പാപികളുടെ ലോകം – 1 14

“ചിലപ്പോ വിഷമം തോന്നും. ആർക്കും നമ്മളെ മനസ്സിലാകുന്നില്ലല്ലോ എല്ലാവരും വൃത്തികെട്ട കണ്ണിലൂടെയാണല്ലോ നമ്മളെ നോക്കുന്നതെന്ന്.”

“എടീ…നീ ഇങ്ങനെ പാവമാവല്ലേ.”

“പാവമോ.. എടാ ചെലപ്പോ അവരെ അവരുടെ അവസ്ഥ ഓർത്ത് വിഷമം തോന്നുമെന്നാ പറഞ്ഞത്‌.”
അവർക്കറിയില്ലല്ലോ നീ എനിക്ക് ആരാണെന്ന്.”

“സത്യം,” അവൻ ശരിവെച്ചു.

“എന്നാൽ നീ പറ. നീ എന്റെ ആരാ?”

“ഫ്രണ്ട്”

“വെറും ഫ്രണ്ടല്ല. ബെസ്റ്റ് ഫ്രണ്ട്. എന്നുവെച്ചാൽ ബെസ്റ്റി,” അവൾ പറഞ്ഞു.

“നമ്മളിങ്ങനെ തൊട്ടുരുമ്മി ഇരിക്കുന്നതും തോളിൽ കൈയിട്ട് നടക്കുന്നതോമൊക്കെയാവും അവരുടെ പ്രശ്നം,” അവൻ അവളെ നോക്കി പറഞ്ഞു.

അവൾ അവന്റെ കൈയെടുത്തുമടിയിൽ വെച്ചുകൊണ്ട് പറഞ്ഞു, “ആണുങ്ങളും ആണുങ്ങളും തമ്മിലോ പെണ്ണുങ്ങളും പെണ്ണുങ്ങളും തമ്മിലോ എത്ര കൂട്ടായാലും ഇവിടെ ആർക്കും പ്രശ്നമില്ല. ആണും പെണ്ണും കൂടിയാൽ പിന്നെ ആകെ പൊല്ലാപ്പായി.”

“എല്ലാവരും അവരെപോലെ ആണെന്നാവും വിചാരം,” അവൻ പറഞ്ഞു, “നിനക്കറിയാമോ മുനീ നമ്മളെപ്പറ്റി കഥ മെനയുന്ന പകുതിയിലധികം ചെക്കന്മാർക്കും നിന്നെ നോട്ടമുണ്ട്. അതിന്റെ അസൂയയാണ് നമ്മളോട് തീർക്കുന്നത്.”

“അസൂയയോ? എന്തിന്?”

“എടീ ഞാനും അവരെപോലെ നിന്നെ വളയ്ക്കാൻ നടക്കുന്നവനാണ് എന്നാണ് അവന്റെയൊക്കെ വിചാരം. അപ്പൊ അവന്മാർക്ക് നിന്നെ വളച്ചു ലൈനായി കൂടെ കൊണ്ടുനടക്കാൻ കിട്ടാത്ത നിന്റെ കൂടെ നടക്കുന്ന എന്നോട് അസൂയ കാണുമല്ലോ. കൂടെ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ കുറെ ഞരമ്പന്മാരും.”

“എൻറെകാര്യം പോട്ടെ. നിനക്കുവേറെ പെണ്ണുള്ള കാര്യം ക്യാംപസിൽ മുഴുവൻ പാട്ടാണല്ലോ. മിനിമം അതെങ്കിലും അവരാലോചിക്കണ്ടേ?”

“അതൊക്കെ ആലോചിക്കാൻ പറ്റുമെങ്കിൽ അവന്മാർ ഈ പണിക്ക് നിക്കുമോ. നിന്നെപ്പോലെ ഒരു പെണ്ണിനെ കാണുമ്പോൾ ഇഷ്ടം തോന്നുന്നതൊക്കെ സ്വാഭാവികം, എന്നുകരുതി നീ നോ പറഞ്ഞാൽ പിന്നെ വിട്ടേക്കണം, അല്ലെങ്കിൽ അവനവന്റെ കുറവുകൾ പരിഹരിച്ച് മുന്നോട്ട് വരണം, അല്ലാതെ ഇങ്ങനെ ഇൻസെക്യൂർ ആയി ഗോസിപ് ചെയ്യുകയല്ല വേണ്ടത് അല്ലേ”

“അതേ,” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.”ഇവർക്കറിയില്ലല്ലോ എന്റെ ചെക്കൻ എന്നെ നിന്നെ ഏല്പിച്ചിട്ട് പോയിരിക്കുകയാണെന്ന്”

“എടീ ഇനി നാളെയൊരിക്കൽ നിയാസും നമ്മളെ….”

അവൻ പറഞ്ഞുമുഴുമിപ്പിക്കും മുന്നേ അവൾ തന്റെ കൈവിരൽ അവന്റെ ചുണ്ടോടുചേർത്തു, “ശ് ശ് ശ്… നിനക്ക് ഈ വേണ്ടാത്ത കാര്യങ്ങൾ മാത്രമേ നാവിൽ വരൂ എന്നുണ്ടോ? അങ്ങനെയാണെങ്കിൽ മിണ്ടണ്ട. ബാക്കിയുള്ളവർ കുറച്ച് സന്തോഷത്തിനും സമാധനത്തിനുമാണ് നിന്റെ അടുത്ത് വരുന്നത്. അപ്പോഴാണ്…”

“എടീ സോറി.. ഞാൻ പറയാൻ വന്നത് നമ്മൾ ആരെങ്കിലും പറയുന്നതൊന്നും കാര്യമാക്കി എടുക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആണുങ്ങളും ആണുങ്ങളും , പെണ്ണുങ്ങളും പെണ്ണുങ്ങളും, ആണുങ്ങളും പെണ്ണുങ്ങളും തമ്മിലും ഒക്കെ ഫ്രണ്ട്ഷിപ് ഒരുപോലെയാണ്. അതിലൊക്കെ ആർക്ക് വേണേലും പലതും സംശയിക്കാം. പക്ഷെ അതിന്റെ നിയമങ്ങൾ അവർ മാത്രം ആണ് തീരുമാനിക്കുന്നത് , രണ്ടുപേര് തമ്മിലുള്ള ബന്ധത്തിൽ മൂന്നാമതൊരാൾക്ക് ഒരു സ്‌പെയ്‌സുമില്ല, അവരിൽ ഒരാളെങ്കിലും അനുവദിക്കാതെ.”

“അതെ ഇനി ലോകത്താർക്ക് മനസ്സിലായില്ലെങ്കിലും നമുക്ക് നമ്മളെ അറിയാമല്ലോ. നമ്മൾ ദാ ഇങ്ങനെ മുട്ടിയുരുമ്മുന്ന, തോളത്ത് കൈയിടുന്ന, വിഷമം വരുമ്പോൾ തോളത്ത് ചായുന്ന കൂട്ടുകാരാണ്. അതിൽ ആർക്കാണ് ഇത്ര പ്രശ്‌നം? ആർക്ക് പ്രശ്നമുണ്ടെങ്കിലും എനിക്കൊന്നുമില്ല” അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.

പെട്ടെന്ന് അവൾ ചാടിയെണീച്ചുകൊണ്ട് ചോദിച്ചു, “എടാ നിന്നെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുപോട്ടെ! നീ എന്റെ വീട്ടുകാരെ ഒന്നും കണ്ടിട്ടില്ലല്ലോ. എനിക്ക് അവർക്ക് നിന്നെ കാണിച്ചുകൊടുക്കണം.”

“കൊണ്ടുപോകുക മീൻസ് വല്ല സഞ്ചിയിലുമിട്ടിട്ടാണോ?”

“ഒന്നുപോടാ ഞാൻ സീരിയസാണ്.”

“അതുവേണോ?”

“എടാ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ എന്റെ വീട്ടുകാരും കാണണ്ടേ? എന്നിട്ട് അടുത്ത വെക്കേഷന് നമുക്ക് നിന്റെ നാട്ടിലും പോവാം മാമനേയും മാമിയെയും ദിവ്യയെയും കാണാൻ.”

Leave a Reply

Your email address will not be published. Required fields are marked *