നെയ്യലുവ പോലുള്ള മേമ – 6 27

സീറ്റ് തുറന്ന് ഗുളിക ഡിക്കില്‍ ഇട്ടടച്ച് കൊണ്ട് മായേച്ചിയുടെ വീടിനു നേരേ ഒന്ന് കൂടെ നോക്കിയ ശേഷം ഞാന്‍ വണ്ടി എടുത്തു.

അവിടുന്ന് അഞ്ചു മിനിറ്റ് ഓടാനുള്ള ദൂരമേയുള്ളൂ മേമയുടെ വീട്ടിലേക്ക്.. കഷ്ടി ഒരു കിലോമീറ്റര്‍.

മുറ്റത്തെ മാവിന്‍ ചുവട്ടിലേക്ക് വണ്ടി നിര്‍ത്തിയ ശേഷം ഞാന്‍ പൊതിയും ഗുളികയും പാത്രങ്ങളുമായി അടുക്കള മുറ്റത്തേക്ക് നടന്നു.

പാത്രങ്ങള്‍ തിണ്ണയില്‍ വച്ചശേഷം അടുക്കളയിലേക്ക് കയറി പൊതി അതേപോലെ ഒരു കാസറോളില്‍ അടച്ചു വച്ചു.

“ങ്ഹാ..മോന്‍ വന്നോ..?!”

അമ്മമ്മ അടുക്കളയിലേക്ക് ഒന്ന് എത്തി നോക്കി.

“ചായയൊക്കെ ലിസിപ്പെണ്ണ്‍ തിളപ്പിച്ച്‌ വച്ചിട്ടുണ്ട്..എന്തോ കറിയും..! മോന് എന്തെങ്കിലും കിട്ടിയോ..?”

അവര്‍ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.

എനിക്കാ ഭാവം കണ്ടപ്പോള്‍ ചിരി വന്നു. പാവം..വിശപ്പിന്റെ അസുഖമുള്ളവരല്ലേ..!

“അവിടെ വെള്ളപ്പം മാത്രേ ഉള്ളൂ അമ്മമ്മേ…ഞങ്ങള്‍ വൈകിപ്പോയില്ലേ..!”

അമ്മമ്മയുടെ കണ്ണുകളൊന്ന് പ്രകാശിച്ചു.

“എന്നാ മോന്‍ വേഗം ച്ചിരി ചായേം അതീന്നു രണ്ടെണ്ണോം താ…വിശന്നിട്ട് നിക്കാന്‍ വയ്യ…!”

അതും പറഞ്ഞ് അമ്മമ്മ ധൃതിയില്‍ ഡൈനിംഗ് ടേബിളിനു നേരെ നടന്നു.

അരയില്‍ നിന്നും മൊബൈല്‍ എടുത്ത് ഗുളികയോടൊപ്പം സൈഡിലെ ഷെല്‍ഫിനു മുകളില്‍ വച്ച ശേഷം ഞാന്‍ കാസറോളും പ്ലേറ്റുമെടുത്ത് പിന്നാലെ ചെന്നു. നോക്കുമ്പോള്‍ അമ്മച്ചനും മേശയ്ക്ക് മുന്നില്‍ റെഡിയായി ഇരിപ്പുണ്ട്.

എന്നെ കണ്ടതും മൂപ്പര് വിസ്തരിച്ചൊന്നു ചിരിച്ചു. ഈയിടെയായി ഈ ചിരി മാത്രമേയുള്ളൂ..സ്ഥിരമായി കാണുന്നത് കൊണ്ടാവണം ആ ‘പഴേ’
ചോദ്യമൊന്നുമില്ല..!

“പെണ്ണിന് വയ്യാണ്ടായത് കൊണ്ട് പണിയൊക്കെ മോന്റെ തലേലായി ല്ലേ..!”

പ്ലേറ്റ് മുന്നിലേക്ക് വലിച്ചു വച്ചുകൊണ്ട് മൂപ്പര് ഒരു കാര്യവുമില്ലാത്ത ഒരു അനുകമ്പ പ്രകടിപ്പിച്ചു.

ഈശ്വരാ..അപ്പൊ ചോറൊക്കെ ഞാന്‍ തന്നെ വെക്കേണ്ടി വര്വോ…!

