നാമം ഇല്ലാത്തവൾ – 10അടിപൊളി  

“” ഹാ അവള് വീഴുടാ..”” ന്റെ കൈകളിൽ കിടന്ന് ഞെരിപിരി കൊള്ളുന്നവളുടെ ചമ്മൽ കണ്ടാകണം അമ്മ അങ്ങനെ പറഞ്ഞത്,

‘” മീനുട്ടിക്കും ഉണ്ണികുട്ടനും കളിപ്പിക്കാൻ ഒരു കുഞ്ഞാവ വരണെന്ന്.. “”

ഒന്നും മനസിലാകാതെ നിന്ന പിള്ളാർക്ക് കാര്യം പറഞ്ഞു മനസിലാക്കി കൊടുത്തത് ഏട്ടനാണ്. അതോടെ പുതിയൊരാളെ കിട്ടുന്ന സന്തോഷത്തിൽ അവരും അങ്ങനെ നിന്നു. കുറച്ചു നേരത്തെ സന്തോഷതിനോടുവിൽ ഞാൻ അവളുമായി അകത്തേക്ക് കയറി,

കയറിയതും ഡോറവൾ അടച്ചു കുറ്റിയിട്ടു, ചെന്നവളെ വാരിപ്പുണർന്നാ നെറ്റിയിൽ ചുണ്ടു ചേർക്കുമ്പോൾ അവളെന്റെ യാ ചുംബനത്തെ ഏറ്റുവാങ്ങി നിറഞ്ഞ കണ്ണുകളോടെ. ന്നെ വട്ടം ചേർന്ന് നിൽക്കുന്ന പെണ്ണിന് നല്ല ലക്സ് സിന്റെ നറുമണം തുളുമ്പി നിന്നു. ന്റെ നെഞ്ചിലെ താളം കെട്ടവൾ ഏറെ നേരം അതെ നിൽപ്പ് തുടർന്ന്. ഞാൻ പതിയെ അവളുടെ മുടിയിൽ തഴുകി നിന്നു.

“” സന്തോഷയോ…?? “” അവളെന്നെ ആ കൂവളമിഴി ഉയർത്തി ഒരു നോട്ടം നോക്കി.

“” സന്തോഷോ.. എനിക്ക് ന്തെല്ലാമോ ചെയ്യണൊന്നുണ്ട്,, എന്നാ ഒട്ട് പറ്റുന്നുമില്ലാത്ത അവസ്ഥയായിപ്പോയി.. “”

അവളെന്നെ വീണ്ടും കെട്ടിപ്പുണർന്നു. തലയുയർത്തി ന്റെ കവിളിലവൾ ചുണ്ട് ചേർത്തു.

“” നിക്കെന്ത് സന്തോഷായിന്നറിയോ അജുവേട്ടാ…! രണ്ടാമതൊന്നിന് വേണ്ടി നമ്മള് തീരുമാനിച്ചപ്പോ അടക്കാൻ പറ്റാത്ത സന്തോഷയിരുന്നു നിക്ക്.. വീണ്ടുമൊരു അമ്മയാകുന്നതിലുള്ള എക്സയിറ്റ്മെന്റിലായിരുന്നു ഞാൻ.. “”

അതുപറഞ്ഞതും ഞാനവളെ സൂക്ഷിച്ചൊന്ന് നോക്കി, അവിടൊരു കള്ളച്ചിരി.

“” ഹ്മ്മ്.. നിന്റെയൊരു എക്സയിറ്റ്മെന്റ്., മറന്നിട്ടില്ല ഞാൻ നിന്റെ പ്ലാൻസ്.. “”

അങ്ങനെ പറഞ്ഞപ്പോ അവളൊന്ന് ഇളിച്ചു കാണിച്ചു.

“” എത്ര പിള്ളേരെ വേണോന്നാ നീ പറഞ്ഞെ “”

“” അഞ്ച്..!!””

“” ഹ്മ്മ് നല്ലതാ.. “”

“” മ്മ്മ് ന്തേ ഇഷ്ടപെട്ടില്ലേ… വെറുതെ വേണ്ടന്നെ, കമ്മിക്ഷൻ താരാം… “”

ആഹ്ഹ് വാക്കുറപ്പിക്കല് വരെയായി.. സമാധാനം….. അപ്പോ എന്നും ലേബർ റൂം ബുക്ക്‌ ആയിരിക്കും…

“” കമ്മീഷൻ ല്ലേ.. “”

അതോടെ ഞാനവളെ വട്ടം പിടിച്ചു ഇക്കിളി ആക്കി, കുടുക്കൂടെന്നുള്ള അവളുടെ പാൽപുഞ്ചിരി ആ മുറിയാകെ തങ്ങി നിന്നു.. എന്നും എന്നെ ഉണർത്തുന്നയാ ചിരി..

ജീവിതത്തിനുടനീളം ഞങ്ങളെ കുട്ടിയൂറപ്പിക്കണേ ഈശ്വരാ ന്നുള്ള ഒറ്റ പ്രാർത്ഥനയേ ഇന്നി ജന്മമുള്ളു. അപ്പോളും അവളുടെയാ ചിരിയുടെ സൗന്ദര്യത്തിൽ ആക്രിഷ്ടനായി നിന്ന് പോയി ഞാൻ.

ആരെയും തോല്പ്പിക്കുമാ നിറപുഞ്ചിരി യിൽ മുഴുകി നിൽക്കാനാണ് നികെന്നും ഇഷ്ടം. ആവളില്ലാതെയുള്ള ഒരു നിശ്വാസം പോലും നിക്കിന്നില്ല

ഇനിയും ഒരുന്നൂറ് കൊല്ലം പ്രണയിക്കണം പരമശിവനെപോലെ പ്രണയിക്കണം തന്നിലെ പാതിയെ തിരിച്ചറിഞ്ഞ താനില്ലെങ്കിൽ അവളോ അവളില്ലെങ്കിൽ താനോ യില്ലെന്ന് പറഞ്ഞ പരമശിവനെ പ്പോലെ പ്രണയിക്കണം.

അതെ ഇന്ന് അനാമിക യില്ലാതെ ഈ അർജുനനും അപൂർണ്ണനാണ്..,

. . .

അവസാനിച്ചു……!

വേടൻ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *