നാമം ഇല്ലാത്തവൾ – 10അടിപൊളി  

“” കാമുകി കാമുകൻന്മാര് രണ്ടും ഇവിടെ മഞ്ഞോള്ളൂവാ..!””

പിന്നിൽ നിന്നും വന്നെത്തിയ മുരടനക്കത്തിനുപിന്നാലയെത്തിയ ശബ്ദത്തിന് ഞങ്ങൾ രണ്ടാളും തിരിഞ്ഞു നോക്കി നിറപുഞ്ചിരി നൽകുമ്പോൾ.. അവളും നടന്നടുത്തേക്ക് എത്തിയിരുന്നു.. വയറിനോട് ചുറ്റിപ്പിടിച്ച കൈകൾ അയക്കാതെ നിന്നവൾ ശ്രീയെ അടുത്തേക്ക് വിളിച്ചു, അവളോടി ന്റെ അരികിലെത്തി ന്നെയും കെട്ടിപ്പിടിച്ചു നിന്നത് പെണ്ണിന് അത്ര അങ്ങോട്ട് സുഖിച്ചില്ല., അതാ മുഖത്തുണ്ട് ന്നാൽ അത് ശ്രീ കാണണ്ടിരിക്കാൻ അവൾ നോക്കുകേം ചെയ്തു.

“” ആഹാ മോളും പൊന്നോ ഇങ്ങട്..? “”

കൈയിലെ ഗ്ലാസ്സ്‌ അമ്മ ന്റെ നേർക്കും ശ്രീയുടെ നേർക്കും നീട്ടിയതും ഞങ്ങൾ അത് വാങ്ങി, അവൾ ഉവ്വെന്നും മറുപടി കൊടുക്കുമ്പോൾ, ഉടനെ ആമി അമ്മേ ഒരു നോട്ടം.

“” എനിക്കില്ലേ…?? “”

“” നിനക്ക് ഞാൻ തരണുണ്ട്.. ആ ചെക്കൻ ഒരു കാപ്പിയിട്ട് കൊടുക്കവൊന്ന് ചോദിച്ചപ്പോ അവൾക്ക് വയ്യ.. വയ്യാത്തോര് കാപ്പി കുടിക്കണ്ട.. “”

അമ്മ അത് പറഞ്ഞതും ചുണ്ടെല്ലാം പിളർത്തി ഒരുമാതിരി പിള്ളേരെക്കണക്കെ നിക്കാണ് പെണ്ണ്.

“” എനിക്ക് നിങ്ങടെ കാപ്പിയോന്നും വേണ്ട.. എനിക്കെ… നിക്കെന്റെ ന്റേട്ടറെ പങ്കു കിട്ടും.. അയ്യാ.. ഞ്ഞംഞ്ഞം..ഞ്ഞാ..””

അവളുടനെ ഞാൻ കുടിച്ചോണ്ടിരുന്ന കാപ്പിഗ്ലാസ് തട്ടിപ്പറിച്ചു ചുണ്ടോട് ചേർത്തു. ഭാഗ്യം ദേഹത്ത് വീണില്ല.. പിന്നത് വാങ്ങി കുടിപ്പായി,

“” ഈ പെണ്ണ്…!!! വേറെ ഇടണോടാ.. “” അമ്മ അതുകണ്ടു ചോദിച്ചതും

“” ഏയ്യ് വേണ്ടമ്മേ ഇതുമതി.. “”

ഞാൻ മറുപടികൊടുത്തതും അമ്മ അകത്തേക്ക് കയറി, ഇടയ്ക്കവൾ കാപ്പി ഗ്ലാസ്സ്‌ ന്റെ വായിലേക്കും വച്ചു തരും. പിന്നെവള് കുടിക്കും അങ്ങനെ.. ശ്രീ ഇതെല്ലാം നോക്കി നിന്ന് ചിരിയോടെ കാപ്പികുടി തുടരുന്നു.

“” നിങ്ങളെ രണ്ടാളേം കാണുമ്പോൾ നിക്കും കല്യാണം കഴിക്കാൻ തോന്നണെടായിപ്പോ… “”

വാശിയോടെ ന്നെ കുടിപ്പിച്ചോണ്ടിരിക്കുമ്പോളാണ് ഞങ്ങളുടെ ചെയ്തികൾ കണ്ടിരുന്ന ശ്രീയത് പറയുന്നത്, ഉടനെ അതെ പോസ്സിൽ ഞങ്ങൾ അവളെ നോക്കിയതും,.

“” മോളെ ഈ കാണുന്നതല്ല..വല്യ റിസ്ക് പിടിച്ച പരുപാടിയായിത്.. “” ഞനൊരു ഉപദേശം കണക്കെ പറഞ്ഞതും കിട്ടി വയറിനെട്ട് തന്നെ…

“” കണ്ട ഞാൻ പറഞ്ഞില്ലേ.. മാര്യേജ് ഈസ്‌ ഇഞ്ചുരിസ് ടു ഹെൽത്ത്‌ ആണ് മോളെ.. “”

അത് പറഞ്ഞതും ശ്രീയും ഒന്ന് ചിരിച്ചു.

“” അഹ് ചുമ്മാ കളിക്കാതെയേട്ടാ ചേച്ചി പറയട്ടെ… “” ഹ്മ്മ് അതവൾക്ക് പിടിച്ചില്ല..

“” വെറുതെയല്ലേടാ.. അന്ന് നിന്റെ കല്യാണം ആണെന്ന് അറിഞ്ഞപ്പോ പെട്ടന്നൊരു ഷോക്ക് ആയിരുന്നു.. നീയും കെട്ടിപോയാ പ്പിന്നെ..! അതോണ്ടാ ഇത്രേം നാളും ഞാൻ കോൺടാക്സിനൊന്നും വരാഞ്ഞേ,,.. പക്ഷെ ല്ലാമെന്റെ കാഴ്ചപ്പാടിന്റെ തെറ്റായിരുന്നു.. കല്യാണം ഒരുതരം തളച്ചിഡീലാണെന്നുള്ള ന്റെ വെറും കാഴ്ചപ്പാട്..!! അത് തെറ്റാണെന്ന് –

യിവിടെ വന്ന് നിങ്ങളുടെ രണ്ടിന്റേം ബോണ്ടിങ് കണ്ടപ്പോ എനിക്ക് മനസിലായി.. നീയിവൾക്ക് കൊടുക്കുന്ന സ്‌പേയിസും സ്നേഹവും അവൾ നിനക്ക് തരുന്ന വിശ്വാസവും ബഹുമാനവും എല്ലാം..എല്ലാമെന്റെ കാഴ്ചപ്പാടിനെ മാറ്റുകയായിരുന്നു.. ഇപ്പോ..ആസ് ഇഫ് ഐ ആം ഫ്രീ ഫ്രം ദി റോങ്ങ്‌ മൈൻഡ്സെറ്റ് ഓഫ് ബിങ്….””

അവൾ പറഞ്ഞതെല്ലാം ഒരു കാഴ്ചക്കരെപ്പോലെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു ഞങ്ങൾക്ക്. ഞങ്ങളുടെ സ്നേഹംമറ്റൊരാളിൽ സന്തോഷവും.. ഒരാളുടെ ചിന്താഗതിയെ മാറ്റാനും കഴിഞ്ഞെന്ന് അറിഞ്ഞതിൽ സന്തോഷമായിരുന്നു.,

“” അജു.., യു ആർ എ ഗുഡ് ഹസ്ബൻഡ്., ആമി യു ടൂ.. നീയും നല്ലൊരു ഭാര്യയാണ്, മകളാണ്, അമ്മയാണ്..! ഇത്രേം നാൾ കല്യാണമൊന്നും വേണ്ടന്ന് പറഞ്ഞു ഒഴിഞ്ഞുമാറി നടക്കായിരുന്നു ഞാൻ.. ന്നാൽ ഇനിയത് പറ്റില്ല.. എല്ലാം ഷെയർ ചെയ്യാൻ ഒരു കൂട്ടുവേണം ന്ന് തോന്നുന്നു ഇപ്പൊ.. നിങ്ങളെ പ്പോലെ അടിച്ച് പൊളിച്ചു, പരസ്പരം മനസിലാക്കുന്ന ഒരാള് വേണോന്നൊരഗ്രഹം.. “”

അവളെ ചേർത്തുപ്പിടിക്കാനേ അന്നേരമേനിക്ക് കഴിഞ്ഞുള്ളു. അവൾക്കനേരം ഒരു താങ്ങ് വേണോന്നെനിക്ക് തോന്നി. അതഗ്രഹിച്ചെന്നപ്പോൽ അവളെന്റെ തോളിലേക്ക് ചാഞ്ഞു,.

*******************************************

“” എടിയൊന്ന് വേഗന്നട്ടെ., താലികെട്ടിന് മുന്നെങ്കിലും ചെല്ലാൻ പറ്റോവിടെ..?? “”

മുറിയിലെ കണ്ണാടിക്ക് മുന്നിൽ നിന്നൊരുങ്ങുന്ന ആമിയെ നോക്കി ഞാനത് പറഞ്ഞു വെളിയിലേക്ക് ഇറങ്ങി,. ഒരു മെറൂൺ കളർ ഷർട്ടും അതെ കര മുണ്ടുമാണെന്റെ വേഷം, ചീകിയൊതുക്കി സ്പ്രൈ ചെയ്ത് സെറ്റക്കിയ മുടിയും, ഷേപ്പിൽ ട്രിമ് ചെയ്ത താടിയും ലെവൽ ചെയ്ത മീശക്കും പുറമെ മുഖത്തിട്ട ഫൌണ്ടേഷൻ ക്രീമും, നെറ്റിൽ ഒരു മഞ്ഞ കുറിയുമാണെന്റെ ഒരുക്കം.

“” ഞാറെഡി.., പൂവാം.. “”

എനിക്കു പുറമെ ഇറങ്ങിയ ആമി ന്റെയതെ മെറൂൺ കളർ പട്ട് ഹാഫ് സാരിയിൽ അതീവ സുന്ദരിയായി തോന്നി.. തോന്നലല്ല സത്യമാണ്, ശെരിക്കും സുന്ദരി തന്നെയായിരുന്നു ന്റെ പെണ്ണ് കഴുത്തിൽ അവൾ പ്രാണനെപ്പോലെ കരുതുന്ന ന്റെ താലിയും, അതിന് പുറമെ ചെറിയൊരു മാലയും,കാതിൽ സാരിടെ നിറത്തിലുള്ള ഒരു ജിമ്മിക്കിയും, കയ്യിൽ പാകത്തിന് വളകളും, നെറ്റിയിൽ കറുത്തൊരു കുഞ്ഞി പൊട്ടും ചെറിയൊരു മഞ്ഞൾ കുറിയും, മുഖത്തു ആവശ്യത്തിന് മേക്കപ്പ്, പിന്നെ ഇളം റോസ് നിറത്തിലുള്ള ലിപ്സ്റ്റിക് ഇട്ടിട്ടുമുണ്ട്, ന്നാൽ ഇട്ടിട്ടുണ്ടെന്ന് അറിയുകമില്ല., കറുപ്പേഴുതിയ മിഴികളിലെ സൗന്ദര്യം മതി അവളൊരു സുന്ദരിയാണെന്ന് തെളിയിക്കാൻ.

കുഞ്ഞിനേം സെയിം കളർ ഡ്രസ്സ്‌ ആണ് ഇടിപ്പിച്ചത്, കുഞ്ഞിനെ ഇത്തവണ ശ്രീയും ഫ്രണ്ടസുമാണ് ഒരുക്കിയത്..

“” ന്നാ ഞങ്ങള് പോയിട്ട് വരാം..,, പോയിട്ട് വരാമ്മേ….! “”

അവളെല്ലാരോടുമായി യാത്ര ചോദിച്ചുവന്ന് കാറിൽ കേറി, അവളും കുഞ്ഞും കേറിയതും ഞാൻ വണ്ടി മുന്നിട്ടേക്കെടുത്തു.ഇടക്ക് പെണ്ണ് വണ്ടിയിൽ കിടന്ന് ബഹളം വച്ചതും അത്യാവശ്യം നല്ലോരു കടയിൽ കയറി കുഞ്ഞിന് ബോട്ടിൽ പാലും, അവൾക്ക് ഫ്രഷ് ജ്യൂസും വാങ്ങി യാത്ര തുടർന്നു.

ഏറെനേരത്തെ യാത്രക്കൊടുവിൽ ഒരു ജംഗ്ഷൻ കണ്ടതും ഞാൻ അവളോടായി

“” സ്ഥലം നിനക്കറിയോ..?? “””

ചോദിച്ചതും കുഞ്ഞിൽ നിന്ന് ശ്രദ്ധ മാറ്റി അവൾ ന്നെയും മുന്നോട്ടേക്കും നോക്കി,

“” ആഹ്ഹ് ഇവിടുന്ന് ഇടത് തിരിഞ്ഞൊരു അമ്പലം ഉണ്ട്.. അവിടെയാ.. “”

വണ്ടി ഞാൻ ഇടത്തേക്കെടുത്തു. അവൾ പറഞ്ഞപോലെ അമ്പലം കണ്ടതും ഞാൻ അവളെ നോക്കി ഇതാണോ ന്ന് ചോദിച്ചപ്പോ അതേയെന്ന് തലയനക്കി,

വണ്ടി തണലുള്ള ഒരു വശത്തിട്ട് ഞാൻ പുറത്തിറങ്ങി കൂടെ അവളും കുഞ്ഞും. ഇറങ്ങിയ പാടെ കുഞ്ഞിനെ ന്റെൽ തന്ന് സാരീയുടെ ഞൊറിയെല്ലാം ശെരിയാക്കി, മിററിലൂടെ മൊത്തത്തിൽ ഒന്ന് നോക്കി, പിന്നെ ന്റടുത്തു വന്ന് നിന്ന്..

Leave a Reply

Your email address will not be published. Required fields are marked *