നീലക്കൊടുവേലി – 4 50

” എന്നാ എനിക്ക് ഏതെങ്കിലും ഒന്ന് തരാൻ പറയു.. ബോറടിയാണ്.. ”

അവൻ അവരോട് അഭ്യർത്ഥിച്ചു..

” ഞാൻ പറയാം…. ചായ കൊണ്ടു ആരേലും വരും ഇപ്പോ.. ”

ലക്ഷ്മിയമ്മ പറഞ്ഞു തീരുമ്പോളേക്ക് സിതാര ചായയുമായി കയറി വന്നു..മേല് കഴുകി ഭസ്മക്കുറിയൊക്കെ ഇട്ടിട്ടുണ്ട്, കാലിന്റെ മുക്കാൽ ഭാഗത്തോളം വരുന്ന പാവാടയും അയഞ്ഞ ബനിയനുമാണ് വേഷം…

അറിയാതെ അവന്റെ കണ്ണുകൾ അവളുടെ പാവാടക്ക് താഴെ നഗ്നമായ കാലുകളിലേക്ക് പാളി…കൊഴുത്ത വടിവൊത്ത കണംകാൽ…അവിടെ ഇത്രത്തോളം ഷേപ്പ് ഉണ്ടെങ്കിൽ തുടകളുടെ എന്തായിരിക്കും… ഹോ.!! ഡാൻസ് കുറെ കാലം പഠിച്ചതല്ലേ അതിന്റെയായിരിക്കും..

ഇത്രയും നോക്കിക്കഴിഞ്ഞ ശേഷമാണ് അവളുടെ മുഖത്തോട്ട് നോട്ടമെത്തിയത്… അവന്റെ കണ്ണുകൾ എവിടെയൊക്കെ പോയെന്നു ആ കണ്ണിൽ നിന്നും അവന് മനസിലായി..പക്ഷെ അവളുടെ ഭാവം മാത്രം മനസിലായില്ല..

” നിന്റേൽ എന്തെങ്കിലും പുസ്തകമുണ്ടെങ്കിൽ മോന് കൊടുക്കണം ട്ടോ… വെറുതെ ഇരുന്നു മടുത്തൂത്രെ… ”

അവൾ ചായ ലക്ഷ്മിയമ്മയുടെ കയ്യിൽ കൊടുക്കുന്ന നേരം അവർ അവളോടായി പറഞ്ഞു…

” ങേ..അങ്ങനെ വരാൻ വഴിയില്ലല്ലോ..!!

വെറുതെ ഇരിക്കുമ്പോ ചെയ്യാനുള്ള കുറെ കാര്യങ്ങൾ കയ്യിലുള്ള ആളല്ലേ..?? ”

സിതാര കുറച്ചു പുച്ഛത്തോടെയാണ് അത് പറഞ്ഞത്.. ഉദ്ദേശിച്ചത് എന്താണെന്നു സിദ്ധുവിന് കൃത്യമായി മനസിലായി..

” ആണോ… എന്തൊക്കെയാ അത്..?? ”

ലക്ഷ്മിയമ്മക്ക് കാര്യം മനസിലാവാത്തത് കൊണ്ടു അത്ഭുതം കൂറി…അവർ ചായ ഒരു ഗ്ലാസിലേക്ക് പകർന്നു അവന് കൊടുത്തു

” അമ്മക്കറിയില്ലല്ലേ..? ദൂരദർശിനി ഒക്കെ ഉണ്ട്, ഇവിടിരുന്നു കിളികളെയും ജന്തുക്കളെയൊക്കെ നോക്കി ഓരോന്ന് പഠിക്കാറുണ്ട് സിദ്ധുവേട്ടൻ.. ”

അവൾ കാര്യമായിത്തന്നെ പറഞ്ഞു കൊടുത്തു… സിദ്ധു ചമ്മി നാറി ഇരുന്നു ചായ കുടിച്ചു … സംഗതി ലക്ഷ്മിയമ്മ വിശ്വസിച്ചെങ്കിലും അവൾ പറയുന്നത് എന്താണെന്നു സിദ്ധുവിന് അറിയാമല്ലോ…

” അതെയോ..!! നന്നായി മോനെ… അവനവനു താൽപ്പര്യമുള്ളത് ചെയ്യണം, കണ്ടു പഠിക്കെടീ.. ”

അവർ ആത്മാർഥമായി പറഞ്ഞു.. സിദ്ധു കുറച്ചു ദേഷ്യത്തോടെ സിതാരയെ നോക്കി…

” ഓ… വേണ്ട, സിദ്ധുവേട്ടൻ താൽപ്പര്യത്തിൽ ചെയ്തോട്ടെ …നമ്മളെ വിട്ടാൽ മതിയേ.. ”

അവൾ ഇടങ്കണ്ണിട്ട് അവനെ നോക്കി, കൈകൂപ്പിക്കൊണ്ട് ലക്ഷ്മിയമ്മയോട് പറഞ്ഞ ശേഷം പടികൾ ഇറങ്ങി പോയി..

” വല്ലാത്ത സാധനങ്ങളാ ലേ മോനെ…? ഇപ്പൊ വലുതായപ്പൊ നാക്കും കൂടി… ”

അവൻ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..
അവർ കുടിച്ചു കഴിഞ്ഞ അവന്റെ ചായക്കപ്പ് വാങ്ങി എഴുന്നേറ്റു..പിന്നെ മെല്ലെ പടികൾ ഇറങ്ങി താഴേക്ക് പോയി…സിദ്ധു തലയിണ വെച്ചു ചാരിയിരുന്നു..

അധികം വൈകാതെ വീണ്ടും ഒരു കൊലുസിന്റെ ശബ്ദം പടി കയറി വന്നു… അത് ആരാണെന്നു അറിയുന്നത് കൊണ്ടു തലതിരിച്ചു നോക്കാൻ പോയില്ല..

” ദാ…. ഇപ്പോ ഇതേ ഉള്ളൂ, ഇനി വേണെങ്കിൽ ലൈബ്രറിയിൽ നിന്ന് എടുത്ത് തരാം.. ”

ഏതോ ഒരു ബുക്ക്‌ നീട്ടിക്കൊണ്ട് സിതാര പറഞ്ഞു..

അവൻ അത് വാങ്ങിച്ച് നോക്കി..

എസ് കെ പൊറ്റക്കാടിന്റെ ‘ ഒരു ദേശത്തിന്റെ കഥ ‘ ആയിരുന്നു അത്…ഒന്ന് പെട്ടെന്ന് മറിച്ചു നോക്കിയശേഷം അവൻ അത് കിടക്കയിലേക്കിട്ടു..

” നിനക്ക് എന്നോട് ഒരു നന്ദിയൊക്കെ പറയാം ”

സിതാരയുടെ മുഖത്തേക്ക് നോക്കികൊണ്ട്‌ സിദ്ധു പറഞ്ഞു… എന്തിനെന്ന ഭാവത്തിൽ പുരികം ചുളിഞ്ഞ അവൾ ഓഹ് എന്ന് പുച്ഛത്തോടെ തലയാട്ടി….

” എന്തേ… അതിനുള്ളതൊന്നും ഞാൻ ചെയ്തിട്ടില്ലേ.?? ”

അവന് അവളുടെ ആ മുഖഭാവം തെല്ലും പിടിച്ചില്ല..

” അപ്പൊ നിങ്ങക്ക് തിരിച്ചു ഈ ചെയ്യുന്നതിനൊന്നും നന്ദി പറയുന്നില്ലേ..? ഇങ്ങോട്ട് ചെയ്യുന്നതിന് മാത്രേ കണക്കുള്ളൂ..?? ”

അവൾ വളരെ ശാന്തമായാണ് ചോദിച്ചത്..

” ഇത് കണ്ടോ… അന്ന് എനിക്ക് കിട്ടിയ സമ്മാനമാണ്.. എന്നെ ശുശ്രുഷിക്കാൻ ആരും വന്നിട്ടില്ല… ”

അവൾ ബനിയന്റെ വശം കുറച്ചു പൊന്തിച്ചു അവൾക്ക് കിട്ടിയ മുറിപ്പാട് കാണിച്ചുകൊടുത്തു..

അവളുടെ സ്വർണ നിറമുള്ള അണിവയറിന്റെ സൈഡിൽ നീണ്ട ഒരു പാട്, ആഴം കുറഞ്ഞതാണ്, എങ്കിലും എപ്പഴും തട്ടുന്ന സ്ഥലമായത്കൊണ്ട് വേദന ഉണ്ടാകും…അവൻ ആ മുറിവിലൂടെ പതിയെ വിരലോടിച്ചു, പക്ഷെ തടഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *