നീലക്കൊടുവേലി – 3 32

സത്യം അറിയാൻ വേണ്ടി ചുമ്മാ സിദ്ധു ഒരു ചൂണ്ടയിട്ടു..

പിന്നെ കയ്യിൽ നിന്നും ആദ്യം ചെയ്തത് പോലെ സാധനം ഉള്ളിലേക്ക് വലിച്ച് കേറ്റി.. വീണ്ടും ഒരിക്കൽ കൂടി തലച്ചോറിൽ ഉത്സവത്തിന്റെ വെടികെട്ടു പോലെ ആഘോഷം തുടങ്ങി..

” ആയിരുന്നു.. അതിനി പറഞ്ഞിട്ട് കാര്യമില്ല, നീ എടുത്തില്ലേ .. ഞാൻ നാളെ നോക്കിക്കോളാം.. ”

ചിന്നൻ വലിയൊരു ത്യാഗം ചെയ്ത പോലെ പറഞ്ഞപ്പോൾ സിദ്ധു ചിരിച്ചു..

” ഇനി വാങ്ങുമ്പോൾ എനിക്കൂടി വാങ്ങിക്കോ… ഞാൻ ഉപയോഗിക്കില്ല, വേറൊരു ആവശ്യത്തിനാ.”

സിദ്ധുവും ഒരു കള്ളചിരിയോടെ പറഞ്ഞപ്പോൾ ചിന്നനും ചിരി വന്നു.. പക്ഷെ ആർക്ക് വേണ്ടി എന്നു രണ്ടുപേരും ചോദിച്ചില്ല…

” പിന്നെ നീയെനിക്കൊരു ഉപകാരം കൂടി ചെയ്യണം, ആ പന്നൻ ഏതാണെന്നും അവൻ നാളെ അവിടെ വരുന്നുണ്ടെങ്കിൽ ഒന്നൂടി കാണാനും ഉള്ള അവസരം നീ ഉണ്ടാക്കി തരണം ”

തമാശ മാറ്റി ഇത് വളരെ ഗൗരവത്തോടെയായിരുന്നു സിദ്ധു പറഞ്ഞത്.. ഏറ്റെന്ന് ആംഗ്യം കാണിച്ചു ചിന്നൻ പോവാനായി എണീറ്റു..

” പോവുമ്പോൾ ചിറക്കൽ കേറി ഞാൻ നാളെ രാവിലെ വന്നോളൂമെന്ന് പറഞ്ഞേക്ക്… ഇവിടെയാണെന്നൊന്നും പറയാൻ നിക്കണ്ട.. ”

അതിനും തലയാട്ടി ചിന്നൻ സൈക്കിളിൽ കയറി ചവിട്ടി നീങ്ങി ….

ചിന്നൻ പോയപ്പോൾ സിദ്ധു ലൈറ്റ് ഓഫാക്കി, ഉടുത്ത മുണ്ട് ഊരി ചുമ്മാ ശരീരത്തിലിട്ടു…ലഹരി പതിയെ ശരീരമൊട്ടുക്കു പടരുന്നത് ഒരു കുളിരോടെ മനസിലാക്കി..

ഇന്ന് മറ്റൊന്നും ചിന്തിക്കാതെ വിശ്രമിക്കാം.. നാളെ അവനെ കാണുകയാണെങ്കിൽ ഇന്നത്തെ മരുന്നിന് ഒരു മറു മരുന്ന് കൊടുക്കാൻ പറ്റണം…..

സിദ്ധു കണ്ണുകളടച്ചു…. മയക്കത്തിനരികിൽ വെച്ച് കണ്ണുനീരണിഞ്ഞ സിതാരയുടെ മുഖം തെളിഞ്ഞപ്പോൾ ഞെട്ടി എണീറ്റു… കിനാവാണെന്നു മനസിലാക്കിയപ്പോൾ വീണ്ടും കിടന്നു..

“സമ്മതിക്കില്ല അല്ലേ…??എന്ത് ലഹരി കേറ്റിയാലും മനസീന്നു പോവരുത് ….”

സിദ്ധു പുലമ്പിക്കൊണ്ട് കണ്ണുകളടച്ചു…

ചിന്നൻ കാര്യം പറഞ്ഞു പോയ ശേഷം ചിറക്കൽ തറവാട്ടിൽ ശോകമൂകമായ അവസ്ഥയായിരുന്നു.. സിദ്ധുവിന്റെ ഈ പെരുമാറ്റം അവർ പ്രതീക്ഷിച്ചില്ല.. നടന്ന കാര്യങ്ങൾ ഏറെക്കുറെ അവർ സിതാരയിൽ നിന്നും അറിഞ്ഞിരുന്നു.. പക്ഷെ അവൾക്ക് സംഭവിച്ചത് പോലെ തന്നെ സിദ്ധു അടികൊണ്ടു വീണതും അവരെ വേദനിപ്പിച്ചു..

തോൽവി അവനിൽ ഉണ്ടാക്കിയെക്കാവുന്ന ആഘാതത്തെപറ്റി ചിന്തിച്ചു അവർക്ക് ഒരു സമാധാനവും കിട്ടിയില്ല.. എവിടെയാണ് കിടക്കുന്നതെന്നു പറയരുതെന്ന കല്പന ഉണ്ടെന്നും പറഞ്ഞു ചിന്നനും പോയതോടെ അവർക്ക് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി..

ഉറക്കമിളച്ചാൽ പ്രശ്നമുള്ള ശങ്കരൻ പോലും ഏറെ വൈകിയാണ് കിടന്നത്..

റൂമിൽ കമിഴ്ന്നു കിടക്കുന്ന സിതാരയുടെ മുടിയിൽ തഴുകി നീതു ഇരുന്നു…വന്നത് തൊട്ടു അവൾ ആ റൂമിനു പുറത്തിറങ്ങിയിരുന്നില്ല, സിദ്ധുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാകാത്തത് കൊണ്ട് നീതു അച്ഛനും അമ്മക്കുമൊപ്പം പൂമുഖത്തായിരുന്നു.

” നീ പേടിച്ചോ…?? ”

സിതാരയുടെ മുഖം തന്റെ നേർക്ക് തിരിച്ചുകൊണ്ട് നീതു ചോദിച്ചു.. അതിന് മറുപടി ഒന്നും വന്നില്ല..

” സത്യത്തിൽ അവൻ എന്താ നിന്നെ ചെയ്തേ…? ”

നീതു കിടക്കയിൽ സിതാരക്ക് അഭിമുഖമായി കിടന്നുകൊണ്ട് ചോദിച്ചു..

ആ കാര്യത്തിന്റെ ഓർമയിൽ തന്നെ ഒരു നീർ തുള്ളി അവളുടെ കണ്ണിൽ നിന്നും അടർന്നു ബെഡിൽ വീണു..

” പറയെന്നെ… എന്നോടല്ലേ..? ”

നീതു അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുക്കൊണ്ട് പറഞ്ഞു..

” അവൻ എന്നെ…..!! ആദ്യം ഞാൻ കരുതിയത് അടുത്തുണ്ടാരുന്ന ചേച്ചിയുടെ കൈ ആണെന്നാ… പിന്നെ അത് എന്റെ ബാക്കിലൂടെയൊക്കെ പോയപ്പഴാണ് ഞാൻ കണ്ടത്..

പിന്നെ എന്റെ പുറകിൽ നിന്ന് അവൻ….. അവന്റെ മുന്ഭാഗം വെച്ച് ഉരസി… എന്റെ കഴുത്തിന്റെ അവിടെയൊക്കെ ഉമ്മവെക്കാനും നോക്കി… അപ്പളാ ഞാൻ സിദ്ധുവേട്ടനെ കണ്ടത്…. ”

കണ്ണിൽ നിന്നും ഇടതടവില്ലാതെ ഒഴുകികൊണ്ടിരിക്കുന്ന കണ്ണുനീരിനൊപ്പം സിതാര കാര്യം പറഞ്ഞുകൊടുത്തു..

” എന്നിട്ട് നീയെന്തേ ഞങ്ങളോട് പറയാഞ്ഞേ… പേടിച്ചു പോയോ .? ”

Leave a Reply

Your email address will not be published. Required fields are marked *