നാമം ഇല്ലാത്തവൾ – 10അടിപൊളി  

“” ശെടാ…, അതിനും എനിക്കയോ കുറ്റം, ..! നിങ്ങള് കല്യാണത്തിന് പോവോ.. വരോ ചെയ്യ് “”

“” ന്റാമി നീ സത്യത്തില് എംബിബിസിന് തന്നെയാണോ പഠിക്കണേ..””

കൈയിലെ കുഞ്ഞിനെ ചെറുതായി കുലുക്കിക്കൊണ്ട് കൂട്ടുകാരിയിൽ ഒരാൾ ചോദിച്ചതും

“” ഹ്മ്മ്.. ന്തേയ്‌.. “”

“” ഏയ്യ് ഒന്നുല്ല.. നീ ബാക്കിയുടി ചെയ്യ്.. ബാ ഞാനും സഹായികാം.. “”

ശ്രീ പറഞ്ഞു നിർത്തിയതും അവളുടനെ അത് സ്നേഹത്തോടെ നിരസിച്ചു, ന്നിട്ട് അവള് തന്നെ പതിയെ ചൂട് പിടിച്ചു തന്നു,

“” ഇവനിതെന്തോ പറ്റി…?? “”

പണിയും കഴിഞ്ഞു അകത്തേക്ക് കയറിക്കൊണ്ട് അമ്മയ്യച്ഛൻ ചോദിച്ചതും, എല്ലാരും ഒന്നെണ്ണിറ്റു ഞനൊഴിച്ചു, എണ്ണിറ്റ് മുണ്ടഴിച്ചു ബഹുമാനിക്കണം ന്നുണ്ട് പക്ഷെ വയ്യ.. അതാ.. ഏതായാലും പുള്ളി വന്നതോടെ കുഞ്ഞിപ്പെണ് ചാടി പുള്ളിടെ കൈയിലേക്ക് പോയി, കയ്യിൽ ഉണ്ടായിരുന്ന കവർ ആമിടെ കൈയിലേക്കും കൊടുത്തു..

“”അതങ്കിളെ അമ്പലത്തിൽ പോയിട്ട് വരണ വഴിയൊന്ന് വീണതാ..””

ശ്രീയാണ് മറുപടി കൊടുത്തത്..

“”” ഹ്മ്മ് വീണിട്ട് ഇപ്പോ എങ്ങനെയുണ്ട് മരുമോനെ.. “”

പുള്ളി കുഞ്ഞുമായി ന്റെ അടുത്തേക്ക് വന്നു, ഞാൻ മീശമാധവൻ സിനിമയിൽ പുരുഷുന്റെ മുന്നിൽ ജഗതി കിടക്കുന്ന പോലെയാണ് കിടക്കുന്നെ.. അതല്ല പുള്ളിയെന്തൊക്കെയോ അർത്ഥം വെച്ചു സംസാരിക്കുന്ന പോലെ..

‘”” വല്യ തരക്കേടില്ലായിരുന്നച്ചാ…, “”

“” ഇല്ലായിരുന്നല്ലേ..! ഹും…അല്ല എങ്ങനെ കാണും അമ്മാതിരി അടിയല്ലായിരുന്നോ…’”

പുള്ളിയെന്തൊക്കെയോ അറിഞ്ഞിട്ടുള്ള ചോദ്യം ചെയ്യലാണ്, അതെ പുള്ളി എല്ലാം അറിഞ്ഞിരിക്കുന്നു, അതവിടെയൊരു ചെറിയ സംസാരമായി.., കവലയിൽ എല്ലാം ഇതാണത്രേ ചർച്ചാ വിഷയം, ഇതെന്തോന്ന് 24 ന്റെ ലൈവ് ന്യൂസോ..അവസാനം ന്റെ ഒരു വാക്കിൽ എല്ലാരുടേം നാവടഞ്ഞു പോയി,

“”സ്വന്തം ഭാര്യയോട് തോന്നിവാസം കാണിച്ചവനെ പിന്നെ ഞാൻ ന്തോ ചെയ്യണമായിരുന്നു..പിടിച്ചുമ്മവയ്ക്കണോ..,? അതോ ഒന്നും മിണ്ടാണ്ടെ എല്ലാം നോക്കി നിക്കണോ..? ഞാനെ വിശ്വനാഥൻറെ മോനാ.. അവരോടൊക്കെ എനിക്കിങ്ങനെ പെരുമാറാൻ അറിയൂ.. “”

പിന്നെരുമൊന്നും മിണ്ടിയില്ല, അല്ലേലും ഞാൻ ചെയ്തതിൽ എനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ല ഈ നിമിഷം വരെയും. ആണായിപിറന്നവൻ ചെയ്യുന്നതേ ഞാനും ചെയ്തുള്ളു..ഇതിന്റെ പേരിൽ ജയിലിൽ കേറണ്ട വന്നാലും സീനില്ല , ഇറക്കാൻ ഡാഡി ഉണ്ടല്ലോ…

ചൂട് പിടിച്ചു കഴിഞ്ഞു ഒരു കുളിയും കഴിഞ്ഞു വരുമ്പോളാണ് എല്ലാരും ഉമ്മറത് ഇരിക്കണത് കണ്ടത്, അവരെല്ലാം ഓരോന്ന് സംസാരിച്ചിരിക്കയാണ് അമ്മേടെ മടിയിൽ കുഞ്ഞും ഉണ്ട്. ഞാൻ തോർത്തും ആ കസേരയിലിട്ട് കൈകൊണ്ട് മുടിയും ഒതുക്കി അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ

“” അഹ് ചേച്ചി വന്നു,, മ്മ്.. ഇപ്പോ കൊടുക്കവെ.. “”

ആമി ന്റെ നേർക്കാ ഫോൺ നീട്ടി, ഞാൻ ആരാണെന്ന് ചോദിച്ചതും അവൾ ഇന്നാ ന്നും പറഞ്ഞു ഫോൺ ന്റെൽ തന്നതേയുള്ളു

‘”ഹല്ലിതാര് ജൂഹി ചൗളയോ..?? ന്തേ ഈ രാത്രില് വീഡിയോ കാളിൽ.. ഭർത്താവ് ജയ് മെഹറ്റ ക്ക് സുകണോ..??””

കൈയിൽ കിട്ടിയ ഫോണിൽ ഏട്ടത്തിയുടെ മുഖം കണ്ടതും ഞനൊന്ന് തട്ടിവിട്ടു,.

“” ജൂഹി ചൗളയല്ലേടാ സാനിയ മിൽസ ന്തേ…??, കണ്ടവന്മ്മാർഡർന്ന് തല്ലും വാങ്ങി വന്നിരിക്കാവൻ..

ഹ്മ്മ്…കാണിച്ചെട അടികിട്ടിയെടം.. “”

കേൾക്കണ്ട താമസം ആമി ഓടി വന്നു ഫോൺ പിടിച്ചു വാങ്ങി ന്നെ തിരിച്ചു നിർത്തി ടി ഷർട്ട്‌ ഉയർത്തി കാണിച്ചു കൊടുത്തു. ഓഹ് അപ്പൊ ഇവളാണ് വിളിച്ചു വിവരം പറഞ്ഞെ.. ഹ്മ്മ്

ഇവള് മുടങ്ങാതെ അമ്മയെയും ഏട്ടത്തിയെയും വിളിക്കും.. ഇടക്ക് എന്റലും കൊണ്ടുത്തരും,, പെണ്ണിന് അമ്മയും വീട്ടുകാരും ഇല്ലാതെ പറ്റില്ല..

“” ദേ ഏട്ടത്തി ഇതാ… “” അവളാ ഫോൺ ന്റെ പുറത്തേക്ക് അടുപ്പിച്ചു,

‘” ന്റിശ്വരാ.. ആരാടാ ന്റെ കൊച്ചിനോട് ഇമ്മാതിരി പണി കാണിച്ചേ.. ദേ നോക്കിയേ കല്ലിച്ച് കിടക്കണേ.. “”

ഏട്ടത്തിയുടെ സ്വരമൊന്ന് ഇടറി, ഒരു വിതുമ്പലിനു സ്കോപ്പ് കണ്ട ഞാൻ ചാടി ഫോൺ വാങ്ങി, ശ്രീയും ആമിയും എല്ലാം ചിരിയോടെ നിന്നെങ്കിലും ബാക്കിയുള്ളോർക്ക് ഇതൊരു പുതിയ കാഴ്ച്ച യായിരുന്നു.

“” ന്റെ പെണ്ണുമ്പുള്ളെ നിങ്ങളൊന്ന് മിണ്ടാണ്ടിരി നിക്കൊന്നുല്ല.. ഇനിയവിടുള്ളോരേക്കൂടെ അറിക്കാനായിട്ട്,,, “”

“” പെണ്ണുമ്പുള്ള നിന്റെ അമ്മായിയമ്മ… പോടാ തെമ്മാടി.. “”

അതിഷ്ടപ്പെടാതെ ന്നോട് ദേഷ്യപ്പെടുമ്പോളാണ് അമ്മ അങ്ങോട്ട് വന്നത് ഞാൻ കാണുന്നേ,

“” ദേമ്മേ.. അമ്മേ വിളിക്കണ്..”” ഞാൻ ഫോണിന്റെ ഡിസ്‌ൽപ്ലേ അമ്മക്ക് കാണാവുന്ന രീതിയിൽ നീട്ടിയതും

“” അയ്യോ അമ്മയവിടെ ഉണ്ടായിരുന്നോ.. “””

ബീപ്.. ബീപ്… അമ്മേ കണ്ടതും പുള്ളിക്കാരി ഫോണും വെച്ചിട്ട് ഒരു പോക്ക്,.

ചിരിയോടെ ഫോണും തിരിച്ചു കൊടുത്ത് തല തോർത്തിയ തോർത്തും അയയിൽ വിരിച്ചു ഞാൻ തിരിയുമ്പോൾ കുഞ്ഞിപ്പെണ്ണ് കരച്ചില് തുടങ്ങിയിരുന്നു,ഇതി നേരം പതിവുള്ളതാണ് ഉറങ്ങാനായുള്ള മുന്നൊരുക്കം അത്രേ ഉള്ളു.. ന്നിട്ട് വേണം പെണ്ണിന് ഞങ്ങളുടെ ഉറക്കം കളയാൻ

“” ദേ പെണ്ണ് കരച്ചില് തുടങ്ങിയല്ലോ..? നീയിവൾക്ക് പാല് കൊടുത്തില്ലായിരുന്നോ ആമി..?? “” ശ്രീടെ കയ്യിൽ കിടന്ന് കുഞ്ഞു ഞെരിപിരി കൊണ്ടതും ആമിയവളെയെടുത്തു ന്റെ കയ്യിലേക്ക് തന്നു,

“” അതൊക്കെ എപ്പോളെ കൊടുത്തതാ..,, ഇതിനേരമാവുമ്പോൾ പതിവുള്ളതാ പ്പെണ്ണിന്റെ കരച്ചില്.. ദേ നോക്കിക്കോ അവള്ടെ അച്ഛന്റെ കയ്യിൽ ചെല്ലുമ്പോ അവള് കരച്ചില് നിർത്തും.., പിന്നൊരു പാട്ടൂടെ പാടിയാൽ അവള് സുഖയിട്ട് ഉറങ്ങിക്കോളും..””

ആമി കുഞ്ഞിനെ ന്റെ കയ്യിലേക്ക് തന്ന് ചിരിയോടെ അവരോട് പറഞ്ഞതും,

“” വന്ന് വന്നവന്റെ പട്ടില്ലാണ്ട് പെണ്ണുറങ്ങില്ലെന്നായി.. “” അതിന് അമ്മയും പിന്തങ്ങിയപ്പോ എല്ലാരും ന്നെയും കുഞ്ഞിനേം നോക്കി, ഞാൻ അവളുമായി തലങ്ങും വിലങ്ങും നടക്കാനും.

“” അജു പാടാൻ പോവണോ..?? ന്നാ, ഞങ്ങളിറങ്ങുവാ ദേവശ്ശിയേട്ടാ… “”

കുട്ടത്തിൽ ഒരുത്തി നമ്മക്കിട്ടൊന്ന് ആക്കിയതും അതിന് എല്ലാരും അവളെ ഒന്ന് നോക്കി പിന്നെ എല്ലാരുമൊന്ന് ചിരിച്ചു, ഞാനും ഒരു ചിരിയോടെ തന്നെ കുഞ്ഞിനേം തോളിലിട്ട് നടപ്പായി ,

കൂടെ അവൾക്കായി ഞാൻ പാടാറുള്ള പാട്ടിനീണം ചേർത്തു.

ഹ്മ്മ്……. ഹ്മ്മു…. അആഹ്ഹ….. ഹഹ്ഹ…..

കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ.. കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ…. അന്തി പകൽ ഉന്നൈ നാൻ പാർക്കിറേൻ ആണ്ടവനെ ഇതൈതാണ് കേൾകിറേൻ രാരിരാരോ . . ഒരാരിരോ രാരിരാരോ .. ഒരാരിരോ .. കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ..

ഊമൈ എൻറാൽ ഒരു വഗൈ അമൈതി എഴൈ എൻറാൽ അതിൽ ഒരു അമൈതി നീയോ കിളിപ്പേട് പെൺ പാടും ആനന്ദ കുയിൽ പേട് എനോ ദെയ്‌വം സതി സെയ്തത് പേടൈ പോലെ വിധി സെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *