ആ കൂര്‍ത്ത നോട്ടത്തില്‍ സംശയം മുറ്റി നിന്നു.
എവിടുന്നോ കടം കിട്ടിയ ഒരു ധൈര്യത്തോടെ ഞാനാ കണ്ണുകളെ എതിരിട്ടു. എന്നില്‍ നിന്നും എന്തോ പുറത്തു വരാനുണ്ടെന്ന ആകാംക്ഷ അവിടെ തിളച്ചു നില്‍പ്പുണ്ട്.
“പേടിക്കണ്ട..ഞാന്‍ ആരോടും പറയില്ല..നീ പറ..!”
ആളെ വട്ടുപിടിപ്പിക്കുന്ന ആ കള്ളച്ചിരി കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല. തുറന്നങ്ങ് പറഞ്ഞാലോ..! എന്നായാലും ഒരു ദിവസം കള്ളി പുറത്താകും. അതിനു മുന്നോടിയായി ചുമ്മാ ഒരു ക്ലൂ അങ്ങ് കൊടുത്താലോ..! ചീറ്റിപ്പോയാലും പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന തരത്തില്‍ എന്തെങ്കിലുമൊന്ന്‍..!
ഭയവും പരിഭ്രമവും കലര്‍ന്ന ഒരു ധൈര്യം എവിടുന്നോ ഉറവെടുക്കുന്നത് ഞാനറിഞ്ഞു. അത്യപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസം..! ഇപ്പൊ വിട്ടാ പിന്നെ അങ്ങനൊന്ന് വരാനുള്ള സാധ്യത വിരളം..! ഈ ഒഴുക്കിലങ്ങു പറഞ്ഞാ പറഞ്ഞു…!
“ന്റമ്മോ…അത്രേം വലിയ രഹസ്യാണോ..!”
കല്ലില്‍ നിന്നും ദോശ കോരിയെടുത്ത് പ്ലേറ്റില്‍ ഇട്ട ശേഷം ആ കണ്ണുകള്‍ വീണ്ടും എന്നിലേക്ക് തിരിഞ്ഞു.
“രഹസ്യമൊന്നുമല്ല…! അത്…!”
“ആഹ്…പോരട്ടെ..!”
അവര്‍ ചെവി കൂര്‍പ്പിച്ചു.
“അത്…ഉറങ്ങുന്നേന് മുമ്പേ ….മേ..മേമയ്ക്ക് ഒരു ഉമ്മ തരണം ന്ന്‍…!”
ഉള്ളിലുള്ള ചോരയും നീരുമൊക്കെ ആവിയായി പുറത്തു വരുന്നപോലൊക്കെ തോന്നിയപ്പോള്‍ പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
എന്നാല്‍ അത്രയും ധാരാളമായിരുന്നു. മനസ്സിലാക്കേണ്ടവര്‍ അത് വേണ്ട രീതിയില്‍ തന്നെ മനസ്സിലാക്കി.
ഞാന്‍ മേമയെ നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. എന്നത്തെയും പോലെ ഒരു തമാശ പറഞ്ഞതാണ് എന്ന ധാരണ അത് വഴി അവര്‍ക്ക് വന്നോട്ടെ എന്ന് കരുതി. എന്നാല്‍ ഉള്ളിലെ ഭീതിയും വിറയലും കാരണം പ്രതീക്ഷിച്ച രീതിയില്‍ അതത്ര നന്നായില്ല.
മേമയുടെ മുഖത്തു തുടക്കം മുതല്‍ തെളിഞ്ഞു നിന്നിരുന്ന ആ ചിരിയിലേക്ക് ഇപ്പൊ ഒരു അമ്പരപ്പും പടര്‍ന്നു കയറിയിരിക്കുന്നു. എന്നെ അങ്ങോട്ട് വിശ്വസിക്കാനും തോന്നാത്തപോലെ ഒരു ആശയക്കുഴപ്പത്തിലായിരുന്നു അവര്‍.
“ഇന്നലെ ചുള്ളിക്കമ്പ് വീണെന്ന് പറഞ്ഞത് തലയിലൊന്നുമല്ലല്ലോ..?!”
കണ്ണുകള്‍ കുറുക്കി കുസൃതി നിറഞ്ഞൊരു ഭാവത്തോടെ അവര്‍ എന്നെ നോക്കി.
ഞാന്‍ ആത്മാര്‍ഥമായിത്തന്നെ പറഞ്ഞതാണെന്ന് മനസ്സിലായിട്ടും അവരാ സന്ദര്‍ഭം ഒരു തമാശയാക്കാനുള്ള ശ്രമമാണെന്ന് എനിക്ക് മനസ്സിലായി.
ആഹാ..എന്നാ മനസ്സിലാവുന്ന രീതിയില്‍ തന്നങ്ങു പറഞ്ഞേക്കാം..!
പെട്ടെന്ന് ഉള്ളിലൊരു കുതിപ്പുയര്‍ന്നു. കമോണ്‍ഡ്രാ മഹേഷേ..!!
മിന്നല്‍ വേഗത്തില്‍ ആ തോളുകളില്‍ പിടിച്ചടുപ്പിച്ചുകൊണ്ട് ഞാനാ കവിളില്‍ നല്ല സൊയമ്പനൊരു ഉമ്മയങ്ങു വച്ചുകൊടുത്തു.
പെട്ടെന്നുള്ള ഞെട്ടലില്‍ മേമയുടെ കയ്യിലെ ചട്ടുകം നിലത്തു വീണു. ആ ശബ്ദം പെട്ടെന്ന് തന്നെ എന്നെ സ്വബോധത്തിലേക്ക് തിരിച്ചെത്തിച്ചു.
ജീവിതത്തിലാദ്യമായി ധൈര്യപൂര്‍വ്വം ഒരു കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍ ചുണ്ടുകള്‍ അടര്‍ത്തി മാറ്റി.
അന്ധാളി[പ്പ് നിറഞ്ഞ ഒരു ഭാവത്തോടെ മേമ എന്നെ നോക്കി.
അവരത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഇനിയെന്ത് സംഭവിക്കുമെന്ന ഭീതിയില്‍ ഞാന്‍ ചെറുതായൊന്നു പരുങ്ങി. കുനിഞ്ഞ് നിലത്ത് വീണു കിടന്ന ചട്ടുകമെടുത്ത് ദോശക്കല്ലിലേക്ക് വച്ച ശേഷം മെല്ലെ അവിടുന്ന് സ്കൂട്ടാവാനൊരുങ്ങുകയായിരുന്നു.
പെട്ടെന്ന് എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു വന്നു… നിമിഷാര്‍ദ്ധത്തില്‍ അതാ മുഖമാകെ നിറഞ്ഞു.
“മ്ഹും…പശു മണം…നാറീട്ടു പാടില്ല…പോയി കുളിക്കെടാ…!”
കപടമായൊരു അറപ്പ് അഭിനയിച്ചു കൊണ്ട് അവര്‍ മുഖം ചുളിച്ചു.
ഒറ്റ നിമിഷം കൊണ്ട് എന്റെ മനസ്സ് ആഹ്ലാദത്താല്‍ മതിമറന്നു പോയി. ഭയവും വിറയലുമെല്ലാം ആ ചിരിമഴയില്‍ ഒഴുകിയലിഞ്ഞു.
“എന്താടാ നോക്കുന്നെ…പോയി കുളിക്കെടാ…അഹ്…!”
അതേ ഭാവത്തോടെ തന്നെ അവര്‍ കവിള്‍ തുടച്ചു.
ആ വാക്കുകളെല്ലാം ഒരു പ്രലോഭനം പോലെ എനിക്ക് തോന്നി. എല്ലാം ആസ്വദിക്കുകയാണ്..വീണ്ടും വീണ്ടും ക്ഷണിക്കുകയാണ്.
