നാമം ഇല്ലാത്തവൾ – 10അടിപൊളി  

ന്നവനും പറഞ്ഞു നിർത്തിയതും അതവൻ മനഃപൂർവം ചെയ്താണെന്ന് മനസിലായി, ഏതാണ്ട് പത്തിരുപത്തി രണ്ട് വയസ്സേ ഇണ്ടാവു ഇവന്..

“” ചെറ്റത്തരം കാണിച്ചിട്ട് നിന്ന്.. ന്യായികരിക്കുന്നോ നീ.. “” ശ്രീയും വിട്ടില്ല,

“” ഇവനെയൊക്കെ പോലീസിൽ പിടിച്ച് കൊടുക്കാ വേണ്ടേ…!”” ന്ന് കൂടെ നിന്നവരും പറയുമ്പോൾ

“” ന്ന നിയൊക്കെ പോലീസിനെ വിളി.. ഏതായാലും വിളിക്കാൻ പോവല്ലേ ന്ന ഇതുടെ ചേർത്തങ്ങ് പറഞ്ഞോ… “”

അവൻ വെല്ലുവിളിയോടെ ആമിക്ക് നേരെ വീണ്ടും കൈ കൊണ്ടുപോയതും ശ്രീയും അഞ്ജുവും അവളെ പുറകിലോട്ട് മാറ്റി നിർത്തി, ആമി ന്റെ മുഖത്തേക്ക് നോക്കിയതായി ഞാൻ അറിഞ്ഞു പക്ഷെ അപ്പോളെല്ലാം ദേഷ്യം കൊണ്ട് വിയർത്തു നിൽക്കുന്ന ഞാൻ അവനെ മാത്രം നോക്കി നിക്കായിരുന്നു, മുന്നിലേക്ക് നീണ്ട അവന്റെ കയ്യിൽ പിടിച്ചു നിർത്തിയതും. അവനെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പേടിച്ചു

“” നീയെതാടാ…! ഏഹ് ഇവിടെ കിടന്ന് ഷോ ഇറക്കരുത് നല്ലിടി കിട്ടും.. “”

ഞനതെ പിടുത്തം ഒന്നുടെ മുറുക്കി, അവന്റെ കണ്ണിൽ വെള്ളം നിറയുന്നത് ഞാൻ കണ്ടു, വേദനകൊണ്ടവൻ ഒന്നലറി

“” ന്റെ പെണ്ണിനോട് പോക്രിത്തരം കാണിച്ചതും പോരാ നീ നിന്നെന്നെ വല്ലുംവിളിക്കുന്നോ… “”

ഒന്നുടെ മുറുക്കിയതും അവനലറി കരഞ്ഞു, കൂടെ നിന്നവൻ ഇവനെയും എന്നെയും കുറച്ചേരം നോക്കി,

“” ഞനൊന്ന് നോക്കട്ടെ നിന്റെ ബാക്കിൽ തൊട്ടാ ന്ന പറ്റുന്ന്.. “”

അവന്റെ ചന്തിക്ക് പിടിച്ചു നല്ലൊരു കിഴുക്ക് കൊടുത്തതും കൈയിലെ വേദനയും പിച്ചിന്റെ വേദനയുമെല്ലാമായതും ചെക്കൻ നിന്ന് ചാടാൻ തുടങ്ങി, കൈയിലെ പിടുത്തം ഒന്നുടെ മുറുക്കിയതും ക്ട്ക്ക്.. ന്നോരോചയോടെ അവന്റെ കൈയിലെ എല്ലു ഒടിഞ്ഞു,

അപ്പോളേക്കും ആമിയും എല്ലാരും ന്നെ പിടിച്ചു മാറ്റുന്നുണ്ടായിരുന്നു, ആളുകൾ കൂടിയായിരുന്നനെ അലറികരയുന്നവന്റെ കൂടെ വന്നവനെ നോക്കി ഞാൻ

“”ടാ മോനെ ആ കൈ ഒടിഞ്ഞിട്ടുണ്ടേ, ഒന്ന് കൂടെ ചെല്ല് നല്ല വേദന കാണും.. “”‘

അതും പറഞ്ഞു ന്നെ വലിക്കുന്നവരുടെ കൂടെ ഞാൻ പിന്നോട്ടേക്ക് നടന്നു

“”” അഹ് പിന്നെ ഇനി നിയരോടേലും ഇങ്ങനെ കാണിച്ചൂന്ന് ഞനറിഞ്ഞാൽ, വെച്ചേക്കില്ല ഞാൻ… അതിനാ ഇപ്പോ ഞാൻ അതോടിച്ചേ മനസിലായോടാ, പന്ന…. “”

“” ഏട്ടാ വന്നേ.. വാ പോവാം.. “” ആമികരഞ്ഞുകൊണ്ട് ന്റെ വയറിനു ചുട്ടിപ്പിടിച്ചു മുന്നോട്ടേക്ക് വലിച്ചു,

“” നിയരോടാ കളിച്ചെന്ന് നിനക്കറിയില്ലെടാ മൈരേ.. നീയിന്ന് കിടന്നുറങ്ങില്ല.. “”

ഞാൻ അവർക്കൊപ്പം മുന്നോട്ടേക് നടന്നതും അവന്റെ ഫ്രണ്ട് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. അത് കേട്ട് തിരിയാൻ നോക്കിയ ന്നെ ആമിയും ബാക്കിയുള്ളോരും ബലമായി പിടിച്ചു നിർത്തി

“” അവര് പറയണതോന്നും കേക്കണ്ടേട്ടാ..വാ പോവാം..””

അഞ്ചു ന്നെ മായപ്പെടുത്താൻ നോക്കി,

“” അതേടാ.. ന്തിനാ വെറുതെ..നീ വാ ”” കൂടെ ശ്രീയും

“” പൊക്കോട്ടെ അജു.. ബോധമില്ലാത്ത കുട്ടരാ..””

അവരെല്ലാം ഓരോന്ന് പറഞ്ഞോണ്ടിരുന്നു,, അപ്പോളെല്ലാം ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ഞാൻ. ഉടനെ

“” ന്താടാ നീ പോവാണോ..! ന്ന ഇതുടെ കേട്ടോ അവളെകേറി ചാമ്പൻ തന്നെയാ പിടിച്ചേ.. ഇനിയും പിടിക്കും നിന്റെ മുന്നിലിട്ട് പണ്ണും ഞങ്ങളവളെ..നിനക്ക് കാണണോ.. “”

അറിയാതെപോലും കൈയിലെ മുഷ്ടി ചുരുണ്ടു, ഞരമ്പുകൾ വലിഞ്ഞു മുറുക്കി, കണ്ണെല്ലാം ചുവന്നു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ഞാൻ.. അവരെ വിട്ട് തിരിയാൻ നോക്കുമ്പോൾ വിടാതെ പിടിച്ചിരിക്കുകയാണവർ..

“” വായേട്ടാ വീട്ടിൽ പോവാം… “”

ആമി വിതുമ്പലിനിടയിലും പറഞ്ഞു നിർത്തി, അവൻ പറഞ്ഞത് അവൾക്ക് അത്രത്തോളം കൊണ്ടെന്നു നിക്ക് മനസിലായി,. ഒരു പെണ്ണും സഹിക്കില്ലാത്ത വാക്ക്.. അതും അവളുടെ ഭർത്താവ് മുന്നിലുള്ളപ്പോ… ഇതിന് ഞാൻ പ്രതികരിച്ചില്ലെങ്കിൽ പിന്നെ ഞനൊരാണാണോ..??

“”മാർഡ്രി… “” അവരേം വിട്ടകന്നു ഞാൻ മുന്നിട്ടേക് നടന്നതും

“” ഏട്ടാ വേണ്ടാ.. “” ന്നും പറഞ്ഞു വന്നെങ്കിലും തിരിഞ്ഞു നോക്കിയ ന്റ മുഖം കണ്ടവർ ഭയന്ന് പിന്നൊന്നും മിണ്ടില്ല.. ഉടുത്തിരുന്ന മുണ്ടും മടക്കി കുത്തി, മീശയും പിരിച്ചു മുന്നോട്ടേക്ക് ഞാൻ നടന്നു

“” കൊല്ലെടാ അവനെ.. “” ഒടിഞ്ഞ കയ്യിൽ തോർത്തുകൊണ്ട് കെട്ടി നൽകുന്നവൻ തൊട്ടടുത്തുള്ളവനോട് പറയുമ്പോൾ പുതിയ രണ്ടാളും കൂടെ ആ നേരം കൊണ്ട് വന്നിരുന്നു, അത് അത്യാവശ്യം എന്നെക്കാളും പ്രായം തോന്നുന്നവരായിരുന്നു.

“” അതിന്,, നീയൊന്നും തികയില്ലെടാ മോനെ..””

“””ടാ…,”””” ന്നലറികൊണ്ടവൻ മുന്നിട്ടേക്ക് വന്നതും, അല്പം മുന്നോട്ടേക് കേറി ഓടി വരുന്നവന്റെ നെഞ്ചിന് തന്നെ ഒരു ചവിട്ട് കൊടുത്തതും വന്നപോലെയവൻ തിരിച്ചു പറന്ന് തന്നെ പോയി, നടന്നവർക്കൊപ്പം എത്തുമ്പോൾ ഇടയിൽ നിന്നോരുത്തൻ ചാടി വീണതും മുട്ടിനെട്ടൊരു ചവിട്ടും അവന്റെ താടിയെല്ലിനെട്ടൊന്നുടെ കൊടുത്തതും വായിൽ നിന്ന് ചോര ചാടി, നെഞ്ചിൽ ചവിട്ട് കൊണ്ടവനും ബാക്കിയുള്ളോനും ഒന്നിച്ചെന്നെ പിടിച്ചതും തല കൊണ്ട് രണ്ട് പഞ്ചുടെ കൊടുത്തു. കൈയിൽ കിട്ടിയ എന്തോ ആയി ന്റെ പുറം പൊളിക്കെ ഒന്ന് കിട്ടി,

ആമി അലറി വിളിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ പറ്റില്ല, ന്നാലപ്പോളത്തൊന്നും ന്നെയത് വേദനിപ്പിച്ചിരുന്നില്ല, തിരിഞ്ഞു നിന്നവന്റെ കയ്യിൽ നിന്നത് വാങ്ങി മുഖത്തിനെട്ടും പുറത്തും എല്ലാം കൊടുത്തു, ഇനി വേറെ ആരേലും വരണം ഇവറ്റകളെ കൊണ്ടോവാൻ

കൈ ഒടിഞ്ഞു നൽകുന്നവൻ പേടിയോടെ ന്നെ നോക്കി, പുറകോട്ട് നീങ്ങി, ഞങ്ങൾക്ക് ചുറ്റും ആൾക്കൂട്ടം,

“” നിന്നോട് ഞാൻ പറഞ്ഞതല്ലെടാ വെല്ലുവിളിക്കരുതെന്ന്… “”

അവന്റെ മുന്നിലേക്ക് കയറിനിന്ന് ചെവിക്കല്ല് പൊട്ടും കണക്കെ കൊടുത്തു തലങ്ങും വിലങ്ങും,

“” ന്റെ പൊന്ന് ചേട്ടാ തല്ലല്ലേ.. ചത്തോവും ഞാൻ.. “” അവനെന്റെ നേരെ കൈ കൂപ്പിയതും, അത് വക വൈകാതെ വീണ്ടും കൊടുത്തു, അതോടെ ആമി ഓടി ന്റെ അടുത്തെത്തി

“” ഏട്ടാ വിട്ടേക്ക് പോകാം.. വാ . “” കരഞ്ഞുകൊണ്ട് പറഞ്ഞെന്റെ കയ്യിൽ പിടിച്ചതും..

“” ചേച്ചി സോറി.. ഇനി മേലാൽ ഞാനിത്..അല്ല ഞങ്ങളിതവർത്തിക്കില്ല… അടിക്കെല്ലന്ന് പറയേച്ചി.. “”

അവൻ സോറി ചോദിച്ചതും അവളൊന്ന് ചിരിച്ചു, ചിരിച്ചോണ്ട് തന്നെ ന്റെ കൈയിലെ പിടി മുറുക്കി,

“” മതിയേട്ടാ പോവാം വാ.. “”

അവളുടെ ചിരിച്ചമുഖം കണ്ടതും പിന്നെ നമ്മക്കെന്ത് ദേഷ്യം, ഞാൻ അവനെ വിട്ട് അവൾക്കൊപ്പം ന്റെ പ്രാണനെയും ചേർത്തുപ്പിടിച്ചു വെളിയിലേക്ക് നടന്നു, പോലീസ് വരുന്നത് വരെ ഞങ്ങളവിടെ നിന്നു, ആ സമയങ്ങളിൽ ന്നെ കാര്യമായി പരിശോധിക്കുകയായിരുന്നു ആമി, പുറത്തു കിട്ടിയ അടിയുടെ വേദന ഇപ്പോ അറിയുന്നുണ്ട്, അത് തെളിഞ്ഞു കിടപ്പുണ്ടെന്ന് അവൾ അതിലൂടെ കൈ ഓടിക്കുമ്പോൾ മനസിലാവുന്നുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *