“” ഇതാരാ…??
“” അഹ് ഇതോ.. ഇത് ശ്രീ…””
ഞാൻ ശ്രീയെ നോക്കികൊണ്ട് തന്നെ പറഞ്ഞതും
“” ആത്മനസ്സിലായി..! നിങ്ങടെ ഹും ആരാന്ന്…””
“” എടി ഇത് അമ്മേടെ ചേട്ടനില്ലേ രേഖു മാമൻ ദുബായ്യ്ലുള്ള.. അമ്മാവന്റെ മോളാ.. “”
“” അപ്പൊ.. അപ്പൊ ഇതാണല്ലേ ഏട്ടത്തി പറയാറുള്ള നിങ്ങടെ മുറപ്പെണ്ണ് ല്ലേ.. “”
“” ഹ്മ്മ് അതെ.. “” ഞാൻ വീണ്ടും ചിരിച്ചോണ്ട് തന്നെ മുന്നോട്ടേക്ക് നടന്നു, അവളെന്തൊക്കെയോ ആലോചിച്ചു വീണ്ടും അവിടെ വേരിറങ്ങി നിപ്പയ്
“” അമ്മാ ഇത് ശ്രീ.. ശ്രീലക്ഷ്മി..! ദുബായിലുള്ള മാമന്റെ മോളാ.. കല്യാണത്തിനൊക്കെ ഉണ്ടായിരുന്നു.. “”
ഞാൻ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു.. പിടികിട്ടിയതും ഉടനെ അമ്മ ഒരു ചിരിയോടെ അവരെ അകത്തേക്ക് ഷെണിച്ചു. അപ്പോളെല്ലാം കുഞ്ഞുമായി കളിക്കയാണ് അവൾ, അതിനെ ഇനി കാണിക്കാൻ വല്ലതും ബാക്കി വച്ചാ മതിയായിരുന്നു
“” അയ്യോ അവിടെത്തന്നെ നിക്കാണ്ട്.. അകത്തോട്ടു വാ ല്ലാരും.. “”
അപ്പോളേക്കും കുഞ്ഞിനേം കളിപ്പിച്ചോണ്ട് അവളും അവളുടെ കൂട്ടുകാരികളും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.. അമ്മ പറഞ്ഞതും അതോടെ അകത്തേക്ക് കയറി..
“” എടാ ഇവള് നിന്നെ പ്പോലെ തന്നെ മഹാ വികൃതിയാണല്ലോ.. “”
ന്നവൾ ഒരു വിലയിരുത്തൽ നടത്തിയതും കൂടെ വന്നവർ എല്ലാമോന്ന് ചിരിച്ചകത്തേക്ക് കയറി.
“” ആമി കുടിക്കാനെടുക്ക്.. “” ഞാൻ പതിയെ പറഞ്ഞതും ന്നെയൊന്ന് നോക്കിട്ട് അവളകത്തേക്ക് കയറി, എല്ലാരേം നോക്കി ചിരിച്ചു.
“” എല്ലാരും എന്തെടുക്കാ..”” അമ്മയാണ്..
“” ഞങ്ങളെല്ലാം ഡിസൈനേഴ്‌സാണമ്മാ.. രണ്ട് ദിവസം ഇവിടെ നിന്ന് ഇവന്റെ കൂടെ എറണാകുളം വഴി തിരുവനന്തപുരം പോകാനാ പ്ലാൻ.. കുഴപ്പൊന്നുല്ലലോ..? “”
“” ന്ത് കുഴപ്പം.. മോൾക്ക് എത്ര നാള് വേണേലും ഇവിടെ നോക്കാലോ… “”അമ്മയോന്ന് ചിരിച്ചു.
അവളുടെ കയ്യിൽ ഇരുന്ന കുഞ്ഞിനെ കൂടെ വന്ന കൂട്ടുകാരികൾ വാങ്ങിച്ചതും, പിന്നവരോന്നിച്ചായി കളിപ്പീര്..
അതോടെ അഞ്ചു ന്റടുത്തായി നിൽപ്പ്.
“” ഇതാരാ ടാ.. “”
അഞ്ചുനേ ചൂണ്ടി ശ്രീ ചോദിച്ചതും
“” ആമിടെ സിസ്റ്റർ ആഹ്ഹ… നിയന്ന് കണ്ടില്ല..””
“” എവിടുന്ന്.. എല്ലാമൊരു ദൃതികളിയല്ലായിരുന്നോ.. ആകെ തിരക്കും ബഹളവും… “”
അങ്ങനെ ഇരിക്കുമ്പോൾ ആമി ഡ്രിങ്സ്സുമായി വന്നെല്ലാർക്കും കൊടുത്തു, അമ്മ ഇപ്പൊ വരാം നിങ്ങള് സംസാരിക്കെന്ന് പറഞ്ഞു വെളിയിലേക്കും ഇറങ്ങി
“” ന്റമ്മി.. ന്നാലും നിനക്കെന്നെ മനസിലായില്ലല്ലോ.. “”
അവളൊരു പരിഭവം പ്പോലെ പറഞ്ഞു താടിക്ക് കൈ കൊടുത്തു…
“” അയ്യോ.. പെട്ടെന്ന് ഓർത്തെടുക്കാൻ പ്രായസ്സായിട്ടാ ..അല്ലാതെ… “”.
അതിനവൾ അർത്ഥവെച്ചോന്ന് മൂളി, ഉടനെ കൂട്ടുകാരികളിൽ ഒരുത്തി ന്നോട്..
“” ഷോസൊക്കെ ഇടക്ക് കാണാറുണ്ട്.. ഇവള് പിടിച്ചിരുത്തി കാണിച്ചേരും,, അപ്പോളേ ഒന്ന് കാണണമെന്ന് കരുതിതാ… പിന്നെ നേരിട്ട് കാണാനാന്ന് തോന്നുന്നു ഒന്നൂടി ഭംഗി.. അല്ലേടി. “”
“”ഓഹ് താങ്ക്സ്..””
കൂടെ വന്നവരോട് അതിലൊരുവൾ പറഞ്ഞപ്പോ എല്ലാരും അതേയെന്ന് മൂളി. അതോടെ ഞനൊന്ന് പൊങ്ങി.. ഒപ്പം ആമിയെ നോക്കുമ്പോൾ ന്നെ തന്നെ നോക്കി നിക്കാണ് പെണ്ണ്.. ഇപ്പോ കൊല്ലുമെന്നുള്ള മട്ടിൽ.. ദൈവമേ.. ഇങ്ങെനെ ഒരു കാര്യമുണ്ടല്ലലോ..
“” നീയൊക്കെയൊന്ന് പോയെടി ന്റെ ചെക്കനല്ലേലും ലുക്കാ…
ഇടക്ക് ഇവള് വന്നോണ്ടാ ഇല്ലേൽ ഞാൻ കെട്ടിയേനെ ഇവനെ..! “”
അവളമ്മിയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞതും എല്ലാരുമൊന്ന് ചിരിച്ചു കൂടെ ഞാനും.. നിക്ക് കെട്ടിരിക്കാനല്ലേ പറ്റു. നമ്മളിതിലില്ല കണ്ടാ മതി..
എടി ശ്രീ നീയി പറയുന്ന ഓരോ വാക്കിനുമിപ്പോ ന്റെ ജീവന്റെ വിലയാ ഉള്ളെ.. ഓർത്തോ നീ.. മിക്കവാറും ന്റെ ശവമായിരിക്കും നിയൊക്കെ കൊണ്ടോവാൻ പോണേ…
“” അഞ്ചു ഇങ്ങ് വന്നേ ചോദിക്കട്ടെ…, “”
ശ്രീ ഉടനെ അഞ്ചുനേ വിളിച്ചടുത്തിരുത്തി, വിശേഷങ്ങൾ ഓരോന്ന് ചോദിക്കാൻ തുടങ്ങി..
ആ ഗ്യാപ്പിൽ ആമി കണ്ണുകൊണ്ട് അകത്തേക്ക് വരാൻ കണ്ണ് കാണിച്ചതും, ഞാൻ ഇവരിരിക്കുവല്ലേ ന്ന് തിരിച്ചും കണ്ണ് കാണിച്ചു, ഉടനെ നോക്കി കണ്ണുരുട്ടി വരാൻ പറഞ്ഞവൾ അകത്തേക്ക് പോയി.
