‘ ന്നാ …കൊറച്ച് ചെമ്മീനാ ….നിന്‍റെ സ്പെഷ്യല്‍ തന്നെയായിക്കോട്ടെ…ഇന്നിനീം പോകുന്നില്ല …. ഇപ്പത്തെന് വേണ്ട ..വൈകിട്ടത്തെക്ക് ഒണ്ടാക്കി വെച്ചിട്ട് പോയാ മതി ” ജെമീല ചെമ്മീന്‍ വാങ്ങി അടുക്കളയില്‍ കൊണ്ട് പോയി വെച്ചിട്ട് അയാള്‍ക്ക് ഊണ് വിളമ്പി ..
” നീയ് കഴിച്ചോ ജമീലാ ?”
” ഇല്ലണ്ണാ”
” എന്നാ കഴിക്ക് …ഇനിയാരെ നോക്കി നിക്കുവാ ”
ജമീല അടുക്കളയിലെ സ്റൂളില്‍ ഇരുന്നു ചോറ് കഴിക്കുന്നതിനിടെ റാവുത്തര്‍ വന്നൊന്നു നോക്കിയിട്ട് പോയി …അത് ഇത് വരെ ഉണ്ടായിട്ടില്ലാത്തതാണ്, ജമീലക്ക് ഉള്ളില്‍ ആത്മ വിശ്വാസം കൂടി … ഇനി അയാള്‍ ഒന്ന് മയങ്ങും …നാല് മണി വരെ … അത് കഴിഞ്ഞു വീണ്ടും ടൌണിലേക്ക് … ആറു മണിയാകുമ്പോ ജമീല വൈകിട്ടത്തെക്കുള്ള ആഹാരവും റെഡിയാക്കി വീട്ടിലേക്ക് മടങ്ങും അതാണ് പതിവ്
””””””””””””””””””””””””””””””””””””””””””””””””””””””””””””””
ഡിസംബര്‍ 11.
”””””””””””””””””””””””””””””””””””’.
രാവിലെ പതിവ് പോലെ ഷാമോന്‍ ചന്തയിലേക്ക് നടന്നു . ജയേട്ടന്റെ വള വിറ്റാല്‍ പത്തെഴുപത്തഞ്ചു രൂപാ കിട്ടും . ഉമ്മാടെ മാല വിറ്റാല്‍ ഒരു മുപ്പതും കൂടി ..എന്നാലും വേണം രണ്ടേമുക്കാല്‍ കൂടി ….എവിടുന്നുണ്ടാക്കും …അഥവാ ഉണ്ടാക്കി ആ സ്വര്‍ണം എടുത്തു വിറ്റാലും പിന്നെയും വേണമല്ലോ പൈസ .
” ഷാമോനെ …കേറടാ’ സലിം പിക്കപ്പ് കൊണ്ട് വന്നു നിര്‍ത്തി പറഞ്ഞു . ചന്തയിലെ പച്ചക്കറി വണ്ടിയാണ് .
” മഠത്തിലും ഹോസ്റലിലും ഉണ്ട് ലോഡ് ..പിന്നെ …അസിക്കയുടെ കാര്യം എന്തായി ?”
‘ ഒന്നുമായില്ലടാ സലിമേ …’ ഷാമോന്‍ ഒന്നാലോചിച്ചിട്ട് വെറുതെ ചോദിച്ചു ” എടാ നിന്‍റെ കയ്യില്‍ പൈസ വല്ലതും ഇരിപ്പുണ്ടോ ?’
‘ എത്ര വേണോടാ ?”
