നാമം ഇല്ലാത്തവൾ – 10അടിപൊളി  

അപ്പോ ഈ കാണിച്ച സ്നേഹമൊക്കെ… വെറും അടവായിരുന്നല്ലേ.. ഒന്നും മിണ്ടാതെ അവളേം വിട്ടകന്നകത്തേക്ക് ഞാൻ കയറുമ്പോൾ മനസ്സ് കുലശമായിരുന്നു.

ന്റെയാ നീക്കം മനസിലായത് പോലെ ശ്രീയും അകത്തേക്ക് കയറി, കൂടെ അവരും…!

അല്പം നേരം കഴിഞ്ഞാണ് ഞാൻ തിരിച്ചിറങ്ങിയത്, തിരിച്ചിറങ്ങുമ്പോൾ രണ്ട് കയ്യിലും ബാഗുണ്ടായിരുന്നു.. ബാഗ് ഞാൻ നിലത്തേക്ക് വെച്ച് അമ്മക്കരികിലേക്ക് നീങ്ങി നിന്നു.. ആമി യും ബാക്കിയുള്ളവരും ന്നെയും ന്റെ കയ്യ്യിലെ ബാഗിലെക്കും നോക്കി നിക്കാണ്.

“” അമ്മേ.. അമ്മ എന്നും പറയണത് കേട്ടിട്ടേയുള്ളൂ ഞാൻ…! പക്ഷെ ഇത്തവണ.. ഇത്തവണ അമ്മയെന്നെ എതിർക്കരുത്.., തടയുകേം ചെയ്യരുത്.., പിന്നെ..നന്ദിയുണ്ട്.. സ്നേഹിച്ചതിന്,, ന്നെ ഇതുവരെ വളർത്തിയതിന്..! ദേ ഇവളെ നിക്ക് തന്നതിന്…””

ഞനൊന്ന് ചിരിച്ചു, അമ്മയിപ്പോളും കരച്ചിലാണ്. ന്റെ വാക്കുകൾ അമ്മയുടെ മനസ്സിനെ ആഴത്തിൽ വേദനിപ്പിക്കുന്നു ന്നെനിക്കറിയാം പക്ഷെ എനിക്കിത് പറഞ്ഞെ മതിയാവു..

‘”” ന്തൊക്കെയാടാ മക്കളെ നീയി പറയണേ… “” അമ്മ മുഖം കൈകൊണ്ട് മറച്ചു പിടിച്ചായി കരച്ചിൽ

“” ഇനിയാർക്കും ഒരു നാണക്കേടായി തുടരണില്ലമ്മേ…പോവാ ..! ഇനിയും നിന്നാ.., നിന്നാലത് ശെരിയാവില്ല..

ഞനല്പം മുന്നോട്ടേക്ക് നടന്നു

അഹ് മ്മേ പിന്നൊരു കാര്യം…!

വരുത്തിയ മാനക്കേടിന് ഷേമ ചോദിക്കാനെ നിക്കിപ്പോ കഴിയു.. പിന്നൊരുറപ്പ് തരാം.. ഇനി ഒരു കരടായി ഞാൻ ഉണ്ടാവില്ല.. അച്ഛനോടും കൂടെ പറഞ്ഞേക്ക്.. “”

അല്പം മാറി നിന്ന അച്ഛനെ നോക്കിയത് പറഞ്ഞതും അവിടെ ഭാവത്തിന് മാറ്റം ഒന്നുല്ല.., മുഖത്തൊരു ചിരിയും വരുത്തി ഞാൻ ആമിയെ നോക്കി,

“” വാ… വന്ന് വണ്ടിക്കേറ്… “”

മുന്നിലായ് നിർത്തിയിട്ടിരിക്കുന്ന കാറിലേക്ക് ചൂണ്ടി ഞാനത് പറഞ്ഞതും അവളെന്നെ സംശയത്തോടെ നോക്കി.പിന്നെ അമ്മയെയും

“” ഏട്ടാ… അതമ്മ… “”

“” ആമി നിനക്കെന്റെയൊപ്പം വരണമെങ്കിൽ ദാ.. വണ്ടി അവിടെയുണ്ട്.. അതല്ല ഇവിടെ ഇവരോടൊപ്പം നിക്കാനാണെങ്കിൽ അതിനും എനിക്ക് വിരോധമില്ല, രണ്ടായാലും നിനക്ക് തീരുമാനിക്കാം..! പിന്നെ നിന്നെ വിളിക്കാനായി തിരിച്ചൊരു വരവേനിക്കുണ്ടാകില്ല, അതുടെ ഓർത്തോ..! ..””

അത്രേം പറഞ്ഞു ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു, അവൾ മറ്റൊന്നും ആലോചിക്കാതെ എല്ലാരോടും കണ്ണുകൾക്കൊണ്ടൊരു യാത്രയും ചോദിച്ചു അഞ്ജുവിനെ കേട്ടിപിടിച്ചൊരു ഉമ്മയും കൊടുത്ത് കുഞ്ഞുമായി വന്ന് വണ്ടിയിൽ കയറി.

ആനേരം കൊണ്ട് ശ്രീ വെളിയിൽ എത്തിയിരുന്നു ഇട്ടിരുന്ന ബനിയൻ മാറ്റി ഇപ്പോളൊരു ടോപ് ആണ് വേഷം, കയ്യിൽ ബാഗുമുണ്ട് പിറകിലായി അവളുടെ തന്നെ ഫ്രഡ്‌സും.

“” അമ്മേ… അഞ്ചു. ഞങ്ങളും ഇറങ്ങാ..,, ഇനിയിവിടെ നിൽക്കുന്നതിൽ അർത്ഥമില്ലലോ..!””

നടന്നതെല്ലാം കണ്ടു നിന്നവരോട് അവൾ സ്വയമേ യാത്ര ചോദിച്ചിറങ്ങി, വാക്കുകളുടെ അവസാനം അച്ഛനെയൊന്ന് നോക്കാനും മറന്നില്ലവൾ.

തൊട്ട് പുറകെ പെട്ടിയുമായി അവളുടെ ഫ്രണ്ട്സും ഇറങ്ങി. അച്ഛന്റെ അടുത്തെത്തിയതും അവളൊന്ന് നിന്നു. ന്നെ പറഞ്ഞതൊന്നും അവൾക്ക് തീരെ ദഹിച്ചിട്ടില്ലായിരുന്നു ന്ന് പിന്നിടുള്ള അവളുടെ പെരുമാറ്റത്തിൽ നിന്നുമെനിക്ക് മനസിലായി.

“” വല്യച്ഛ… ഇന്നുവരെ മറുത്തൊരു അക്ഷരമോ, പറ്റില്ലെന്നൊരു വാക്കോ പറഞ്ഞിട്ടില്ല ഞാൻ.

എന്നുമാ ബഹുമാനം തന്നിട്ടെയുള്ളൂ… പക്ഷെ കുറച്ചു മുൻപ് വല്യച്ഛൻ തന്നെയത് ഇല്ലാണ്ടാക്കി.. ഒരച്ഛനും മകനോട് പറയാൻ പാടില്ലാത്തതെല്ലാം ഇന്ന് നിങ്ങളിവിടെ പറഞ്ഞു..! ഇത്രേം ആളോളുടെ മുന്നിലിട്ടിവനെ അപമാനിച്ചു…! അവനൊന്നും പറയില്ലായിരിക്കാം നിങ്ങളോട്,,,പക്ഷെ.. നിക്കതിനു കഴിയില്ല.. കാരണം അവനെന്റെ കൂടപ്പിറപ്പാ…!! അവന്റെ ഉള്ളൊന്ന് നൊന്താ നിക്കും നോവും..

അഭിമാനവും പ്രശസ്തിയും നോക്കി ആൾക്കാരെ തരം തിരിക്കുകയാണെങ്കിൽ ആർക്കും ആരെയും ദഹിക്കില്ല വല്യച്ചാ.., അഹ് പിന്നെ.. വേറെ ന്തോ പറയുന്നുണ്ടായിരുന്നാലോ..

അവൻ നിങ്ങടെ മകനാണെന്ന് പറയാൻ നാണക്കേടണെന്നോ ന്തോ…??

അല്ല അങ്ങനെ നാണക്കേടാണെങ്കിൽ പിന്നെന്തിന് ഉണ്ടാക്കാൻ മെനകെട്ടു…? ഹ്മ്മ്.. അഭിമാനത്തിനു വില ഇടുന്നവരൊന്നും ഈ പണിക്ക് നിക്കരുത്.. മനസ്സിലായോ..?? “”

“”” ശ്രീ….. “”” അമ്മ അവളെ ദേഷ്യത്തിൽ വിളിച്ചു, ന്നാൽ അവൾ മറുപടി ഒന്നും കൊടുത്തില്ല.

ന്റെ മുഖം കണ്ടതുകൊണ്ട് മാത്രമാകണം അവളെങ്ങനെയൊക്കെ അച്ഛനോട് പറഞ്ഞത്, അല്ലേൽ മുഖത്തു നോക്കത്ത ആളാണ് ഇന്നിവിടെ കിടന്ന് പഞ്ച് ഡയലോഗ് അടിക്കുന്നെ.. ഇവളിനി ഞാനാറിയാതെ ചെറുത് വല്ലോം അടിച്ചോ…?

ന്നാൽ ഒരക്ഷരം പോലും മിണ്ടാതെ നിന്നതല്ലാതെ അച്ഛൻ അവിടുന്ന് അനങ്ങില്ല..അതുടെ ആയതും ന്തോ പിറുപിറുത് അവൾ അമ്മക്കടുത്തേക്കെത്തി.

“” പറഞ്ഞതെല്ലാം കുടിപ്പോയിന്നറിയാം വല്യമ്മേ…പക്ഷെ പറ്റിപ്പോയതാ, കണ്ട് നിക്കാനായില്ല അവന്റെ സങ്കടത്തെ..! അവനെന്റെകൂടെ അല്ലെ..പ്പോ നിക്കും നോകും..,

കഷ്ടായി തോന്നിയാ മാപ്പാക്കണം…

പോവാ.. ഇനിയിവിടെ നിന്നാ ഞാൻ..ഞനവനോട്ങ്കാണിക്കുന്ന ഏറ്റവും വല്യ തെറ്റായിപ്പോകും…””

മറുപടിയായി അമ്മയവളെയൊന്ന് തലോടിയാതെ ഉള്ളു, കറിലിരുന്ന് കരഞ്ഞുകൊണ്ടിരുന്ന ആമിയുടെ കരച്ചിൽ എനിക്കാന്നേരം തീരെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

“” മിണ്ടാണ്ടിരിഡ്രി.. ചുമ്മാ കിടന്ന് കീറാൻ നിന്റെ മറ്റവൻ ചത്തോ..? “”

ഇടിമുഴക്കം പ്പോലെ ന്റെ ശബ്ദം അവിടെ ഉയർന്നതും വാ പൊത്തി പിടിച്ചു നിൽക്കാനേ അവൾക്കായുള്ളു, ശബ്ദം വെളിയിലേക്ക് കേൾക്കണ്ടിരിക്കാൻ കൈ കൊണ്ട് വാ പൊത്തി, എങ്കിലും നേരിയ എങ്ങലടികൾ തങ്ങി നിന്നു.

എങ്ങലടികൾക്കിടെ അവളെന്നെ ഇടക്കിടെ നോക്കികൊണ്ടേയിരുന്നു.അച്ഛന്റെ ഓരോ വാക്കും ന്നേക്കളേറെ വേദനിപ്പിച്ചത് അവളെയാണെന്ന് എനിക്കറിയാം. പക്ഷെ ഇപ്പോൾ ഞാൻ……..

“” നിയത് ആർക്ക് വേണ്ടിട്ടാ കരായണേ…. ഏഹ്ഹ്.. ഇനിയതും നമ്മടെ അടവാണെന്ന് പറയുന്നോരാ ഇവിടെ ഉള്ളെ.. “”

“” ടാ.. മതി.. വാ പോവാം.. “”

ശ്രീ വന്നെന്റെ കയ്യിൽ പിടിച്ചു വലിച്ചു, മുന്നിലേക്ക് നീങ്ങിയവളെ തടഞ്ഞു ഞാൻ അവർക്ക് നേരെ തിരിഞ്ഞു.

“” ഹ്മ്മ് പോവാം..! അല്ലേലും ഇറങ്ങാ ശ്രീ.., ഇനിയിവിടെ ആരാ എനിക്കുള്ളെ. ആരൂല്ല.. പോവാം.. ഒറ്റ വിഷമേ ഉള്ളു നിക്ക്, ന്റെ എട്ടത്തിയോട് ഒരു വാക്ക് പറയാൻ കഴിഞ്ഞില്ലല്ലോ ന്ന്.. സാരയില്ല,, “”

പുറത്തിയാക്കാത്ത വാക്കുമായി ഞാൻ വണ്ടിയിലേക്ക് കയറി, സാരീ തലപ്പ് കടിച്ചു കരയുന്ന അമ്മയായിരുന്നു ന്റെ അവിടുത്തെ അവസാന കാഴ്ച.. അമ്മയുടെ കണ്ണീരിലെ എനിക്ക് വേദനയുള്ളു. പുറകിൽ അവർ കയറി എന്ന് മാസിലായപ്പോ ഞാൻ വണ്ടി മുന്നോട്ടേക്ക് എടുത്തു, ആമി തല വെളിയിലെക്കിട്ട് എല്ലാരേമൊരു നോക്കു കൂടി നോക്കി. അവൾക്കും തോന്നിയിരികാം ഇനിയൊരു തിരിച്ചു വരവ് ഉടനെയൊന്നും ഉണ്ടാവില്ല എന്ന്..

Leave a Reply

Your email address will not be published. Required fields are marked *