നെയ്യലുവ പോലുള്ള മേമ – 1 31അടിപൊളി  

അങ്ങനെ രണ്ടു മണിയായപ്പോഴേക്കും ഒരു വിധത്തില്‍ തറവാട് പിടിച്ചു. ഞാന്‍ ചെന്നു കയറുമ്പോള്‍ അമ്മമ്മയും അമ്മച്ചനും ഭക്ഷണം കഴിച്ച് കൈ കഴുകുകയായിരുന്നു.

“ആഹാ…ദാരാ വരുന്നെന്നു നോക്കിയേ സുശീലേ..!”

അമ്മച്ചന്‍ എന്നെക്കണ്ട് വെളുക്കെ ചിരിച്ചു കൊണ്ട് അമ്മമ്മയോടായി പറഞ്ഞു.

അമ്മമ്മ കൈ സാരിത്തുമ്പില്‍ തുടച്ചു കൊണ്ട് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.

പിന്നെ കൊറേ നേരം രണ്ടുപേരുടെയും സ്നേഹ പ്രകടനങ്ങളായിരുന്നു.

മേമ അടുക്കളയില്‍ നിന്നും ഒന്ന് എത്തി നോക്കി.

“ആഹ്…കണ്ണാ..നീ എത്തിയോ, കൈ കഴുകി ഇരിക്ക്…ഞാന്‍ ചോറ് വിളമ്പാം..!

അതും പറഞ്ഞ് അവര്‍ വീണ്ടും ഉള്‍വലിഞ്ഞു. പിന്നീട് ഭക്ഷണം വിളമ്പുമ്പോ അവരെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ആകെ മൂഡോഫ് ആയിരുന്നതിനാല്‍ പലതിനും ഞാന്‍ മറുപടി കൊടുത്തില്ല.
സ്വന്തം തറവാടായിട്ടു പോലും എനിക്കവിടെ എന്തോ വല്ലാത്തൊരു അപരിചിതത്വം ഫീല്‍ ചെയ്തു.

അമ്മച്ചന്‍ പതിവ് ഉറക്കത്തിനായി പുള്ളിയുടെ മുറിയിലേക്ക് പോയിരുന്നു. അമ്മമ്മയെ ആണെങ്കില്‍ കാണാനുമില്ല. എന്‍റെ മുറി എതാണെന്നറിഞ്ഞിരുന്നെങ്കില്‍ ഈ ചാക്ക് പോലുള്ള ഡ്രസ്സൊക്കെ ഒന്ന് അഴിച്ചെറിയാമായിരുന്നു.

മേമയോട് അങ്ങോട്ട്‌ ചെന്നു സംസാരിക്കാന്‍ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.

അത് കൊണ്ട് അവര്‍ ഹാളിലേക്ക് വരുന്നത് വരെ അവിടെത്തന്നെ ഇരിക്കാമെന്ന് ഞാന്‍ കരുതി.

മൊബൈല്‍ എടുത്തു വാട്സപ്പ് തുറന്നു നോക്കി. ആരൊക്കെയോ മെസ്സേജ് അയച്ചിട്ടുണ്ട്. ഇടയ്ക്ക് മിഥുവിന്‍റെ മെസ്സേജ് കണ്ടപ്പോ ഞാനത് തുറന്നു നോക്കി.

‘കണ്ണേട്ടാ എവിടെ എത്തി’ എന്നൊരു മെസ്സേജ് കണ്ടു. 12.30 ന് അയച്ചിട്ടുണ്ട്.. ഇപ്പോഴാണ് കാണുന്നത്. ഞാനവള്‍ക്കൊരു റിപ്ലെ ടൈപ്പ് ചെയ്ത് സെന്റ്‌ ചെയ്തു. എന്നാല്‍ അല്പ നേരം കാത്തിട്ടും മെസ്സേജ് ഡെലിവേഡ് ആകാതിരുന്നപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.

ആകെ ഒരു പുള്ളി മാത്രമേ സിഗ്നല്‍ ഉള്ളൂ..! എന്റെ ഉള്ളൊന്നു കാളി. ഈശ്വരാ..അങ്ങനെ ആവരുതെ എന്ന പ്രാര്‍ഥനയോടെ മൊബൈലും എടുത്ത് ഞാന്‍ മിന്നല്‍ പോലെ മുറ്റത്തേക്ക് ഇറങ്ങി.

ആദ്യം നോക്കിയത് വര്‍ഗീസ്‌ ചേട്ടന്റെ പറമ്പിലേക്കാണ്.മേമയുടെ വീട്ടില്‍ നിന്നും ഇരുന്നൂറ് മീറ്ററെങ്കിലും അകലെയാണ് അങ്ങേരുടെ വീടും പറമ്പും. ഞങ്ങളുടെ ഏറ്റവും അടുത്തുള്ള വീടും അത് തന്നെയാണ്.

ആ പറമ്പില്‍ എവിടെയും ഒരു ടവര്‍ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.അപ്പൊ അമ്മ ടവറിന്‍റെ കാര്യം കള്ളം പറഞ്ഞതായിരുന്നോ..! ഞാനാകെ തകര്‍ന്നു തരിപ്പണമായി. ഇതുപോലൊരു വീട്ടില്‍ നെറ്റ് പോലുമില്ലാതെ ഞാനെങ്ങനെ കഴിയും..!

വിശ്വാസം വരാതെ ഞാന്‍ മുറ്റം മുഴുവന്‍ നടന്നു നോക്കി. മരങ്ങള്‍ കാരണം വര്‍ഗീസേട്ടന്‍റെ പറമ്പിലെ ടവര്‍ കാണാത്തത് കൊണ്ടാണെങ്കിലോ..! എന്നാല്‍ നിരാശയായിരുന്നു ഫലം.

“എന്താ കണ്ണാ ഈ നോക്കുന്നെ..?”

മേമയുടെ ശബ്ദം ഏതോ ഗുഹയില്‍ നിന്നെന്ന പോലെ കേട്ടു.

‘മേമേ…ഇവിടെ നെറ്റ് കിട്ടില്ലേ..?”

ഞാന്‍ ദൈന്യമായി അവരെ നോക്കി.

അവരുടെ ചുണ്ടിന്റെ കോണില്‍ ഒരു പുച്ഛച്ചിരി ഉദിച്ചു മറഞ്ഞു.

“ഫോണില്‍ റേഞ്ച് കാണിക്കുന്നുണ്ടോ..?”

“ഒരു പുള്ളിയെ ഉള്ളൂ..!”

“ഓഹ്..ഒന്നുണ്ടോ..ഭാഗ്യം..!”

അവര്‍ നിസ്സംഗമായി പറഞ്ഞിട്ട് അകത്തേക്ക് തന്നെ തിരിഞ്ഞു നടക്കാനോരുങ്ങി. പെട്ടെന്ന് ഓര്‍ത്തപോലെ അവര്‍ എന്റെ നേരെ തിരിഞ്ഞു.

“ആഹ്..നീ വന്നേ..മുറി കാണിച്ചു തരാം..!”

ഇനിയുള്ള കാലം നെറ്റ് ഇല്ലാതെ ജീവിക്കേണ്ടി വരുമെന്ന ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞ എന്റെ തലപോലും മരവിച്ചു പോയിരുന്നു. വാട്സാപ്പും ഫേസ്ബുക്കും ഇന്‍സ്റ്റയുമൊന്നുമില്ലാതെ എങ്ങനെ….

“എന്തേ…വരുന്നില്ലേ..?”

അകത്തു നിന്നും മേമയുടെ ശബ്ദം ഉയര്‍ന്നപ്പോ ഞാന്‍ യാന്ത്രികമായി അകത്തേക്ക് കയറി.
എന്റെ ബാഗ് തോളിലിട്ടു കൊണ്ട് മേമ മുകളിലേക്കുള്ള കോണിപ്പടികള്‍ കയറാന്‍ തുടങ്ങിയപ്പോ ഞാനും അവരെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *