ടാളും ഒരു വിധം മുകളിൽ എത്തി ഇനി വീട് വരെ നടക്കണം. തീരെ കാലു വയ്യാത്തത് കൊണ്ട് അവൻ അല്പനേരം ഇരുന്നു ശേഷം വീണ്ടും നടക്കാൻ തുടങ്ങി. കുട്ടന്റെ സഹായം ഇല്ലാതെ ശ്യാമിന് തീരെ നടക്കാൻ പറ്റുന്നില്ലായിരുന്നു.

കുട്ടൻ :അങ്ങോട്ട് കാവടി തുള്ളി പോയപോലെ തോന്നി ഇങ്ങോട്ട് ഞൊണ്ടി വരുമെന്ന്…

ശ്യാം :ആ നിന്റെ ആസ്ഥാനത്തെ കോമഡി…

ഒടുവിൽ ഒരു വിധം ശ്യാമും കുട്ടനും വീടിന്റെ ഉമ്മറത്തു എത്തി. മുത്തശ്ശൻ അവിടെ ഇരിപ്പുണ്ടായിരുന്നു…

മുത്തശ്ശൻ :ഇതെന്ത് പറ്റി ഉണ്ണിയെ…

കുട്ടൻ :കുളത്തിൽ തെന്നി വീണു കാല് നന്നായി ഇടിച്ചിട്ടുണ്ട്…

അപ്പോഴേക്കും മുത്തശ്ശിയും നന്ദിനിയും അങ്ങോട്ട്‌ എത്തി.

മുത്തശ്ശി :എന്താ… കുഞ്ഞേ എന്താ പറ്റിയെ….!

കുട്ടൻ :കുളത്തിൽ വഴുക്കി വീണു….

മുത്തശ്ശൻ :ഇങ്ങോട്ട് കയറി കസേരയിൽ ഇരിക്ക്. കുട്ടാ ഇങ്ങ് മുകളിലേക്ക് കയറി ഇരിക്ക് നോക്കട്ടെ..

ശ്യാം ഒരു വിധത്തിൽ കുട്ടന്റെ കൈ പിടിച്ചു കസേരയിൽ കയറി ഇരുന്നു.

മുത്തശ്ശൻ :ഓഹ്ഹ് തൊലി പോയിട്ടുണ്ട്…

മുത്തശ്ശി :ചോര പൊടിഞ്ഞിരിക്കണു, നന്നായി കുറച്ചു ചോര പോയിരുന്നു എങ്കിൽ ആ വേദന അങ്ങ് കുറഞ്ഞേനെ…

ശ്യാം പെട്ടെന്ന് കുട്ടന്റെ മുഖത്ത് നോക്കി. അവൻ ചിരി ഒളിപ്പിച്ചു പിടിച്ചു നിൽക്കുന്നത് ശ്യാം കണ്ടു..

മുത്തശ്ശി :നന്ദിനി മോളെ..

നന്ദിനി :ആ മുത്തശ്ശി…

മുത്തശ്ശി :എന്റെ മുറിയിൽ തൈലം ഇരിപ്പുണ്ട് അത് ഇങ്ങ് എടുക്ക്…

നന്ദിനി :അഹ് മുത്തശ്ശി…

നന്ദിനി അകത്തേക്ക് പോയപ്പോൾ ശ്യാമിന്റെ കണ്ണുകൾ മെല്ലെ ഒന്ന് ഇടറി.

നന്ദിനി പെട്ടെന്ന് തന്നെ തൈലവുമായി വന്നു…മുത്തശ്ശി അത് വാങ്ങി കൈവെള്ളയിൽ ഒഴിച്ചു…

മുത്തശ്ശി :വേദനക്ക് നല്ലത് ആണ്…

ശ്യാം തലയാട്ടി…

മുത്തശ്ശി കൈയിൽ പകർന്നെടുത്ത തൈലം കൈ വെള്ളയിൽ നിന്ന് കാലിന്റെ ചതവ് പറ്റിയ ഭാഗത്തേക്ക്‌ തേച്ച് അമർത്തിയതും…

ശ്യാം :എന്റമ്മോ…..!

ശ്യാമിന്റെ കരച്ചിലും എക്സ്പ്രേക്ഷനും കുട്ടനെയും നന്ദിനിയേയും ഒരുപോലെ ചിരിപ്പിച്ചു. നന്ദിനി കൈകൊണ്ട് മൂക്ക് തപ്പി പിടിച്ചു മെല്ലെ ചിരി കണ്ട്രോൾ ചെയ്തു.

മുത്തശ്ശൻ :അഹ് നന്നായി ഇടിച്ചിട്ടുണ്ട്…

ശ്യാം :ആഹാ അത് ഇപ്പോൾ ആണോ മനസ്സിൽ ആയത്… ഞാൻ വീണപ്പോളെ അറിഞ്ഞു…

ശ്യാമിന്റെ സംസാരം കേട്ടപ്പോൾ തന്നെ നന്ദിനി വീണ്ടും കുണുങ്ങി കുണുങ്ങി ചിരിക്കുവാൻ തുടങ്ങി. കുട്ടൻ ശ്യാമിനെ കളിയാക്കും പോലെ ആക്ഷൻ കാണിച്ചു. മുത്തശ്ശി ആണെങ്കിൽ വീണ്ടും നന്നായി അമർത്തി തടവാൻ തുടങ്ങിയപ്പോൾ ശ്യാമിന്റെ മുഖത്ത് പല പല ഭാവങ്ങൾ മിന്നി മറഞ്ഞു. വേദന കൊണ്ട് ആകണം ഒരു കൈ അവൻ കടിച്ചു പിടിച്ചു.

സത്യത്തിൽ ഒരു കോമാളി പോലെ പെരുമാറുന്ന ശ്യാമിന്റെ ചെഷ്ട്ടകൾ നന്ദിനി ശ്രദ്ധിച്ചു… നന്നായി തടവി കഴിഞ്ഞ ശേഷം മുത്തശ്ശി കുപ്പി അടപ്പ് കൊണ്ട് മുറുക്കി അടച്ചു. എന്നിട്ട് കുപ്പി തിരികെ നന്ദിനിയുടെ കൈയിൽ കൊടുത്തു. മുത്തശ്ശി മെല്ലെ നിലത്ത് നിന്ന് എഴുന്നേറ്റ് നിന്നു..

മുത്തശ്ശി :കുഴപ്പമില്ല കുട്ടിയെ, നന്നായി തടവി ഒടിച്ചിട്ടുണ്ട് അല്ലെങ്കിൽ അത് അങ്ങനെ കളിച്ചിട്ടുണ്ട്..

ശ്യാമിന്റെ കണ്ണിൽ നിന്ന് വേദന കൊണ്ട് കണ്ണീർ ഒഴുകിയിരുന്നു..

മുത്തശ്ശി :ഇപ്പോൾ എങ്ങനെ ഉണ്ട് കുറച്ച് ആശ്വാസം തോന്നുന്നില്ലേ…

ശ്യാം കണ്ണീർ തുടച് കൊണ്ട് പറഞ്ഞു .. “പിന്നെ ”

അത് കാണുമ്പോൾ കുട്ടനും നന്ദിനിക്കും ചിരി അടക്കാൻ ആയില്ല..

മുത്തശ്ശി :എന്താ കുട്ടാ ഇങ്ങനെ നിന്റെ കൂട്ടുകാരന്റെ ഈ അവസ്ഥയിൽ ചിരിച്ചു കളിക്കുവാണോ വേണ്ടത്…

ശ്യാം :അങ്ങനെ ചോദിക്ക് മുത്തശ്ശി…

കുട്ടൻ :സോറി സോറി..

അവൻ അത് പറയുമ്പോളും ചിരി നിർത്താൻ കഴിഞ്ഞിരുന്നില്ല…

മുത്തശ്ശൻ :എന്നാൽ പിന്നെ സമയം വൈകി എല്ലാർക്കും കഴിക്കാൻ ഇരുന്നാലോ….

ശ്യാം :ഈ അവസ്ഥയിൽ ഇനി എവിടെ പോയി ഇരിക്കും..

കുട്ടൻ ശ്യാമിനെ താങ്ങി പിടിച്ചു.. പക്ഷേ തറയിൽ ഇരിക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് ശ്യാമിനെ മാത്രം ഡൈനിങ് ടേബിളിൽ ഇരുത്തി കൊടുത്തു. നല്ല അടിപൊളി ഒരു സദ്യ തന്നെ ആയിരുന്നു പിന്നെ അവിടെ നടന്നത്. ഇടയ്ക്ക് പല കറികൾക്കും നന്ദിനിക്ക് മുത്തശ്ശി വക ക്രെഡിറ്റ്‌ കിട്ടി കൊണ്ടേ ഇരുന്നു. ഒപ്പം ശ്യാമും പുകഴ്താൻ വിട്ടില്ല. ശ്യാം എന്ത് പറഞ്ഞാലും നർമം ചേർക്കുന്നത് കൊണ്ട് കേൾക്കാൻ ഒരു പ്രത്യേക രീതി ആയിരുന്നു.

നന്ദിനിക്ക് ശ്യാമിന്റെ ക്യാരാക്റ്റർ പെട്ടെന്ന് ഇഷ്ടം ആയി തുടങ്ങി. എന്നാൽ താൻ പ്രതീക്ഷിച്ചു നിൽക്കുന്ന പുരുഷന്റെ വായിൽ നിന്ന് ഒന്നും തന്നെ കേൾക്കാത്തതിൽ അവൾക്ക് വല്ലാത്ത വിഷമം ഉണ്ടായി.

ഭക്ഷണം എല്ലാം കഴിഞ്ഞു മുകളിലത്തെ മുറിയിൽ കയറാൻ ശ്യാം വളരെ അധികം പ്രയാസപ്പെട്ടു താഴെ ഏതെങ്കിലും മുറിയിൽ കിടക്കാം എന്ന് പറഞ്ഞു എങ്കിലും ശ്യാം മുകളിലേക്ക് തന്നെ പോകാം എന്ന് പറഞ്ഞു. അടുത്ത ദിവസം പാസ്പോർട്ട്‌ ആവശ്യത്തിന് ആയി തിരുവനന്തപുരം വരെ കുട്ടന് പോകാൻ ഇരിക്കയാണ് ശ്യാമിന്റെ ഈ പ്രശ്നം.

അടുത്ത ദിവസം നോക്കാം ബാക്കി എന്ന് കരുതി അന്നത്തെ ദിവസം എങ്ങനെയോ കടന്ന് പോയി.പിറ്റേ ദിവസം കുട്ടൻ തട്ടി വിളിക്കുമ്പോൾ ആയിരുന്നു ശ്യാം എഴുന്നേറ്റത്. അത്യാവശ്യം നടക്കാൻ പറ്റുമെങ്കിലും ശ്യാം കൂടെ പോകുന്നത് കുട്ടന് സമയ നഷ്ടം ആകും എന്ന് ഉറപ്പായി.ഒരു വിധത്തിൽ നടന്നു താഴെ എത്തിയപ്പോൾ മുത്തശ്ശി കുട്ടനോട് ചോദിച്ചു…

മുത്തശ്ശി :കുട്ടിക്ക് നടക്കാൻ നല്ല പ്രയാസം ഉണ്ട്… കുട്ടാ എന്നാൽ പിന്നെ രണ്ട് ദിവസം കഴിഞ്ഞു പോയാൽ പോരെ…

കുട്ടൻ :അയ്യോ അത് പറ്റില്ല മുത്തശ്ശി….

അവിടെ കോണി പടിയുടെ താഴെ വിഷമിച്ചു നിൽക്കുന്ന നന്ദിനിയേയും കണ്ടു. അവളുടെ കണ്ണുകൾ നന്നായി കലങ്ങി ഇരിക്കുന്നു. ഒരു ദിവസം ഒന്ന് മര്യാദക്ക് കാണാൻ പോലും സാധിച്ചില്ല എന്ന് തന്നെ പറയാം. വളർന്നു വരുന്നതിന് അനുസരിച്ചു തന്നെ കുട്ടേട്ടൻ അവഗണിക്കും പോലെ അവൾക്ക് ഫീൽ ചെയ്യാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *