പാപികളുടെ ലോകം – 1 14

“അതിന് മുനീറ നല്ല തന്റേടമുള്ള ആളാണല്ലോ. ബ്രോ പേടിക്കണ്ട,” എന്ന് വിനയ് പറഞ്ഞപ്പോൾ “അങ്ങനെ പറഞ്ഞുകൊട്,” എന്ന് മുനീറ ശരിവെച്ചു.

“ഹാ, എന്നിട്ടാണോ നീ കഴിഞ്ഞ വർഷം ആഴ്ചയിൽ ഒരു തവണ വെച്ച് കരഞ്ഞത്! ഇവൾ പറഞ്ഞതനുസരിച്ച് നിങ്ങളുടെ കോളേജിലെ ടീച്ചർമാരുടെ ഡിസിപ്ലിനും അപമാനിക്കലും മെന്റൽ ടോർച്ചറും ഒക്കെ ഭീകരമാണ്. പക്ഷേ ഫോണിലൂടെ ആശ്വസിപ്പിക്കാൻ നോക്കാമെന്നല്ലാതെ എനിക്ക് എന്തു ചെയ്യാൻ പറ്റും?”

വിനയ് അവിശ്വാസത്തോടെ മുനീറയെ നോക്കി. തനിക്ക് നേരെ വിനയുടെ നോട്ടം നീണ്ടപ്പോൾ അവൾ വിളറിവെളുത്തു.
“അതുപിന്നെ… ആ.നീ അധികം സെന്റിയടിക്കാതെ പൊക്കോ..” അവൾ തപ്പിത്തടഞ്ഞുകൊണ്ട് പറഞ്ഞൊപ്പിച്ചു.

“കണ്ടില്ലേ ബ്രോ, ആ കാര്യം പറഞ്ഞപ്പോൾ തന്നെ അവൾ ഒഴിഞ്ഞുമാറാൻ നോക്കുന്നത്. സോ, ബ്രോ, ജോക്‌സ് അപാർട് ബ്രോയ്ക്ക് ബുദ്ധിമുട്ടാവുമോ എന്നോർത്ത് അവൾ പറയാൻ മടിച്ചാലും ബ്രോ ചോദിച്ചറിഞ്ഞ് ഒരു താങ്ങായി കൂടെ നിൽക്കണം. ഞാൻ എന്റെ ഒരു സഹോദരനെ ഏല്പിച്ചിട്ട് പോകുന്നപോലെ ബ്രോയെ അവളെ ഏൽപ്പിച്ചു പോവുകയാണ്.”

“ഡോണ്ട് വറി. ബ്രോ.സമാധാനമായിരിക്കൂ. ഇവളുടെ കാര്യത്തിൽ ഇനി ആശങ്കപ്പെടേണ്ടിവരില്ല,” വിനയ് മുനീറയെ നോക്കിക്കൊണ്ട് വാക്കുകൊടുത്തു. അപ്പോൾ മുനീറ താഴെനോക്കി നിന്നു. അപ്പോഴേക്കും നിയാസിന്റെ ബസ്സ് വന്നു. അവൻ യാത്രപറഞ്ഞശേഷം അതിൽ കയറിപ്പോയി.

“എന്താണ് പ്രശ്നം?” വിനയ് മുനീറയോട് ചോദിച്ചു.

“എന്തു പ്രശ്നം?”

“ദാ നോക്ക് നീ നുണ പറയുന്നത് മനസ്സിലാക്കാൻ കഴിയാത്ത പൊട്ടനാണ് ഞാൻ എന്നാണോ നീ കരുതുന്നത്? ഞാൻ ഈ കോളേജിൽ വന്നിട്ട് രണ്ടുമൂന്ന് മാസങ്ങളെ ആയിട്ടുള്ളെങ്കിലും ഇവിടത്തെ ടീച്ചർമാരെയും അവരുടെ രീതികളും ഒക്കെ മനസ്സിലാക്കിയവനാണ് ഞാൻ. ഇത്രേം ഫ്രീഡം കിട്ടുന്ന ഒരു കോളേജ് ഞാനൊന്നും സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല.

മറ്റുപല കോളേജിലും റിസൽറ്റിന്റെയും ഡിസിപ്ലിന്റെയും പേരിൽ പിള്ളേരെ ഞെക്കിപ്പിഴിയുമ്പോൾ ഇവിടെ ടീച്ചർമാർ പിള്ളേരുടെ ഫ്രെണ്ട്സിനെ പോലെ പെരുമാറുന്നു. എന്തിനധികം നമ്മുടെ കോളേജിൽ അതും നിന്റെ ഡിപ്പാർട്മെന്റിൽ പിള്ളേരുടെ ലൈൻ വിഷയത്തിൽ ഇടപെട്ട് അത് ശരിയാക്കി കൊടുക്കുന്ന ടീച്ചർമാരെ വരെ എനിക്കറിയാം. പോരേ അപ്പോഴാണ് അവളുടെ മെന്റൽ ടോർച്ചറും, അപമാനിക്കലും. ഇത് അപ്പൊ പറയാതിരുന്നത് നീ നുണ പറഞ്ഞെന്നറിഞ്ഞാൽ പാവം അവനെന്ത് തോന്നുമെന്ന്‌ കരുതി മാത്രമാണ്. പ്രശ്നമെന്താണെന്നുഞാൻ ചോദിക്കുന്നില്ല,

അതെന്തായാലും ഞാൻ കൂടെയുണ്ട്.” അവൾ അവന്റെ കൈ മുറുകെപിടിച്ചു. അപ്പോഴേക്കും അവരുടെ ബസ് വന്നുനിന്നു. അവർ കോളേജിന്റെ മുന്നിൽ ബസ്സിറങ്ങി. “എടാ കൊപ്പേ,”യാത്ര പറഞ്ഞ് സ്വന്തം സ്ഥലത്തേക്ക് നടക്കാൻ തുടങ്ങിയ വിനയ് മുനീറയുടെ പിൻവിളികേട്ട് തിരിഞ്ഞുനിന്നു “എടാ ഞാൻ ഞാൻ കരഞ്ഞിരുന്നത് ചില ഫാമിലി പ്രശ്നങ്ങൾ കാരണമാ..

എന്റെ ഇക്കാക്ക ധാരാളം ചീത്തയൊക്കെ പറയും. അപ്പൊ വിഷമം വരും, അതാ,” ശബ്ദമിടറിയ മുനീറയെ ചേർത്തുപിടിച്ചുകൊണ്ട് വിനയ് പറഞ്ഞു, “എടാ ഞാനെന്താ പറഞ്ഞത്, എന്തുവിഷമമുണ്ടായാലും ഞാനുണ്ട് കൂടെ എന്ന്,” അവൻ അവളുടെ കണ്ണുകൾ തുടച്ചു. അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു.

അതോടെ വിനയ് മുനീറയ്ക്ക് കൂടുതൽ കെയർ നൽകാൻ തുടങ്ങി. രാവിലെ തൊട്ട് വൈകീട്ടുവരെ ക്ളാസ്സില്ലാത്ത സമയത്തെല്ലാം അവർ ഒരുമിച്ചായിരുന്നു. ഒരാളുടെ ക്ലാസ്സ് നേരത്തെ തീർന്നാൽ അയാൾ മറ്റേ ആൾക്ക് വേണ്ടി കാത്തുനിന്നു. അസൈന്മെന്റുകൾ ഒരുമിച്ചിരുന്നെഴുതി. ഇടയ്ക്കിടെ അവൾക്ക് വിഷമം വരുമ്പോൾ തന്നെ അവൻ ആശ്വസിപ്പിച്ചു.

സ്വന്തം കഴിവിൽ മോട്ടിവേഷൻ കൊടുത്ത് കോണ്ഫിഡൻസ് ഉണ്ടാക്കേണ്ടപ്പോൾ അവൻ അതു ചെയ്തു, ഉപദേശിക്കേണ്ടപ്പോൾ ഉപദേശിച്ചു. അല്പം ശകാരിക്കേണ്ടപ്പോൾ ശകാരിച്ചു. പക്ഷേ മിക്കപ്പോഴും ധാരാളം തമാശകൾ പറഞ്ഞുകൊണ്ട് അവളെ കുടുകുടാ ചിരിപ്പിച്ചു. താമസിയാതെ അവരെപ്പറ്റി പല കഥകളും ക്യാംപസിൽ പരന്നു. അക്കാലത്തൊരുദിവസം ഒന്നിച്ചിരിക്കുമ്പോൾ അവൻ അവളോട് ചോദിച്ചു, “എടീ നമ്മളെ പറ്റി മറ്റുള്ളവർ പലതും പറയുന്നുണ്ട്. അതുകേൾക്കുമ്പോൾ നിനക്ക് വിഷമമുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *