നാമം ഇല്ലാത്തവൾ – 1 3അടിപൊളി  

” താൻ കിടന്ന് തത്തി കളിക്കുവൊന്നും വേണ്ട.. കട്ടിലിൽ കിടന്നോ അത് ഡബിൾ ഡക്ക് ആ വലിച്ചാൽ മതി “
എന്നും പറഞ്ഞു ഞാൻ ആ ബെഡ് രണ്ടാക്കി അവൾ എന്നെ സംശയ രൂപേണ നോക്കി

” രണ്ടാൾക്കും സമയം വേണ്ടിവരുമെന്നിക്കു തോന്നി…. അതല്ല താൻ ഒക്കെയാണെങ്കിൽ ഞാനും ഒക്കെയാണ് ”

ഞാൻ കൂൾ ആയി അത് പറഞ്ഞപ്പോ അവൾ ഒന്ന് പരുങ്ങി അതോടെ ഞാൻ എണ്ണിറ്റ് ബെഡ് വീണ്ടും ഒന്നാക്കി അവൾ വന്നു ബെഡിൽ ഇരുന്നു മറുതലക്കൽ ഞാനും

” താൻ ഇവിടെ നിക്കുന്നോ അതോ എന്റൊപ്പം അങ്ങ് വരുന്നോ..”

” അമ്മയോട് ചോദിച്ചിട്ട് ”

ഓ നക്കുണ്ടായിരുന്നോ…. വീണ്ടും മാറ്റാവൊന്നും ഇല്ല തലകുനിച്ചു തന്നെ ആ ഇരിപ്പ് തുടർന്ന്

” താൻ എന്ത് വരെ പഠിച്ചു….? ”

എന്റെ ആ ചോദ്യത്തിന് അവൾ ഒന്നു പതറി. കൈകൾ തമ്മിൽ കൂട്ടി ഉരുമ്മി…

” കേട്ടില്ലേ താൻ…..?”

ഞാൻ വളരെ സോഫ്റ്റ്‌ ആയിട്ട് ചോദിച്ചപ്പോ അവൾ പറഞ്ഞു തുടങ്ങി

” രണ്ടാളെ പഠിപ്പിക്കാനുള്ള സാമ്പത്തികം ഒന്നും ഇല്ലാത്തോണ്ട് പ്ലസ് ടു കൊണ്ട് പഠിത്തം നിർത്തി പിന്നെ പശുവും വീടും ഒക്കെയായി അങ്ങനെ പോയി… ”

മടിച്ചുമടിച്ചാണ് പറഞ്ഞതെങ്കിലും ആ വാക്കുകൾ ഒരു സങ്കടം ഉള്ളതായി എനിക്ക് തോന്നി..

” താനും എന്റെ കൂടെ എറണാകുളത്തു വരുണ്ട് കേട്ടോ…. “”

അതിന് ഒട്ടും മടിക്കാതെ അവൾ തലയാട്ടി

” ഹാ താൻ എന്താടോ ഇങ്ങനെ ചാത്തപോലെ ഇരിക്കണേ…. ഏഹ്…. ഈ വിവാഹം ഇഷ്ടയില്ലേ… ഇല്ലേൽ പറഞ്ഞോടോ…. നമ്മക്ക് വഴിയുണ്ടാക്കാം. വേറെ ആരേലും ഉണ്ടോ മനസ്സിൽ ”

അവസാനം അത് പറഞ്ഞപ്പോഴേക്കും അവൾ എന്നെ ഒന്നു നോക്കി ഹോ. അരുതാത്തതു എന്തോ എന്നിൽ നിന്ന് കേട്ടത്പോലെ ആ മുഖം താണു … ആ നോട്ടത്തിൽ ഞാൻ ഇല്ലാതായത് പോലെ പക്ഷേ ആ നോട്ടം ദെഷ്യത്തോടെ ആയിരുന്നില്ല തികച്ചും ദയനീയമായിരുന്നു.
” ഹാ… താൻ എന്തിനാടോ കരായണേ… അതിന് മാത്രം ഒന്നും ഉണ്ടായില്ലല്ലോ… ശരി പോട്ടെ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു… അഹ് പോട്ടെന്നു.. കണ്ണ് തുടയ്ക്ക്… “”

പെട്ടെന്ന് നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന അവളോട് എനിക്ക് അത് മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ. പക്ഷേ പലതും ഞാൻ തീരുമാനിച്ചിരുന്നു ഈ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ.

അങ്ങനെ ഞങ്ങൾ ഉറക്കത്തിലേക്ക് ഒഴുകിയിറങ്ങി പുതിയ ഒരു ജീവിതത്തിലേക്ക് ഉള്ള മുൻപടി ആയി…

Just a beginning

Leave a Reply

Your email address will not be published. Required fields are marked *