നിറമണിയും ഗഗന പഥം – 2 18അടിപൊളി 

 

 

“” മതി… എനിക്കിത്രയും മതി… ഇനി വേണ്ടത് ഞാൻ ചെയ്തോളാം… സുധി പേടിക്കണ്ട… സുധിക്കൊരു പ്രശ്നവും ഞാനുണ്ടാക്കില്ല… നാളെ രാവിലെ സുധി വന്ന് മരംവെട്ടി പോയാ മതി.. പാലെടുക്കാൻ ഞാൻ വരും… “..

 

 

ശാലിനിക്ക് പറഞ്ഞറിയിക്കാനാവാത്ത ആത്മവിശ്വാസം തോന്നുന്നുണ്ടായിരുന്നു.. സുധിയെ പോലൊരാൾ തന്റൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നേ തനിക്ക് സമാധാനത്തോടെ ജീവിക്കായിരുന്നു…

 

 

“”ഞാനെന്നാ പോട്ടേ സുധീ… വേണേൽ ഞാൻ കുറച്ച് നേരം സഹായിക്കാം… “”..

 

 

ശാലിനി സംതൃപ്തമായ മുഖത്തോടെ പറഞ്ഞു..

 

 

“” വേണ്ടെടീ… ഇന്ന് ഞാൻ തന്നെ ചെയ്തോളം… നാളെ നീയെന്നെ പറ്റിക്കരുത്… “…

 

 

“” ഇല്ല സുധീ… നാളെ ഞാനെന്തായാലും വരും… പിന്നെ… സുധിയുടെ നമ്പർ എനിക്കൊന്ന് വേണം… സുധി കടയിൽ പോകുന്നുണ്ടെങ്കിൽ എന്റെ ഫോണൊന്ന് റീചാർജ് ചെയ്യണം…. കുറേയായി അത് ചത്ത് കിടക്കുന്നു…””..

 

 

ശാലിനി ഒരു അടുത്ത സുഹൃത്തിനോടെന്നപോലെ സുധിയോട് പറഞ്ഞു.. സുധി പോക്കറ്റിൽ നിന്ന് മൊബൈലെടുത്തു..

 

 

“” നിന്റെ നമ്പർ പറ… റീച്ചാർജ് ചെയ്യാൻ കടയിലൊന്നും പോണ്ട… ഇവിടെയിരുന്നും ചെയ്യാം…””..

 

 

അതിനെ പറ്റിയൊന്നും അവൾക്ക് വലിയ ധാരണയില്ലായിരുന്നു.. ശാലിനി നമ്പർ പറഞ്ഞ് കൊടുത്തു..

 

 

“” ഏത് പ്ലാനാ നിനക്ക് വേണ്ടത്… ഒരുമാസത്തിനോ,

രണ്ട് മാസത്തിനോ.. ഏതാ…?”..

 

 

അതും ശാലിനിക്ക് മനസിലായില്ല…

 

 

“” എടീ…നെറ്റെത്ര വേണമെന്ന്… ഒരു ജിബി മതിയോ… ?””..

 

 

ശാലിനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞ് വരുന്നത് സുധി കണ്ടു.. അതെന്തിനെന്ന് അവന് മനസിലായില്ല.. അവൾ നൈറ്റിയുടെ കുത്തിൽ നിന്ന് ഒരു മൊബൈലെടുത്ത് അവനെ കാണിച്ചു.. വർഷങ്ങൾക്ക് മുൻപെന്നോ താനുപയോഗിച്ച പോലത്തെ ഒരു സാധാ ഫോൺ.. അത് തന്നെ രണ്ട് റബ്ബറിട്ട് വെച്ചിരിക്കുകയാണ്.. അവൻ അമ്പരന്നു പോയി.. ഈ കാലത്തും ഇങ്ങിനത്തെ ഫോണോ… ?. പറഞ്ഞിട്ട് കാര്യമില്ല.. നേരത്തിന് ഭക്ഷണം കിട്ടാത്ത ഇവൾക്ക് സ്മാർട്ട് ഫോണിനെ പറ്റിയൊന്നും ചിന്തിക്കാനാവില്ലല്ലോ..

 

 

സുധി ഒന്നും മിണ്ടാെ നെ അവളുടെ ഫോണിലേക്ക് ഒരുമാസത്തിന് റീച്ചാർജ് ചെയ്ത് കൊടുത്തു..അവളുടെ നമ്പറിലേക്ക് ഒരു മിസ്കോളും അടിച്ചു..

 

 

“”അതാണ് എന്റെ നമ്പർ… എന്തേലും ആവശ്യം വന്നാ എന്നെ വിളിക്കണം… ശരി… ഇനി ശാലു പൊയ്ക്കോ… നാളെ കാണാം… “..

 

 

സുധി നിലത്ത് നിന്ന് എണീറ്റു.. ശാലിനി യാത്ര പറഞ്ഞ് വീട്ടിലേക്ക് നടന്നു..തന്റെ ജീവിതത്തിൽ സുന്ദരമായ സുദിനങ്ങൾ വരുന്നതും പ്രതീക്ഷിച്ച്…

 

 

( തുടരും…)

 

 

സ്നേഹത്തോടെ, സ്പൾബർ✍️❤️..

Leave a Reply

Your email address will not be published. Required fields are marked *