നന്ദിനി 8അടിപൊളി  

നന്ദിനി :സത്യം പറഞ്ഞാൽ വന്ന കാര്യം വരെ മറന്നു പോയി, ഇയാളോട് ഓഹ്ഹ് സോറി ചേട്ടനോട് സംസാരിക്കുമ്പോൾ പറയാൻ വന്നത് തന്നെ മറന്നു പോകും…

ശ്യാം :ഓഹ്ഹ് താൻ ഇയാൾ എന്നോ ശ്യാം എന്നോ എങ്ങനെ വേണേലും വിളിച്ചോ.. എനിക്ക് അങ്ങനെ റെസ്‌പെക്ട് കിട്ടണം എന്നൊരു ചിന്ത ഒന്നും ഇല്ല ജസ്റ്റ് ഫ്രണ്ട്‌ലി ആയി നടക്കണം അത്ര തന്നെ. പിന്നെ താഴെ വന്നിട്ട് ഞാൻ വലിച്ചത് ഒന്നും മുത്തശ്ശി എടുത്തു പറയല്ലേ…

നന്ദിനി :ങേ മുത്തശ്ശിയെ പേടി ആണോ….!

ശ്യാം :പിന്നല്ല… നമ്മൾ ഇപ്പോൾ മറ്റൊരു വീട്ടിൽ ആണ് അപ്പോൾ അവിടെ കുറച്ചു ഒതുങ്ങി ഒക്കെ നിൽക്കണം. മുത്തശ്ശി ചിലപ്പോൾ ഇത് അറിഞ്ഞാൽ കൊച്ചു മോൻ ഇവന്റെ കൂടെ അല്ലേ എന്ന് ആലോചിച്ചു വിഷമിക്കും…

നന്ദിനി :കൊള്ളാം… വാ ഞാൻ പറയില്ല…

ശ്യാം കാലിന്റെ വേദന കുറവ് ആയത് കൊണ്ട് നന്ദിനിയുടെ കൂടെ വലിയ കുഴപ്പം ഇല്ലാതെ തന്നെ താഴേക്ക് നടന്നു പോയി. ഡിഗ്നിങ് ടേബിളിന്റെ അടുത്ത് എത്തിയപ്പോൾ മുത്തശ്ശൻ കഴിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു…

മുത്തശ്ശൻ :എങ്ങനെ ഉണ്ട് കാലിന്റെ വേദന ഒക്കെ മാറിയോ…

ശ്യാം :മാറി തുടങ്ങി ഇപ്പോൾ ചെറിയൊരു വേദന ഉള്ളൂ…

മുത്തശ്ശൻ :കുട്ടൻ വിളിച്ചിരുന്നോ….

ശ്യാം :അഹ് വിളിച്ചിരുന്നു….

മുത്തശ്ശി :ആ ചെക്കനോട് ഇവിടെ നിക്കാൻ പറഞ്ഞത് കേട്ടില്ല. ഇതിപ്പോ കൈച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥ ആയി…

നന്ദിനി : ന്യൂസ്‌ കണ്ടു എല്ലായിടത്തും ലോക് ഡൌൺ ആണ് കാണിക്കുന്നത്. ആർക്കും വീടിന്റെ പുറത്ത് പോലും ഇറങ്ങാൻ പറ്റുന്നില്ല… കുട്ടേട്ടൻ ഇനി എങ്ങനെ വരും…

മുത്തശ്ശി :അവനെ വിളിച്ചു അവിടെ പാസ്പോര്ട് ഓഫീസിൽ ആരോടോ സംസാരിച്ചിട്ടുണ്ട് എന്നും റെഡി ആക്കി കൊടുക്കാം എന്ന് പറഞ്ഞിട്ട് ആണ് അവിടെ നിന്നത്.. ഇപ്പോൾ ലോക് ഡൌൺ മൊത്തതിൽ വന്നത് കൊണ്ട് അവനു ഇറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല…

ശ്യാം :ശോ അവൻ ഇനി എന്ത് ചെയ്യും എങ്ങനെ വരും….

മുത്തശ്ശി :അവൻ അവിടെ തന്നെ നമ്മുടെ ബന്ധു വീട്ടിൽ അല്ലേ… വകയിലെ ബന്ധം ആണെങ്കിലും അവർക്ക് അവനെ ഭയങ്കര കാര്യമാ. തത്കാലം അവിടെ നിൽക്കട്ടെ കുഴപ്പമില്ല…

മുത്തശ്ശൻ :നാട്ടിൽ നിക്കാൻ അവനു ആഗ്രഹം ഇല്ല… എന്നാൽ പിന്നെ അവിടെ നിൽക്കട്ടെ…

അവർ പരസ്പരം സംസാരിച്ചു കൊണ്ട് ഫുഡ്‌ കഴിച്ചു.

മുത്തശ്ശൻ :ഞാൻ പറമ്പിലേക് പോകുവാ പണി ഇനിയു ബാക്കി ഉണ്ട്…

ശ്യാം :ലോക് ഡൌൺ അല്ലേ… പിന്നെന്താ പണി..

മുത്തശ്ശൻ :അതൊക്കെ നിങ്ങൾ സിറ്റിയിൽ ഉള്ളവർക്ക്.. ഇവിടെ അങ്ങനെ ഒന്നും ഉണ്ടാകില്ല..

ശ്യാം :അയ്യോ മുത്തശ്ശ അതല്ല പറഞ്ഞെ പോലിസ് അറിഞ്ഞാൽ പ്രശ്നം ആകും ആരെയും ജോലിക്ക് ഒന്നും വിളിക്കാൻ പാടില്ല…

മുത്തശ്ശൻ :ആരും പരാതി ആയി പോകില്ല.. ഇവിടെ ഇതൊക്കെ തന്നെ ഉള്ളൂ പാവങ്ങൾക്ക്…ഈ ജോലി ചെയ്തു ജീവിക്കുവർ ആണ് എല്ലാരും…

ശ്യാം :മുത്തശ്ശ അതല്ല പ്രശ്നം… കോവിഡ് പെട്ടെന്ന് പകരുന്ന രോഗം ആണ്…

മുത്തശ്ശൻ :അറിയാം പക്ഷേ ഇവിടെ അങ്ങനെ ആരും പുറത്ത് പോകുന്നില്ലല്ലോ… അത് പുറത്ത് നിന്ന് ആരേലും വന്നാൽ അല്ലേ പകരു…ഇനി വരാൻ ഉള്ളത് കുട്ടൻ ആണ് അത് അപ്പോൾ നോക്കാം….

ശ്യാം :ഉം…

നന്ദിനി :ഇപ്പോൾ കണ്ടോ ഞങ്ങളുടെ ഗ്രാമത്തിൽ ജനിച്ചതിന്റെ ഗുണം.. ഇവിടെ ആയത് കൊണ്ട് അത്യാവശ്യം പുറത്ത് ഇറങ്ങി ഒക്കെ നടക്കാം…

ശ്യാം :അതേ, എന്നാൽ പിന്നെ നമുക്ക് ഒന്ന് പുറത്ത് ഒക്കെ കറങ്ങിയാലോ… ഇവിടെ എന്തൊക്കെ ഉണ്ട് നടന്നു കാണാൻ…

നന്ദിനി :നടന്നു കാണാൻ, കുറെ വയലുകൾ ഉണ്ട് കുളങ്ങൾ ഉണ്ട് പിന്നെ വയലിനു അക്കരെ ഒരു കാവ് ഉണ്ട്… കുറച്ചു പോയാൽ ഒരു ചെറിയ മലയുണ്ട്. അവിടെ ഒക്കെ എന്തായലും പോലിസ് വരും.. ഇതാകുമ്പോൾ നടന്നു കാണാം ആരും വരില്ല…

ശ്യാം :അതേ അതാണ് എനിക്കും വേണ്ടത്…

നന്ദിനി :എന്ത്….

ശ്യാം :അല്ല ആൾക്കാർ ഇല്ലാത്ത സ്ഥലം സമ്പർക്കം വന്നാൽ ലവൻ അടിച്ചു ഇടും…

നന്ദിനി :ആരു…?

ശ്യാം :കോവിഡ്…

നന്ദിനി :ഹോ എന്തൊക്കെ അസുഖങ്ങൾ ആണല്ലേ ഈ നാട്ടിൽ… ഇത്രയും നാൾ ഇല്ലാത്ത പുതിയ ഒരെണ്ണം… ന്യൂസ്‌ കാണുമ്പോ പേടി ആകും എത്ര പേര് ആണ് മരിച്ചു പൊക്കൊണ്ടിരിക്കുന്നത്…

ശ്യാം :അതുകൊണ്ട് ആണ് ഞാൻ നേരത്തെ മുത്തശ്ശനോട് ആ കാര്യം പറഞ്ഞത്..

നന്ദിനി :ഉം…

ശ്യാം :ഒരു കാര്യം ചെയ്യാം ഞാൻ പോയി ഒന്ന് ഡ്രസ്സ്‌ മാറി ഇപ്പോൾ വരാം….

നന്ദിനി :ഓക്കേ.. വിളിച്ചാൽ മതി ഞാൻ ഇവിടെ തന്നെ ഉണ്ട്…

ശ്യാമിന്റെ കൂട്ട് നന്ദിനിക്ക് വളരെ ഇഷ്ടം ആകാൻ തുടങ്ങി. കുട്ടേട്ടനും ശ്യാമിനെ പോലെ ആയിരുന്നു എങ്കിൽ എന്ത് രസമായിരുന്നു. അവൾ മനസ്സിൽ ചിന്തിച്ചു… ശ്യാം പോയി ഒരു പത്തു മിനിറ്റ്നുള്ളിൽ തിരിച്ചു വന്നു. ശേഷം നന്ദിനിയെ കൂട്ടി നാട് കാണുവാൻ ഇറങ്ങി. കോവിഡ് വീണു തുടങ്ങിയത് കൊണ്ട് ദൂരെ എങ്ങും പോകാൻ തീരുമാനിച്ചില്ല. അടുത്ത് എവിടെ എങ്കിലും ഒക്കെ ഒന്ന് ചുറ്റി നടന്നു കാണണം അത്ര തന്നെ.

ശ്യാം :എനിക്ക് സത്യത്തിൽ നിങ്ങളുടെ ഈ വരമ്പിൽ കൂടെ പോകുന്നത് വരെ പേടിയാണ്…

നന്ദിനി :അതെന്താ?

ശ്യാം :എവിടെ ആണ് തെറ്റി അടിച്ചു വീഴുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ…

നന്ദിനി :കാൽ ഉറപ്പിച്ചു നടന്നാൽ മതി… വീഴില്ല

ശ്യാം :അടി തെറ്റിയാൽ ആനയും വീഴും മോളെ..

നന്ദിനി :അത് ആന ഇത് പൂച്ച…

ശ്യാം :ആഹാ താൻ കൊള്ളാല്ലോടോ തീപ്പട്ടി കൊള്ളി ഇങ്ങനെ ഇരിക്കുവാണേലും നല്ല അടി ആണല്ലോ അടിക്കുന്നത്…

നന്ദിനി :അഹ് ഇതൊക്കെ ചെറുത്….

ശ്യാം :സത്യം പറഞ്ഞാൽ തന്നെ ഞാൻ ആദ്യം കണ്ടപ്പോൾ കരുതി ശെരിക്കും ഒരു തൊട്ടാവാടി ആയിരിക്കും എന്ന്.. ഇപ്പോൾ മനസ്സിൽ ആയി താൻ അത്രയ്ക്ക് അങ്ങ് പാവം അല്ലെന്ന്..

നന്ദിനി :ഞാൻ പാവമല്ലേ ചേട്ടാ… സത്യം പറഞ്ഞാൽ എനിക്ക് കാര്യം പറഞ്ഞു സമയം പോകാൻ ആകെ ഉള്ളത് മുത്തശ്ശി മാത്രം ആണ്. മുത്തശ്ശൻ എപ്പോഴും തൊടിയിൽ ഓഹ് പറമ്പിലോ ആയിരിക്കും.

ശ്യാം :താൻ ഉണ്ണിയെ വിളിക്കാറില്ലേ…

നന്ദിനി :കുട്ടേട്ടൻ ഫോൺ സംസാരിക്കുന്നത് മടി ആണ്.. സംസാരിച്ചാലും അത് അധിക നേരം ഉണ്ടാകില്ല. എന്തെങ്കിലും പറഞ്ഞു പെട്ടെന്ന് വെച്ചിട്ട് പോകും.

അവർ അങ്ങനെ ഓരോന്ന് പറഞ്ഞു വയലിന്റെ വരമ്പുകളിലേക്ക് കയറി..

നന്ദിനി :ഈ കാണുന്ന പാടവും അതിന് അപ്പുറത്ത് കാണുന്ന പാടവും ഒക്കെ നമ്മുടെ ആണ്…

ശ്യാം :ഒഹ്ഹ്ഹ് ഇതിപ്പോ വിളഞ്ഞു തുടങ്ങിയോ…

നന്ദിനി :ഹേയ് ഇല്ല പാൽ പരുവം ആണ്.. കൊയ്ത്തു ആകുമ്പോൾ നല്ല രസം ആണ്. അന്ന് വീട്ടിൽ മുറ്റത്തു വലിയ ടാർപ്പ ഒക്കെ ഇട്ട് വലിച്ചു കെട്ടും. അന്ന് എല്ലാവർക്കും വീട്ടിൽ സദ്യ ഒക്കെ കൊടുക്കും.. വെറും സദ്യ അല്ല എല്ലാം ചേർത്ത് വല്യ സദ്യ. പണ്ട് തൊട്ടേ അങ്ങനെ ആണ് ഇവിടെ കൊടുത്തിരുന്നത് ഇപ്പോഴും അങ്ങനെ തന്നെ പോകുന്നു…

Leave a Reply

Your email address will not be published. Required fields are marked *