നാമം ഇല്ലാത്തവൾ – 10അടിപൊളി  

നാമം ഇല്ലാത്തവൾ 10

Naamam Ellathaval Part 10 Climax | Author : Vedan

[ Previous Part ] [ www.kambi.pw ]


എല്ലാർക്കും ലേറ്റ് ഓണം നേരുന്നു.. ഓണം ഒക്കെ എങ്ങനെ,, നന്നായി തന്നെ പോയിന്ന് കരുതുന്നു.. Anyway നമ്മടെ ആമിടേം അജുവിന്റേം കഥ ഇവിടെ കഴിയുകയാണ്.ഇത്രേം നാൾ കൂടെ ഉണ്ടായിരുന്ന എല്ലാർക്കും പ്രതേകിചോരു നന്ദി അറിയിക്കുന്നു. മടിപിടിച്ചുള്ള എഴുത് ആയതിനാൽ കുറവുകളും അതിലേറെ ഉണ്ടാവും.. എല്ലാരുമൊന്ന് അഡ്ജസ്റ്റ് ചെയ്യണം.. 🫂😊


“” ന്നാ നിക്കും വേണം… “” ഉടനെ ആമി ചാടിയിടയിൽ കയറി

“” നിനക്ക് ഒരു കുപ്പി ആപ്പി ഫിക്സ് വാങ്ങിയങ്ങോട്ട് തരും. അതുംകൂടിച്ചു ഏതേലും മൂലക്ക് കൂടിക്കോണം..””

“” പറ്റത്തില്ല,, നിക്കും ഒരു ഗ്ലാസ്‌ തന്നെ പറ്റു… ഇല്ലേൽ… ല്ലേൽ ഞാനോറ്റും.. “”

“” ആഹ്ഹ് കൊടുത്തേക്കാം യേട്ടാ.. ഇല്ലേൽ ചിലപ്പോ ഒറ്റിയാലോ ഈ സാധനം.. “” അഞ്ചു ആമിയെ നോക്കി ചുണ്ട് കൂർപ്പിച്ചു, അതിനൊരു അടിയും സ്പോട്ടിൽ അവള് തിരിച്ചും കൊടുത്തു

ഞാൻ രണ്ടാളേം ഒന്ന് നോക്കി, ഓ എന്താ ഒത്തൊരുമ.. ഞാൻ അഞ്ചുന്റെ കയ്യിൽ നിന്ന് കൊച്ചിനെ വാങ്ങി,

“” അയ്യെടാ… ചേച്ചിം അനിയതിംങ്കുടെ ബിയർ കുച്ചാൻ നിക്കണ്,, പൊക്കോണം രണ്ടും..

അല്ലേൽ വേണ്ട നിന്നെയൊക്കെ ഡയറക്ട് ചെയ്തോരാളില്ലേ അങ്ങേരെ വിളി.., പുള്ളിയോടാ നിക്ക് ചോദിക്കാനുള്ളെ…പെമ്പിള്ളേരെ ഇങ്ങനെയാണോ വളർത്തണ്ടേ ന്ന് ചോദിക്കട്ടെ.. “”

ഞാൻ പറഞ്ഞതിന് ആദ്യം ഓന്ന് ഞെട്ടിയെങ്കിലും ആമി പിന്നത് പുച്ഛിച്ചു തള്ളി ,പിന്നൊരു വരവായിരുന്നു ന്റെ അടുത്തേക്ക്..

**************************

“” ന്താ…? “” അടുത്തേക്ക് വരുന്നവളെ നോക്കി ഞാൻ പുരികം വളച്ചു. ഇവിടെ ന്തെങ്കിലും നടക്കുമെന്നറിയാവുന്നത് കൊണ്ട് അഞ്ചു ന്റെ കയ്യിൽ നിന്നും കൊച്ചിനെ മുൻകൂറായി വാങ്ങി.

“” ഏയ്യ് ഒന്നുല്ല.. ഞാൻ ദേ ഈ ചൂലെടുക്കാൻ..””

അവൾ നിലത്തു കിടന്ന ചൂലെടുക്കാൻ കുനിഞ്ഞതും

“” ആഹ്…ഹ്ഹ് …സത്യമായിട്ടും ഞനൊടുമേ…!!””

അവളുടെയാ വരവ് കണ്ടതും രണ്ടടി ഞാൻ പിന്നിലേക്ക് വച്ചു, ചിലസമയങ്ങളിൽ ഇവൾക്ക് ന്റെ തന്തേ പോലെ ഒറ്റ ബുദ്ധിയാണെന്ന് ഞാൻ മുന്നേയും പറഞ്ഞിട്ടുണ്ടായിരുന്നല്ലോ.

