നീലക്കൊടുവേലി – 3 32

ലക്ഷ്മിയമ്മയും നീതുവും നോക്കുമ്പോൾ ലോക്ക് മാറ്റി അവനോട് പോവാൻ പറയുന്ന സിദ്ധുവിനെയാണ് കണ്ടത് പിന്നെയാണ് അടുത്ത് പേടിച് നിൽക്കുന്ന സിതാരയെ കാണുന്നതും എന്ത് സംഭവിച്ചതെന്നറിയാതെ അടുത്തേക്ക് ചെല്ലുന്നതും..

അവനോട് പോവാൻ പറഞ്ഞു ഹീറോ കളിച് നിക്കുന്നതിനിടയിലാണ് എണീറ്റു നിന്ന ലവൻ സിദ്ധുവിന്റെ നെഞ്ചിൻ കൂടിനിട്ട് ഒരു ചവിട്ട് കൊടുത്തത്…

അത് പ്രതീക്ഷിക്കാതിരുന്ന സിദ്ധു ശ്വാസം വിലങ്ങിക്കൊണ്ട് പുറകിലേക്ക് തെറിച്ചു…വീണ്ടും ആക്രമിക്കാനായി പൊസിഷൻ എടുത്ത് നിൽക്കുന്ന അവനെ കണ്ടപ്പോളാണ് സിദ്ധുവിന് കളി കാര്യമായെന്നു മനസിലായത് …

എന്തായാലും നനഞ്ഞു ഇനി കുളിച് കേറാം.. ഒന്ന് മുട്ട് കുത്തി നിന്നു ശ്വാസം നന്നായി ഉള്ളിലേക്കെടുത്തു കണ്ട്രോൾ ചെയ്ത ശേഷം സിദ്ധുവും പൊസിഷനിൽ നിന്നു..

ലക്ഷ്മിയമ്മയും കുട്ടികളും നിസ്സഹായരായി നോക്കി നിന്നു..

ആളുകൾ അർപ്പുവിളികളോടെ അവർക്കായി കളമൊരുക്കി മാറി നിന്നു… സംഭവിക്കുന്നത് എന്താണെന്നറിയാൻ അവരും ആകാംഷയിൽ ആയിരുന്നു.. ലക്ഷ്മിയമ്മയും നീതുവും വിഷമിച്ചിരിക്കുന്ന സിതാരയോട് കാര്യങ്ങൾ തിരക്കി..

നേരത്തെ ഉപയോഗിച്ച ലഹരി ഇടയ്ക്കിടെ സിദ്ധുവിന്റെ ആരോഗ്യത്തെ ചെറുതായി ഇളക്കികൊണ്ടിരുന്നു.. അതിന്റെ കൂട്ടത്തിൽ കിട്ടിയ ആ കിക്ക് കൂടി ആയപ്പോൾ അവന് ശരീരത്തിന് ഒരു ഭാരം അനുഭവപ്പെട്ടു..

കൂടുതൽ ചിന്തിക്കാൻ സമയം കിട്ടുന്നതിന് മുൻപ് വീണ്ടും പണികിട്ടി..
നല്ലൊരു പഞ്ച് നെഞ്ചിൻകൂടിന്…, വീണ്ടും മുട്ടുകാലിൽ നിന്നു സിദ്ധു ഉറക്കെ ചുമച്ചു… അതുകൂടി ആയതോടെ അവന് ശ്വാസമെടുക്കാൻ വളരെ പ്രയാസമായി…എതിര് നിക്കുന്നവൻ സാധാരണക്കാരനല്ലെന്നും അത്യാവശ്യം മുറകൾ കൈമുതലായുള്ളവനാണെന്നും അവന് മനസിലായി

ഒന്നും ചെയ്യാൻ പറ്റാത്തതിലുള്ള ദേഷ്യവും ആളുകൾ നോക്കി നിക്കുന്നതിന്റെ ടെൻഷനും കൂടി അവനെ തിരിച്ചും ആക്രമിക്കാൻ പ്രേരിപ്പിച്ചു…

എണീറ്റ് നിന്നു ഉള്ള ശക്തിയെല്ലാം ആവാഹിച്ചു വേഗത്തിൽ വലതു കാലുകൊണ്ട് അവന്റെ വാരിയെല്ലിന്നിട്ട് കിക്ക് കൊടുത്തു, പക്ഷെ അത് എളുപ്പത്തിൽ പിടിച്ച അവൻ അതേ ശക്തിയിൽ താഴെക്കിട്ടു, അതിന് പുറകെ സിദ്ധുവിന്റെ മുഖത്തേക്കും തുടയിലേക്കും കൌണ്ടർ കിക്കും, സിദ്ധുവിന് തടയാനുള്ള സമയം കിട്ടിയില്ല, കിക്ക് കൊണ്ട് മയങ്ങിപ്പോയ അവൻ താഴേക്ക് പതിച്ചു…

” മോനെ ” എന്ന അലർച്ചയോടെ ലക്ഷ്മിയമ്മ അവനരികിലേക്ക് ഓടി..

നീതു എന്ത് ചെയ്യണമെന്നറിയാതെ നിന്നു..
സിതാര കണ്ണുകൾ പൊത്തി കുനിഞ്ഞിരുന്നു … ഇതെല്ലാം കൂടി 5 മിനിറ്റിൽ അവസാനിച്ചു..

ആളുകൾക്ക് എന്താണ് കാര്യമെന്നോ എന്താണ് സത്യത്തിൽ നടന്നതെന്നോ മനസിലായില്ല…രണ്ടു പേർ തല്ലുകൂടി ഒരുത്തൻ വീണു അത്ര മാത്രമേ അവർ കണ്ടുള്ളൂ..

സിദ്ധു താഴെ വീണതോടെ ആ പയ്യൻ അവിടെ നിന്നും പോയി… കാര്യങ്ങൾ പന്തിയല്ലെന്നു തോന്നിയതോടെ തടി രക്ഷപ്പെടുത്തിയതാണ്… അടിയുടെ കാരണം നാട്ടുകാർ അറിഞ്ഞാൽ തന്റെ തടി കേടുവരുമെന്ന് അവന് അറിയാമായിരുന്നു…

ചെങ്ങാതി തല്ലു കൊണ്ട് വീണെന്ന് ആരോ പറഞ്ഞപ്പോളാണ് ഒതുക്കത്തിൽ നിന്നും സീൻ പിടിക്കുകയായിരുന്ന ചിന്നൻ അങ്ങോട്ട് ഓടി ചെന്നത്… സിദ്ധു കണ്ണ് തുറന്നിരുന്നു..

ചിന്നൻ ആരോ നീട്ടിയ വെള്ളം അവനെ കുടിപ്പിച്ചു.. മുഖം കരുവാളിച്ചിരുന്നു.. ചുണ്ട് പൊട്ടി ചോര കിനിഞ്ഞത് വെള്ളമിറക്കിയപ്പോൾ അനുഭവിച്ചു… എണീറ്റു നിർത്തിയപ്പോൾ തുടയെല്ല് വിറച്ചു.. അവിടെ കിട്ടിയ കിക്ക്‌ മസ്സിലിനെ തളർത്തിയിരുന്നു..തന്നെ പിടിക്കാൻ വന്ന ലക്ഷ്മിയമ്മയോട് കുഴപ്പമില്ല എന്ന് ആംഗ്യം കാണിച്ചുകൊണ്ട് സിദ്ധു ചിന്നനെ പിടിച്ചു.

അത്രയും ആളുകൾക്കിടയിൽ വെച്ച് അടികൊണ്ടു വീണത് സിദ്ധുവിനെ തകർത്തിരുന്നു .. അവൻ ഒന്നും മിണ്ടാതെ ചിന്നന്റെ തോളിൽ ബാലൻസ് ചെയ്ത് കാലുകൾ വേച്ചു നടന്നു..

അവനെ കാണുന്നവർ ചിലർ അടക്കം പറഞ്ഞുക്കൊണ്ടും കളിയാക്കിയും ആ പോക്ക് നോക്കിനിന്നു..

ഇതെല്ലാം നടന്നു കഴിഞ്ഞാണ് ശങ്കരൻ അവിടേക്ക് വന്നത്, കാര്യം അറിഞ്ഞപ്പോൾ സിദ്ധുവിനെ നോക്കിയെങ്കിലും അവിടെയെങ്ങും കണ്ടില്ല.. സിദ്ധു വീട്ടിൽ എത്തിയിട്ടുണ്ടാകുമെന്ന കണക്കു കൂട്ടലിൽ മറ്റുള്ളവരെയും കൂട്ടി അവർ ചിറക്കലേക്ക് തിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *