ഈ മൈരെന്താ ഇങ്ങനെ ഇരുട്ടത്ത് വന്നു നില്‍ക്കുന്നത്..എന്റെയുള്ളില്‍ അമര്‍ഷം നുരഞ്ഞു. വാതിലടയ്ക്കാന്‍ മറന്ന നിമിഷത്തെ ഞാന്‍ ശപിച്ചു. എന്തായാലും മുറിയില്‍ ഇരുട്ടായിരുന്നതിനാല്‍ എന്റെ ചെയ്തികള്‍ അവര്‍ കണ്ടു കാണില്ലെന്ന് ഉറപ്പാണ്..അത്രയും ഭാഗ്യം.
“കണ്ണന്‍ ഉറങ്ങിയോ..?”
മേമയുടെ സ്വരം വല്ലാതെ നേര്‍ത്തിരുന്നു. അതിലൊരു വിഷാദച്ഛവി പടര്‍ന്നിരിക്കുന്നത് പോലെ തോന്നി.
“ഇല്ല..കിടന്നതേയുള്ളൂ..!”
ഞാന്‍ കമ്പിളി കൊണ്ട് അരഭാഗം മൂടി കിടക്കയില്‍ എഴുന്നേറ്റിരുന്നു.മേമ അകത്തേക്ക് വന്ന് ലൈറ്റിട്ടു.ശേഷം എന്റെ അരികിലായി കിടക്കയിലിരുന്നു.
“മുറിയൊക്കെ ചെറുതാണ്..ഇഷ്ടപ്പെട്ടു കാണില്ല..ല്ലേ..!”
അവര്‍ എന്നെ നോക്കി പുഞ്ചിരിക്കാനൊരു ശ്രമം നടത്തി. എന്നാല്‍ അവര്‍ വെറുമൊരു ഉപചാരവാക്ക് പറയുകയാണെന്നും മറ്റെന്തോ സംസാരിക്കാനാണ് അവര്‍ വന്നിരിക്കുന്നതെന്നും എനിക്ക് മനസ്സിലായി.
ചിലപ്പോ നാളെ പശു അധികം തൂറാന്‍ സാധ്യതയുണ്ട് അതൊക്കെ നന്നായി വടിച്ചെടുക്കണം എന്ന് പറയാനാവും.. ഞാന്‍ മനസ്സില്‍ പുച്ഛത്തോടെ പരിഹസിച്ചു.
“എനിക്ക് ഇതൊക്കെ മതി..!”
വെളുക്കുമ്പോ തന്നെ സ്ഥലം വിടുന്നവനെന്തിനാ കൂടുതല്‍ സൌകര്യങ്ങള്‍ എന്ന ചിന്തയോടെ ഞാനപ്പോള്‍ മനസ്സില്‍ ചിരിക്കുകയായിരുന്നു.
“താഴത്തെ മുറികള്‍ രണ്ടും നല്ല സൗകര്യമുള്ളതാണ്. അതിലാ അച്ഛനും അമ്മയും കിടക്കുന്നത്. രണ്ടും ഒരു മുറിയില്‍ കിടക്കില്ല. അച്ഛന്റെ കൂര്‍ക്കം വലി അത്ര ഭീകരാ..!”
അതും പറഞ്ഞ് അവര്‍ ഒന്ന് ചിരിച്ചു. ഓഹ്..അന്തരീക്ഷം തണുപ്പിക്കാനുള്ള വേഷം കേട്ടലാവും. അല്ലാതെ ഈ താടകയ്ക്ക് എങ്ങനെ ചിരി വരാനാ..! എങ്കിലും ആചാരം തെറ്റിക്കേണ്ട എന്ന് കരുതി ഞാനും ഒരു പച്ചച്ചിരി പുറപ്പെടുവിച്ചു.
അപ്പൊ ഈ മൈര് എവിടാണാവോ കിടക്കുന്നത്..ഓഹ് തൊഴുത്തിലാവും.. സ്വന്തക്കാരൊക്കെ അവിടാണല്ലോ..! മനസ്സില്‍ അവരെയിട്ടിങ്ങനെ പരിഹസിക്കുന്നതില്‍ എനിക്ക് വല്ലാതെ സുഖം തോന്നി.
പിന്നെ കുറച്ചു നേരം മുറിയില്‍ കനത്ത നിശ്ശബ്ദതയായിരുന്നു. അവര്‍ വന്ന കാര്യം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാവും.
“നെറ്റ് കിട്ടാത്തത് കൊണ്ട് ഫ്രെണ്ട്സിനോട് ചാറ്റിംഗ് ഒന്നും നടക്കുന്നുണ്ടാവില്ല അല്ലേ…!”
ദേ..അടുത്തത്‍…! പറയാനുള്ളത് പറഞ്ഞിട്ട് എണീറ്റ് പോ മൈരേ..ഞാന്‍ മനസ്സില്‍ പിറുപിറുത്തു.
“ദേ..അവിടെ ഒരു മൂലയ്ക്ക് നിന്നാ ചിലപ്പോ കിട്ടും..ഈ വീട്ടില്‍ റേഞ്ച് കിട്ടുന്ന ഏക സ്ഥലമാ അത്..മൂന്നു പുള്ളിയൊക്കെ കിട്ടാറുണ്ട്…!”
എന്റെ മുറിയുടെ നേരെ മുന്നില്‍ ഒരു ചെറിയ ബാല്‍ക്കണിയുണ്ട്. ഒരു കസേര ഇടാനുള്ള സ്ഥലം മാത്രമുള്ള അരമതിലൊക്കെയുള്ള വീതി കുറഞ്ഞ ഒരു സ്പേസ്. അങ്ങോട്ട് വിരല്‍ ചൂണ്ടിയാണ് അവര്‍ പറഞ്ഞത്.
“വാ..നമുക്ക് അവിടെയിരിക്കാം..!”
മേമ പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് എന്റെ കയ്യില്‍ കയറിപ്പിടിച്ചു
അനിഷ്ടം പുറത്തു കാണിക്കാതെ മൊബൈലും കയ്യിലെടുത്ത് ഞാനവരെ അനുഗമിച്ചു. മുറിയില്‍ നിന്നുള്ള വെട്ടത്തിന്റെ പാളി അങ്ങോട്ടും നീളുന്നുണ്ടായിരുന്നു.
എനിക്ക് ചിരി വന്നു. കൊട്ടേഴ്സിലെ കക്കൂസിന് ഇതിലും വലിപ്പമുണ്ട്.
എന്നാല്‍ മേമ പറഞ്ഞത് സത്യമായിരുന്നു.അവിടെയ്ക്ക് കയറിയ മാത്രയില്‍ തന്നെ വാട്സാപ്പ് കിടന്ന് ഓരിയിടാന്‍ തുടങ്ങി.
‘ഞാന്‍ പറഞ്ഞില്ലേ’ എന്ന ഭാവത്തില്‍ മേമയുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു.
ഞാന്‍ ആര്‍ത്തിയോടെ വാട്സാപ്പ് തുറന്നു നോക്കി. ഫ്രണ്ട്സും മറ്റുമയച്ച മെസ്സേജുകള്‍ തന്നെ ഒരുപാട് വന്നു കിടക്കുന്നുണ്ട്. പോരാത്തതിന് പത്തോളം ഗ്രൂപ്പുകളിലായി വന്നത് വേറെ..ഈശ്വരാ ഒരു പകല് കൊണ്ട് ഇത്രയൊക്കെ മെസ്സേജുകള്‍ എനിക്ക് വരാറുണ്ടായിരുന്നോ..!
ഏറ്റവും മുകളിലായി മിഥുവിന്റെ മെസ്സേജാണ്. ആദ്യം തന്നെ അതാണ് ഞാന്‍ തുറന്നു നോക്കിയത്. ആദ്യായിട്ടാണ് പെണ്ണിനെ ഇങ്ങനെ പിരിഞ്ഞിരിക്കുന്നത്. ആ കുറുമ്പും ചിരിയുമൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്.
പത്തു നാല്പതു മെസ്സേജ് വന്നു കിടപ്പുണ്ട് അവളുടേത് മാത്രമായി. എല്ലാം വായിച്ച ശേഷം അവള്‍ക്കുള്ള മറുപടി ടൈപ്പ് ചെയ്യുമ്പോഴാണ് പെട്ടെന്ന് അവളുടെ വീഡിയോ കോള്‍ വന്നത്.