“” ദേ..ടി മോളെ… നിന്റച്ഛനിപ്പോ അമ്മേടെ കയ്യിന്നു ച്ചുലിനടി കിട്ടും…, നോക്കിക്കേ.. “”

കയ്യിലിരിക്കുന്ന കുഞ്ഞിനെ കുലുക്കിവിളിച്ചഞ്ചു ന്റെ നേരെ ചൂണ്ടിയതും,

“” പോടി…,!! ആമി…അടുത്ത് വന്നാ ഉറപ്പായും ഞനോടും..””

“” ന്നാ നിങ്ങളൊന്ന് ഓട്., ഞനൊന്ന് കാണട്ടെ.. “”

അവള് ചൂല് കൈയിലിട്ട് രണ്ട് കറക്ക്, ന്നിട്ട് ന്നെ നോക്കി കണ്ണുരുട്ടി, ഞാൻ ഇതുവല്ലോമുണ്ടോ കേൾക്കണ്, കിട്ടിയ ഗ്യാപ്പിൽ തിരിഞ്ഞോടാൻ തുടങ്ങിയ ഞാൻ കണ്ടത് വീട്ടിലേക്ക് കയറിവരുന്നൊരു ഇന്നോവയെയാണ്,

ഉടനെ കയ്യിലുണ്ടായിരുന്ന ചൂലും താഴെയിട്ട് ആമി മുന്നോട്ടേക് അതായത് ന്റടുത്തേക്ക് നടന്നെത്തി, കൂട്ടത്തിൽ പടിക്കെട്ടിൽ നിന്നിരുന്ന അഞ്ജുവും കുഞ്ഞുമായി വെളിയിലേക്കിറങ്ങി.

ഇതാരപ്പാ ന്ന് നോക്കി നിക്കാണ് ഞാനും ബാക്കിയുള്ളോരും,. കാത്തിരുന്നപ്പോലെ കാറിന്റെ ഡോർ തുറന്നു. അതൊരു പെണ്ണായിരുന്നു ജീൻസും ടി ഷർട്ടും ഇട്ട് കയ്യിൽ കുറച്ചു കവറുമായി നിക്കുന്നാളെ ഞനെവിടെയോ..? മുഖം കാണുന്നില്ല മുടികൊണ്ടത് മറഞ്ഞിരിക്കുന്നു, എന്നാൽ അവൾക്ക് പിന്നാലെ ഇറങ്ങിയ മറ്റ് രണ്ട് പെൺകുട്ടികളെ ഞാൻ ഇതിനു മുന്നേ………കണ്ടിട്ടില്ല..

“” നിന്റെ ഫ്രണ്ട്‌സ് വല്ലോമാണോ.. “” ഞാൻ രഹസ്യമെന്നോണം ആമിക്ക് കേൾക്കാൻ പാകത്തിൽ ചോദിച്ചതും അവൾ അല്ലെന്ന് തലയനക്കി, ഉടനെ തലച്ചേരിച്ചു പിന്നിലേക്ക് നോക്കി അഞ്ജുനോടും ചോദിച്ചതിന് അറിയില്ല ന്നായിരുന്നു മറുപടി..

ന്നാൽ തൊട്ടടുത്ത നിമിഷം ടാക്സിക്ക് പൈസയും കൊടുത്ത് തിരിഞ്ഞവളെ ഞനൊന്ന് നോക്കി,

“” എടി ചെറ്റേ…. നിയായിരുന്നോ…?? “”

എന്നും പറഞ്ഞു ഞാൻ ഓടിച്ചെന്നവളെ കെട്ടിപിടിച്ചു, അവളെന്നെയും. ചെന്നപാടെ അവളെ ഞനെടുത്തൊന്ന് കറക്കി, അതോടെ കുണുങ്ങി ചിരിച്ചവളും എന്തൊക്കെയോ പറഞ്ഞു.. ഇറക്കി വിഡ്രാ മൈ… അങ്ങനെ ന്തോ..

ഇവളാണ് ശ്രീ എന്ന ശ്രീലക്ഷ്മി,ന്റെ രണ്ടാമത്തെ അമ്മാവന്റെ മോൾ.. ന്റെ മുറപ്പെണ്ണ് ന്ന് വേണേൽ പറയാം. പുള്ളിക്കാരി അന്ന് കല്യാണത്തിനൊക്കെ ഉണ്ടായിരുന്നു തിരക്കിനിടക്ക് പരിചയപ്പെടുത്താൻ പറ്റില്ല, അല്ല തിരക്ക്കിലേലും അത് നടന്നുന്നു വരില്ല, കാരണം..! കാരണം നിങ്ങൾക്ക് അറിയാല്ലോ..

ന്തായാലും ഇവളായിരുന്നു ന്റെ ഡ്രെസ്സും ന്നെ ഒരുക്കിയത്തുമെല്ലാം..

“” എടാ മുറച്ചെക്കാ നിയങ്ങ് ഗ്ലാമർ ആയല്ലോ… ഏഹ്.. “” പരസ്പരം വിട്ടകന്നു ഞങ്ങൾ രണ്ടാളും ചിരിയോടെ നിൽകുമ്പോൾ അവളെന്റെ വയറിലൊന്ന് കുത്തി.

“” പൊടിവടുന്ന്.. പിന്നെ എങ്ങനെ പോണ് കാര്യങ്ങൾ… അല്ല.. നീയെങ്ങനെ ഇവിടെയെത്തി.. “”

അപ്പോളാണ് അതിനെക്കുറിച്ചു ഞാൻ ഓർത്തത്,

“” എടാ അതന്ന് ഞാനും വന്നില്ലായിരുന്നോ ഇവിടെ, നിന്റെ അമ്മേടേം ഏട്ടത്തിടേം കൂടെ.. കല്യാത്തതിന്.. “”

“” ഓഹ് ഹാ….! അതെല്ലാം പോട്ടെ നിന്നെയൊന്നു കാണാൻ കൂടെ കിട്ടുന്നില്ലാലോ പെണ്ണെ.. “”

ഞാനവളെ നോക്കി പറഞ്ഞതും അവളെന്നെ ഒന്നുടെ ഇറുക്കി പുണർന്നു.

“” തിരക്കടാ.., പിന്നെ ഇത് തന്നെ വേറൊരു പ്രോഗ്രാമിനു പോകുന്ന വഴിയാ.. അപ്പോളാ ഏട്ടത്തിയെ വിളിച്ചേ ഇന്നെയൊന്ന് വന്ന് കാണാൻ.. അപ്പൊ ഏട്ടത്തിയാ പറഞ്ഞെ നി ഇവിടെയാണെന്നും രണ്ടീസം കഴിഞ്ഞാൽ തിരിച്ചു പോകുന്നും, സൊ നേരെ ഇങ്ങ് പോണു. കുട്ടത്തിൽ കുഞ്ഞിപ്പെണ്ണിനേം കണ്ടില്ലലോ ഇതുവരെ.., എത്രയായിന്നറിയോ കാണാൻ പൂതി കേറീട്ടു, നിന്റെ സ്റ്റാറ്റസ് എല്ലാം സേവ് ആക്കി ആക്കി എനിക്കൊരു ഇരിക്കപ്പൊറുതിയില്ലായിരുന്നു.. അപ്പൊ അവളെമോന്ന് കണ്ട് നിന്റെ കൂടെ കൂടാമെന്ന് വെച്ചു.. എങ്ങനെ…””

അവളവളുടെ പ്ലാനും ഉദ്ദേശവും അത്രേം വാക്കിലൂടെവെക്തമാക്കി തന്നു.

“” എവിടെടാ ന്റെ പെങ്കോച്ച്..അവളെ കാണാനുംവേണ്ടിയാ ഞാൻ ഓടിയെത്തിയെ.. “”

അവളെന്റെ കൂടെ തന്നെ നിന്ന് ആകാംഷയുടെ കേട്ടഴിച്ചു.

“” ഓഹ് കൊച്ചുണ്ടായി ഇത്രേം ആയിട്ടേലും നിനക്കൊന്ന് വരാൻ തോന്നില്ലോ, സന്തോഷം..

അയ്യോ വന്ന കാലിൽ നിക്കാതെ കേറി വട്ടോ.. ആമി..! “”

ഞാൻ അവളുടെ കൂടെ വന്നവരെ ഇപ്പോളാ ശ്രദ്ധിച്ചേ.. അല്ലേലും ഈ നാറി വന്നാൽ കൂടെ നിൽക്കുന്നവരെ പോലും മറന്ന് നമ്മള് സംസാരിച്ചു പോകും., ഇവളൊരു ഫാഷൻ ഡിസൈനറാണ് തിരുവനന്തപുരത്ത്, അവിടെത്തന്നെ ജോലിയും ചെയ്യുന്നു.

“” ഓ…”” ആമി അവളൊരു ചിരിയോടെ വിളികേട്ടടുത്തേക്ക് വന്നു.

“” ആമിസെ… അറിയോടി…?? ഏഹ്.. “”

മുന്നോട്ടേക് അവളെത്തിയതും ശ്രീ അവളെ പിടിച്ചു നിർത്തി, കൂട്ടത്തിൽ പുറകിൽ ചിരിച്ചോണ്ട് നിൽക്കുന്ന അവളുടെ ഫ്രണ്ട്സിനെ വിളിച്ചടുത്തേക്ക്.

Leave a Reply

Your email address will not be published. Required fields are marked *