നീലക്കൊടുവേലി – 1 Like

” ഞാൻ പിടിക്കണോ മോനെ ..??? ഒറ്റക്ക് പോവണ്ട..”

ചിരി മാറ്റി ശങ്കരൻ പുറകിൽ നിന്നും ചോദിച്ചെങ്കിലും അൽപ്പം ജാഡയിട്ട് വേണ്ട എന്ന് ആംഗ്യം കാണിച്ചു സിദ്ധു തടിതപ്പി..

തിരിച്ചു വരുന്ന വഴി കുളത്തിലിറങ്ങി കാലും കയ്യും കഴുകാനായി അവൻ പടവുകളിറങ്ങി… ഇറങ്ങുമ്പോളാണ് ഇടുപ്പെല്ലിന്റെ വേദന അവനെ മഥിച്ചത്…

ശങ്കരനെ കൂടി കൂട്ടിയാൽ മതിയാരുന്നു എന്ന ചിന്തയിൽ വേദനയോടെ ശ്രദ്ധിച്ചു പടവുകൾ ഇറങ്ങുന്നതിനിടക്കാണ് വെള്ളത്തിൽ നിന്നും ഒരു വെളുത്ത രൂപം പൊന്തിവന്നത്….ഓർക്കപ്പുറത്തുള്ള കാഴ്ച്ചയിൽ അയ്യോ എന്നും പറഞ്ഞു പുറകിലെ പടവിലേക്ക് അവൻ വീണ്ടും ചന്തിയിടിച്ചു വീണു, വീണതിന്റെ ആഘാതത്തിൽ അലറിക്കൊണ്ട് മുകളിലെ പടവിലേക് നേരാവണ്ണം ഇരുന്നു പിന്നെ നോക്കുമ്പോളാണ് അതുപോലെ പേടിച്ചു അന്തം വിട്ട് നോക്കിനിൽക്കുന്ന സിതാരയെ കണ്ടത്…

ഷെമ്മീസ് ഉള്ള ദേഹം മൊത്തം നനഞ്ഞൊട്ടി അംഗലാവണ്യം കാണിച്ചു നിൽക്കുന്ന അവളെ ആ വേദനക്കിടയിലും സിദ്ധു സ്കാൻ ചെയ്തു…. നല്ല അകൃതിയോടെ തെറിച്ച്‌ നിൽക്കുന്ന മാറിടവും വെള്ളത്തിലെ തണുപ്പിന്റെ പ്രസരത്താൽ ഷെമ്മിക്ക് മുകളിൽ ത്രസിച്ചു നിൽക്കുന്ന മുലഞെട്ടും കണ്ട സിദ്ധു അറിയാതെ മടയിറക്കി പോയി….

വേദന കാരണം അവൾ പടവിനരികിൽ വെച്ചിരുന്ന ഡ്രസ്സ്‌ അവൻ കണ്ടിരുന്നില്ല, മുങ്ങാം കുഴിയിട്ട് ഒരു കരയിൽ നിന്നും പടവിനരികിലേക്ക് സിതാര വന്നപ്പോളാണ് സിദ്ധു വന്നു ചാടിയത്…

 

പ്രതീക്ഷിക്കാതെ സിദ്ധുവിനെ കണ്ടതും അവന്റെ വീഴ്ചയിൽ എന്തെങ്കിലും പറ്റിയോ എന്നുള്ള ആശങ്കയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നതിനിടക്കാണ് അവന്റെ കണ്ണുകൾ തന്നെ കൊത്തിപ്പറിക്കുന്നത് സിതാര അമ്പരപ്പോടെ കണ്ടത്..

അവന്റെ കണ്ണുകൾ ശരീരത്തിലൂടെ ഓടിനടക്കുന്നതിലെ അപകടം മനസിലാക്കാൻ അവൾക്ക് അധിക സമയം വേണ്ടിവന്നില്ല..

ജാള്യതയാൽ അവൾ അടുത്ത് വെച്ചിരുന്ന തോർത്തു മാറിന് കുറുകെ വലിച്ചിട്ടു… മാറ്റാനായി കൊണ്ട് വന്നിരുന്ന ചുരിദാർ ശരീരത്തിലൂടെ പൊതിഞ്ഞു അവനോട് ഒന്ന്. ചോദിക്കുകയോ പറയുകയോ ചെയ്യാൻ നിൽക്കാതെ വേഗത്തിൽ പടവ് കേറി ഓടിപോയി…

കുറച്ചു നിമിഷങ്ങൾക്കുള്ളിൽ എന്താണിവിടെ സംഭവിച്ചത് എന്നറിയാതെ സിദ്ധു തരിച്ചിരുന്നു…ഒരുപാടൊന്നും ഇല്ലെങ്കിലും കണ്ട അത്രയും തന്നെ അവന് അധികമായിരുന്നു…

സിതാര , അമ്മ ലക്ഷ്മിയെപ്പോലെ ശാലീന സുന്ദരി, അവളുടെ സുന്ദരമായ ശരീര ദർശനം അവന്റെ കിളി പറത്തി… പലപ്പോളായി കൊച്ചു പുസ്തകങ്ങളിൽ കണ്ട, വല്ലാതെ കൊതിപ്പിച്ച യോനിയുടെയും മാറിടത്തിന്റെയും ചിത്രങ്ങൾ അവന്റെ മനസ്സിൽ കടന്നുപോയി, അതേ സമയം താൻ നോക്കിയത് അവളറിഞ്ഞതിൽ ചെറിയൊരു ചമ്മലും..

സ്ത്രീശരീരങ്ങളോട് തനിക്കുള്ളത് വല്ലാതെ തിളയ്ക്കുന്ന ആസക്തിയാണെന്നുള്ള ചിന്ത അവനെ കുറച്ചു ആസ്വസ്ഥനാക്കി,പിന്നെ ഒരു വിധത്തിൽ അതേ ആലോചനയോടുകൂടി ഞൊണ്ടി ഞൊണ്ടി വീട്ടിലേക്കു നടന്നു..

 

പടവിൽ വീണപ്പോൾ ആദ്യമേ വേദനയുണ്ടായിരുന്ന ഇടുപ്പ് ഒന്നുകൂടി കലശലായിരുന്നു, നടത്തം കൂടി ആയതോടെ അത് പിന്നെയും അധികമായി..

 

വീട്ടിൽ വന്നു കഷ്ടപ്പെട്ട് കയറുമ്പോൾ തന്നെ ലക്ഷ്മിയമ്മ ഉമ്മറത്തേക്ക് വേഗത്തിൽ വന്നു… പിന്നെ അവന്റെ കൈപിടിച്ചു മുറിയിൽ കൊണ്ടാക്കി…

 

” താര വന്നു പറഞ്ഞപ്പോൾ ഞാൻ ഒന്ന് പേടിച്ചു…മോന് എവിടെയാ വേദന..?? ”

റൂമിലെത്തിയപ്പോൾ അവർ സ്നേഹത്തോടെ അന്വേഷിച്ചു.. കോണി കയറിയതിന്റെ ആയാസം കൊണ്ട് അണച്ചു നിൽക്കുന്ന അവരോട് സിദ്ധുവിന് വല്ലാത്ത പാവം തോന്നി..ശ്വാസംമുട്ടിന്റെ അസുഖമുള്ളയാളാണ് ലക്ഷ്മിയമ്മ, പക്ഷെ സിദ്ധു വീണെന്ന് കേട്ടപ്പോൾ ഓടിപ്പിടിച്ചു വന്നതാണ്..സാധാരണ ആ കോണികേറി അവന്റെ റൂമിൽ അവർ വരാറില്ല.

” ഈ ശ്വാസം മുട്ട് വെച്ച് ഇങ്ങോട്ട് കേറേണ്ട ആവശ്യമുണ്ടായിരുന്നോ..?

സിദ്ധു മറുപടിക്ക് പകരം പറഞ്ഞത് കേട്ടു ലക്ഷ്മി പുഞ്ചിരിച്ചു..

” എന്റെ വയ്യായ്ക എന്നും എന്റെ കൂടെ ഉള്ളത് തന്നെയല്ലേ, അപ്പൊ അതിനൊരു പുതുമ ഉണ്ടാവില്ല… മോന്റെ കാര്യം അങ്ങനാണോ..?

അവൾ പറഞ്ഞത് കേട്ടു ഞാൻ ആകെ പേടിച്ചുപോയി..അറിഞ്ഞിട്ട് അല്ലെങ്കിൽ കൂടി അവളും ഇതിനൊരു കാരണക്കാരിയാണല്ലോ.. ”

 

സിതാര കുളത്തിൽ നിന്നും ഓടിവന്നത് അമ്മയോട് ഇത് പറയാൻ കൂടി വേണ്ടി ആയിരുന്നു.. അവന് അത്യാവശ്യം നന്നായി തന്നെ ഉള്ളിലേക്ക് പറ്റിയിട്ടുണ്ടാകുമെന്ന് അവന്റെ അവസ്ഥയിൽ നിന്നും അവളും മനസിലാക്കിയിരുന്നു…

” എവിടെയാ ഇടിച്ചത്..? നോക്കട്ടെ… ”

അവർ ചോദിച്ചപ്പോൾ ആശ്വാസത്തോടെ അവൻ ഇട്ടിരുന്ന ഷർട്ട് അഴിച്ചു ക്ഷതം പറ്റിയ ഭാഗം അവർക്ക് കാണിച്ചുകൊടുത്തു… പടവിൽ ഇടിച്ചു വീണത് കാണാൻ പറ്റുന്ന തരത്തിൽ തന്നെ ചുവന്നു കിടന്നിരുന്നു…അതിലൂടെ വാത്സല്യത്തോടെ അവർ കയ്യോടിച്ചു…

” ഞാൻ ആ സുധയോട് എണ്ണയിട്ട് തിരുമ്മി വെള്ളം കൊണ്ട് ചൂടുപിടിച്ചു തരാൻ പറയാം ട്ടോ, നാളേക്ക് കുറഞ്ഞോളും..”

അവന്റെ തലമുടിയിൽ സ്നേഹത്തോടെ തലോടിക്കൊണ്ട് പറഞ്ഞ ശേഷം അവർ കോണിപ്പടിയിറങ്ങാൻ തുടങ്ങി….

” അതൊന്നും വേണ്ട, ഇത് തന്നെ മാറിക്കോളും… ”

ഉഴിച്ചിലും പിഴിച്ചിലും ഇഷ്ടമില്ലാത്തത് കൊണ്ട് അവൻ ഉറക്കെ പറഞ്ഞു..

” അത് പോരാ… കുട്ടി എതിര് പറയരുത്, വേഗം മാറണമെങ്കിൽ ഇങ്ങനെ ചെയ്യണം.. ”

പറഞ്ഞിട്ടിനി കാര്യമില്ലെന്നു അറിയുന്നതുകൊണ്ട് വെറുതെ തലയാട്ടിക്കൊണ്ട് അവൻ കമിഴ്ന്നു കിടന്നു…വേദനയുണ്ട്, പക്ഷെ അവന്റെ മനസ് അവന്റെ കയ്യിലാരുന്നില്ല..

കാരണം വേദനയോടൊപ്പം തന്നെ സിതാരയുടെ സൗന്ദര്യം അവന്റെ ചിന്തകളെ മഥിച്ചു…അതിനോടൊപ്പം തന്നെ നീതുവും..

ശങ്കരനും ലക്ഷ്മിയും ദിവസത്തിൽ ഭൂരിഭാഗവും ചിറക്കൽ ആയിരുന്നതിനാൽ സിതാരയും ഇരട്ട സഹോദരി നീതുവും ചിറക്കലെ കുട്ടികളെപ്പോലെയാണ് വളർന്നത്… അവിടെ അവർ പൂമ്പാറ്റകളെ പോലെ സന്തോഷത്തോടെ പാറിനടന്നു..

ഇരട്ടകൾ എന്ന് പറഞ്ഞാൽ അവരെ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സാധിച്ചിരുന്നില്ല, സിതാരയുടെ ചുണ്ടിനു മുകളിൽ ഉള്ള ഒരു കുഞ്ഞു മറുക് മാത്രമായിരുന്നു അവിടെയുള്ള രക്ഷ, അതും അടുത്ത് വരുമ്പോൾ മാത്രമേ അറിയുകയുള്ളൂ…

വെളുപ്പ് എന്ന് പറയാവുന്ന നിറം അതിൽ ഭംഗിയുള്ള മുഖം, ചന്തി മറക്കുന്ന മുടി, ഇത് അവരുടെ സ്വത്തായിരുന്നു..

മുൻപ് സിദ്ധുവിന്റെ മുൻകോപവും അവരോടുള്ള പുച്ഛവും അവനിൽ നിന്നു അവരെ അകറ്റി നിർത്തി… പലപ്പോളും തറവാടിന്റെ പലയിടങ്ങളിൽ വെച്ചും മുഖത്തോട് മുഖം മുട്ടിയാൽ പോലും അവരെ ഒരു മനുഷ്യജീവിയെന്ന രീതിയിൽ നോക്കാൻ പോലും സിദ്ധു ശ്രമിച്ചിരുന്നില്ല,അവന് അവരെന്നാൽ ശരീരത്തിൽ ചോരകുടിക്കാൻ വന്നിരിക്കുന്ന കൊതുകിനെ പോലെ അവന്റെ സ്വന്തമായതൊക്കെ ഊറ്റാൻ നടക്കുന്ന രണ്ടു ജീവികൾ മാത്രമായിരുന്നു..അതു മനസിലാക്കി കൊണ്ടുതന്നെ അവനെ കാണുന്നതിനുള്ള അവസരം അവരും മനപ്പൂർവം ഒഴിവാക്കി..

Leave a Reply

Your email address will not be published. Required fields are marked *