നിറമണിയും ഗഗന പഥം – 2 18അടിപൊളി 

 

“” ഇന്നലെ പ്രശ്നമുണ്ടാവാനെന്താ കാരണം…?””..

 

 

“” അയാൾക്ക് കാരണം വല്ലതും വേണോ..?.. സുധി കണ്ടില്ലേ,എന്തോരം അടിയാ ഇന്നലെ എന്നെ അടിച്ചത്… സഹിക്കാൻ പറ്റാതായപ്പോ ഞാനൊന്ന് പിടിച്ച് തള്ളി… അതിനാ കത്തിയെടുത്ത് കുത്താൻ വന്നത്… “”..

 

 

“”ഒരു കാരണവുമില്ലാതെ ഇക്കോലത്തിൽ തല്ലാൻ അവനെന്താ ഭ്രാന്തുണ്ടോ….?””..

 

 

ശാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

 

 

“” അത്… സുധി വാങ്ങിച്ച് തന്ന സാധനങ്ങൾ അയാൾ കണ്ടു… ഇതെവിടുന്നാന്ന് ചോദിച്ചു… ഞാൻ പണിക്ക് പോയി വാങ്ങിയതാന്ന് പറഞ്ഞു… അതിനാ തുടങ്ങിയത്… “..

 

 

“” നീ പണിക്ക് പോയി വീട്ട് സാധനങ്ങൾ വാങ്ങുന്നതിന് അവനെന്താടീ… ?””..

 

 

“” പട്ടിണി കിടന്ന് ചത്താലും ഞാൻ പണിക്ക് പോവാൻ പാടില്ലെന്ന്…””..

 

 

“”ഇവനെന്ത് മനുഷ്യനാ ശാലൂ… ?

ഇതെന്തൊരു സ്വഭാവം… ?.. അപ്പോ ഇനി മുതൽ നീ പണിക്ക് വരില്ലേ… ?””..

 

 

“” വരും… നാളെ മുതൽ എന്തായാലും വരും… ഇന്ന് കൈ വയ്യാഞ്ഞിട്ടാ… “..

 

 

“” അപ്പോ ഇനിയും തല്ല് കൊള്ളാനോണോ നിന്റെ തീരുമാനം…?”..

 

 

“” ഇല്ല സുധീ… ഇനി അവനെന്നെ തല്ലില്ല…”..

 

 

കണ്ണീരിനിടയിലും ശാലിനിയുടെ കണ്ണുകൾ കത്തുന്നത് സുധി കണ്ടു..

 

 

“” ആഹാ…ദേഹം നൊന്തപ്പോ ധൈര്യം കൂടിയോ… ?””..

 

 

“”ദേഹം നൊന്തിട്ട് ധൈര്യം കൂടണേൽ അതെന്നേ വേണമായിരുന്നു… ഇത് മനസാ സുധീ നൊന്തത്… അമ്മാതിരി കാര്യങ്ങളാ അയാൾ പറഞ്ഞ്… എന്റെ മനസ് ശരിക്കും വേദനിച്ചു…”..

 

 

കഠിനമായ മനോവേദനയോടെ ശാലിനി പറഞ്ഞു..

 

 

“” എന്തേ ഇത്രമാത്രം വേദനിക്കാൻ..?”.

 

 

“”അത്… സുധീ… ഞാൻ… ശരീരം വിറ്റിട്ടാ… സാധനങ്ങളൊക്കെ… വാങ്ങിയതെന്ന്… ഞാനിവിടെ പണിക്ക് വരുന്നത്… സുധിക്ക്…””.

 

 

ബാക്കി പറയാനാവാതെ ശാലിനി പൊട്ടിക്കരഞ്ഞു… സുധി ഞെട്ടിപ്പോയി…ഇങ്ങിനെ ഒരാരോപണം വരുമെന്ന് സ്വപ്നത്തിൽ പോലും

കരുതിയതല്ല..ഇത് തീർച്ചയായും തനിക്കൊരു ബാധ്യതയാവുമെന്ന് അവന് തോന്നി..

 

 

“” പൊന്നു ശാലൂ… നീയെന്നെ കുഴക്കല്ലേ… നിന്റെ അവസ്ഥ കണ്ട് ഒരു ജോലി തന്നു എന്ന തെറ്റേ ഞാൻ ചെയ്തുള്ളൂ… എടീ, കല്യാണമുറപ്പിച്ച ചെക്കനാടീ ഞാൻ… ഇതൊക്കെ നാട്ടുകാരറിഞ്ഞാലുണ്ടല്ലോ….””..

 

 

“” ഇല്ല സുധീ… സുധിക്കൊരു പ്രശ്നവുമുണ്ടാവില്ല… അയാള് ബോധമില്ലാതെ ഓരോന്ന് പറഞ്ഞതാ..”..

 

 

“” ഉം… എനിക്ക് പ്രശ്നമൊന്നുമില്ല…പക്ഷേ നീ സൂക്ഷിക്കണം.. നിന്റെ സ്വന്തം ഭർത്താവാ നിന്നെ പറ്റി വേണ്ടാതീനം പറഞ്ഞുണ്ടാക്കിയത്… ഇത് നാട്ടുകാരുടെ ചെവിയിലെത്തിയാൽ എന്താകും…?”..

 

 

“ഏത് നാട്ട്കാര് സുധീ..?. ഞാനും മക്കളും പട്ടിണിയാണെന്നറിഞ്ഞിട്ടും തിരിഞ്ഞ് നോക്കാത്ത നാട്ടുകാരോ…?..

അടികൊണ്ട് ഞാനിവിടെ പുഴുവിനെപ്പോലെ പിടഞ്ഞിട്ടും കാണാത്ത നാട്ടുകാരോ… എനിക്കൊരുത്തനേയും പേടിയില്ല…””..

 

 

ശാലിനി വീറോടെ പറഞ്ഞു..

 

 

“”എനിക്കിപ്പോ വേണ്ടത് സുധിയുടെ സഹായമാണ്… അത് നേരിട്ട് വേണ്ട.. സുധിയെന്റെ വീട്ടിലേക്ക് വരണ്ട… അയാളെ നേരിട്ട് കാണണ്ട..പക്ഷേ, സുധി എനിക്ക് ധൈര്യം തരണം.. അയാളെ നേരിടാൻ എനിക്ക് നിഷ്പ്രയാസം കഴിയും… പക്ഷേ, എന്റെ ആശ്വസിപ്പിക്കാനും, എനിക്ക് ധൈര്യം തരാനും സുധി വേണം…”..

 

 

കരയുന്നുണ്ടെങ്കിലും ശാലിനിയുടെ ശബ്ദം ഉറച്ചതായിരുന്നു..

 

 

“ എന്റെ ഒറ്റത്തള്ളിനാ സുധീ അയാള് തെറിച്ച് പോയത്… തീരെ ആരോഗ്യമില്ല അയാൾക്ക്… പക്ഷേ, അയാളെ നേരിടാൻ എനിക്ക് ധൈര്യമില്ല… സുധിയെന്നോട് പ്രതികരിക്കണമെന്ന് പറഞ്ഞില്ലേ..ആ ധൈര്യത്തിലാ ഞാനയാളെ പിടിച്ച് തള്ളിയത്… ഇനി സുധി പറ… ഞാനെന്താണ് ചെയ്യേണ്ടത്..?.. എനിക്ക് സമാധാനത്തോടെ ജീവിക്കണം… തോട്ടത്തിൽ പണിക്ക് വന്ന് എന്റെ മക്കളെ പോറ്റണം…”..

Leave a Reply

Your email address will not be published. Required fields are marked *