പക്ഷേ, ഒരു കാര്യത്തിലേ ശാലിനിക്ക് വിഷമമുണ്ടായുള്ളൂ.. ഈ കയ്യും വെച്ച് നാളെ പണിക്ക് പോകാൻ പറ്റില്ലേന്ന വിഷമം.. പറ്റുമെന്ന് തോന്നുന്നില്ല.. നല്ല വേദനയുണ്ട്..സ്റ്റിച്ചിടേണ്ടിവരുമോ ആവോ…
പുറത്തെ ബഹളം അടങ്ങിയെന്ന് ശാലിനിക്ക് മനസിലായി.. കാലമാടൻ പോയിക്കാണും…. അവൾ പതിയെ വാതിൽ തുറന്ന് പാളി നോക്കി.. കാണുന്നില്ല.. മുൻവശത്തെ വാതിൽ തുറന്ന് മലർത്തിയിട്ടിട്ടുണ്ട്.. പോയിക്കാണും.. ശാലിനി പുറത്തേക്കിറങ്ങി.. ഇത്തവണ അവൾക്ക് വലിയപേടിയൊന്നും തോന്നിയില്ല.. വീടാകെ തിരഞ്ഞിട്ടും രാജനെ കണ്ടില്ല..
✍️.. പിന്നെ രാജൻ വന്നത് രാത്രിയാണ്.. പ്രതികാരദാഹിയായാണ് രാജൻ കയറി വന്നത്.. അവന്റെ കാലുകൾ നിലത്തുറക്കുന്നുണ്ടായിരുന്നില്ല.. എന്നാൽ ശാലിനിയെ അവന് തൊടാൻ കഴിഞ്ഞില്ല.. മുൻ വാതിൽ തുറന്നിട്ട ശാലിനി രാജൻ അകത്ത് കയറുന്നതിന് മുൻപ് തന്നെ മുറിയിലേക്കോടി വാതിൽ അടച്ച് കുറ്റിയിട്ട് അകത്തിരുന്നു.. രാജൻ വാതിലിൽ ഇടിച്ച് തെറിവിളി തുടങ്ങിയെങ്കിലും അവൾ മിണ്ടാതിരുന്നു.. കുറേ ബഹളം വെച്ച് രാജൻ തളർന്നു.. പിന്നെ വേച്ച് വേച്ച് മുറിയിലേക്ക് പോയി.. ശാലിനിയെ രണ്ട് പൊട്ടിക്കാഞ്ഞിട്ട് അവന്റെ കൈ തരിക്കുന്നുണ്ടായിരുന്നു.. അതിലേറെ ഒന്ന് വെള്ളം കളയാഞ്ഞിട്ടാണ് അവൻ കുഴങ്ങിയത്.. പൂറിയൊന്ന് വാതിൽ തുറന്നിരുന്നെങ്കിൽ കുനിച്ച് നിർത്തി രണ്ടടിയടിച്ച് വെള്ളം കളയാരുന്നു..
പുറത്തെ ബഹളം തീർന്നതും ശാലിനിയൊന്ന് നിശ്വസിച്ചു.. നാളെ പണിക്ക് പോകാൻ പറ്റില്ലെന്ന് അവൾക്കുറപ്പായി..ആ വിവരം സുധിയെ ഒന്നറിയിക്കാൻ യാതൊരു മാർഗവുമില്ല.. അവന്റെ നമ്പർ വാങ്ങിയില്ല.. നമ്പറുണ്ടായിട്ടും
കാര്യമില്ല.. വിളിക്കാൻ ഫോണിൽ ബാലൻസില്ല..
കുട്ടികൾ എപ്പഴേ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.. ശാലിനി നിലത്ത് പായയിലേക്ക് മലർന്ന് കിടന്നു.. കയ്യിൽ കത്തി കെണ്ടൊരു മുറിവുണ്ടായെങ്കിലും ഇന്നത്തെ സംഭവങ്ങൾ അവളെ സ്പർശിച്ചതേയില്ല.. എന്നാൽ തനിക്ക് പ്രതികരിക്കാനാവും എന്നൊരു വിശ്വാസം അവൾക്ക് വന്നിരുന്നു.. സുധി..അവനാണ് തനിക്ക് ധൈര്യം തന്നത്..അവന്റെ ഒറ്റവാക്കാണ് തനിക്ക് ധൈര്യം പകർന്നത്.. ഇത് പോലെ ആശ്വാസം പകരാനും,ധൈര്യം തരാനും ഒരാളില്ലാതായിപ്പോയതാണ് തന്റെ പരാജയം.. സുധിയെ വിളിച്ചൊന്ന് സംസാരിക്കാൻ ശാലിനി ശരിക്കും കൊതിച്ചു.. കുറച്ച് പൈസയൊക്കെ ഇപ്പോൾ കയ്യിലുണ്ട്.. പക്ഷേ ഫോൺ റീച്ചാർജ് ചെയ്യാൻ തോന്നിയില്ല.. നാളെത്തന്നെ ചെയ്യണം.. സുധിയുടെ നമ്പറും വാങ്ങണം..
മുഖവും, ചുണ്ടും അടി കിട്ടി പൊട്ടിയിട്ടും, കയ്യിൽ കത്തി കയറി വലിയ മുറിവുണ്ടായിട്ടും ശാലിനിക്ക് വേദന തോന്നിയില്ല..അവൾ മനസ് നിറഞ്ഞ സന്തോഷത്തിലായിരുന്നു.. സുധിയെന്ന നല്ല മനുഷ്യനെ പരിചയപ്പെടാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഒരു മഹാ ഭാഗ്യമായി അവൾ കരുതി.. നല്ലവനാണ് സുധി.. നല്ല മനസിനുടമ.. പക്ഷേ, എന്തൊക്കെയാണ് ആ കാലമാടൻ പറഞ്ഞത്..?. ശെ.. കേട്ടാലറക്കുന്ന തെറികളാണ് തന്നെയും സുധിയേയും പറ്റി അയാൾ പറഞ്ഞത്.. താൻ.. താൻ സുധിക്ക്… കിടന്ന് കൊടുക്കുന്നുണ്ടത്രേ..
പെട്ടെന്ന് ശാലിനിയൊന്ന്
പുളഞ്ഞു.. വേണ്ട.. പാടില്ല.. സുധിയെ പറ്റി വേണ്ടാത്തതൊന്നും ചിന്തിക്കാൻ പാടില്ല.. തനിക്കന്നം തന്നവനാണവൻ.. അവന്റെ മനസിൽ നന്മ മാത്രമേ
ഉള്ളൂ.. തന്റെ മനസിലും വേറൊന്നുമില്ല.. ഉണ്ടാവാനും പാടില്ല.. എങ്കിലും സുധിയുടെ സഹായത്തോടെയാണെങ്കിലും തനിക്കിനി സമാധാനത്തോടെ ജീവിക്കണം.. ഇന്നത്തെ കാര്യങ്ങളെല്ലാം നാളെ സുധിയോട് പറയണം..ഇനി താനെന്ത് ചെയ്യണമെന്ന് സുധി പറയട്ടെ.. അവനെന്ത് പറഞ്ഞാലും താനത് പോലെ ചെയ്യും..
എല്ലാം മനസിലുറപ്പിച്ചിട്ടും സുധിയെ ഒന്ന് വിളിക്കാനാവാതെ ശാലിനി കിടന്ന് ഞെളിപിരി കൊണ്ടു..
✍️.. അതിരാവിലെ ശാലിനി ഉണർന്നു.. മുഖവും, കയ്യും നല്ല വേദനയുണ്ട്.. അത് കാര്യമാക്കാതെ അവൾ പായയിൽ നിന്നെണീറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി..ആ കാലമാടൻ എണീക്കാറായിട്ടില്ല.. അതിന് മുൻപ് സുധിയെ കാണണം.. അവൾ ടോർച്ചുമെടുത്ത് അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി.. ഇരുൾ മൂടിക്കിടക്കുന്ന തോട്ടത്തിലേക്ക് നോക്കി.. റബ്ബർ മരങ്ങൾക്കിടയിലൂടെ ചെറിയൊരു പ്രകാശം നീങ്ങുന്നതവൾ കണ്ടു.. സുധി.. അവൻ വന്ന് വെട്ട് തുടങ്ങിയിരിക്കുന്നു.. അവൾ വേഗം വാതിൽ പുറത്ത് നിന്നടച്ച് തോട്ടത്തിലേക്ക് നടന്നു..
