നാമം ഇല്ലാത്തവൾ – 1 3അടിപൊളി  

” എടി പെണ്ണെ… ഞാൻ പോയിട്ട് പെട്ടെന്ന് വരില്ലേ… നോക്കട്ടെ നല്ലൊരണത്തിനെ നിന്റെ നാത്തൂന്നായി കിട്ടുവോന്നു ”

അത് പറഞ്ഞപ്പോ തന്നെ കിട്ടി കവിളിൽ ഒരു കുത്ത്..

ചെക്കന്റെ ഓരോ ആഗ്രഹം എന്നൊരു ഡയലോഗ്ഉം ഏതായാലും പെണ്ണ് ഒന്ന് തണുത്തിട്ടുണ്ട്.. അവളോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലെക്ക് തിരിച്ചു.. നാട്ടിലെ വന്നാൽ വേറെ വണ്ടി ഒന്നും പിടിക്കണ്ട ഞാൻ വന്ന് നിന്നെ കുട്ടിക്കോളാം എന്നായിരുന്നു ഏട്ടന്റെ മറുപടി.. അത് പതിവില്ലാത്തതാണല്ലോ… എങ്ങനെ എങ്കിലും വാടാ നാറി എന്നാണ് അഥവാ വിളിച്ചാൽ ഉള്ള മറുപടി… മോനെ അജു ഇതിലെന്തോ ഉണ്ട്. നീ സൂക്ഷിച്ചോ… ആരോ ഉള്ളിൽ ഇരുന്ന് പറയുന്ന പോലെ
കാറിൽ കയറി വീട്ടിലെക്ക് പോകുന്ന പൊക്കിൽ ഏട്ടൻ എന്നോട് യാത്രയെ കുറിച്ചൊക്കെ ചോദിച്ചു… അഹ് ഞാൻ ഒരു ഒഴുക്കൻ മട്ടിൽ എല്ലാത്തിനും ഉത്തരം കൊടുത്തു..

” പിന്നെ മോനെ ഇനി ഇങ്ങനെ കളിച്ചു നടക്കരുത് കേട്ടോ.. കുറച്ചൂടെ ഉത്തരവാദിത്തം ഒക്കെ വരണം ”

ഇങ്ങേർക്ക് എന്തോ പറ്റിട്ടുണ്ട്… ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ആണല്ലോ പറയുന്നത് .. ഏട്ടത്തി വല്ലതും വെച്ച് തലകെട്ട് പിരിത്തോ….??

ഞാൻ ഒന്നും മൈൻഡ് അക്കിയില്ലാ.. വീട്ടിൽ ചെന്നപ്പോ പന്തൽ ഒക്കെ ഉണ്ട് ആഘോഷം ഇവിടെ വരെ ആയോ.. സംഭവം കളർ ആയിട്ടുണ്ട്… തന്തപ്പടിക്ക് ഇത്രേം ബുദ്ധിഒക്കെ ഉണ്ടോ…

ഞാൻ അകത്തേക്ക് കേറി കുറച്ചു ആളുകൾ ഒക്കെ ഉണ്ട്… ഇവര് ഇവിടെ വന്നിരിക്കുന്ന നേരത്തു ആ കല്യാണവീട്ടിൽ പോയി ഇരുന്നൂടെ.. ഒരു ആളനക്കം ഒക്കെ ഉണ്ടാവല്ലോ… ബ്ലഡി ഗ്രാമവാസീസ്…

” അഹ് ഇതാ ആള്… എന്താ മോനെ നീ ലേറ്റ് ആയെ.. എല്ലാരും നിന്നെയാ അന്വേഷിക്കുന്നെ… ”

അവിടെ ഇരുന്ന ഏതോ ഒരു തള്ള..എന്നെ അന്വഷിക്കാൻ ഞാൻ ആര് പിടികിട്ടാപുള്ളി സുകുമാരാ കുരിപ്പോ… എന്നെ കാണണം എങ്കിൽ ഞാൻ ഉള്ളടത്തു വരണം മിസ്റ്റർ… എന്ന് ചോദിക്കണം എന്നുണ്ടായിരുനെകിലും അപ്പോളേക്കും അമ്മ വന്നെന്നെ അകത്തേക്ക് കൊണ്ട് പോയി

” നീ എന്താ.. ഇത്രം ലേറ്റ് ആയെ… ”

എന്റെ തോളിൽ നിന്ന് ബാഗ് ഊരുന്നതിനു ഇടക്ക് അമ്മ ചോദിച്ചു നിർത്തി

” അതിന് എന്താ ഞാൻ വന്നില്ലേ.. എന്റെ പുന്നാര മാളുമ്മാ… “.

ഞാൻ അമ്മേനെ കെട്ടിപിടിച്ചു

” ഹാ.. നാറണ് അസത്തെ…. പോയി കുളിച്ചിട്ട് വാ… അവരെല്ലാം നിന്നെ നോക്കി നിൽകുവാ . ”

ഞാൻ കെട്ടിപിടിച്ച പിടിത്തത്തിൽ നിന്ന് വഴുതിമാറി അമ്മ തോർത്തെടുത്തു എന്റെ കൈയിൽ തന്നു .

” അല്ല അവരെല്ലാം എന്നെ കണ്ടിട്ട് ഇപ്പോ എന്തിനാ… എന്റെ കല്യാണം അണോ അതിന് ഇവിടെ നടക്കണേ… “
ഒരു പരിഹാസ ചിരിയിൽ ഉയർന്ന എന്റെ ചിരി ഏട്ടത്തിയുടെ വാക്കുകളിൽ ഇല്ലാതെ ആയി

” അതേല്ലോ… എന്റെ മോന്റെ കല്യാണം തന്നാ ഇവിടെ നടക്കുന്നേ… ”

അമ്മയുടെ തോളിൽ കൈ ചാരി ഏട്ടത്തി അത് പറഞ്ഞപ്പോൾ ആണ് ഇത്രയും നേരം ആളുകൾ എന്നോട് കാണിച്ച മനോഭാവത്തിന്റെ ഒരു ഇത് എനിക്ക് മനസ്സിലായത്… അപ്പൊ അതാണല്ലേ കാര്യം…

എന്റെ കല്യാണം ഞാൻ… ഈ ഞാൻ അറിയാതെ നടത്തുന്നു….

” എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയോ…എനിക്ക് ഈ കല്യാണത്തിന് താല്പര്യ…… ”

പറഞ്ഞു തീർന്നില്ല ദേ തന്തപ്പടി നിൽക്കണ്.. ഏഹ്..കൈയിൽ പിച്ചാത്തി ഒക്കെ ഉണ്ടല്ലോ… ഇങ്ങേര് അത് വെച്ച് വീട്ടുവോ….

” ഈ..കല്യാണത്തിന് താല്പര്യം ഇല്ലേ നിനക്ക്…”

ഗംഭീരം നിറഞ്ഞ ശബ്‌ദം.. ഒന്ന് പതറിയോ ഞാൻ… എവിടുന്നാ ബാൻഡ് മേളത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടല്ലോ.ഇന്ന് വേറെ വല്ല പരിപാടിയും ഉണ്ടോ..പിന്നെയാണ് അറിഞ്ഞേ പേടിച്ചു മുട്ടുകാൽ കുട്ടി ഇടിക്കുന്നതാണ്…

” എനിക്ക് നൂറുവട്ടം സമ്മതം അച്ഛാ… ദേ ഈ കല്യാണം മുടക്കാൻ എങ്ങനും ആരേലും നോക്കിയ.. ഹാ…. അച്ഛൻ ഇപ്പോ വന്നു… ”

പേടിയിൽ എന്തൊക്കയോ വിളിച്ചു പറഞ്ഞു.. അച്ഛൻ എന്നെ ഒന്ന് നോക്കിട്ട് നേരെ വെളിയിലേക്ക് നടന്നു… ഇങ്ങേര് ആര് പാൽവാൽ ദേവാനോ….കത്തിയും വാളും ആയി നടക്കാൻ

വെറുതെ എന്റെ ശവം വേഴ്ത്തണ്ട എന്നോർത്താ ഞാൻ മിണ്ടാതെ നിന്നെ … അല്ലേൽ കാണരുന്നു എന്നെ ഇപ്പോ കോടി പുതപ്പിച്ചു കിടത്തണേ… എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും ഹും….

Leave a Reply

Your email address will not be published. Required fields are marked *