ഉള്ളിലെ അങ്കലാപ്പ് പുറത്തു കാണിക്കാതെ ഞാന്‍ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു.

ലിസിച്ചേച്ചി ചെറുപയര്‍ കറി ഉണ്ടാക്കി വച്ചിട്ടുണ്ട്. അതും അപ്പവും ചായയും രണ്ടു പേര്‍ക്കും സെര്‍വ് ചെയ്ത ശേഷം തിണ്ണയില്‍ നിന്നു പാത്രങ്ങളെടുത്ത് കുളിമുറിയുടെ അരികിലുള്ള ടാപ്പിനടുത്തേക്ക് നടന്നു.

മേമയെ താഴെയെങ്ങും കാണാനേയില്ല. അപ്പൊ ഇപ്പോഴും കിടപ്പ് തന്നെയാവും..പാവം.

പാത്രങ്ങള്‍ കഴുകി വച്ചിട്ട് പോയി നോക്കാം..ഉണങ്ങിപ്പിടിച്ചു പോയാ പിന്നെ വൃത്തിയാക്കിയെടുക്കാന്‍ നല്ല പാടാണ്.

രണ്ടു പാത്രവും കഴുകി തിണ്ണയില്‍ തന്നെ കമിഴ്ത്തി വച്ച ശേഷം ഞാന്‍ വേഗം മുകളിലേക്ക് ചെന്നു.

മേമയുടെ മുറിയുടെ വാതില്‍ ഇപ്പോഴും ചാരിവച്ച അവസ്ഥയിലാണ്. അങ്ങോട്ട്‌ നടക്കുന്നതിനു മുമ്പ് ഞാന്‍ എന്റെ മുറിയില്‍ കയറി കണ്ണാടിയില്‍ ശരിക്കൊന്നു നോക്കി.

മായേച്ചി എന്തെങ്കിലും അടയാളങ്ങള്‍ അവശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ പണിയാവും.

ഇല്ല..കുഴപ്പമൊന്നുമില്ല..! ചുണ്ട് സാധാരണത്തേതിലും അല്പം നേര്‍ത്തിട്ടുണ്ട്.. പിന്നെ അല്പം കളറും കൂടി..! അത്രയേ ഉള്ളൂ..!

ഞാന്‍ പുറത്തിറങ്ങി മേമയുടെ മുറിയുടെ മുന്നിലെത്തി വാതിലില്‍ മുട്ടി.

അകത്ത് അനക്കമൊന്നുമില്ല. രണ്ടു തവണ വിളിച്ചും നോക്കിയിട്ടും പ്രതികരണമില്ലാതായപ്പോള്‍ ഞാന്‍ വാതില്‍ തുറന്ന്‍ അകത്തേക്ക് കയറി.

കമ്പിളി കൊണ്ട് മേലാകെ പുതച്ചു മൂടി ഒരുവശം ചെരിഞ്ഞു കൂനിക്കൂടി കിടക്കുകയാണ് മേമ. എനിക്കാ കിടപ്പ് കണ്ടപ്പോള്‍ നെഞ്ചിലൊരു നീറ്റല്‍ പോലെ തോന്നി. ഇന്നലെ ചെയ്തത് കടുത്ത അപരാധമായിപ്പോയി.

“മേമേ…!”

ഞാനവരുടെ തോളില്‍ പിടിച്ച് മെല്ലെ വിളിച്ചു.

“ഉംമ് ..!”

ഒരു നേര്‍ത്ത മൂളല്‍ കെട്ടു.

“എണീക്ക് മരുന്ന് കഴിക്കണ്ടേ..!”

അവര്‍ അസ്വസ്ഥത നിഴലിച്ച മുഖത്തോടെ മെല്ലെ മലര്‍ന്നു കിടന്നു. അപ്പോഴും കണ്ണുകള്‍ അടഞ്ഞു തന്നെയായിരുന്നു.

“വാ..എണീക്ക്…!!”

ഞാനാ ദേഹത്ത് നിന്നും കമ്പിളി അല്പം വലിച്ചു മാറ്റി.
എന്നാല്‍ മുഖം ചുളിച്ച് ഒരു പ്രതിഷേധ സ്വരത്തോടെ അവരത് വീണ്ടും വലിച്ചു മൂടി.

Leave a Reply

Your email address will not be published. Required fields are marked *