” പെൺകുട്ടികൾ അയാൽ ഇങ്ങനെ വേണം… നന്നായി മോളെ ഇവന് രണ്ട് കുറവുണ്ടായിരുന്നു ”
അമ്മ അവളുടെ മുഖം കണ്ട് അവളെ ഒന്ന് പൊക്കി പറഞ്ഞതെ ഉള്ളു ഒറ്റ കരച്ചിൽ അമ്മെനെ കെട്ടിപിടിച്ചു ആ കരച്ചിൽ കുറച്ച് നേരം നോക്കിക്കിൽക്കാനെ ഞങ്ങൾക്ക്ആയുള്ളൂ.. അതോടെ ഇവള് വെറും നാട്ടുമ്പുറത്തുകാരി പൊട്ടിപെണ്ണാണെന്ന് എനിക്ക് മനസിലായി… ഏട്ടത്തിയും കൂടെ സമദനിപ്പിച്ചപ്പോ പെണ്ണൊന്നടങ്ങി
” ഇനി മേലാൽ എന്റെ കുഞ്ഞിനെ കളിയാക്കിയാൽ ഉണ്ടല്ലോ രണ്ടിനും കിട്ടും എന്റെ കൈയിൽ നിന്ന് ”
അമ്മ സാരി കൊണ്ട് അവളുടെ മുഖം തുടച്ചു മാറ്റി അത് പറയുമ്പോ അവൾ ഒരു പൂച്ചാകുഞ്ഞിനെ പോലെ അമ്മയിൽ ഒതുങ്ങുക ആയിരുന്നു
” അത് തന്നെ ഇനി മേലാൽ നീ വല്ലോം പറഞ്ഞാൽ. ”
എന്നും പറഞ്ഞു ഏട്ടത്തി എന്റെ കൈയിൽ ഒറ്റ അടി
” സജി….. ”
ഞാൻ ഒന്ന് ഇരുത്തി വിളിച്ചു അതിന് ഒരു ചിരിയും തന്ന് ഏട്ടത്തി അവളെ കെട്ടിപിടിച്ചു ഒരു ഉമ്മയും ആ കവിളിൽ കൊടുത്തു
” എന്റെ കുഞ്ഞിന് എന്തൊണ്ടങ്കിലും ഈ ചേച്ചിയോട് പറയാട്ടോ… ഈ കൊന്തനെ നോക്കണ്ട… പാവമാ എന്തെകിലും പറഞ്ഞാൽ ചേച്ചിയോട് പറഞ്ഞാൽ മതി നല്ല അടികൊടുക്കാട്ടോ.. “.
കുട്ടികളോട് സംസാരിക്കുന്നപോലെ അവളോട് പറയുന്നത് കെട്ട് ചിരി വന്നെകിലും പിടിച്ചു നിന്ന്
” സജി….. ”
ഞാൻ വീണ്ടും കടുപ്പിച്ചു വിളിച്ചു… ചുമ്മാ അങ്ങ് മുതലേടുക്കുവാണെന്നെ..
” എന്തോന്നാ ചെക്കാ നിനക്ക് ”
” അല്ലമ്മേ ആരാ ഈ സജി… ഇവിടുത്തെവല്ലോരും ആണോ… ”
അവളുടെ ആ ചോദ്യത്തിന് ഞാനും ഏട്ടത്തിയും പരസ്പരം ഒന്ന് നോക്കി
” മോള് ഈ സിനിമ ഒന്നും കാണാറില്ലേ ”
അമ്മയുടെ ആ ചോദ്യത്തിന് ഇല്ലന്ന് അവൾ ചുമൽകൂച്ചി
” അതെന്താ”
ഏട്ടത്തിയിൽ നിന്ന്
” വീട്ടിൽ ടീവി ഒന്നും ഇല്ലേച്ചി .. നേരത്തെ അപ്പുറത്തെ വീട്ടിൽ പോയി ഞാനും അഞ്ജുവും കാണും. ഒരീസം അവര് ഞങ്ങള് വരണ കണ്ട് ടീവി നിർത്തി… കംപ്ലയിന്റ് ആണെന്നും ഇനി കാണാൻ പറ്റില്ല എന്ന് പറഞ്ഞപ്പോ ഒരുപാട് സങ്കടം ആയി. വീട്ടിൽ നിന്ന് എന്തെങ്കിലും കൊടുപോവൊന്ന് പേടിച്ചയിരിക്കും .. അതിപിന്നെ ടീവി ഒന്നും കാണാറില്ല ”
അവൾ അത് ചിരിയോടെ പറഞ്ഞു നിർത്തിയപ്പോ… എന്റെ തൊണ്ട വരണ്ടു ഇങ്ങനെ ഒരു അവസ്ഥാ പറഞ്ഞു കേട്ടിട്ടേ ഉള്ളു .. അത് ഇത്രയും ഭയാനകം ആണെന്നറിഞ്ഞില്ല
അമ്മ സാരിയുടെ തലപ്പുകൊണ്ട് കണ്ണുതുടക്കുന്നത് ഞാൻ കണ്ട്
” അത് അന്നല്ലേ.. ഇന്ന് നി എന്റെ മോന്റെ ഭാര്യയാണ് നിനക്ക് ഒരു കുറവും അവൻ വരുത്തില്ല അത് ഈ അച്ഛന്റ്റെ വാക്കാണ് “
തൊട്ട് പുറകിൽ നിന്നച്ചന്റെ വാക്ക് വന്നതും അവൾ ചാടി എണ്ണിറ്റ് അച്ഛൻ അവളെ അവിടെ ഇരുത്തി അകത്തേക്ക് പോയി… പുള്ളി അല്ലേലും അതികം സംസാരം ഇല്ല .. ഇന്നാട്ടിലെ ബിലാൽ ഇക്ക ആണ്….
” നി നേരത്തെ ചോദിച്ചില്ലേ സജി ആരാന്നു… ഈ വീട്ടിലെ സജിയാണ് ആ പോണത്…. ”
അവളോട് അത് പറഞ്ഞപ്പോ ഏട്ടത്തി യും അവളും അമ്മയും ചിരിക്കുന്നത് കണ്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി
” ടാ.. ടാ അജു നിനക്ക് കുടണുണ്ട്… ”
എന്റെ കൈയിൽ പതിയെ അമ്മ തല്ലി അത് പറഞ്ഞു അച്ഛന്റ്റെ പുറകെ നടന്നു
” നിനക്ക് എന്നാ ഇനി പോണ്ടേ… ”
” നാളെ കഴിഞ്ഞു… ഒന്നും പറയാതെ ആണല്ലോ വന്നേ … ദൈവമേ അവന്മാര് എന്നെ കൊല്ലും ”
” ആ.. കാര്യം ഉറപ്പല്ലേ.. എങ്കിൽ നിങ്ങള് പോയി കിടക്കു സമയം ഒരുപാടായില്ലേ … ഞാൻ എന്റെ കണവൻ എന്തിയെ എന്ന് നോക്കിട്ട് വരാം.”
എന്നും പറഞ്ഞു ഒരു നെടുവീർപ്പിട്ട് ഏട്ടത്തി എണ്ണിറ്റ്.. ഇന്ന് ഒരുപാട് ഓടിയതാ പാവം
” അതികം തിരയണ്ട.. ആ മാവിന്റെ ചോട്ടിൽ ഉണ്ട്.. അവിടേം ഒരു കുരുക്ഷേത്രഭൂമി അക്കിട്ടുണ്ട്….. വാ നമ്മക്ക് പോവാം ”
എന്നും പറഞ്ഞു ഞാൻ അവളേം കൂട്ടി മുകളിലത്തെ എന്റെ മുറിയിലേക്ക് കയറി
” ഈ മനുഷ്യനെ കൊണ്ട് ഞാൻ തോറ്റു ”
ആത്മാഗതം പറഞ്ഞു വെളിലേക്ക് പോകുന്ന ഏട്ടത്തിയേം നോക്കി ഞങ്ങൾ റൂമിൽ കേറി.
” താൻ വല്ലോം കഴിച്ചായിരുന്നോ … ”
മുറിയാകെ നോക്കുന്നതിന് ഇടക്ക് എന്റെ വാക്ക് കെട്ട് അവൾ കഴിച്ചെന്നു തലയാട്ടി