‘ രണ്ടേമുക്കാല്‍”
‘ലക്ഷമോ? എന്‍റെ കയ്യില്‍ എവിടുന്നാടാ അത്രേം പൈസ …നീ മിനിങ്ങാന്ന് പറയുവാരുന്നെല്‍ ഒരു ഒന്നര ഒപ്പിക്കാരുന്നു….അളിയന്‍ കിടന്നു ബഹളമാ … ബാക്കി തുക കൊടുക്കാന്‍ വേണ്ടി …ചിട്ടി പിടിച്ചു ഞാനതങ്ങു കൊടുത്തു …നീ പറഞ്ഞിരുന്നേല്‍ കുറച്ചു ദിവസത്തേക്ക് മറിക്കാരുന്നു”
ഷാമോന് അറിയാം സലിമിന്റെ അവസ്ഥ … അവനാണ് രണ്ടു പെങ്ങന്മാരേം കെട്ടിച്ചു വിട്ടേ ..നല്ല അധ്വാനി…കയ്യിലില്ലാ എന്ന് കരുതി തന്നെയാണ് ചോദിച്ചതും…ചോദിച്ചില്ല എന്ന വിഷമം വേണ്ടല്ലോ
താര മുകളിലത്തെ നിലയില്‍ നിന്ന് കൊണ്ട് പത്രം വായിക്കുകയായിരുന്നു . താഴെ സ്റ്റോര്‍ റൂമിന്‍റെ മുന്നില്‍ പിക്കപ്പ് വന്നു നില്‍ക്കുന്നത് അവള്‍ കണ്ടു . മിക്കവാറും ഉള്ളതായത് കൊണ്ട് മൈന്‍ഡ് ചെയ്തില്ല .. ഇടക്കെപ്പോഴോ ലോഡിറക്കുന്ന ചെറുപ്പക്കാരനില്‍ അവളുടെ നോട്ടം തറച്ചു . കയ്യില്ലാത്ത ചുമന്ന ബനിയനും കൈലി മുണ്ടും ഉടുത്തു തോളില്‍ അരിയും മറ്റും എടുത്തു കൊണ്ട് വേഗത്തില്‍ റൂമിലേക്ക് കയറിയ അവന്‍റെ മുഖത്തിന്‍റെ പാതിയെ അവള്‍ കണ്ടുള്ളൂ … അടുത്ത ചാക്കും എടുത്തു തിരിഞ്ഞ അവനെ കണ്ടു താരയുടെ ചുണ്ടുകള്‍ മന്ത്രിച്ചു ” ഷാമോന്‍ ”
താര അവനെ ഓര്‍ക്കാന്‍ കാരണം തലേന്നു അവളെ കാണുവാന്‍ ഷാമോന്‍ വന്നതാണ് . അവന്‍ പോയി കഴിഞ്ഞു ഒരു പ്രത്യേക സ്മെല്‍ അവള്‍ക്കു അനുഭവപ്പെട്ടു .. മൂക്ക് വിടര്‍ത്തി മണം പിടിച്ചിട്ടവള്‍ക്ക് ആദ്യം പിടി കിട്ടിയില്ല … അത് കഴിഞ്ഞാണ് മുന്‍പ് വന്ന ചെറുപ്പക്കാരന്റെ വിയര്‍പ്പിന്‍റെ സ്മെല്‍ ആണെന്ന് മനസിലായത് …എന്തോ ആ സ്മെല്‍ അവള്‍ക്ക് വല്ലാതെ ഇഷ്ടമായി . ഒരു വട്ടം കൂടി മൂക്കിലേക്ക് അവളാ സ്മെല്‍ വലിച്ചെടുത്തു
” ഷാമോനെ ..നീ പോകല്ലേ …. തിരിയൊക്കെ കേറ്റി വിടാനുണ്ട് …കുറച്ചു പച്ചക്കറിയും ”
‘ ശെരി സിസ്റര്‍ ‘
അവന്‍ സിസ്റര്‍ ജെസ്സിന്തയുടെ പിന്നാലെ പുറകിലേക്ക് നടന്നു . മഠത്തില്‍ കുറച്ചു കൃഷിയുണ്ട് … ഹോസ്റ്റലിലേക്കും മഠത്തിലേക്കും വേണ്ടത് എടുത്തിട്ടു മാര്‍ക്കറ്റില്‍ കൊടുക്കും .. മാര്‍ക്കറ്റില്‍ നിന്ന് ഇവിടെ ഇല്ലാത്തതും പലചരക്കും ഇങ്ങോട്ടും …പിന്നെ മെഴുകു തിരി , അങ്ങനെ കുറച്ചു സാധനങ്ങള്‍ വേറെയും
