“” ഏട്ടാ വിട്ടേക്ക് പോകാം.. വാ . “” കരഞ്ഞുകൊണ്ട് പറഞ്ഞെന്റെ കയ്യിൽ പിടിച്ചതും..
“” ചേച്ചി സോറി.. ഇനി മേലാൽ ഞാനിത്..അല്ല ഞങ്ങളിതവർത്തിക്കില്ല… അടിക്കെല്ലന്ന് പറയേച്ചി.. “”
അവൻ സോറി ചോദിച്ചതും അവളൊന്ന് ചിരിച്ചു, ചിരിച്ചോണ്ട് തന്നെ ന്റെ കൈയിലെ പിടി മുറുക്കി,
“” മതിയേട്ടാ പോവാം വാ.. “”
അവളുടെ ചിരിച്ചമുഖം കണ്ടതും പിന്നെ നമ്മക്കെന്ത് ദേഷ്യം, ഞാൻ അവനെ വിട്ട് അവൾക്കൊപ്പം ന്റെ പ്രാണനെയും ചേർത്തുപ്പിടിച്ചു വെളിയിലേക്ക് നടന്നു, പോലീസ് വരുന്നത് വരെ ഞങ്ങളവിടെ നിന്നു, ആ സമയങ്ങളിൽ ന്നെ കാര്യമായി പരിശോധിക്കുകയായിരുന്നു ആമി, പുറത്തു കിട്ടിയ അടിയുടെ വേദന ഇപ്പോ അറിയുന്നുണ്ട്, അത് തെളിഞ്ഞു കിടപ്പുണ്ടെന്ന് അവൾ അതിലൂടെ കൈ ഓടിക്കുമ്പോൾ മനസിലാവുന്നുണ്ട്,
“” വേദനിക്കുണ്ടോ… “” അവളൊന്ന് വിതുമ്പിക്കൊണ്ട് ചോദിച്ചതും
“” ഏയ്യ് നല്ല സുഖം…! മടലിന് മുതുകത്തടികിട്ടുമ്പോൾ ന്താ രേസോന്നറിയോ..””
ഞാനൊരു തമാശ രൂപേണ പറഞ്ഞതും, അവൾക്കതു ഇഷ്ടപ്പെട്ടില്ല.. പുറം തിരുമ്മി നിന്നവൾ അടിച്ചിടത്തൊരു കുത്ത്.. അമ്പോ.. സ്വർഗ്ഗം കണ്ട്.. പിന്നെ അടുത്ത് പിള്ളാര് നിൽക്കുന്നത് കൊണ്ട് ഇത്രേം നേരം ഉണ്ടാക്കിയെടുത്ത ഇമേജ് കളയണ്ടല്ലോ എന്നുംകൂടെ കരുതി അനങ്ങില്ല.. വെറുതെ നോക്കിയൊന്ന് കണ്ണുരുട്ടി, അതിനവളും കണ്ണീരിൽ ചാലിച്ചൊരു ചിരിനൽകി
അങ്ങനെ പോലീസും വന്നു ഞങ്ങളുടെ മൊഴിയും ആമിയുടെ പരാതിയും, നാട്ടുകാരുടെ അഭിപ്രായവുമറിഞ്ഞതും അവന്മാരെ വണ്ടിക്കാത്തു കേറ്റി സ്റ്റേഷനിൽ കൊണ്ടോയ്, കേസാക്കണ്ട ന്ന് ഞാൻ പറഞ്ഞു.. വെറുതെ ന്തിനാ വള്ളി ല്ലാം..,
“” മോനെ സൂക്ഷിക്കണം.. അതാ സതീശന്റെ പിള്ളാരാ… “”
പെട്ടനാണ് ആ പേര് ഓർമ്മ വന്നത്, ഞാൻ ആമിയെയും അഞ്ചുനേയും നോക്കി, അവർ ഒന്ന് ചിരിച്ചു, കൂടെ ഉണ്ടായിരുന്നവർക്ക് അവനെ അറിയില്ലലോ,, സിനിമയിലൊക്കെ ഇമ്മാതിരി ഡൈലോഗ്സ് വിടുമ്പോൾ ഉള്ള തൊലിഞ്ഞ മോന്ത എല്ലാത്തിനും., അവന്റെ പിള്ളേരയിരുനെന്ന് അറിഞ്ഞിരുന്നേൽ രണ്ടെണ്ണം എക്സ്ട്രാ കൊടുക്കായിരുന്നു
“” അവന്റെ പിള്ളാരാണോ.. അതാ ഇങ്ങനെ നിന്നടികൊണ്ടേ.. ങ്കി പോട്ടെ..””
എനിക്കൊരു ഉപദേശം പോലെ പറഞ്ഞയാ അമ്മാവനെ നോക്കിയൊന്ന് ചിരിച്ചു ഞങ്ങൾ പതിയെ നടന്നു,, പുള്ളിയാണെങ്കിൽ തീർത്തൊരു പഞ്ചിന് കാത്തിരുന്ന സന്ദർഭം കളഞ്ഞതുകൊണ്ട് ന്നെ ഒരുമാതിരി പട്ടിത്തിട്ടത്തിൽ ചവിട്ടിയ പോലെ നോക്കി..
അങ്ങോട്ട് ആമി ന്റെ കൈയിൽ കൈ കോർത്താണ് നടന്നത്.
********************************
“” വേദനിച്ചിട്ട് പൊറം പോളിയണ്.. “”
ആമിയോടായി മാത്രമാണത് പറഞ്ഞതെങ്കിലും ബാക്കിയുള്ളോരും അത് കേട്ടുന്ന് പുറകിൽ നിന്നുള്ള പതുങ്ങിചിരിയിൽ നിന്നെനിക്ക് മനസിലായി,
“” വീട്ടിൽ ചെല്ലട്ടെട്ടോ.. ഉപ്പിട്ട വെള്ളത്തിൽ ഒന്ന് നന്നായി ചൂട് പിടിച്ചാ മാറും.. “”
അവളെന്നെ അവളുടെ ദേഹത്തേക്ക് ചേർത്തുനിർത്തി,.
“” ഓഹ് അടികൊണ്ടപ്പോ എന്തായിരുന്നു ആറ്റിട്യൂട്.. ഇപ്പോ കിടന്ന് ചിണുങ്ങുന്നത് കണ്ടില്ലേ.. “”
അതിന് ഞാൻ അവരെ നോക്കിയൊന്ന് കണ്ണുരുട്ടിയതും അവരെല്ലാം ചിരിച്ചു.. മൈര് ആറ്റിട്യൂട്ല്ലാം പ്പോയി..
“” ചൂട് മാത്രമാക്കണ്ടടി അവനെ അതിലിട്ടൊന്ന് പുഴുങ്ങിയെടുക്ക്.. ബാക്കിയുണ്ടേൽ അടുപ്പിലും വയ്ക്കാം..””
ശ്രീ ഉടനെ അതിനുള്ള ഊമ്പിയ മറുപടിയുമായി വന്നു.. ചുമ്മാ ഇരിക്കുവാണേൽ ദുബായിൽ അറബിടെ കാലിന്റെടേൽ കിടക്കുന്ന നിന്റെ തന്തേ കൊണ്ട് അടുപ്പില് കേറ്റടി കോപ്പേ ന്ന് മനസില് പ്രാകി നിന്നത്തെ ഉള്ളു ഞാൻ.. പറയാൻ നിന്നാൽ ഇപ്പോളത്തെ സാഹചര്യത്തിൽ അത് വൻ ഫ്ലോപ്പകും..
“” ദേ ചേച്ചി ഒന്ന് വെറുതെ ഇരിക്കോ.. “”
ആമി തിരിഞ്ഞു നിന്ന് ശ്രീക്ക് നേരെ പറഞ്ഞതും
“” ഓഹ് നമ്മളൊന്നും പറയുന്നില്ലേ, ഏതായാലും അടി പൊളിയായിരുന്നു.. “”
അതിന് വെറുതെ തിരിഞ്ഞോന്ന് നോക്കിയതേ ഉള്ളു ഞാൻ.. അല്ലാണ്ടെന്താ പറയാ., മനുഷ്യന് വയ്യാണ്ടിരിക്കുമ്പോളാ അവള്ടെ..
