നീലക്കൊടുവേലി – 1 5

അങ്ങേരു കൊറേ മരുന്നൊക്കെ എനിക്കും തന്നാരുന്നു, അതോണ്ടൊന്നും കുറവില്ലാഞ്ഞിട്ട് ഞാൻ ടൗണിൽ ആശുപത്രി കേറി ഇംഗ്ലീഷ് മരുന്ന് കുടിച്ചിട്ടാണ് പിന്നെ കൊറഞ്ഞത്…”

അവർ ആ വേദയുടെ ഓർമയിൽ ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു… അതിനോടൊപ്പം എന്റെ ക്ഷതം പരിശോധിക്കുന്നും ഉണ്ടായിരുന്നു…

” എന്നിട്ട് പിന്നെ എന്തിനെ ഇപ്പൊ ഉഴിയാൻ വന്നത്.. ഇനീം കൂടൂലേ വേദന..? ”

ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം ലക്ഷ്മിയമ്മ അവരോട് ചോദിച്ചു…

” ഓഹ്, അതൊന്നും സാരമില്ല, ഇതിപ്പോ ചെറിയ കേസല്ലേ…ഊരവേദനയുടെ സുഖം എനിക്ക് നന്നായിട്ടറിയാം… ”

വേദനയുള്ള ഭാഗത്തു കുറച്ചു ശക്തിയിൽ അമർത്തി അവർ പറയുമ്പോൾ ഞാൻ ചുണ്ടുകൾ കടിച്ചുപ്പിടിച്ചു ഞെളിപിരി കൊണ്ടു…

” ഞാനിതൊന്നു ഇത്തിരി താഴ്ത്തി വെക്കുന്നുണ്ട് ട്ടോ…”

ഞാൻ ഇട്ടിരുന്ന ബർമുഡയുടെ ഇലാസ്റ്റിക് അൽപ്പം താഴേക്ക് താഴ്ത്തി അവർ പറഞ്ഞു…

പിന്നീട് കിടക്കേണ്ട രീതിയിൽ എന്നെ കിടത്തി കൊണ്ടു കുറച്ചു എണ്ണ ഏതൊക്കെയോ മിക്സ്‌ ചെയ്ത് ശേഷം എന്റെ പുറത്തേക്ക് മുകളിൽ നിന്നും താഴേക്ക് ഒഴിച്ചു…

പിന്നെ ആ എണ്ണ ഒലിച്ചു പോവുന്നതിനു മുൻപായി അവർ കൈ വെച്ച് തിരുമ്മി തുടങ്ങി….. ഒരു സ്ത്രീയുടെ കൈക്ക് വേണ്ട മൃദുലതയായിരുന്നില്ല അവർക്ക്, ഇത്തിരി പരുക്കനായ ഉള്ളം കയ്യും ശക്തിയുള്ള കൈകളും അത് അവരുടെ ഉഴിച്ചിലിൽ സിദ്ധു അനുഭവിച്ചറിഞ്ഞു…

വർഷങ്ങൾ ചെയ്തു തഴമ്പിച്ച പ്രാവീണ്യം അവർ ശെരിക്കും കാണിച്ചു… അവന്റെ ചന്തിക്ക് മുകളിൽ കയറി ഇരുന്നായിരുന്നു ഭൂരിഭാഗം സമയവും അവർ ഉഴിഞ്ഞത്….. അവരുടെ ചന്തി തന്റെ ചന്തിയോട് ചേരുന്ന സമയത്തു ഒരു സുഖമൊക്കെ തോന്നുന്നുണ്ടെങ്കിലും അവരുടെ വൃത്തിക്കുറവ് അവനിൽ കുറച്ചു അലോസരം ഉണ്ടാക്കി.. മാത്രമല്ല ഓരോ ഉഴിച്ചിലിലും അവൻ സ്വർഗം കാണുകയായിരുന്നു.. ചതഞ്ഞ ഭാഗങ്ങൾ മസിലിലും ഞെരമ്പിലും കശേരുക്കളിലെല്ലാം അവരുടെ കൈകൾ ഓടിനടന്നു….പലപ്പോളും തിരുമ്മി തിരുമ്മി ആ ഭാഗങ്ങൾ ചൂടായി…ചതഞ്ഞ ഭാഗങ്ങളിലെ നേരെല്ലാം ഉഴിഞ്ഞ് ഇറക്കി, രക്തയോട്ടം വർധിപ്പിക്കാനുള്ള മസ്സാജും അവർ ഇടക്ക് ചെയ്യുന്നുണ്ടായിരുന്നു..

അത്യാവശ്യം അധ്വാനമുള്ള ഏർപ്പാടായതുകൊണ്ട് തന്നെ അവരുടെ വിയർപ്പ് അവന്റെ ദേഹത്തേക്ക് ഇടക്ക് പതിക്കാൻ തുടങ്ങിയതും ആദ്യം അറപ്പ് തോന്നിയെങ്കിലും വേദന മാറാനാണല്ലോ എന്ന ചിന്ത നിശബ്ദനാക്കി…അതുപോലെ വിയർപ്പ് കൂടിയതോടെ ആദ്യത്തെക്കാൾ വിയർപ്പ് വാസനയും അവിടെ പരന്നു…

വേദനകൊണ്ടും ശരീരം ചൂടായതുകൊണ്ടും അവനും വിയർത്തൊലിച്ചു… മതി മതി എന്ന് പലതവണ കരഞ്ഞു പറഞ്ഞെങ്കിലും അവരുടെ ശരീരഭാരവും താങ്ങി വേദന അനുഭവിച്ചു കിടക്കാനെ അവന് കഴിഞ്ഞുള്ളു… വേദന കുറയാൻ വേണ്ടി വേറെന്തെങ്കിലും ചിന്തിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല..

ലക്ഷ്മിയമ്മ അവർ ചെയ്യുന്നത് നോക്കി അത്ഭുത്തോടെയും, അവന്റെ വേദനയിൽ കുറച്ചു നിസ്സഹായത കാണിച്ചും താടിക്ക് കയ്യും കൊടുത്ത് അരികിൽ തന്നെ ഇരുന്നു..

നേരം സന്ധ്യയായി, ചുവപ്പ് പാളികൾ വീണു ആകാശം പതിവുപോലെ സുന്ദരിയായി.. തീറ്റ തേടിപ്പോയ കിളികൂട്ടങ്ങൾ പലവിധ ശബ്ദങ്ങളാൽ തൊടിക്ക് മുകളിലൂടെ പോവുന്നതും നോക്കി കിടന്നപ്പോ സിദ്ധുവിന് വേദനക്ക് ഇത്തിരി ശമനം തോന്നി…

ഇടക്ക് ശങ്കരൻ വന്നു കുറച്ചു സമയം ഈ കലാപരിപാടികൾ കണ്ടു നിന്നു.. സിദ്ധുവിന്റെ വേദനിക്കുന്ന മുഖം അയാളിലും നൊമ്പരമുണർത്തി…. കുളപ്പടവിൽ വീണ കാര്യം അങ്ങേർക്ക് അറിയാത്തത് കൊണ്ട് ലക്ഷ്മിയമ്മ അതും അയാൾക്ക് വിവരിച്ചു…

കുറച്ചു സമയം കഷ്ടം വെച്ചു നിന്നതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല… ശേഷം പടിയിറങ്ങിപ്പോയി.

കുറച്ചേറേ സമയത്തെ ഉഴിച്ചിലിന് ശേഷം സുശീല അവസാനിപ്പിച്ചു…ക്ഷതമേറ്റ ഭാഗങ്ങളിലെല്ലാം തന്റെ കൈകൾ എത്തിയെന്നുറപ്പാക്കിയ ശേഷം തോർത്ത്‌ ചൂടുവെള്ളത്തിൽ മുക്കി നന്നായി ചൂട് പിടിച്ചുകൊടുത്ത ശേഷമാണ് നിവർന്നു നിന്നത്..

സ്വന്തം എളിക്കു കൈകുത്തി ഒന്ന് പുറകിലേക്ക് സ്‌ട്രെച് ചെയ്ത ശേഷം അവർ കൊണ്ടുവന്ന പാത്രങ്ങൾ എടുക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *