മുകളിലെ കാട്ടില്‍ നിന്നെവിടെയോ നിന്ന്‍ വരുന്ന വെള്ളം പൈപ്പ് വഴി കുളത്തിലേക്ക് എത്തിക്കുന്നുണ്ട്. രണ്ടിഞ്ചു വീതിയുള്ള ആ പൈപ്പില്‍ നിന്നും എപ്പോഴും വെള്ളം ചെറുതായി വന്നു കൊണ്ടേയിരിക്കും. അതിനു കണക്കാക്കി ഓവര്‍ഫ്ലോ പോലെ പുറത്തേക്കും ഒരു പൈപ്പ് ഇട്ടിട്ടുണ്ട്. അത് കൊണ്ട് കുളത്തില്‍ മാലിന്യം കെട്ടി നില്‍ക്കുന്ന പ്രശ്നമില്ല.
കുളത്തിന്‍റെ പുല്ല് ഇല്ലാത്ത ഭാഗത്ത് ഒരു മോട്ടോര്‍ പുരയുണ്ട്. അതിനകത്ത് ജലസേചനത്തിനുള്ള ഡീസലില്‍ വര്‍ക്ക് ചെയ്യുന്ന ഒരു മോട്ടോറും ഉണ്ട്.
നല്ല തെളിഞ്ഞ വെള്ളം. കുളത്തിന്റെ അടിയില്‍ ബേബി മെറ്റല്‍ ആണ് ഇട്ടിരിക്കുന്നതെന്ന് തോന്നുന്നു. തോര്‍ത്തു മുണ്ടുടുത്ത് രണ്ടു പടവുകള്‍ ഇറങ്ങി നിന്ന ശേഷം ഞാന്‍ തിരിഞ്ഞു നോക്കി.
“ചേച്ചി ഇനി പൊയ്ക്കോ…പണിയുണ്ടാവില്ലേ..!”
എന്നെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്ന ലിസിച്ചേച്ചിയെ നോക്കി ഞാന്‍ പറഞ്ഞു.
“ഓഹ്…എന്‍റെ പണിയൊക്കെ കഴിഞ്ഞതാന്നേ..പുല്ലരിയണം രണ്ടു നേരവും കറവ കഴിഞ്ഞു തീറ്റയും കൊടുക്കണം അത്രയേ പണിയുള്ളൂ..!”
അതും പറഞ്ഞ് അവര്‍ മുകളിലത്തെ പടവിലേക്കിരുന്നു. കുളത്തില്‍ എന്‍റെ നെഞ്ചോളം വെള്ളമുണ്ടായിരുന്നു.അതേപോലെ തന്നെ നല്ല ഒന്നാന്തരം തണുപ്പും. ആദ്യമൊന്ന് കിടുകിടുത്തു പോയെങ്കിലും ഒന്ന് മുങ്ങി നിവര്‍ന്നപ്പോഴേക്കും അതങ്ങ് മാറിക്കിട്ടി.
ലിസിച്ചേച്ചിയുടെ മുന്നില്‍ നിന്നു കുളിക്കാന്‍ ആദ്യമൊക്കെ എനിക്ക് നല്ല ചമ്മല്‍ തോന്നിയിരുന്നു.എന്നാല്‍ കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും ആ പ്രശ്നങ്ങളൊക്കെ മാറി.
അവര്‍ നല്ല ഹ്യൂമര്‍ സെന്‍സുള്ള ഒരു സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായി. എന്റെ ഓരോ കോഴിക്കോടന്‍ ചളികളും അവര്‍ ആസ്വദിച്ചു ചിരിച്ചു കൊണ്ടാണ് കേട്ടത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങള്‍ നല്ല കൂട്ടായി.
“എന്റെ കണ്ണാ…ഇനി ഈക്കൂട്ട് തമാശകളൊന്നും പറഞ്ഞേക്കല്ലേ.. മാതാവാണേ എനിക്ക് ഇനീം ചിരിക്കാന്‍ മേല…വെറുതെ പള്ളീല്‍ കൂട്ടമണി അടിപ്പിക്കല്ലേ..!”
പടവില്‍ കയറി നിന്ന് ദേഹത്ത് സോപ്പ് പതപ്പിച്ചു കൊണ്ടിരിക്കെ ഞാനടിച്ച ഒരു കോമഡി കേട്ടു പൊട്ടിച്ചിരിക്കുന്നതിനിടയില്‍ അവര്‍ എത്തി വലിഞ്ഞ് എന്‍റെ കവിളില്‍ മെല്ലെയൊന്നു തല്ലി.
ഞാനൊരു ചെറുചിരിയോടെ ആ തല്ല് ആസ്വദിച്ചു.
“ചേച്ചീടെ വീട്ടില്‍ ആരൊക്കെ ഉണ്ട്..?”
അവരെപ്പറ്റി കൂടുതലറിയാന്‍ എന്തോ ഒരു ജിജ്ഞാസ തോന്നി.
“ഇവിടത്തെ പോലൊക്കെ തന്നെ…അപ്പച്ചന്‍,അമ്മച്ചി… എന്‍റെ സ്വന്തം അല്ലാട്ടോ.. ഇച്ചായന്‍റെ പേരെന്‍റ്സാ.. രണ്ടിനും കണ്ണും ചെവീമൊന്നും കേക്കത്തില്ലന്നേ..പിന്നെയുള്ളത് എന്‍റെ മോളും ഈ ഞാനും..മൊത്തം നാല് പേര്‍..!”
അവര്‍ മനോഹരമായൊന്നു ചിരിച്ചു.
മോളെന്നു കേട്ടപ്പോ എന്റെ ഉള്ളിലെ കോഴി വീണ്ടുമുണര്‍ന്നു.
“മോളെന്താ ചെയ്യുന്നേ..പഠിക്ക്യാണോ..!”
മുഖം പരമാവധി ഡീസന്റാക്കി വച്ചു കൊണ്ട് തികച്ചും സ്വാഭാവികമെന്ന പോലെയാണ് ഞാന്‍ ചോദിച്ചത്.
അതിനു മറുപടിയൊന്നും കേള്‍ക്കാതായപ്പോ ഞാന്‍ തലയുയര്‍ത്തി അവരെ നോക്കി.
ഒരു കള്ളച്ചിരിയോടെ അവര്‍ എന്നെത്തന്നെ നോക്കിക്കൊണ്ട് ചുണ്ടുകള്‍ ഉള്ളിലേക്ക് മടക്കിച്ചേര്‍ത്തു കൊണ്ട് മെല്ലെയൊന്നു തലയിളക്കി. ആ ഒറ്റ ഭാവം കൊണ്ട് തന്നെ എന്റെയുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന കോഴിയെ അവര്‍ കണ്ടുപിടിച്ചു കഴിഞ്ഞെന്ന് എനിക്ക് മനസ്സിലായി.
ഒരു ചമ്മിയ ചിരിയോടെ ഞാന്‍ കാലെടുത്തു പടവിലേക്ക് വച്ചുകൊണ്ട് ചേരി വച്ചുരച്ചു കഴുകുന്ന പണിയിലേക്ക് കടന്നു. ആവശ്യമില്ലാതെ അവരുടെ മുന്നില്‍ നാറിയതിന്റെ ക്ഷീണം മുഖത്ത് അറിയാതിരിക്കാന്‍ തല നന്നായി താഴ്ത്തി വച്ചു കളഞ്ഞു.
“അവള്‍ ഈ വര്‍ഷം പത്തിലാ..പഠിക്കാനൊന്നും കൊള്ളുകേലന്നേ..ഇപ്പൊ പിന്നെ ഓണ്‍ലൈന്‍ ആയപ്പോ പറയേം വേണ്ട..!”
ഞാനാകെ ചമ്മി നാറിയിരിക്കുകയാണെന്ന് മനസ്സിലായ അവര്‍ എനിക്കൊരു റിലാക്സേഷന്‍ ആയിക്കോട്ടെ എന്ന് കരുതിയാവും വേഗം മറുപടി തന്നു.
