നെയ്യലുവ പോലുള്ള മേമ – 1അടിപൊളി  

എനിക്കാ സ്വഭാവം ഒട്ടും പിടിക്കാറില്ല. അത് കൊണ്ട് തന്നെ ഈയിടെയായി അവരെ കാണുന്നത് പോലും എന്നിലൊരു അസ്വസ്ഥത ഉളവാക്കിയിരുന്നു.

‘പാവം..ആ ജീവിതം എന്താവുമോ എന്ന ആധിയാവും അവളുടെ മനസ്സില്‍’ എന്ന് അമ്മ പറയുന്നത് കേട്ടിരുന്നു. ചിലപ്പോ അതാവും ആ മൂശേട്ട സ്വഭാവത്തിന് കാരണം…അമ്മമ്മയും അമ്മച്ചനും ഇനി എത്ര കാലം ഉണ്ടാവുമെന്ന് കണ്ടറിയാം.അവരുടെ കാലം കഴിഞ്ഞാ ഒറ്റയ്ക്കാവുമെന്ന ഓര്‍മ അവരെ അലട്ടുന്നുണ്ടാവാം.

നാല് ദിവസം മുമ്പ് അവര്‍ വീട്ടില്‍ വന്നിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ്‌ അവര്‍ വീട്ടില്‍ വന്നത്. എന്നോടും മിഥുവിനോടും ഉപചാരത്തിനെന്നപോലെയുള്ള ഒരു അടുപ്പം മാത്രമേ കാണിച്ചുള്ളൂ എങ്കിലും അമ്മയുമായി കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നത് കാണാമായിരുന്നു.

അപ്പോഴൊന്നും എനിക്കുള്ള പണിയാണ് അവിടെ ഒരുങ്ങുന്നതെന്ന്‍ ഞാന്‍ അറിഞ്ഞിരുന്നില്ല.വൈകുന്നേരം അച്ഛന്‍ വന്നപ്പോഴും കണ്ടു എന്തോ ചര്‍ച്ച.

ഭക്ഷണമൊക്കെ കഴിഞ്ഞ് കിടക്കാറായപ്പോ അച്ഛനും അമ്മയും കൂടെ മുറിയിലേക്ക് വന്നു. അവര്‍ക്ക് പറയാനുണ്ടായിരുന്നത് കേട്ട് ഞാന്‍ ശരിക്കും തകര്‍ന്നു പോയി.

“നിന്റെ നല്ലതിന് വേണ്ടിയാ പറയുന്നേ…ഇതാവുമ്പോ അവള്‍‍ക്കൊരു

സഹായവുമാവും. അറിയാല്ലോ..നിന്റെ അമ്മച്ചന്‍ ഏതാണ്ട് കിടപ്പിലായ അവസ്ഥയാ.. അമ്മമ്മയ്ക്കാണേല്‍ കണക്കാ…കൂട്ടത്തില്‍ മുട്ട് വേദന ഒഴിഞ്ഞ നേരവുമില്ല… അവളെക്കൊണ്ട് ഒറ്റയ്ക്ക് പറ്റുന്നുണ്ടാവില്ല.. അതാവും..!”

അമ്മയുടെ മുഖത്ത് മേമയോടുള്ള സഹതാപം നിറഞ്ഞു നിന്നു.

“ഞാനെങ്ങും പോകില്ല അങ്ങോട്ട്‌…കൊറേ ആടും കൊറേ പശൂം നാറ്റോം കാട് പിടിച്ച പോലുള്ള കൊറേ പറമ്പും..ഹ്ഉം..!”

എനിക്ക് നല്ലപോലെ ദേഷ്യം വന്നു. പണ്ട് മുതലേ എനിക്ക് തറവാട്ടിലേക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു. ഒരു അടിച്ചു പൊളിയുമില്ലാത്ത ഒരു ഓണം കേറാമൂല. നാലഞ്ചു കൊല്ലം മുമ്പ് വരെ നെറ്റ് പോലും കിട്ടാത്ത സ്ഥലമായിരുന്നു.

“ഒരെണ്ണമങ്ങ് തന്നാലുണ്ടല്ലോ…എന്തിന്റെ കേടാഡാ നിനക്ക്..?”

“ഒന്ന് മെല്ലെ..അവള്‍ കേള്‍ക്കും…!”

അച്ഛന്റെ കൈ എനിക്ക് നേരെ ഉയര്‍ന്നപ്പോ അമ്മ അമര്‍ത്തിപ്പിടിച്ച ശബ്ദത്തില്‍ പറഞ്ഞു കൊണ്ട് തടഞ്ഞു.

“ഒരു BA കൊണ്ട് നീ എന്ത് ഉണ്ട മറിക്കാന്നാ വിചാരിച്ചേ… അവളുടെ നല്ല മനസ്സിന് ഒരു കാര്യം പറഞ്ഞപ്പോ…എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.. ജീവിത കാലം മുഴുവന്‍ മൊബൈലും തോണ്ടി തെരുവില്‍ ക്രിക്കറ്റും കളിച്ചു നടക്കാനാണോ ഭാവം..?”

മേമ കേള്‍ക്കാതിരിക്കാന്‍ പല്ല് കടിച്ചുപിടിച്ചെന്ന പോലെ പറഞ്ഞശേഷം അച്ഛന്‍ അമ്മയുടെ നേരെ തിരിഞ്ഞു.

“ഞാന്‍ പറഞ്ഞാ ശരിയാവില്ല..പോത്തിനെപ്പോലെ വളര്‍ന്നതൊന്നും ഞാന്‍ നോക്കില്ല…നിന്റെ മോന് നീ തന്നെ നല്ല ബുദ്ധി പറഞ്ഞു കൊടുക്ക് ..ഈ തലയില്‍ വല്ലതും കയറിയാല്‍..!”

അതും പറഞ്ഞു അച്ഛന്‍ ക്രുദ്ധനായി ഇറങ്ങിപ്പോയി. അമ്മ മെല്ലെ എന്റെ അടുത്തിരുന്നു.

“എന്റെ മോന്‍ അമ്മ പറയുന്നത് കേള്‍ക്ക്.. അവള്‍ക്ക് നീയവിടെ ഉണ്ടേല്‍ ഒരു വല്ല്യ സഹായമാകും..ഇപ്പോത്തന്നെ പറിച്ചെടുക്കുന്ന കുരുമുളകിന്റെ പകുതി പോലും അവള്‍ക്ക് കിട്ടാറില്ലത്രേ.. പണിക്കാരൊക്കെ കള്ളക്കൂട്ടങ്ങളാ… നീ അവിടെ ചുമ്മാ നിന്നാ മാത്രം മതി..ആടിനെയും പശൂനേം ഒന്നും നീ നോക്കണ്ട…ഒന്നാലോചിച്ചു നോക്ക്…ഒരു റീചാര്‍ജ് ചെയ്യാനോ നല്ലൊരു ഡ്രസ്സ്‌ മേടിക്കാണോ എന്റെയോ അച്ഛന്റെയോ കയ്യും നോക്കി നിക്കണ്ടല്ലോ..അവള്‍ നിനക്ക് എല്ലാ മാസോം നല്ലൊരു കാശ് തരും..എന്ന് വച്ച് പണിക്കാരെപ്പോലെ ആണെന്നൊന്നും കരുതണ്ട… ഒന്നൂല്ലേലും അവള്‍ നിന്റെ മേമയല്ലേ..പൊന്നുമോന്‍ ഒന്ന് സമ്മതിക്ക്..!”

‘നെറ്റ് പോലും കിട്ടില്ലമ്മേ..!”

ഞാന്‍ ദൈന്യതയോടെ അമ്മയെ നോക്കി.

അതൊക്കെ അന്നല്ലേ..ഇപ്പൊ ഇവിടെപ്പോലെ തന്നെയാ അവിടേം..ഹേമ വിളിച്ചപ്പോ അപ്രത്തെ വര്‍ക്കിച്ചന്‍റെ പറമ്പില്‍ ടവര്‍ വന്ന കാര്യം പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്..!”

അമ്മ ഒരു തരത്തിലും വിടുന്ന മട്ടില്ല. ഞാന്‍ പല ന്യായ വാദങ്ങളും നിരത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

വേറെ വഴിയൊന്നും ഇല്ലാതായപ്പോള്‍ മനസ്സില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു.അപ്പോഴും മേമയുടെ ഒപ്പം പോകാന്‍ ഞാന്‍ തയ്യാറായില്ല. കൂട്ടുകാരന്‍റെ പെങ്ങളുടെ കല്ല്യാണം കാരണമായി പറഞ്ഞ് മൂന്ന് ദിവസം സാവകാശം വാങ്ങി.

തറവാട്ടില്‍ ചെന്നു നില്‍ക്കുന്നതില്‍ എനിക്ക് പണ്ടും താല്‍പര്യമുണ്ടായിരുന്നില്ല. ഒരു ഇരുളടഞ്ഞ സ്ഥലം പോലെയാണ് എനിക്കവിടെ അനുഭവപ്പെടാറുള്ളത്. എന്നാല്‍ അതിനേക്കാള്‍ പ്രശ്നം വയനാടന്‍ ചുരമാണ്.. അത് കയറാതെ ഒരു തരത്തിലും അവിടെ എത്താനും പറ്റില്ല. പത്ത് കിലോമീറ്റര്‍ ദൂരമുള്ള ആ ചുരം എന്നും എന്റെ പേടി സ്വപ്നമാണ്.

ലോകം മൊത്തം മുടിഞ്ഞു പോട്ടെ എന്ന് പ്രാകിക്കൊണ്ടാണ് കാലത്ത് ബസ്സില്‍ കയറിയത്. അടിവാരം എത്തിയപ്പോ തന്നെ എന്റെ ഉള്ളു കിടുങ്ങാന്‍ തുടങ്ങിയിരുന്നു. ഓരോ ഹെയര്‍പിന്‍ വളവുകളും കഴിയുമ്പോള്‍ ആ ഭയം പെരുകിത്തുടങ്ങി.അഗാധമായ കൊക്കയിലേക്ക് നോട്ടം പോകാതിരിക്കാന്‍ സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് കമ്പിയില്‍ മുറുകെ പിടിച്ച് തല കുനിച്ച് ഇരുന്നു കളഞ്ഞു.

അങ്ങനെ ഒരു വിധത്തില്‍ ചുരം കയറിക്കഴിഞ്ഞപ്പോഴേക്കും മേമയെ ഞാനെന്റെ മനസ്സില്‍ ഒരായിരം വെറൈറ്റി തെറികള്‍ വിളിച്ചു കഴിഞ്ഞിരുന്നു.

ബസ്സ്‌ സുല്‍ത്താന്‍ ബത്തേരി എത്തി. ഇനിയും പത്തു പതിനഞ്ചു കിലോമീറ്റര്‍ കൂടെ ഉള്ളിലോട്ട് പോണം. ചേനാട് വരെ കുട്ടി ബസ്സുണ്ട്. പിന്നെ 3 കിലോമീറ്റര്‍ ഓട്ടോയില്‍.

അങ്ങനെ രണ്ടു മണിയായപ്പോഴേക്കും ഒരു വിധത്തില്‍ തറവാട് പിടിച്ചു. ഞാന്‍ ചെന്നു കയറുമ്പോള്‍ അമ്മമ്മയും അമ്മച്ചനും ഭക്ഷണം കഴിച്ച് കൈ കഴുകുകയായിരുന്നു.

“ആഹാ…ദാരാ വരുന്നെന്നു നോക്കിയേ സുശീലേ..!”

അമ്മച്ചന്‍ എന്നെക്കണ്ട് വെളുക്കെ ചിരിച്ചു കൊണ്ട് അമ്മമ്മയോടായി പറഞ്ഞു.

അമ്മമ്മ കൈ സാരിത്തുമ്പില്‍ തുടച്ചു കൊണ്ട് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.

പിന്നെ കൊറേ നേരം രണ്ടുപേരുടെയും സ്നേഹ പ്രകടനങ്ങളായിരുന്നു.

മേമ അടുക്കളയില്‍ നിന്നും ഒന്ന് എത്തി നോക്കി.

“ആഹ്…കണ്ണാ..നീ എത്തിയോ, കൈ കഴുകി ഇരിക്ക്…ഞാന്‍ ചോറ് വിളമ്പാം..!

അതും പറഞ്ഞ് അവര്‍ വീണ്ടും ഉള്‍വലിഞ്ഞു. പിന്നീട് ഭക്ഷണം വിളമ്പുമ്പോ അവരെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ആകെ മൂഡോഫ് ആയിരുന്നതിനാല്‍ പലതിനും ഞാന്‍ മറുപടി കൊടുത്തില്ല.
സ്വന്തം തറവാടായിട്ടു പോലും എനിക്കവിടെ എന്തോ വല്ലാത്തൊരു അപരിചിതത്വം ഫീല്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *