“” അയ്യോ അമ്മയവിടെ ഉണ്ടായിരുന്നോ.. “””
ബീപ്.. ബീപ്… അമ്മേ കണ്ടതും പുള്ളിക്കാരി ഫോണും വെച്ചിട്ട് ഒരു പോക്ക്,.
ചിരിയോടെ ഫോണും തിരിച്ചു കൊടുത്ത് തല തോർത്തിയ തോർത്തും അയയിൽ വിരിച്ചു ഞാൻ തിരിയുമ്പോൾ കുഞ്ഞിപ്പെണ്ണ് കരച്ചില് തുടങ്ങിയിരുന്നു,ഇതി നേരം പതിവുള്ളതാണ് ഉറങ്ങാനായുള്ള മുന്നൊരുക്കം അത്രേ ഉള്ളു.. ന്നിട്ട് വേണം പെണ്ണിന് ഞങ്ങളുടെ ഉറക്കം കളയാൻ
“” ദേ പെണ്ണ് കരച്ചില് തുടങ്ങിയല്ലോ..? നീയിവൾക്ക് പാല് കൊടുത്തില്ലായിരുന്നോ ആമി..?? “” ശ്രീടെ കയ്യിൽ കിടന്ന് കുഞ്ഞു ഞെരിപിരി കൊണ്ടതും ആമിയവളെയെടുത്തു ന്റെ കയ്യിലേക്ക് തന്നു,
“” അതൊക്കെ എപ്പോളെ കൊടുത്തതാ..,, ഇതിനേരമാവുമ്പോൾ പതിവുള്ളതാ പ്പെണ്ണിന്റെ കരച്ചില്.. ദേ നോക്കിക്കോ അവള്ടെ അച്ഛന്റെ കയ്യിൽ ചെല്ലുമ്പോ അവള് കരച്ചില് നിർത്തും.., പിന്നൊരു പാട്ടൂടെ പാടിയാൽ അവള് സുഖയിട്ട് ഉറങ്ങിക്കോളും..””
ആമി കുഞ്ഞിനെ ന്റെ കയ്യിലേക്ക് തന്ന് ചിരിയോടെ അവരോട് പറഞ്ഞതും,
“” വന്ന് വന്നവന്റെ പട്ടില്ലാണ്ട് പെണ്ണുറങ്ങില്ലെന്നായി.. “” അതിന് അമ്മയും പിന്തങ്ങിയപ്പോ എല്ലാരും ന്നെയും കുഞ്ഞിനേം നോക്കി, ഞാൻ അവളുമായി തലങ്ങും വിലങ്ങും നടക്കാനും.
“” അജു പാടാൻ പോവണോ..?? ന്നാ, ഞങ്ങളിറങ്ങുവാ ദേവശ്ശിയേട്ടാ… “”
കുട്ടത്തിൽ ഒരുത്തി നമ്മക്കിട്ടൊന്ന് ആക്കിയതും അതിന് എല്ലാരും അവളെ ഒന്ന് നോക്കി പിന്നെ എല്ലാരുമൊന്ന് ചിരിച്ചു, ഞാനും ഒരു ചിരിയോടെ തന്നെ കുഞ്ഞിനേം തോളിലിട്ട് നടപ്പായി ,
കൂടെ അവൾക്കായി ഞാൻ പാടാറുള്ള പാട്ടിനീണം ചേർത്തു.
ഹ്മ്മ്……. ഹ്മ്മു…. അആഹ്ഹ….. ഹഹ്ഹ…..
കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ.. കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ…. അന്തി പകൽ ഉന്നൈ നാൻ പാർക്കിറേൻ ആണ്ടവനെ ഇതൈതാണ് കേൾകിറേൻ രാരിരാരോ . . ഒരാരിരോ രാരിരാരോ .. ഒരാരിരോ .. കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ..
ഊമൈ എൻറാൽ ഒരു വഗൈ അമൈതി എഴൈ എൻറാൽ അതിൽ ഒരു അമൈതി നീയോ കിളിപ്പേട് പെൺ പാടും ആനന്ദ കുയിൽ പേട് എനോ ദെയ്‌വം സതി സെയ്തത് പേടൈ പോലെ വിധി സെയ്തത്.
കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ… അന്തി പകൽ ഉന്നൈ നാൻ പാര്ക്കിറേൻ ആണ്ടവനെ ഇതൈതാണ് കേൾകിറേൻ രാരിരാരോ . . ഒരാരിരോ .. രാരിരാരോ .. ഒരാരിരോ ..
കാതൽ കൊണ്ടേൻ കനവിനയ് വളർത്തേൻ കണ്മണി ഉനൈ നാൻ കരുത്തിനിൽ നിറയ് തേൻ ഉണക്കേ ഉയിരാനെൻ എന്നാലും എനൈ നീ മറവാതെ നീ ഇല്ലാമൽ ഇതു നിമ്മതി നീതാനെ… എൻ സന്നിധി
കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ അന്തി പകൽ ഉന്നൈ നാൻ പാർക്കിറേൻ ആണ്ടവനെ ഇതൈതാണ് കേൾകിറേൻ രാരിരാരോ . . ഒരാരിരോ .. രാരിരാരോ .. ഒരാരിരോ .. രാരിരാരോ . . ഒരാരിരോ .. രാരിരാരോ .. ഒരാരിരോ ………
ഞാൻ പാടി നിർത്തിയതും അച്ഛനും അമ്മയും ആമിയും ഒഴികെ ബാക്കി എല്ലാരും ഉറങ്ങിപ്പോയിരുന്നു, അച്ഛൻ കണ്ണുകളടിച്ചു ചാരുകസേരയിലാണെങ്കിൽ അമ്മ തോളിൽ ചാരിയുറങ്ങുന്ന ശ്രീയെയും മടിയിൽ കിടക്കുന്ന അഞ്ചുനേം തഴുകിയും ഇരിപ്പുണ്ട്, ആമി പിന്നെ വെളിയിലെ പടിക്കെട്ടിൽ കൈ മുട്ടിലൂന്തി ഇരിപ്പായിരുന്നു ന്റെ പാട്ടും ആസ്വദിച്ചു.
ഞാൻ കുഞ്ഞിനെ പതിയെ ആമിടെ കയ്യിൽ കൊടുത്തു, അവൾ കുഞ്ഞിനെമായി അകത്തേക്ക് കയറിയതും ഞാൻ ഉമ്മിറത്തേക്ക് കയറി ശ്രീ കിടക്കുന്നത് നോക്കി, ബാക്കി രണ്ടെണ്ണം അവളെ പറ്റിച്ചേർന്ന് കിടപ്പുണ്ടായിരുന്നു, നല്ല ഷീണം കാണും ഒരുപാട് നടന്നതല്ലേ ഇന്ന്..
ഞാൻ അവൾക്കടുത്തേക്ക് പതിയെ നടന്നു മുട്ടിലിരുന്നു..
“” ഡി ശ്രീ എണ്ണിറ്റെ.. വേഗന്നൊരു സാരീ ഡിസൈൻ ചെയ്ത് തന്നെ. പോട്ടെ..,,,””
ഞാൻ പെടുന്നനെ അവളെ കുലുക്കി വിളിച്ചതും അവൾ പെട്ടെന്നു ഞെട്ടികണ്ണുറന്നു, പിന്നെ..
“” ഉറങ്ങിപ്പോയെടാ.. നല്ല ഷീണമുണ്ടായിരുന്നല്ലോ അതാ.. “”
ഞാൻ അവളുടെ തലയിൽ ചുമ്മായിട്ട് കുലുക്കി അവളെ ഉറക്കത്തിൽ നിന്ന് വിടുവിച്ചു,
“” അഞ്ചു.. ഡി… ദേ എണ്ണിറ്റെ, കഴിച്ചേച്ചും പ്പോയി കിടക്ക്… “”
