നീലക്കൊടുവേലി – 3 32

നീതു അവളെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു… സിദ്ധുവിന്റെ പ്രശ്നത്തിൽ ഇതേ ചോദ്യം സിതാര നീതുവിനോട് ചോദിച്ചെങ്കിൽ ഇവിടെ അത് തിരിച്ചായി…

” ഹ്മ്മ്….അവന്റെ കയ്യിൽ ഒരു ബ്ലേഡ് ഉണ്ടാരുന്നു.. ശബ്ദമുണ്ടാക്കിയാൽ അത് വെച്ച് കഴുത്തു മുറിക്കുമെന്ന് പറഞ്ഞു.. ഞാൻ ശെരിക്കും പേടിച്ചുപോയി..”

നീതു നടുങ്ങിപ്പോയി…. അവളുടെ കണ്ണുകൾ തുറിച്ചു.. രണ്ടു കാര്യങ്ങൾ കൊണ്ടായിരുന്നു അത്… ഒന്ന് സിതാരയുടെ ജീവൻ… രണ്ടു സിദ്ധുവിന്റെ ജീവൻ…

” നീ സത്യമാണോ പറഞ്ഞത്..? ”

നീതു ഒന്നുകൂടി ഉറപ്പിക്കാനായി ചോദിച്ചപ്പോൾ സിതാര അവളെ നോക്കികൊണ്ട്‌ എണീറ്റിരുന്നു..

” നീ ഇത് കണ്ടോ..??”

അവൾ ഇട്ടിരുന്ന പട്ടുപാവാടയുടെ സൈഡിലായി ഒരു ചെറിയ കീറൽ, അവിടെ പൊക്കി കാണിച്ചപ്പോൾ അതിനടിയിൽ പെറ്റിക്കോട്ടിനും അതേ കീറൽ അവിടവിടെ ചെറിയ ഒരു ചോരച്ചവി..അതിനും താഴെ ദേഹത്തു ചെറിയൊരു മുറിവ്, ചോര കട്ടപ്പിടിച്ചിട്ടുണ്ട്..

അവൾ കാണിച്ച ഭാഗം കണ്ടു നീതു തലക്ക് കൈകൊടുത്തുകൊണ്ട് കട്ടിലിൽ ഇരുന്നു..സങ്കടം കൊണ്ട് അവൾക്ക് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി..

” ഞാൻ നിന്നെ ഒന്ന് വിളിക്കാൻ നോക്കിയതിനു അവൻ എനിക്ക് തന്ന സമ്മാനമാ…ഇനി പറ ഞാൻ വേറെന്താ ചെയ്യേണ്ടിയിരുന്നത്..? ”

സിതാരയുടെ ചോദ്യം കേട്ട
നീതു അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു… പിന്നെ പുറത്ത് തട്ടി അശ്വസിപ്പിച്ചു..

” നിനക്കൊന്നും പറ്റിയിട്ടില്ല.. അങ്ങനൊരു വൃത്തികെട്ടവൻ എന്തേലും ചെയ്തെന്നു വെച്ച് ഇനി ഓർത്തു വിഷമിക്കണ്ട..വാ നമുക്ക് മുറിവ് കെട്ടാം.. അമ്മ കണ്ടാൽ ഇനി അതുമതി… ”

അവളെ എഴുന്നേൽപ്പിച്ചു നീതു മുറിവ് കെട്ടുന്ന തുണിയും അതിനുള്ള മരുന്നും കൊണ്ട് വന്നു.. ഒരു പഞ്ഞി വെച്ച് മുറിവ് തുടച്ച് മരുന്ന് വെച്ച് ബാൻടേജ് ഒട്ടിച്ചു… ഡ്രസ്സ്‌ ഉള്ളതുകൊണ്ട് തൊലിക്ക് ചെറിയൊരു മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു..

നേരത്തെ ലക്ഷ്മിയമ്മ ചോദിച്ചപ്പോൾ മോശമായി പെരുമാറി എന്നല്ലാതെ വ്യക്തമായി പറഞ്ഞുകൊടുക്കാൻ അവൾക്ക് സാധിച്ചിരുന്നില്ല… അത് അറിഞ്ഞാൽ അച്ഛനമ്മമാർ കൂടുതൽ വിഷമിക്കുമെന്ന് അവൾക്കറിയാമായിരുന്നു.

” ഈ ആണുങ്ങളൊക്കെ എന്താടീ ഇങ്ങനെ…? ഒരു പെണ്ണിനെ കണ്ടാൽ കാമം മാത്രമേ തോന്നുള്ളോ ഇവറ്റകൾക്ക്..? ”

മുറിവ് കെട്ടി കഴിഞ്ഞ് തിരികെ കിടക്കുന്ന സമയത്താണ് സിതാര ഈ ചോദ്യം ചോദിച്ചത്..

അതിനുള്ള ഉത്തരം നീതുവിനും അത്ര പിടുത്തമില്ലാരുന്നു.. എങ്കിലും അവൾ ഇങ്ങനെയാണ് മറുപടി കൊടുത്തത്..

” അതിപ്പോ എന്റെ മുത്ത് നല്ല ചുന്ദരിയല്ലേ…!! ഈ ആണുങ്ങൾക്ക്‌ അത് കാണുമ്പോ ചെലപ്പോ വികാരം വരുന്നോണ്ടാവും.. ”

സിതാരയുടെ മൂക്കിൽ വാത്സല്ല്യത്തോടെ പിടിച്ചു കൊഞ്ചിക്കൊണ്ടാണ് പറച്ചിൽ..

പക്ഷേ, ഇത് കേട്ടപ്പോൾ സിതാരക്ക് ദേഷ്യമാണ് വന്നത്…

” ഓഹ്….നല്ല കണ്ടുപ്പിടിത്തം തന്നെ … അന്ന് തൊട്ടു പിടിച്ചു എന്നും പറഞ്ഞു വന്നപ്പോ ഈ കണ്ടുപ്പിടിത്തം ഓർമ ഇല്ലാരുന്നോ..?? ”

സിദ്ധുവുമായി നടന്ന സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് സിതാരയുടെ ചോദ്യം..

നീതുവിന് ചിരി വന്നു…

“ആ….അത് എനിക്കൊരു അബദ്ധം പറ്റിയതാടീ, പുള്ളിക്കാരന് എന്നോട് എന്തോ ഉണ്ട് .. അതോണ്ട് ചെയ്തതാണെന്നാ തോന്നണെ ..”

സിതാരയുടെ മുഖത്ത് നോക്കി ഒരു കുസൃതിയോടെ പറയുമ്പോൾ സിതാര ദേഷ്യത്തോടെ നീതുവിന്റെ തലയിൽ ഒരു കിഴുക്ക് വെച്ച് കൊടുത്തു..

” അയ്യോ… പോ പണ്ടാരമേ..!! ”

വേദനിച്ച നീതു തല ഉഴിഞ്ഞു..

” നീയൊരു പുരുഷ വിരോധി ആവേണ്ടെന്നു കരുതി പറഞ്ഞതല്ലേ… ഹൂ… എന്റെ തല പൊളിഞ്ഞു.. ”

അവളുടെ സംസാരം കേട്ടു തന്റെ വേദന മറന്ന് സിതാര പൊട്ടിചിരിച്ചു… അത് കണ്ടപ്പോൾ നീതുവിനും സന്തോഷമായി..

” അതേയ്…സിദ്ധുവേട്ടൻ ഇന്ന് ഇങ്ങോട്ട് വന്നില്ല.. ”

ചിരി ഒന്ന് അടങ്ങിയപ്പോൾ നീതു സിതാരയോട് പറഞ്ഞു..

മറുപടി പറയാതെ സിതാര മച്ചിന് മുകളിലേക്ക് നോക്കിക്കൊണ്ട് കിടന്നു..

” നീ കേൾക്കുന്നുണ്ടോ..? ”

മറുപടി ഇല്ലാത്തത് കണ്ട് നീതു അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *