നീലക്കൊടുവേലി – 3 32

” സിദ്ധുവേട്ടൻ കള്ള് കുടിച്ചിട്ടുണ്ട്. ”

അതിനുള്ള മറുപടിയായി സിതാര ഇതാണ് പറഞ്ഞത്

” ങേ..!! അത് നിന്നോടാരാ പറഞ്ഞേ…?? ”

നീതുവിന് അത് അത്ര വിശ്വാസമായില്ല.. അവന് അങ്ങാനുള്ളൊരു പരിപാടി ഉള്ളതായി അവൾക്ക് തോന്നിയിട്ടേ ഇല്ലായിരുന്നു..

” ഞാൻ കണ്ടതാ ആടി ആടി വരുന്നത്… പഞ്ചാരിമേളത്തിന്റെ കൂടെ ലക്കില്ലാതെ ഡാൻസ് കളിക്കണത് ആ തെണ്ടിചെക്കൻ എന്നെ ഉപദ്രവിക്കണത് വരെ ഞാൻ കണ്ടിരുന്നു… ”

സിതാര ഓർമയിൽ നിന്നെടുത്തുകൊണ്ടാണ് പറഞ്ഞത്…

” ഓഹോ.. അത് ശെരി… അപ്പോ അതിന്റെയാണ് കണ്ടത്, അല്ലെങ്കിൽ ഇങ്ങനെ വീഴാനുള്ള ചാൻസ് കുറവ് തന്നെയാ..”

അവന്റെ കരുത്ത് അടുത്തറിയാവുന്ന നീതു സിതാര പറഞ്ഞതെല്ലാം വെച്ച് കൂട്ടി നോക്കിയപ്പോൾ സംഗതി ശെരിയാകാനുള്ള എല്ലാ സാധ്യതയും കണ്ടു..

വീണ്ടും ചിന്തിച്ചപ്പോൾ ഫൈറ്റിനിടയിൽ അവന്റെ ചലനങ്ങൾ അത്ര വേഗതയുള്ളതോ ശക്തിയുള്ളതോ ആയിരുന്നില്ലല്ലോ എന്നും ഓർമ്മിച്ചെടുത്തു..

ശ്ശെ … താനെന്താണ് ഇത് മുൻപേ ചിന്തിക്കാഞ്ഞത്. സിദ്ധുവിന്റെ ഫൈറ്റിലെ പ്രാവീണ്യം സിതാരയേക്കാൾ നന്നായിട്ടറിയുന്നത് തനിക്കല്ലേ… എന്തോ ആ സമയത്തെ ഒരു ടെൻഷനിൽ അതൊന്നും മനസ്സിൽ പോയില്ല..

” ടീ…എന്നാലും നിനക്ക് വേണ്ടി പുള്ളി മറ്റവനോട് ഇടി കൂടാനൊക്കെ പോയല്ലേ…!!”

നീതു മലർന്നു കിടന്നു കൊണ്ട് സിതാരയോടായി പറഞ്ഞു..ഇടക്ക് സിതാരയും അതിനെക്കുറിച് ചിന്തിച്ചിരുന്നെങ്കിലും അവൾ മറുപടിയൊന്നും പറഞ്ഞില്ല..

“നമ്മളോടും സ്നേഹമൊക്കെ ഉണ്ടെടീ, ചെലപ്പോ തോന്നും നമ്മൾ വല്ലാണ്ട് ചിന്തിച്ചു കൂട്ടി പ്രശ്നം വഷളാക്കിയതാണെന്നു..”

മറുപടി ഇല്ലാത്തത് കൊണ്ട് നീതു സിതാരക്കരികിലേക്ക് ചെരിഞ്ഞു കിടന്നുകൊണ്ട് കൂട്ടിച്ചേർത്തു..

” ദേ നോക്ക് നീതൂ …ഇങ്ങനെയുള്ള ചിന്തകൾ നീ തല്ക്കാലം നിർത്തിയേക്ക്… ഒരു ആവശ്യം വന്നപ്പോ സഹായിച്ചു, അത്രേം കരുതിയാൽ മതി..

അങ്ങനെ ഉള്ളപ്പോൾ സഹായിക്കാത്തവർ മനുഷ്യന്മാരാണോ..? പുള്ളിക്ക് ആവശ്യം വരുമ്പോ നമുക്കും സഹായിക്കാം.. ഇനി അതിനു വേറെ അർത്ഥങ്ങൾ തെരയേണ്ട ആവശ്യമൊന്നും ഇല്ല.. ”

സിതാര ഗൗരവത്തോടെയാണ് പറഞ്ഞത്.. നീതു സിതാരയുടെ മുറിവിൽ തട്ടാതെ അവളോട് ചേർന്ന് കിടന്നു..

” ഞാൻ കൊറേ സഹായിച്ചതാ… ഇനി വേണേൽ നീ സഹായിച്ചോ.. ”

സിതാരയുടെ കാതോരം ചെന്ന് ഇത്തിരി കുസൃതിയോടെ ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് നീതു കണ്ണടച്ച് കിടന്നു..

സിതാര സംശയത്തോടെ അവളെ നോക്കിയപ്പോൾ ഒരു കണ്ണടച്ചു മറുകണ്ണാൽ നോക്കിക്കൊണ്ട് നീതു കിടക്കുന്നു..

പ്രാക്ടിസിനിടക്ക് സിദ്ധു മുതലെടുത്ത കാര്യമാണ് അവൾ ഉദ്ദേശിച്ചതെന്നു മനസിലായപ്പോൾ സിതാര ഞെട്ടി..

മുറിവിലെ വേദന വകവെക്കാതെ അവൾ തിരിഞ്ഞു നീതുവിന്റെ നേർക്ക് കിടന്നു.. പിന്നെ തറപ്പിച്ചു നോക്കി..

പൊട്ടിച്ചിരിച്ചു കൊണ്ട് നീതു സിതാരയുടെ നെറ്റിയിൽ ഉമ്മ കൊടുത്തു…

” എന്റമ്മോ…. ഇങ്ങനെ നോക്കി പേടിപ്പിക്കാതെ പൊന്നേ…!! ഞാനൊരു തമാശ പറഞ്ഞതല്ലേ..നീ കാര്യമായിട്ടെടുത്തോ.?? ”

സിതാര ഒരു ദീർഘനിശ്വാസം എടുത്തു..നീതു ഇങ്ങനെ പറഞ്ഞെങ്കിലും മുഴുവനായും സംശയം വിട്ടുമാറുന്നില്ല..അവൾ കണ്ണടച്ചു, ചിന്തകൾ കാട് കേറി.

ശെരിക്കും സിദ്ധു ദേഹത്ത് തൊടുമ്പോൾ തൊടരുത് എന്ന് പറയാൻ പറ്റാത്തതെന്താണാവോ..!! വൃത്തിക്കെട്ടവനാണ് എന്ന് ബോധ്യമുണ്ടെങ്കിലും രണ്ടു പ്രാവശ്യവും കയ്യേറ്റം ചെയ്തപ്പോൾ എതിർക്കാൻ സാധിക്കാത്തത് എന്താ..!! അതേ അനുഭവം തന്നെ ആയിരിക്കുമല്ലോ നീതുവിന്റെയും….ഇതൊരു വിധേയത്വമാണോ ഈശ്വരാ..!! സിദ്ധു ചിന്തിക്കുന്നത് പോലെ ഞങ്ങൾ അടിമകളും അവൻ ഉടയോനും..

ഹേയ്… അത് ആവില്ലായിരിക്കും…സിതാര ഉൾമനസ്സിൽ സിദ്ധുവിന്റെ മുഖം ചിന്തിച്ചു…ആ കണ്ണുകൾ, മൂക്ക്, ചുണ്ട്, കവിൾ…ഇല്ല ഒന്നിലും തന്റെ മനസിന്‌ ചാഞ്ചാട്ടമില്ല… ഇനി നീതു, അവൾക്ക് എന്തെങ്കിലും..? തല ചെരിച്ചു നോക്കിയപ്പോൾ അവളും ഗഹനമായ ആലോചനയിലാണ്…

” നീതുപ്പെണ്ണേ…. ”

സിതാര പതിയെ വിളിച്ചു…

, ” ഹ്മ്മ്..??? ”

Leave a Reply

Your email address will not be published. Required fields are marked *