പുതു ജീവിതം – 1

” വാ ഷാനു ..ഇവിടിരിക്കാം ”

ബാബു ബോട്ട് കൈ വഴിയിലൂടെ പതുക്കെ നീക്കി തുടങ്ങിയപ്പോള്‍ അജയ് ഷാനുവിന്റെ കയ്യില്‍ പിടിച്ചു മുന്നിലെ കസേരയില്‍ ഇരുത്തി … കായലിലേക്ക് ബോട്ട് ഇറങ്ങിയപ്പോള്‍ ഷാനുവിന്റെ മുഖം വിടര്‍ന്നു ….

അജയ് അവളുടെ നെറ്റിയില്‍ കൈ വെച്ചു നോക്കി …നല്ല ചൂടുണ്ട്

” എടൊ … പനിക്കുന്നുണ്ടോ?” അവന്‍ കഴുത്തില്‍ കൈപ്പത്തി വെച്ചപ്പോള്‍ അവളൊന്നു പിടഞ്ഞു

” ഇല്ല ..തല വേദനയുടെയാ …ഞാനിപ്പോ വരാം ”
അജയ് അകത്തേക്ക് നടന്നു . ഷാനു ഉള്ളിലേക്ക് കയറാതെ മുന്നില്‍ തന്നെയാണ് ഇരിക്കുന്നത്

‘ എടൊ ഈ ടാബ്ലെറ്റ് കഴിക്ക് ” അജയ് അവള്‍ക്ക് ഗുളികയും വെള്ളവും നീട്ടി . അപ്പോഴേക്കും ആ പയ്യന്‍ ചായയും പഴം പോരിയുമായി എത്തി … അത് കഴിച്ചപ്പോഴേക്കും ബോട്ട് തണ്ണീര്‍ മുക്കം ബണ്ടിന്റെ അടുത്തെത്തി ..

ബാബുചേട്ടന്‍ അവര്‍ക്ക് ബണ്ട് എന്തിനാന്നും ഒക്കെ പറഞ്ഞു കൊടുത്തു … അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും ഷാനുവിന് തല വേദന കുറഞ്ഞില്ല

” ബാബു ചേട്ടാ …ഷാനൂനു തലവേദന കുറയുന്നില്ല .നമുക്ക് തിരിച്ചു പോകാം ”

” മോളൊരു കാര്യം ചെയ്യ്‌ …പോയി കിടന്നോ …ഗുളിക കഴിച്ചതല്ലേ …ഒന്നുറങ്ങി എഴുന്നേല്‍ക്കുമ്പോ ശെരിയാകും”
അജയ് അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു . നടുക്കൊരു വാഷ്‌ ബേസിന്‍ . അതിനു മുന്‍പും കഴിഞ്ഞും ഓരോ ബെഡ് റൂം .. വളരെ ആര്‍ഭാടത്തില്‍ ഫര്‍ണിഷ് ചെയ്ത ആ ബെഡ് റൂം കണ്ടു ഷാനു അന്തിച്ചു പോയി .. അങ്ങനൊരു മുറി അവള്‍ പ്രതീക്ഷിച്ചില്ല ബോട്ടിനുള്ളില്‍ ..

” ഷാനു …നീ കിടന്നോ ? ഇടണോ …. ജനാല തുറന്നാല്‍ കാറ്റ് കിട്ടും …കാഴ്ചയും കാണാം ”

” അത് ..മതി ” ക്ഷീണിച്ച ശബ്ദം .

അജയ് ജനാല തുറന്നിട്ടു.. എന്നിട്ടവന്‍ അവളുടെ അരികില്‍ ചാരി കിടന്നു അവളുടെ നെറ്റിയില്‍ പതിയെ താഴുകി .ഷാനു കണ്ണടച്ചു ….

‘ എന്‍റെ മൊഞ്ചത്തി കുട്ടി കിടന്നോട്ടോ … ഞാനവരോട് അല്‍പ നേരം വര്‍ത്താനം പറയെട്ടെ …”

” ഹം …പൊക്കോ ” അജയ് അവളുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തിട്ട് പുറത്തേക്ക് പോയി

” മോളെ …തലവേദന കുറവുണ്ടോ ?” അപരിചിതമായ ശബ്ദം കേട്ട് എന്തൊക്കെയോ ആലോചിച്ചു കിടന്ന ഷാനു പിടഞ്ഞെഴുന്നേറ്റു. വാതില്‍ക്കല്‍ ബാബുച്ചേട്ടന്‍

” ഹം ..” ഷാനു ഷോള്‍ തലയിലേക്കിട്ടു പുതച്ചു

” വാ …. ഭക്ഷണം കഴിക്കാം ”

” അജയ് എവിടെ ?”

” ഇവിടുണ്ട് …മോള്‍ക്കിഷ്ടമുള്ള മപ്പാസ്‌ ഉണ്ടാക്കുവാ …വാ ”

ഷാനു വാഷ്‌ ബേസിനില്‍ മുഖം കഴുകിയിട്ട് അയാള്‍ പോയ പുറകെ നടന്നു .. ബാക്കില്‍ കിച്ചനില്‍ എത്തി

” അഹ …എഴുന്നേറ്റോ ?” അജയ് എന്തോ കടായിയില്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ..ആ പയ്യന്‍ ആഹാരം മുന്‍വശത്തേക്ക് കൊണ്ട് പോകുന്നു ..

” ഇതുടനെ എങ്ങാനും ആകുമോ അജുമോനെ ?”

” ദെ ആയി ബാബുച്ചേട്ടാ ” അജയ് സ്റൊവ് ഓഫാക്കി കൈ കഴുകിയിട്ട് അവളുടെ അടുത്തേക്ക് വന്നു .

” ആകെ കോലം കെട്ടല്ലോടി” അവളുടെ കൈ പിടിച്ചു അവന്‍ മുന്നിലേക്ക് നടന്നു . അപ്പോഴേക്കും പ്ലേറ്റില്‍ ആഹാരം വിളമ്പിയിരുന്നു ആ പയ്യന്‍

” ബാബുചേട്ടാ നിങ്ങളും വാ …ഇരിക്ക് ” അവന്‍ അവരെയും പിടിച്ചിരുത്തി ..

കപ്പയും ചോറും ..പിന്നെ രാജധാനി മോഡല്‍ കരിമീന്‍ മപ്പാസ്‌ അജയ് ഉണ്ടാക്കിയതും , ഞണ്ട് റോസ്റ്റും സാമ്പാറും തോരനും .ബീഫ് ഉലര്‍ത്തിയതും…കൂടാതെ ചപ്പാത്തിയും പരിപ്പ് കറിയും .

” ബാബുച്ചേട്ടാ ..ഇതെന്നാ …സ്പെഷ്യല്‍ ഒന്നും ഇല്ലേ ?’

” അല്ല ..അജുമോനെ ….മോള്‍ക്ക് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് കരുതിയാ ” ബാബു പരുങ്ങുന്നത് കണ്ടു ഷാനു അജയിനെ നോക്കി

” അതൊന്നും കുഴപ്പമില്ല …ചേട്ടന്‍ എടുക്ക് …. ഇഷ്ടപെട്ടല്ലേ പറ്റൂ ഇനി ”

അജയ് അവളെ നോക്കി പറഞ്ഞു …ബാബു ചേട്ടന്‍ കണ്ണ് കാണിച്ചപ്പോള്‍ ആ പയ്യന്‍ അകത്തു ചെന്നു ഗ്ലാസും ഒരു മൺകൂജയും എടുത്തു കൊണ്ട് വന്നു …അജയ് അതില്‍ നിന്ന് ഗ്ലാസ്സിലേക്ക്‌ കള്ളൂറ്റി വെച്ച് ഷാനുവിനെ നോക്കി

” കണ്ടോ …മോള്‍ക്ക് ഇഷ്ടപ്പെട്ടില്ല …” ഷാനുവിന്റെ നെറ്റി ചുളുക്കല്‍ കണ്ടു ബാബു ചിരിച്ചു …
അജയ് പെട്ടന്ന് രണ്ടു ഗ്ലാസ് ഊറ്റി അടിച്ചിട്ട് ആ പയ്യന്‍റെ കയ്യില്‍ കൂജ കൊടുത്തു ..എന്നിട്ട് ഒരു കഷണം ബീഫ് എടുത്തു വായിലിട്ടു ചവച്ചിട്ടു പറഞ്ഞു

” അത് തലവേദന ആയതു കൊണ്ടാ ” അവന്‍ കണ്ണിറുക്കിയപ്പോള്‍ ഷാനു അവനെ നോക്കി കണ്ണുരുട്ടി

അവള്‍ അല്‍പം ചോറും പിന്നെ മപ്പാസും മാത്രമേ കഴിച്ചുള്ളൂ …അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു ചപ്പാത്തിയുടെ പാതി കൂടി തിന്നു

” കണ്ടോ …മോള്‍ക്ക് അജു മോന്‍ ഉണ്ടാക്കിയ മപ്പാസ്‌ മാത്രേ ഇഷ്ടപെട്ടുള്ളൂ …ഞങ്ങള്‍ ഉച്ച മുതല്‍ കഷ്ടപ്പെട്ടത് ബാക്കി ”

” അതോണ്ടല്ല ചേട്ടാ ….നല്ല ക്ഷീണം …വിശക്കുന്നില്ല ”

‘ എന്നാല്‍ മോളിരിക്കണ്ട …കൈ കഴുകിയിട്ട് പോയി കിടന്നോ, മുന്നേ ഉറങ്ങിയില്ലല്ലോ …ഒന്നുറങ്ങാന്‍ നോക്ക് …ക്ഷീണം പൊക്കോളും ”

ഷാനു അജയിനെ ഒന്ന് നോക്കിയിട്ട് അകത്തെ മുറിയിലേക്ക് പോയി .

മുള്ളാന്‍ മുട്ടിയപ്പോള്‍ ആണ് ഷാനു ഉറക്കം ഉണര്‍ന്നത് … അവള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി.

” അജയ് ….”

” ഇവിടുണ്ടെടാ ..ഇങ്ങു പോരെ ‘ നിലാവിന്‍റെ വെളിച്ചത്തില്‍ മുന്നിലെ സീറ്റില്‍ അജയ് ഇരിക്കുന്നത് അവള്‍ കണ്ടു

‘ ഇതെന്നാ ഇവിടെ ഇരിക്കണേ ? അവരൊക്കെ എന്തിയെ ?’

” വാ …ഇരിക്ക് ” ഇരട്ട സീറ്റില്‍ അവളെ പിടിച്ചിരുത്തിയിട്ടു അജയ് അവളെ തന്‍റെ തോളിലേക്ക് ചേര്‍ത്തു

” അവര് പോയി … ഇനി നാളെയെ വരൂ ”

” ങേ …നമ്മള് തന്നെയോ ? ഇതെവിടാ സ്ഥലം ?”

” ഹമം … ബോട്ട് ഇവിടെ കെട്ടി നിര്‍ത്തിയെക്കുവാ…കണ്ടില്ലേ ഇത് പോലെ വേറെയും ബോട്ടുകള്‍ ” അല്‍പമകലെ കിടക്കുന്ന ബോട്ടിലെ വെളിച്ചം കാണിച്ചവന്‍ പറഞ്ഞു ..” തനിക്ക് പേടിയുണ്ടോ അവര് പോയതില്‍ ?”

” ങ്ങൂ ഹും …അജയ് ഉണ്ടല്ലോ ” ഷാനു അവന്റെ തോളിലേക്ക് തല ചായ്ച്ചു . ഇടതു കൈ കൊണ്ടവന്‍ അവള്‍ടെ തലയില്‍ തലോടി

” വേദന കുറഞ്ഞോ ?”

” ഹം … എന്നാ അകത്തേക്ക് വരാതെ ഇവിടെ തനിച്ചിരുന്നെ ?”

” നല്ല രസമല്ലേ ….ഇങ്ങനെ നിലാവ് കായലില്‍ തട്ടി ഓളം വെട്ടുന്നത് കാണാന്‍ … കൂടെ ഈ മോഞ്ചത്തിയും കൂടെ ഉള്ളപ്പോ എന്ത് രസമാ ?”

‘ എന്നിട്ടെന്തേ അകത്തു വരാത്തെ …മൊഞ്ചത്തി അകത്തല്ലേ ?’ ഷാനു അവന്റെ കയ്യില്‍ പിടിച്ചമര്‍ത്തി

‘ അകത്തു വന്നാ വല്ലതും തോന്നും … തനിക്ക് തല വേദന അല്ലെ ?’

” ഹമം …കുറഞ്ഞില്ലേ …ഇനി ചെയ്തോ ”

” ചെയ്യും …. പിന്നെ പറഞ്ഞിട്ട് കാര്യമില്ല ‘ അജയ് അവളുടെ കണ്ണിലേക്ക് നോക്കി …നിലാവത്തു ആ കണ്ണുകളില്‍ നാണം തുളുമ്പുന്നുണ്ടായിരുന്നു …. നിലാവിനാണോ അവളുടെ കണ്ണുകള്‍ക്കാണോ കൂടുതല്‍ ചന്തം എന്ന് അജയിന് മനസിലായില്ല … ഒരു നിമിഷം നോക്കി നിന്നിട്ട് അജയ് അവളുടെ മുഖം ഇരു കൈ കൊണ്ടും വാരിയെടുത്ത് ആ തുടുത്ത ചുണ്ടില്‍ ഉമ്മ വെച്ചു

Leave a Reply

Your email address will not be published. Required fields are marked *