നീലക്കൊടുവേലി – 3 32

സിദ്ധു പല്ലിറുമ്മി…. അപ്പൊ ഇതിനൊക്കെ നിനക്ക് പറ്റും…

ഇത്രേം ആളുകളുടെ ഇടയിൽ നിന്നു ഇത് ചെയ്യാൻ അവന്റെ ധൈര്യവും അവളുടെ കഴപ്പും ആലോചിച്ചപ്പോൾ സിദ്ധുവിന്റെ ഉള്ളിലെ സദാചാര തെണ്ടി എണീറ്റു… അത് അങ്ങനെ ആണല്ലോ, നമുക്ക് കിട്ടിയില്ലേൽ പിന്നെ ആർക്കും കിട്ടരുത്..

ഇടക്ക് അവൻ അവളോട് എന്തോ പറയുന്നുണ്ട്..സിദ്ധു അവരുടെ പുറകിൽ ആയതുകൊണ്ട് അവരുടെ മുഖം കാണാൻ വയ്യ.. ഇതെല്ലാം ആരും അറിയാതെ ചെയ്യുന്നതാണെന്നു അവർ കരുതേണ്ടെന്ന തോന്നലിൽ സിദ്ധു ഇപ്പുറത്തുക്കൂടി അവരുടെ ഇടത് സൈഡിലായി ഉള്ള വരിയിൽ നിന്നു..

ആ നോട്ടത്തിൽ ശ്രദ്ധിച്ചപ്പോളാണ് അവന്റെ ബോധമണ്ഡലം തിരിഞ്ഞത്.. സിതാരയുടെ കണ്ണിൽ നീർതിളക്കം… ഇടക്ക് കവിളിലൂടെ ഒഴുകുന്ന കണ്ണീർ ആരും ശ്രദ്ധിക്കാതെ തുടച്ച് മാറ്റിക്കൊണ്ടാണ് അവൾ നിക്കുന്നത്…

ഇടയ്ക്കിടെ അവന്റെ പിടിയിൽ നിന്നും മാറിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ വിടുന്നില്ല…

ചുറ്റിനും ശ്രദ്ധിച്ചപ്പോൾ ചില പെണ്ണുങ്ങളും
ചില പയ്യന്മാർക്കും ഇത് മനസിലായിട്ടൊക്കെ ഉണ്ട്, പ്രതികരിക്കാൻ മടിച്ചു നിൽക്കുവാണ്..

കാര്യങ്ങളുടെ കിടപ്പ് വശം അപ്പോളാണ് അവന് കത്തിയത്…ഇത് ലവൻ കേറി പിടിച്ചതാണ്.. അവൾ പേടിച്ചു തൂറി മിണ്ടാണ്ടിരിക്കുന്നതും…ആരെങ്കിലും അറിഞ്ഞാൽ പോകുന്ന മാനമായിരിക്കും മനസ്സിൽ..അല്ലെങ്കിലും അവൾക്ക് മാനത്തിനാണല്ലോ വെല..

ശ്ശെടാ…ഇത്രേ ഉള്ളോ ഇവൾ…!! കഴിഞ്ഞ തവണ ഈറ്റപ്പുലി കണക്കിന് തന്നോട് ഡയലോഗ് അടിച്ചു ജയിച്ച ആളാണ് ഇതെന്ന് പറയില്ലല്ലോ… അറിയുന്ന ആളുകളോട് മാത്രമേ പുലി പോലെ നിൽക്കൂ ലേ..? ആ… അത് പോട്ടെ, അതല്ലല്ലോ ഇവിടുത്തെ പ്രശ്നം..

അപ്പൊ ഇതാണ് സംഭവം..!!

സിദ്ധു അവൾക്ക് കാണുന്ന പാകത്തിന് നിന്നുകൊടുത്തു.. അവളുടെ നോട്ടം തന്നിലേക്ക് വന്നപ്പോൾ അവളെയും അവനെയും മാറി മാറി നോക്കി…

ചുറ്റിനും നോക്കിനിന്നിരുന്ന അവൾ അവനെ കണ്ടതോടെ സങ്കടം കൂടി… കണ്ണുകൾ കൊണ്ട് സിദ്ധുവിനോട് സഹായിക്കാനായി അവൾ കെഞ്ചി..

ആദ്യമൊന്നും അവൻ അവളുടെ ചെയ്തികൾ മൈൻഡ് ചെയ്തില്ല,അഹങ്കാരം കുറച്ചു കുറഞ്ഞോട്ടെ എന്ന ചിന്തയായിരുന്നു മനസ്സിൽ.. വീണ്ടും നോക്കുമ്പോൾ ആ പന്നൻ അവളുടെ പുറകുവശത്തോട് നൈസായി ചേർന്ന് നിന്ന് കഴുത്തിനരികിലേക്ക് മുഖം അടുപ്പിച്ചു അവളുടെ മണം ആസ്വദിക്കുന്നതെല്ലാം കണ്ടതോടെ സിദ്ധുവിന് കുരു പൊട്ടി…

അവളുടെ മുഖത്തേക്ക് നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചുകൊണ്ട് അവൻ ശരീരമൊന്നു സ്‌ട്രെച്ച് ചെയ്തു..

അവന്റെ തരിപ്പ് തീർക്കാൻ തന്നെ സിദ്ധു തീരുമാനിച്ചു… കുറെ വർഷം പഠിച്ച കാര്യങ്ങൾ നന്നായിട്ടൊന്നു പരീക്ഷിക്കാമെന്നു കണക്കു കൂട്ടികൊണ്ട് അവൻ നിന്നിടത്തു നിന്നും നീങ്ങി..

പിന്നെ വീണ്ടും പുറകിലൂടെ ആളുകളെ വകഞ്ഞുമാറ്റി അവർക്കടുത്തേക്ക് ചെന്നു.. അവന്റെ ശ്രദ്ധ ചെറുതായി വിട്ട നേരം അവളെ അവനരികിൽ നിന്നും മാറ്റി സിദ്ധു ആ സ്ഥാനത്ത് കേറി നിന്നു…

അവൻ തിരിഞ്ഞു നോക്കിയപ്പോൾ നിന്നിരുന്ന പെണ്ണിനെ മാറ്റി അവിടെ നിക്കുന്ന സിദ്ധുവിനെ കണ്ടപ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി ..സിദ്ധുവിന്റെ നിൽപ്പും മട്ടും ഭാവവും കണ്ടു അവന് മനസിൽ പല ചിന്തകളും പോയി…

സിദ്ധുവിനാണെങ്കിൽ ആ പയ്യന്റെ ചൊറിഞ്ഞ നോട്ടം കണ്ടപ്പോൾ അടി ഏത് നിമിഷം വേണമെങ്കിലും നടക്കും എന്ന കാര്യത്തിൽ ഏതാണ്ട് ഒരു തീരുമാനമായി …

സിദ്ധുവിനെ നയത്തിൽ പിന്നിലേക്ക് തള്ളിമാറ്റി കൊണ്ട് പിന്നെയും സിതാരയെ ജാക്കി വെക്കാൻ അവനൊരു ശ്രമം നടത്തിയപ്പോളാണ് അത് സംഭവിച്ചത്..

സിതാരയുടെ ചന്തിയിൽ പിടിക്കാനായി നീട്ടിയ കൈ പിടിച്ചു പിന്നിലേക്ക് മടക്കി കൊണ്ട് സിദ്ധു അവനെ ലോക്ക് ചെയ്തു…

അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ച അവൻ മുട്ടുകുത്തി ഇരുന്നുപ്പോയി… അവൻ ഇരുന്നപ്പോൾ ലോക്ക് വിട്ട് എഴുന്നേറ്റ സിദ്ധു എണീറ്റ് നല്ല മാസായി നിന്നു അവനോട് പോവാൻ ആംഗ്യം കാണിച്ചു…

അവിടെ കൂടിയിരുന്ന ആളുകൾ ഒരു നിമിഷം കൊണ്ട് മേളം മറന്ന് ഈ കാഴ്ചയിലേക്ക് തിരിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *