നീലക്കൊടുവേലി – 1 5

30 വയസായപ്പോൾ മുറപ്രകാരം വിവാഹം കഴിച്ച് വാസുദേവ കൈമൾ കുടുംബസ്ഥനായി… അവർക്ക് ഉണ്ടായ ഒരേ ഒരു ആൺതരിയായിരുന്നു സിദ്ദുവിന്റെ അച്ഛൻ… പക്ഷെ തന്റെ ഈ സിദ്ധി പകർന്നു കൊടുക്കാൻ തക്ക കാര്യപ്രാപ്തിയും നക്ഷത്രയോഗവും ഇല്ല എന്നുള്ള കാരണത്താൽ അയാൾ സ്വന്തം മകന് ഇത് പകർന്നു നൽകിയില്ല പകരം ജ്യോതിഷസിദ്ധി വെച്ച് കണക്ക് കൂട്ടിയപ്പോൾ മകന് വിവാഹം കഴിക്കേണ്ട പെൺകുട്ടിയെ കണ്ടെത്തി അവളിൽ മകനുണ്ടാവുന്ന കൊച്ചുമകന് ഈ സിദ്ധി തന്റെ മരണശേഷവും പകരാൻ വേണ്ടുന്ന കാര്യങ്ങളും ആലോചിച്ചു… ഒടുവിൽ അതിനുള്ള പരിഹാരമായത് മണിക്കൂറുകളോളം നീണ്ട പ്രശ്നം വെയ്പ്പിലൂടെയാണ്….പക്ഷെ സിദ്ധു ജനിക്കുന്നതിനു കൂടി മാതാപിതാക്കളുടെ സമയം എണ്ണപ്പെടും എന്ന ദോഷവും മറ്റൊരു സാധ്യതയും (അത് വഴിയേ പറയാം )അയാൾ മനഃപൂർവം തിരസ്കരിച്ചു…ഒരുപക്ഷെ അയാളുടെ ജീവിതത്തിൽ അയാളെടുത്ത ഒരേ ഒരു സ്വാർത്ഥ തീരുമാനം അതായിരിക്കാം..തന്നെ പോലെ നാടിനു ഉപയോഗമാകാൻ ഉതകുന്ന കൊച്ചുമകനിലായിരുന്നു അയാളുടെ ഹൃദയം…

രണ്ടു പോംവഴിയാണ് അയാൾക്ക്‌ മുൻപിൽ അന്ന് തെളിഞ്ഞത്… ഒന്ന് രണ്ടു ഗ്രാമങ്ങൾക്ക് അപ്പുറത്തുള്ള മകം നാളിൽ പിറന്ന കന്യക മകന്റെ ഭാര്യയാകണം…

രണ്ടാമത് കൊച്ചുമകന് ഈ സിദ്ധി പകർന്നു കൊടുക്കാൻ തക്ക നിലയുള്ള ഒരാളെ കണ്ടുപിടിക്കുക എന്നതാണ്, അത് ഒടുവിൽ കണ്ടെത്തിയത് അരയൻ മല എന്ന കൊടുംകാട്ടിൽ ജീവിക്കുന്ന വളരെ റിസേർവ്ഡ് ആയിട്ടുള്ള ഗോത്രവിഭാഗത്തിൽ പിറന്ന ആറു വിരലുകളോട് കൂടിയ ഒരുവനിലാണ്….അതും 35 വയസായിട്ടും ബ്രഹ്മചാരിയായി ജീവിക്കുന്ന ഒരുവൻ… ഈ സിദ്ധി പകർന്നു കൊടുക്കുമ്പോൾ ഒട്ടേറെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോകാനുണ്ടെന്നു മുൻപ് പറഞ്ഞതാണല്ലോ.. അതിൽ ബ്രഹ്മചാരിയായ ഒരാൾക്ക് കുറച്ചു കൂടി വേഗത്തിൽ ഇത് സിദ്ധിക്കാൻ കഴിയുമായിരുന്നു… ഗ്രഹനിലയാലും മറ്റു കഴിവുകളും കാര്യപ്രാപ്തികളും വെച്ച് തന്റെ കഴിവ് കൈമാറാനും അതിനെ നല്ല രീതിയിൽ ഉപയോഗിക്കാനും എന്നാണോ തന്റെ പേരക്കിടവ് ഇതിനായി ചെല്ലുന്നത് അന്ന് കണ്ണും ചിമ്മി ഇത് പകർന്നു കൊടുക്കുന്നതിനു പകരം അവനിൽ അങ്ങനെയൊരു സിദ്ധിക്കുള്ള വലുപ്പം ആത്മാവിന് കൂടി നേടിക്കൊടുക്കാൻ തക്ക വണ്ണം കഴിവുള്ളവൻ ആവണമായിരുന്നു, …കൈമളുടെ കഴിവ് കൊണ്ട് ആറു വിരലുകളോട് കൂടിയ അറുമുഖനെ കണ്ടുപ്പിടിക്കാൻ കുറച്ചു പണിപ്പെട്ടെങ്കിലും ശേഷം അവൻ യോഗ്യനാണെന്ന തിരിച്ചറിവിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഇതിനായി നിയോഗിച്ചു..

23 മാസങ്ങൾ കഴിഞ്ഞു നീണ്ട പഠനത്തിന് ശേഷം തനിക്ക് ഉണ്ടായിരുന്ന സിദ്ധി കൈമൾ ആറുമുഖനിലേക്ക് പകർന്നു നൽകി… അതിന്റെ തേജസ്‌ ശരീരത്തിൽ സ്വീകരിച്ച അറുമുഖൻ തനിക്ക് വന്ന മാറ്റത്തിൽ അത്ഭുതപ്പെട്ടു… ഈ സിദ്ധിയുടെ പ്രയാണത്തിൽ ഒരു നിമിത്തമായി തനിക്കും ഭാഗ്യം ലഭിച്ചതിൽ അയാൾ സന്തോഷവാനായി, ശേഷം ഇതിനു കാരണഭൂതനായ ഗുരുവിനെ സന്തോഷത്തോടെ തിരികെ യാത്രയാക്കി…

 

തന്റെ പ്രധാനപ്പെട്ട ഒരു കർത്തവ്യം പൂർത്തീകരിച്ചെന്ന തൃപ്തിയിൽ ആയിരുന്നു കൈമളും, ജീവിതത്തിന്റെ അവസാനഘട്ടത്തിലേക്ക് ഏറെക്കുറെ താൻ പ്രവേശിക്കുന്നത് അയാൾ മനസിലാക്കി…എല്ലാ കാര്യങ്ങൾക്കും പരിഹാരം വേണമെന്നുള്ളതിനാൽ മകന്റെ പെണ്ണായി വരാൻ അർഹതയുള്ളവളെയും കണ്ടെത്തി വിവാഹം ഉറപ്പിച്ചു….

ഒരു ദിവസം കൈമൾ മകനായ ശിവരാമന്റെ കയ്യിൽ ഒരു താക്കോൽ കൊടുത്തശേഷം അത് സിദ്ധു ജനിച്ച്‌ 18 വർഷം കഴിയുമ്പോൾ അവനിലേക്ക് എത്തുന്ന രീതിയിൽ സൂക്ഷിക്കുവാനും അതും മകൻ ജനിച്ചു 2 വയസാകുന്നതിനു മുൻപ് തന്നെ ഏർപ്പാടാക്കണമെന്നും ആവശ്യപ്പെടുമ്പോൾ ശിവരാമൻ അത്ഭുതപ്പെട്ടിരുന്നു… കാരണം അന്ന് അയാളുടെ പ്രായം 25 വയസു മാത്രമായിരുന്നു… പക്ഷെ സ്വന്തം പിതാവ് വെറുമൊരു സാധാരണക്കാരനല്ല എന്ന് തിരിച്ചറിയാവുന്നതിനാൽ ആ വാക്ക് പാലിക്കാൻ അയാൾ തയ്യാറായി…

 

അങ്ങനെ രണ്ടു ഗ്രാമങ്ങൾക്കപ്പുറത്തു നിന്നും മകം നാളിൽ പിറന്ന കമല ചിറക്കലെ മരുമകളായി…വിവാഹ ശേഷം കുറച്ചു മാസങ്ങൾക്കുള്ളിൽ കൈമൾ ഓർമയായി…അതിന്റെ മുറിവുണങ്ങും മുൻപ് അയാളുടെ നിഴലായിരുന്ന ഭാര്യയും…..വീണ്ടും ചിറക്കൽ തറവാട് കൃഷിക്കാര്യങ്ങളിൽ മാത്രമായി മുഴുകിപോന്നു…. ഉറ്റ സുഹൃത്തായ ശങ്കരനെ കാര്യസ്തനായി നിയമിച്ചതോടു കൂടി ശിവരാമൻ കണക്കുകൾ കൊണ്ടുള്ള തലവേദനയും നിന്നും കുറെയേറെ രക്ഷപ്പെട്ടു….

Leave a Reply

Your email address will not be published. Required fields are marked *