പാപികളുടെ ലോകം – 1 14

“ഹായ്,” അവൾ ഒരു ചമ്മലോടെ അവൻ ഒറ്റയ്ക്കിരിക്കുന്ന ടേബിളിൽ വന്നിരുന്നുകൊണ്ട് പറഞ്ഞു.

“ഹായ്”

“താങ്ക്സ് ഫോർ ഹെൽപിങ് മി. തനിക്ക് ആക്ടിങ് ഒക്കെ അറിയാമല്ലേ,” ഒരു ചെറിയ നിശ്ശബ്ദതയ്ക്ക് ശേഷം ചായകൈയ്യിലെടുത്തുകൊണ്ട് അവൾ ചോദിച്ചു.

“അങ്ങനെയൊന്നുമില്ല. സിനിമ ഇഷ്ടമാണ്. അപ്പൊ ഇതൊക്കെ അറിയാതെ ശ്രദ്ധിക്കും, അത്രേയുള്ളൂ.”

“ഞാൻ വിചാരിച്ചത് ആസ് യൂഷ്വൽ ഏതോ വായ്‌നോക്കി ആണെന്നാണ്. അതാണ് അന്ന് കുറച്ചു റൂഡ് ആയി പെരുമാറിയതിന്റെ കാര്യം. സോറി,” അവൾ അല്പനേരത്തെ അസുഖകരമായ മൗനത്തിനുശേഷം ഒരു വിധം പറഞ്ഞൊപ്പിച്ചു.

“ഹേയ് അതു സാരമില്ല. പരിചയമില്ലാത്ത ഒരാൾ പെട്ടെന്ന് വന്ന് അങ്ങനെ ചോദിക്കുമ്പോൾ.. അത് സ്വാഭാവികമാണ്.”

“അതല്ല. സ്നേഹ പറഞ്ഞപ്പോഴാണ് പിന്നെ ….”

“അത് വിട്… ഇപ്പൊ എല്ലാം കോംപ്ലിമെന്റ്‌സ് ആക്കിയില്ലേ!” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവളും ചിരിച്ചു. അല്പനേരം കഴിഞ്ഞ് ഇങ്ങനെ പറഞ്ഞു. “ഒന്നുകൂടിയുണ്ട്,”

“എന്താണ്? ഇനിയും സംശയമുണ്ടോ ഞാൻ വായ്‌നോക്കി ആണെന്ന്?”

“അതല്ല, അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന ആളെ ശ്രദ്ധിച്ചിരുന്നുവോ” അവൾ മടിച്ചുമടിച്ചുകൊണ്ട് ചോദിച്ചു.

“ശ്രദ്ധിച്ചെങ്കിൽ?’

പെട്ടെന്ന് അവൾ നിശ്ശബ്ദയായി. പിന്നെ അവൾ ഇങ്ങനെ പറഞ്ഞൊപ്പിച്ചു, “എങ്കിൽ അത് വേറെ ആരും അറിയണമെന്നില്ല.”

“അതെന്താ അങ്ങനെ?” അവൻ കുസൃതിയോടെ ചോദിച്ചു.

“അത് പിന്നെ … ” അവൾ തപ്പി തടഞ്ഞു.

‘പറയാൻ മടിയാണെങ്കിൽ വേണ്ട. തന്റെ ഫ്രണ്ട്സിന് ആർക്കെങ്കിലും അറിയാമോ എന്ന് നോക്കാ.”

അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി. അപ്പോൾ അവൻ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “ഇല്ലെടോ. എനിക്ക് മനസ്സിലായി. ഞാൻ ആരോടും പറയാൻ പോണില്ല.”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. “അല്ല വീട്ടിലൊന്നും അറിയില്ല. അതാ.”

“ശരി എന്താ പേര്? എവിടെയാ നാട്? എന്നോട് പറയാമെങ്കി….”

“നിയാസ്, മലപ്പുറം. ഇപ്പൊ ചെന്നൈ ഐ ഐ ടിയിലാണ്.”

“ആഹാ കൊള്ളാമല്ലോ. ഞാൻ ആരെയും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. പോരേ.”

ദിവസങ്ങളും ആഴ്ചകളും മാസങ്ങൾ തന്നെയും കടന്നുപോയി.അതിന് ശേഷവും പലതവണ അവർ ക്യാന്റീനിലും കോറിഡോറിലും ലൈബ്രറിയിലുമൊക്കെ വെച്ച് ആകസ്മികമായി കണ്ടുമുട്ടി. പലപ്പോഴും സംസാരിച്ചു. പിന്നെ പിന്നെ അവർ മനപ്പൂർവ്വം കണ്ടുമുട്ടാനും സംസാരിക്കാനും തുടങ്ങി. അന്ന് തുടങ്ങിയ പരിചയം ഒന്നുരണ്ടുമാസത്തിനകം വളർന്നു ചെറിയൊരു സൗഹൃദമായി. അവരുടെ കോളേജിലെ പൊതു ഗോസിപ്പുകളും സ്‌കൂൾ കാല കഥകളുമെല്ലാം അവർക്ക് വിഭവങ്ങളായി. വിനയിനെപോലെ വളരെ ലവ്‌ലിയായ പയ്യൻ എല്ലാവരുടെയും ഫ്രണ്ട് സോണിൽ കയറുമെന്ന് പറഞ്ഞല്ലോ. അതുതന്നെ മുനീറയുടെ കാര്യത്തിലും സംഭവിച്ചു. വിനയ് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരുത്തൻ ആണെന്ന് മനസ്സിലായപ്പോൾ അവൾ തന്റെ വീട്ടുവിശേഷങ്ങളും അവനോട് പങ്കുവെച്ചു. ഗൾഫ്‌ റിട്ടേണിയായ പഴയ പുലിയായ ഉപ്പയെ വരച്ച വരയിൽ നിർത്തിയ കാര്യവും, വീട്ടിലെ പുറംപണിക്കാരോട് അരിശം പിടിക്കുന്ന ഉമ്മയുടെ വിശേഷങ്ങളും, ഇക്കാക്കാടെ ഭാര്യ ഷംനത്തയ്ക്ക് അവരുടെ വീട്ടുകാർ കൊടുത്തുവിടുന്ന വിലകൂടിയ കുപ്പായങ്ങളുടെ കാര്യവും കൂടാതെ നിയാസും അവരുടെ പ്രണയവും, അക്കാര്യം വീട്ടിലറിയുന്ന ദിവസം അവളുടെ ഗൾഫുകാരൻ ഇക്കാക്ക ഉണ്ടാക്കാൻ പോകുന്ന പുകിലുകളെപ്പറ്റിയുള്ള പേടി പോലും അവരുടെ സംഭാഷണങ്ങളിൽ ഇടംപിടിച്ചു. ” വേറെ ആര് പറഞ്ഞാൽ കെട്ടില്ലെങ്കിലും ഷംനത്ത പറഞ്ഞാൽ മൂപ്പർ കേൾക്കും. ഇക്ക ബാക്കി ഉള്ളൊരുടെ മുന്നിൽ സിംഹവും ഇത്തയുടെ മുന്നിൽ വെറും മുയൽക്കുഞ്ഞുമാണ്,” അത്രയും പറഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിക്കും. അവൾ സ്വന്തം വീട്ടിലെ വർത്തമാനവും നിയാസിന്റെ കഥകളും എത്ര പറഞ്ഞിട്ടും വിനയ് തന്റെ വീടിനെപ്പറ്റിയോ വീട്ടുകാരെപ്പറ്റിയോ ഒരു പരിധിയിലധികം ഒന്നും വിട്ടുപറഞ്ഞില്ല. കോളേജ്‌ ഗോസിപ്പുകൾ വിട്ട് വീട്ടുകാരുടെ കാര്യമടുക്കുമ്പോളെല്ലാം അവൻ മൗനിയായി. മുനീറയാകട്ടെ അവന് അവന്റെ വീട്ടുകാരെപ്പറ്റി തന്നോട് പറയാനുള്ള അടുപ്പം തോന്നിക്കാണില്ലെന്നോർത്ത് എടുത്തുചോദിച്ചതുമില്ല. ഒടുവിൽ ഒരിക്കൽ അവൻ തന്റെ ഫോണിൽ ഇൻസ്റ്റായിൽ ഏതോ ട്രോൾ കാണിക്കുന്നതിനിടയിൽ അബദ്ധത്തിൽ കൈതട്ടി സ്വൈപ് ആയി ഗാലറിയിലെ ഒരു ഫാമിലി ഫോട്ടോ വന്നപ്പോഴാണ് അവന്റെ കഥയെന്താണെന്ന് അവൾ കേൾക്കുന്നത്. അൻപത് വയസ്സ് പ്രായമുള്ള ഒരു പുരുഷനും, അയാളുടെ ഭാര്യയെന്നുതോന്നിപ്പിക്കുന്ന ഒരു സ്ത്രീയും അവളോളം പ്രായമുള്ള ഒരു പെണ്ണുമുള്ള ഫോട്ടോ കണ്ടിട്ട് കൗതുകത്തോടെ അത് ആരാണെന്ന് തിരക്കിയ അവളോട് അവൻ ഇങ്ങനെ പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *