നെയ്യലുവ പോലുള്ള മേമ – 8

അമ്മച്ചനോ അമ്മാമ്മയോ കേള്‍ക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ പോലെയായിരുന്നു അത്.

“ഓഹ്…അങ്ങനൊന്നുമില്ല..!”

ഒരു കഷണം കൊഴുക്കട്ടെടുത്തു കടിച്ച് വളരേ നിസ്സാരമായാണ് മറുപടി പറഞ്ഞത്. മണത്ത് കണ്ടുപിടിക്കുന്ന ഇനമാണ്.‍..ഇല്ലെന്നു പറഞ്ഞ് ഇനിയും കിട്ടാനുള്ള ആ സുഖം കളയാന്‍ എനിക്ക് മനസ്സില്ല.

“അതീ മുഖം കണ്ടാലറിയാം..കണ്ടില്ലേ കണ്ണൊക്കെ..!”

അവര്‍ വാത്സല്യത്തോടെ എന്റെ മുഖമൊന്നു തടവി.

“മുളക് മുറിച്ച കയ്യൊന്നുമല്ലല്ലോ..?!”

ഞാനൊരു തമാശനിറഞ്ഞ ചിരിയോടെ ചോദിച്ചു.

“പോടാ..”!!

അവര്‍ അതേ വാത്സല്യത്തോടെ പൂ വിടരുന്നപോലൊരു ചിരി പകരം തന്നു.

തലേരാത്രിയില്‍ കയ്യബദ്ധമൊന്നും കാണിക്കാതിരുന്നത്‌ വളരെ നന്നായെന്ന് എനിക്ക് തോന്നി. ഈ സ്നേഹവും വാത്സല്യവുമില്ലാതായാല്‍ അതെന്നെ എങ്ങനെയായിരിക്കും ബാധിക്കുക എന്ന് ഒരു പിടിയുമില്ല.

കാന്തത്തിലൊട്ടി നില്‍ക്കുന്ന സൂചി പോലെ ഈ സ്നേഹത്തില്‍ മുങ്ങിയങ്ങനെ ജീവിച്ചു തീര്‍ക്കാനാണ് മറ്റെന്തിനെക്കാളും ഉയരത്തില്‍ ഞാനിപ്പോ
ആഗ്രഹിക്കുന്നത്. ഒരു കൈപ്പിഴ കൊണ്ട് അതില്ലാതാവുന്നത് ഓര്‍ക്കാനേ വയ്യ..!

“ഇതെന്തിനാ പിന്നേം ഇങ്ങനെ..?!”

സ്നേഹത്തില്‍ പൊതിഞ്ഞ ഒരു അരിശത്തോടെ ഞാനാ കെട്ടി വച്ചിരിക്കുന്ന മുടിയിലേക്ക് നോക്കി.

അവര്‍ തെല്ലൊരു കെറുവോടെ ചുണ്ടുകള്‍ മലര്‍ത്തി എന്നെ നോക്കി. ശേഷം തല അങ്ങോട്ടും ഇങ്ങോട്ടും ഒറ്റ ആട്ടലായിരുന്നു.

കെട്ടഴിഞ്ഞ് മുടി പനങ്കുല പോലെ വിരിഞ്ഞു വീണു.

“മതിയോ..?!”

മുഖത്തിന്റെ പാതിയും മൂടിക്കൊണ്ട് വീണുകിടക്കുന്ന മുടിയിഴകള്‍ക്കുള്ളിലൂടെ ഒരു പരിഭവച്ചിരി തെളിഞ്ഞു.

“അടുപ്പീന്നെങ്ങാന്‍ തീപ്പിടിച്ചു കയറിയാ കൊല്ലും ഞാന്‍..!”

“ഓ…ഞാന്‍ വെള്ളം കുടഞ്ഞു കെടുത്തിക്കൊള്ളാം..!”

നിറഞ്ഞ സ്നേഹത്തോടെ ഞാനാ മുടി ചിക്കി വിടര്‍ത്തിയിട്ടു.

“ഇനി സിന്ദൂരവും വെള്ളമുണ്ടും കൂടെ എടുത്തോണ്ട് വര്വോ..? അല്ലാ…അതാണല്ലോ ഓരോരുത്തരുടെ ഇഷ്ട വേഷം..!”

ചീനച്ചട്ടിയിലെ വറവ് കൊഴുക്കട്ടയുടെ പാത്രത്തിലേക്ക് കമിഴ്ത്തിക്കൊണ്ട് അവര്‍ അമര്‍ത്തിച്ചിരിച്ചു.

പ്രതീക്ഷിക്കാത്ത നേരത്ത് ആ പരാമര്‍ശം കേട്ടപ്പോ ഞാന്‍ ചെറുതായൊന്നു ചമ്മി.

“ഒന്ന് പോ മേമേ..!”

ഞാന്‍ വേഗം അവരുടെ പിന്നിലേക്ക്‌ മാറി.

“അതേതാ ആ പടം..എനിക്കൊന്നു കാണണമല്ലോ..!”

അവര്‍ വിടാന്‍ ഭാവമില്ല.

“മേമ ഒന്ന് ചുമ്മാ ഇരുന്നെ..! കാലത്തെ തന്നെ..!”

“അങ്ങനല്ലല്ലോ….അത് കണ്ടാലല്ലേ എനിക്ക് അതേപോലെ അങ്ങാടീലും ബത്തേരീലുമൊക്കെ പോകാന്‍ പറ്റൂ..!”

വശ്യമായൊരു ചിരിയോടെ അവര്‍ എനിക്ക് നേരെ തിരിഞ്ഞു.

നല്ല അസ്സല്‍ പരിഹാസത്തിന്റെ മണമടിക്കുന്നുണ്ടായിരുന്നു. ഒപ്പം ആ കണ്ണുകളെ അഭിമുഖീകരിക്കേണ്ട അവസ്ഥയും വന്നതോടെ ഞാന്‍ ശരിക്കും നാറി.

“പറഞ്ഞപോലെ പനിയുടെ അവസ്ഥയെന്താ..? ഞാനത് വിട്ടുപോയി..!”

മുഖത്തൊരു വേവലാതി പൂശിക്കൊണ്ട് ഞാനാ നെറ്റിയിലേക്ക് കൈ നീട്ടി. വിഷയം മാറ്റാന്‍ അതിലും നല്ലൊരു വഴി വേറെയുണ്ടായിരുന്നില്ല.

“ഓഹ്…അതൊക്കെ മാറി..! ഇനി ധൈര്യമായി പൊക്കിളൊക്കെ കാണിച്ചു
നടക്കാം..!”

അവര്‍ ചിരി കടിച്ചമര്‍ത്തിക്കൊണ്ട് പറഞ്ഞു.

ഏറ്റില്ല എന്ന് മനസ്സിലായതോടെ ഞാന്‍ സാഷ്ടാംഗം വീണു.

“എന്റെ പൊന്ന് മേമേ..എന്നെയിങ്ങനെ പച്ചയ്ക്ക് നാറ്റിക്കരുത്..പ്ലീസ്..! ഏതോ ഒരു മോശം സമയത്ത് അറിയാതെ വാക്ക് വഴുതിപ്പോയതാ..!”

കൈകള്‍ കൂപ്പിക്കൊണ്ട്‌ ഞാന്‍ അവര്‍ക്ക് നേരെ വളഞ്ഞു നിന്നു.

“ഉം..ശരി ശരി …തല്‍ക്കാലം ക്ഷമിച്ചു..”

മനപ്പൂര്‍വ്വം ദയ കാണിക്കുന്നതുപോലൊരു ഭാവത്തോടെ പറഞ്ഞുകൊണ്ട് അവര്‍ തിരിഞ്ഞു.

“…എന്തൊക്കെ ആഗ്രഹങ്ങളാ ഓരോരുത്തര്‍ക്ക്..!”

അടക്കിപ്പിടിച്ച വാക്കുകള്‍ക്കൊപ്പം പതിഞ്ഞൊരു ചിരിയുമുയര്‍ന്നു.

അത് പറയാന്‍ തോന്നിയ സമയത്തെ ശപിച്ചു കൊണ്ട് ഞാന്‍ മൂക്ക് ചുളിച്ചു പിടിച്ച് ചമ്മലകറ്റി.

“ടീവിയില്‍ പടം വല്ലതും ഉണ്ടോ ആവോ…നോക്കട്ടെ..!”

അവിടുന്ന് രക്ഷപ്പെടാനുള്ള ആര്‍ത്തിയോടെ ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

മേമ പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു. ഉഡായിപ്പാണെന്ന് മനസ്സിലായത്‌ പോലെ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് ചിരിയൊതുക്കിക്കൊണ്ട് അവര്‍ തലയാട്ടി.

ഞാന്‍ ശരവേഗത്തില്‍ എസ്കേപ്പായി.

ഭക്ഷണം കഴിക്കാന്‍ നേരവും അവര്‍ അതേ വിഷയത്തില്‍ തന്നെ കടിച്ചു തൂങ്ങി ഇരിപ്പായിരുന്നു. ഗൂഡമായൊരു ചിരിയോടെ പലപ്പോഴും ആ കണ്ണുകള്‍ എന്നിലേക്ക് പാളി വീണു.

മനപ്പൂര്‍വ്വം എന്നെ ചമ്മിക്കാനുള്ള പ്രകടനമാണ് അതെന്ന് മനസ്സിലായിട്ട് പോലും പലപ്പോഴും എനിക്കാ കണ്ണുകളെ നേരിടാനായില്ല.

വല്ലാത്തൊരു കാന്തശക്തിയായിരുന്നു അതിന്..!

“അമ്മേ…അമ്മേടെ ആ കറുത്ത കരയുള്ള വേഷ്ടി എവിടാ വച്ചിരിക്കുന്നെ..?”

നോട്ടം എന്നില്‍ തന്നെ തറച്ചു വച്ചുകൊണ്ട് ഇടയ്ക്കൊരു വട്ടം അവര്‍ അമ്മമ്മയോടായി ചോദിച്ചു.

വിളര്‍ച്ച മറയ്ക്കാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ ഇരുന്നുരുകി.

“അതാ അലമാരയില്‍ നീ തന്നല്ലേ വച്ചത്…എന്തിനാ.?!”

ഇവിടെ നടക്കുന്ന പാവക്കൂത്തൊന്നുമറിയാതെ അമ്മമ്മ നിഷ്കളങ്കമായി ചോദിച്ചു.

“പെരുന്നാളല്ലേ..പൊക്കിള്‍ കാണിച്ചു നടക്കാനാ..!”
കൊത്തിവലിക്കുന്നൊരു നോട്ടം എനിക്ക് നേരെ എയ്തുകൊണ്ട് എനിക്ക് മാത്രം കേള്‍ക്കാവുന്നത്ര പതിഞ്ഞ ശബ്ദത്തിലായിരുന്നു ആ മറുപടി.

ആ ഒരു നടപടി എന്നില്‍ ശരിക്കും കൗതുകമുണര്‍ത്തുന്നതായിരുന്നു. അപ്പൊ എന്നെ നാറ്റിക്കാനുള്ള ശ്രമമല്ല.! ഞാന്‍ മാത്രം കേള്‍ക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇതെല്ലാം. ഒരുപക്ഷേ ഇടത്തരം ചൂടന്‍ സംസാരങ്ങള്‍ അവര്‍ക്കും സുഖം പകരുന്നുണ്ടാവാം.

“എന്താ..?”

അമ്മമ്മ കേട്ടില്ലെന്ന മട്ടില്‍ ചെവി കൂര്‍പ്പിച്ചു.

“അതൊന്നൂല്ല അമ്മെ…വെറുതെ ചോദിച്ചതാ..!”

മേമയുടെ ശബ്ദമുയര്‍ന്നു.

ഞാന്‍ ധൈര്യപൂര്‍വ്വം ആ മുഖത്തേക്ക് നോക്കി. ഇപ്പോഴും അവിടെ നിറഞ്ഞു നില്‍ക്കുന്ന പരിഹാസമുണ്ടെങ്കിലും ഞാനത് ഞാന്‍ ഗൗനിച്ചതേയില്ല.

“എന്താ മെല്ലെ ആക്കിയത്..? പാവം അമ്മമ്മ കേട്ടു കാണില്ല..!”

കുറെ നേരത്തിന് ശേഷം എനിക്കൊരു ആധിപത്യമുണ്ടായ ഫീലായിരുന്നു.

“ഞാന്‍ പറഞ്ഞു കൊടുക്കട്ടെ..? എനിക്കാണേല്‍ നല്ല ഉച്ചത്തില്‍ സംസാരിക്കാനറിയാം..!”

ഞാന്‍ ആക്കുന്ന ഭാവത്തിലൊരു ചിരി ചുണ്ടില്‍ പുരട്ടി.

“പോടാ..!”

ശബ്ദമില്ലാതെ ചുണ്ടുകളനക്കിക്കൊണ്ട് അവര്‍ ഹൃദ്യമായൊരു ചിരിയോടെ ഭക്ഷണത്തിലേക്ക് ശ്രദ്ധ മാറ്റിക്കളഞ്ഞു.

ഞാന്‍ വല്ലാതെ കൊതി പിടിച്ചു പോയി. ഞങ്ങള്‍ രണ്ടു പേരും മാത്രമായിരുന്നെങ്കില്‍ ആ കവിളില്‍ ഞാനൊരു ചുടുചുംബനം നല്‍കിയേനെ..! അത്രയേറെ മനോഹരമായിരുന്നു ആ മുഖം..!

ആ ചിരിയുടെ വശ്യതയിലലിഞ്ഞ് നോട്ടം മാറ്റാനാവാതെ ഞാന്‍ അതേ ഇരുപ്പിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *