നന്ദിനി 8അടിപൊളി  

നന്ദിനി :അതേ അത് ശെരിയാണ്…

ശ്യാം :അത് പോട്ടെ നന്ദിനിക്ക് വേറെ അഫ്ഫയർ ഒന്നും ഉണ്ടായിട്ടില്ലേ….!

നന്ദിനി :ഹേയ് ഇല്ല അങ്ങനെ ഒന്നും ഇല്ല…

ശ്യാം :ഇങ്ങോട്ട് പോലും വന്നു ആരും പ്രപ്പോസ് ചെയ്തില്ല….!

നന്ദിനി :ഹേയ് ഇല്ല….!

ശ്യാം :അതിൽ എന്തോ മറച്ചു വെച്ചിട്ടുണ്ട്… എന്തെങ്കിലും ആരെങ്കിലും കാണും… ഇത്രയും നല്ലൊരു സുന്ദരി പെൺകുട്ടി മുന്നിൽ ഉണ്ടായിട്ടും പ്രപ്പോസ് ചെയ്യാൻ ഈ നാട്ടിലും കോളേജിലും ആരും ഉണ്ടായിട്ടില്ലേ…

അവളെ ശ്യാം പൊക്കി പറഞ്ഞപ്പോൾ ഒരു നിമിഷം അവൾ അതിൽ തൃപ്തി ആയി..

നന്ദിനി :കോളേജ് ടൈം ഒരുപാട് പേര് എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട് പക്ഷേ ആർക്കും yes പറഞ്ഞിട്ടില്ല..

ശ്യാം :അതെന്താ…

നന്ദിനി :കുട്ടേട്ടൻ ഉള്ളപ്പോൾ പിന്നെ എന്തിനാ വേറെ ഒരാള് അത് തെറ്റല്ലേ…

ശ്യാം :ഈ പറയുന്ന കുട്ടൻ തന്നെ ഒന്ന് മൈൻഡ് ചെയ്യണ പോലും ഞാൻ കണ്ടിട്ടില്ല..

നന്ദിനി :അത് കുട്ടേട്ടൻ അങ്ങനെ ആണ് ക്യരക്റ്റർ…

ശ്യാം :ഒഹ്ഹ്ഹ് എന്റെ തിയറി ഇഷ്ടം ആണെങ്കിൽ അത് പുറത്ത് കാണിക്കുക അല്ലാതെ മനസ്സിൽ ഇഷ്ടം പൂട്ടി വെച്ച് നടന്നിട്ട് കാര്യം ഇല്ലാലോ…

നന്ദിനിക്ക് ആ കാര്യത്തിൽ യോജിപ്പ് ഉണ്ടായിരുന്നു… സ്‌നേഹിക്കുമ്പോൾ അന്യോന്യം മനസ്സ് തുറന്നു സ്നേഹിക്കണം. ഇത് ചങ്ക് തുറന്നു കാണിച്ചാലും ചെമ്പരത്തി പൂവ് എന്നാണ് പറയുക..

ശ്യാം : താൻ എന്താ ആലോചിക്കുന്നത്….

നന്ദിനി :ഹേയ് ഒന്നുമില്ല…. എന്തായാലും എല്ലാം ഓപ്പൺ ആയി സംസാരിക്കാൻ ഒരു ഫ്രണ്ടിനെ കിട്ടിയല്ലോ അത് ഭാഗ്യം…

ശ്യാം :തന്നോട് ഞാൻ പറഞ്ഞല്ലോ എന്ത് ഉണ്ടെങ്കിലും തനിക്ക് എന്നോട് ഓപ്പൺ ആയിട്ട് പറയാം അതിനു ഒരു കുഴപ്പവുമില്ല.. എന്നാൽ പിന്നെ നമുക്ക് തിരിച്ചു നടന്നാലോ…

ശ്യാമും നന്ദിനിയും തിരിച്ചു നടക്കുമ്പോൾ പാടത്തു കിളികൾ തീറ്റ എടുത്തു കൂട്ടമായി പറന്നു അകലുന്ന കാഴ്ചകൾ കണ്ടു…

ശ്യാം :ഇത്രയും കിളികൾ തിന്നാൽ ഇനി എന്തെങ്കിലും ബാക്കി കാണുമോ..

നന്ദിനി :കിളികൾ ഒരു പ്രശ്നം ആണ് എന്നാലും ഈ ഭൂമി അവർക്കും സ്വന്തം അല്ലേ എന്നാണ് ഇടയ്ക്ക് മുത്തശ്ശൻ പറയാറ്.. അവർ ഇത്തിരി കഴിച്ചു എന്ന് കരുതി പ്രശ്നം ഒന്നുമില്ല ചിലപ്പോൾ ദൈവം നമുക്ക് അതിനു ഇരട്ടി തെരും എന്ന് പറയും…

ശ്യാം :മുത്തശ്ശൻ കൊള്ളാല്ലോ…

ഒടുവിൽ അവർ നടന്നു വീടിന്റെ പടിപ്പുര എത്തി.. തിരിഞ്ഞു നോക്കി ഒരിക്കൽ കൂടി വയലിന്റെ ഭംഗി ആസ്വദിച്ചു. അങ്ങ് ദൂരെ ഏതാനും മണിക്കൂറിനുള്ളിൽ മറയാൻ ആയി നിൽക്കുന്ന സൂര്യനെ കണ്ടു.. അവർ അകത്തേക്ക് ചെന്നപ്പോൾ മുത്തശ്ശിയുടെ വക അന്വേഷണം തുടങ്ങി. നാടിനെ കുറിച്ചും എല്ലാം ചോദിച്ചു. എല്ലാം ശ്യാം ഇഷ്ടം ആയി എന്ന് മറുപടി പറഞ്ഞു. സത്യത്തിൽ അവനെ ആ വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടം ആയി തുടങ്ങി. അടുത്ത ദിവസം നന്ദിനിയെ പുറത്തേക്ക് കണ്ടില്ല ശ്യാം അവളെ എല്ലായിടവും തിരക്കി നേരിട്ട് മുത്തശ്ശിയോട് അവൾ എവിടെ പോയെന്ന് ചോദിച്ചതുമില്ല. അപ്പോൾ ആണ് നന്ദിനി കുള പടവിലേക്ക് പോകുന്നത് മട്ടുപാവിൽ ഇരുന്നു ശ്യാം കണ്ടത്. സിഗരറ്റ് പുകച്ചു വിടുമ്പോൾ അവൻ അവൾ പോകുന്നത് നോക്കി ഇരുന്നു. മനസ്സിൽ എന്തോ ആലോചിച്ചു പുക ഊതി വിട്ടു കൊണ്ട് അവൻ അവിടെ തന്നെ ഇരുന്നു. നന്ദിനി തിരികെ വരുമ്പോൾ നോക്കാം എന്ന് കരുതി.. നന്ദിനി തിരിച്ചു വെരുവാൻ കുറെ സമയം എടുത്തു. ആ ഇരിപ്പിൽ ശ്യാം രണ്ട് മൂന്നു സിഗരറ്റ് വലിച്ചു. അവൾ കുളത്തിന്റെ മുന്നിലേക്ക് തിരികെ ഇറങ്ങുന്നത് കണ്ടപ്പോൾ ശ്യാം പെട്ടെന്ന് താഴേക്ക് പോയി. വേഗം നന്ദിനിയുടെ അടുത്ത് ചെന്നു… നന്ദിനി പെട്ടെന്ന് പിറകോട്ടു എന്ന വണ്ണം ഒഴിഞ്ഞു മാറി…

ശ്യാം :ങേ താൻ എന്താ പിറകിലേക്ക് പോകുന്നത്.. എന്ത് പറ്റി…

നന്ദിനി :അത് ഒന്നുമില്ല….!

ശ്യാം :ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ…

നന്ദിനി :ഇന്ന് കുഴപ്പം ഒന്നുമില്ല എന്തുപറ്റി…?

ശ്യാം :അഹ് ബെസ്റ്റ്.. ഇന്ന് ഇപ്പോൾ ആണ് അല്ലോ പുറത്ത് കണ്ടത് അതാ ചോദിച്ചത്..

നന്ദിനി :ഹേയ് അതൊന്നുമില്ല…

ശ്യാം :താൻ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അപ്പോൾ കാര്യം എന്തെന്ന് എന്നോട് തുറന്നു പറഞ്ഞു കൂടെ.. തനിക്കു എന്നെ വിശ്വാസം ഇല്ലേ…

നന്ദിനി :അത് ഇപ്പോൾ ഇതൊക്കെ എങ്ങനെ ആണ് തുറന്നു പറയുക… മോശം അല്ലേ..

ശ്യാം :എന്ത്…. കാര്യം…! എന്ത് മോശം ആണെന്ന് ആണ് പറയുന്നത്…

നന്ദിനി അവൾ ചുറ്റും നോക്കി എന്നിട്ട് അവനോട് സംസാരിക്കാൻ തുടങ്ങി…

നന്ദിനി :അതേ എനിക്ക് തൊട്ടു കൂടാ…

ശ്യാം :ആരെ തൊട്ട് കൂടാ എന്ന്…

നന്ദിനി :അത് സ്ത്രീകൾക്ക് എല്ലാ മാസവും വരില്ലേ…

ശ്യാം :ഓഹ് പീരിയഡ്സ്…

നന്ദിനി :ശേ… ചുമ്മാ ഒറക്കെ വിളിച്ചു പറയാതെ…

ശ്യാം :ഇതിൽ ഇത്ര മറച്ചു വെക്കാൻ എന്താ…

നന്ദിനി : മറച്ചു വെക്കാൻ ഒന്നും ഇല്ല പക്ഷേ ഇവിടെ ഒക്കെ ഇങ്ങനെ അയാൾ തൊട്ട് തീണ്ടി കൂടാ. അതൊക്കെ അശുദ്ധി ആയി പോകും എന്നാണ് പറയുക..

ശ്യാം :ബെസ്റ്റ് ഇത് ഏത് നൂറ്റാണ്ടിൽ അപ്പാ താമസിക്കുന്നത്… എടോ ഒരു കോവിഡ് വന്നു മനുഷ്യൻ കൂട്ടത്തോടെ ചത്ത്‌ ഒടുങ്ങി കൊണ്ട് ഇരിക്കുക ആണ്. മെൻസസ് ആകുന്ന പെൺ കുട്ടികൾ രോഗ ബാധിതർ ആകുമ്പോൾ അവരെ ആരും തൊട്ടും പിടിക്കാതെയും ആണോ ചികിൽസിക്കുന്നത്… അതൊക്കെ പഴയ ജനറേഷൻ പ്രോബ്ലം ആണ്…

നന്ദിനി :ശ്യാം ചേട്ടാ നിങ്ങൾ ഒക്കെ നന്നായി ചിന്തിച്ചു കാര്യങ്ങൾ മനസ്സിൽ ആക്കുന്ന ആൾക്കാർ ആണ്. എനിക്കും അത് തന്നെ ആണ് ഇഷ്ടം. കാര്യം ഗ്രാമം ആണ് ഇഷ്ടം എങ്കിലും ചിന്തിക്കുമ്പോൾ മനുഷ്യൻ ആയി ചിന്തിക്കണം അല്ലാതെ ദോഷം, അത് ഇത് ഒഹ്ഹ്ഹ് സത്യം പറയാല്ലോ മെൻസസ് ആയി കഴിഞ്ഞാൽ പിന്നെ നാല് ദിവസം തടവറയിൽ ആണ്…

ശ്യാം :അപ്പോൾ ഇനി നാലു ദിവസം ഇതാണ് അവസ്ഥ….

നന്ദിനി :അതേ…..!

ശ്യാം : ശോ ബോർ……! ആകെ ഉള്ള കമ്പനി താൻ ആയിരുന്നു…ഇനി പോസ്റ്റ്‌

നന്ദിനി :നാലു ദിവസം കഴിഞ്ഞു വീണ്ടും വരുമല്ലോ ഞാൻ അപ്പൊ പുറത്ത് ഒക്കെ പോകാമല്ലോ..

ശ്യാം :അഹ് ബെസ്റ്റ് കോവിഡ് കുറച്ചു പ്രശ്നത്തിൽ ആണ്… വീട് വിട്ട് അനാവശ്യം ആയി പുറത്ത് പോകരുത് എന്നാണ് സർക്കാർ ഉത്തരവ്.

നന്ദിനി :ഒഹ്ഹ്ഹ് അങ്ങനെ ഒക്കെ ഉത്തരവ് വന്നോ…

ശ്യാം :തനിക്ക് ഫോൺ ഇല്ലേ…

നന്ദിനി :ഉണ്ട്..

ശ്യാം :എന്നാൽ നമ്പർ പറ…

നന്ദിനി :എന്തിനു…

ശ്യാം :അടുത്ത് ഇരുന്നു സംസാരിക്കാൻ അല്ലേ പ്രശ്നം മുകളിൽ താഴെ ഫോണിൽ സംസാരിക്കാൻ പറ്റുമല്ലോ…

നന്ദിനി :ങേ ചേട്ടന്റെ റൂട്ട് ശെരി അല്ലല്ലോ… ലൈൻ അടിക്കാൻ വല്ലോം പ്ലാൻ ഉണ്ടോ…

ശ്യാം :ഓഹ്ഹ് സത്യം പറയാല്ലോ ആഗ്രഹം ഉണ്ട്. തന്നെ പോലെ ഒരു തീപ്പെട്ടി കൊള്ളിയെ അതും തനി നാടൻ സുന്ദരിയെ ലൈൻ അടിക്കാൻ തോന്നിയില്ല എങ്കിൽ പിന്നെ ഞാൻ ആണ് ആണോ…

Leave a Reply

Your email address will not be published. Required fields are marked *