നിറമണിയും ഗഗന പഥം – 2 18അടിപൊളി 

പാടില്ല എന്നറിഞ്ഞിട്ടും ജീവിതത്തിൽ താനേറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സുധിയുടെ സാമീപ്യമാണെന്ന് ശാലിനി പരിഭ്രമത്തോടെ മനസിലാക്കി..

താനെന്തിനാണ് അവനെ കാണാനിത്ര കൊതിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല..

താൻ കണ്ടതിൽ ഏറ്റവും നല്ലവനായ മനുഷ്യൻ സുധിയാണെന്ന് മാത്രം അവൾക്ക് മനസിലായി..

 

 

അവൾ നിരാശയോടെ റബ്ബർ തോട്ടത്തിലൂടെ വീടിന് നേർക്ക് നടന്നു..

വീടിന് അടുത്തെത്താറായതും, അവിടെയുള്ള ഒരു റബ്ബർ മരത്തിൽ ചാരിയിരിക്കുന്ന സുധിയെ അവൾ കണ്ടു..

ശാലിനി പിന്നെ ഓടുകയായിരുന്നു..

കിതച്ച് കൊണ്ടാണവൾ സുധിയുടെ മുന്നിലെത്തി നിന്നത്..

 

 

“”എങ്ങോട്ടാ… സുധി… പോയേ… ?.

ഞാനെല്ലായിടത്തും തിരഞ്ഞു…””..

 

 

കിതച്ച് കൊണ്ട് ശാലിനി പറഞ്ഞു…

 

 

“” ഞാൻ ടൗൺ വരെയൊന്ന് പോയതാടീ.. കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു…”..

 

 

റബ്ബർ മരത്തിൽ ചാരിയിരുന്ന് ചിരിയോടെ സുധി പഞ്ഞു..

ഈ മനുഷ്യന്റെ സംസാരവും, ചിരിയും, സാമീപ്യവും താൻ മറ്റെന്തിനെക്കാളും ആഗ്രഹിക്കുന്നുണ്ടെന്ന് പേടിയോടെയാണ് ശാലിനിയറിഞ്ഞത്..

ഇത്ര നേരം കലങ്ങിമറിഞ്ഞ മനസ് എത്ര വേഗമാണ് സന്തോഷത്താൽ നിറഞ്ഞത്..

മനസ് മാത്രമല്ല,ശരീരവും പൂത്തുലയുകയാണ്..

അത് ശാലിനിയെ ശരിക്കും പേടിപ്പെടുത്തി..

 

 

സുധി നിലത്ത് നിന്നെണീറ്റു..

അപ്പഴാണ് മൂന്നാല് കവറുകൾ ശാലിനി കണ്ടത്..

സുധിയാ കവറുകളെടുത്ത് ശാലിനിക്ക് നീട്ടി..

 

 

“” ഇന്നാ… ഇത് കുറച്ച് ഡ്രസാ…

കുട്ടികൾക്കുള്ളതുമുണ്ട്…””..

 

 

ശാലിനി വിറച്ച് കൊണ്ടാണ് ആ കവറുകളിലേക്ക് നോക്കിയത്..

 

 

വേണ്ട… ഇത് പാടില്ല… ഇത് വാങ്ങാൻ പാടില്ല..

വീട്ട് സാധനങ്ങൾ വാങ്ങിത്തരും പോലെയല്ലിത്..

ഇത്… ഇത് ശരിയാവില്ല..

ഒരന്യപുരുഷൻ തരുന്ന ഡ്രസ് വാങ്ങുകയും, താനതിടുകയും ചെയ്താ അതിനൊരുപാട് അർത്ഥങ്ങളുണ്ടാവും..

അത് വേണ്ട…

അത് ശരിയാവില്ല..

 

 

ശാലിനി ഉറച്ച തീരുമാനമെടുത്തെങ്കിലും, അവളുടെ കൈ സുധിക്ക് നേരെ നീളുകയും,ആ കവറുകൾ അവൾ വാങ്ങുകയും ചെയ്തു..

അവൾക്കവനോടൊന്നും പറയാനുണ്ടായിരുന്നില്ല..

അവളുടെ മനസിലുള്ള മുഴുവൻ നന്ദിയും, സ്നേഹവും, കടപ്പാടും സുധിക്ക് മനസിലാവുംവിധം ഒരു നോട്ടമവൾ നോക്കി..

പിന്നെ ആ കവറുകളുമായി വീട്ടിലേക്ക് നടന്നു..

 

 

അവൾ തിരിഞ്ഞ് നോക്കിയതേ ഇല്ല.. ഉള്ളിൽ ആർത്ത് കരഞ്ഞു കൊണ്ടവൾ ആ കവറുകൾ മാറോടണച്ച് പിടിച്ച് നടന്നു..

ഇത് വാങ്ങില്ല എന്നുറപ്പിച്ചിട്ടും താനിത് കൈ നീട്ടി വാങ്ങിയത് എന്തിനെന്ന് ശാലിനിക്കറിയില്ല..

ഇടാൻ നല്ലൊരു നൈറ്റി പോലുമില്ലെന്നത് സത്യമാണ്..

മക്കൾക്കുമില്ല..

വാങ്ങിത്തരേണ്ടവന് അതൊന്നും നോക്കാനുള്ള നേരമില്ല.. ജീവിതത്തിലിന്ന് വരെ ഒരാളും തനിക്കൊന്നും വാങ്ങിത്തന്നിട്ടില്ല..

 

 

അത് കൊണ്ടാണോ വേറൊരാൾ തന്നപ്പോ താനിത് വാങ്ങിയത്… ?

ആയിരിക്കാം.. ആദ്യമായി സ്നേഹത്തോടെ ഒരാൾ തന്ന സമ്മാനമാണിത്..

അത് വേണ്ടെന്ന് വെക്കാനായില്ല..

ആ കവറുകൾ മാറോടടുക്കിപ്പിടിച്ച് അടുക്കള വാതിൽ തുറന്ന് ശാലിനി അകത്തേക്ക് കയറി..

വേഗം മക്കൾ കാണാതെ മുറിയിലെത്തി..

അതിലെന്താണെന്ന് നോക്കാനുള്ള ധൈര്യം ശാലിനിക്കപ്പോ ഉണ്ടായില്ല… അതിലെന്താണെങ്കിലും അത് കണ്ടാ താൻ പൊട്ടിക്കരഞ്ഞ് പോകുമെന്ന് അവൾക്കുറപ്പായിരുന്നു..

കുറച്ച് കഴിഞ്ഞ് സാവകാശം നോക്കാം..

 

 

ഒരു ഭാഗത്തെ ഡോറ് ഇളകി വീണ തകരത്തിന്റെ അലമാരയിലേക്ക് അവളാ കവറുകൾ വെച്ചു..

കുട്ടികൾക്ക് കഴിക്കാൻ കൊടുത്ത് അവളൊന്നും കഴിക്കാതെ കുളിക്കാൻ കയറി..

ബക്കറ്റിൽ നിന്ന് വെള്ളമെടുത്ത് നഗ്നദേഹത്തേക്ക് കോരിയൊഴിക്കുമ്പോ എന്തിനെന്നറിയാതെ അവൾ പുളകിതയായി..

കുളി കഴിഞ്ഞ് ഒരു നൈറ്റി മാത്രമിട്ട് പുറത്തിറങ്ങി, കുട്ടികളെ പുറത്തെ കോലായിൽ കളിക്കാനിരുത്തി അവൾ മുറിയിൽ കയറി വാതിലടച്ചു..

അലമാരയിൽ നിന്ന് കവറുകളെടുത്ത് കിടക്കയിലേക്ക് വെച്ചു..

Leave a Reply

Your email address will not be published. Required fields are marked *