നന്ദിനി 8അടിപൊളി  

മുസ്തഫ :കഴിഞ്ഞില്ലേ ചങ്ങായി അവന്റെ കഥ…

കുട്ടൻ :ചുറ്റും നോക്കി….

മുസ്തഫ :പേടിക്കണ്ട അവൻ ഇങ്ങോട്ട് വന്ന ബൈക്ക് ഇനി പടച്ചോൻ വന്നാൽ പോലും കിട്ടില്ല. ഇനി അതിനൊരു തെളിവ് ഇല്ല.. ഇവൻ ഒരു സാത്താന്റെ ജന്മം ആയിരുന്നു അതാണ് ഒരു നായ പോലും മണത്തു വരാതെ ഇരിക്കാൻ പൊന്ന് തമ്പുരാൻ മഴ അയച്ചത്….

കുട്ടൻ അവന്റെ തോളിൽ തട്ടി.. നന്ദിനിയെ കൂട്ടി ഫ്ലാറ്റിലേക്ക് പോയി… റൂമിൽ ചെന്ന് നനഞ്ഞ ഡ്രെസ്സുകൾക്ക് പകരം… മാറ്റി ഉടുക്കുവാൻ ഒന്നും ഇല്ലാതെ അവൾ ബുദ്ധിമുട്ടിയപ്പോൾ… കുട്ടൻ വന്നു റൂമിന്റെ കതക് മുട്ടി… അവൾ കതക് തുറന്നു.. അവൾക്ക് നേരെ ഒരു പൊതി മാത്രം നീട്ടി പിടിച്ചു… അവൾ അത് വാങ്ങി തുറന്നു നോക്കും മുൻപേ അവൻ അവിടെ നിന്ന് സ്വന്തം മുറിയിലേക്ക് പോയി… അവൾ അത് തുറന്നു നോക്കിയപ്പോൾ അവൾക്ക് ഏറ്റവും ഇഷ്ടം ഉണ്ടായിരുന്ന മഞ്ഞ പാവാടയും ഉടുപ്പും.. അവൾ അത് കൈയിൽ പിടിച്ചു കണ്ണീർ ഒഴുക്കി..

 

പിറ്റേ ദിവസം ന്യൂസ്‌ പേപ്പറിൽ ശ്യാമിനെ കാണാതായ എന്തെങ്കിലും വാർത്തകൾ ഉണ്ടോ എന്നു നോക്കി എങ്കിലും ഒന്നും തന്നെ കണ്ടില്ല… അവളോട് ഒരുങ്ങി നിൽക്കാൻ പറഞ്ഞു. അവൻ പുറത്ത് പൊകാൻ ഒരുങ്ങും മുൻപ് വീണ്ടും ഒരു പൊതി കൊടുത്തു. അതിൽ ഒരു സാരി ആയിരുന്നു. അവൾക്ക് ഏറ്റവും ഇഷ്ടം ഉള്ള കസവു സാരി…

അവർ നേരെ പോയത് ഒരു വുമൺസ് സ്റ്റിച്ചിങ് സെന്ററിൽ ആയിരുന്നു. ഒരുപാട് സ്ത്രീകൾ ജോലി ചെയ്യുന്ന ആ സ്ഥാപനത്തിൽ കൊണ്ട് പോയി..അവിടെ ഉള്ള അവരുടെ മാനേജർ കുട്ടന്റെ ഫ്രണ്ട് കൂടി ആയിരുന്നു.അവരുടെ വർക്ക്കളിൽ നല്ലൊരു വിഹിതം കിട്ടുന്നത് കുട്ടന്റെ കമ്പനി കൊടുക്കുന്ന ഓർഡറിൽ നിന്നാണ്…

നല്ല ചങ്ങാത്തങ്ങൾ നില നിർത്തി ചീത്തയെ മാറ്റി നിർത്താൻ അവൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. അത് അവന്റെ സ്വന്തം ജീവിതം തന്നെ ഉദാഹരണം ആയി മാറി. അവൻ തന്നെ അവിടെ അവൾക്ക് ഒരു ജോലി റെഡി ആക്കി കൊടുത്തു… പിന്നെ അവളോട്‌ ഒന്ന് മുഖം ഉയർത്തി സംസാരിക്കാൻ പോലും ആ പാവത്തിന് ധൈര്യം ഉണ്ടായിരുന്നില്ല…
നന്ദിനിക്ക് എന്തോ അപ്പോൾ ആണ് മനസ്സിൽ കൂടുതൽ വേദന ഉണ്ടാകാൻ തുടങ്ങിയത്… മനസ്സ് വിതുമ്പി കൊണ്ട് കുട്ടൻ പറഞ്ഞു…

കുട്ടൻ :നീ സ്വന്തം കാലിൽ ജോലി ചെയ്തു.. നല്ലൊരു ജീവിതം കണ്ടെത്തിക്കോ.. ഇവിടെ ഉള്ള പെൺകുട്ടികൾ എല്ലാം കഷ്ടപ്പാട് എന്തെന്ന് അറിയാവാങ്ങുന്നവർ ആണ്…. നിനക്ക് ഇവിടെ നിന്ന് ഒരിക്കലും വഴി തെറ്റില്ല….

അവൻ തിരിച്ചു ഒന്നും കേൾക്കാൻ നിൽക്കാതെ കാറിന്റെ അടുത്തേക്ക് നടന്നു പോയി. കണ്ണിൽ നിന്നു ധാര ധാര ആയി കണ്ണ് നീർ ഒഴുകി വീണു കൊണ്ടേ ഇരുന്നു… അപ്പോൾ ആണ് കഴുത്തിൽ കിടക്കുന്ന താലി മാല അവൾ ശ്രദ്ധിച്ചത്. ഇത്രയും ഉണ്ടായിട്ടും അത് മാത്രം തിരിച്ചു അഴിക്കാൻ ആയി കുട്ടേട്ടൻ പറഞ്ഞില്ല… അപ്പോൾ ചിലപ്പോൾ ഒരു തിരിച്ചു വരവ് ഉണ്ടാകുമോ…

അവൻ കെട്ടിയ താലി മാല കൈയിൽ പിടിച്ചു കൊണ്ട് അവൾ കരഞ്ഞു… വില ഇല്ല എന്ന് പറഞ്ഞു അപമാനിച്ചവൻ തന്നെ അവസാനം വേണ്ടി വന്നു അവൾക്ക്. ഒരുപാട് തവണ അപമാനിച്ച താലി മാത്രമായ് ഒടുവിൽ കൂട്ടും ….. അവൻ തിരിച്ചു വരും എന്നൊരു വിശ്വാസത്തിൽ അവൾ കാത്തിരുന്നു…..!!!

(ശുഭം )….. ♥️

Leave a Reply

Your email address will not be published. Required fields are marked *