അസ്സിസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ രണ്ടു പേര്‍ തമ്മിലുള്ള കലഹത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു . അസ്സിസും ജയിലിലായി . ഒരു വര്‍ഷത്തോളം ജയിലില്‍ . ഒരു മാസം മുന്‍പാണ് ജമീലയുടെ പേരില്‍ ഒരു പേപ്പര്‍ വന്നത് . പതിനഞ്ചു ലക്ഷം കെട്ടി വെച്ചാല്‍ കൊല്ലപ്പെട്ട ആളുടെ കുടുംബം മാപ്പ് കൊടുക്കും ..അസ്സിസ് രക്ഷപെടും . ജമീലയും ഷാമോനും അതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് ഇപ്പോള്‍ .. പോരാത്തേന് അസിസ് പോകാന്‍ വേണ്ടി പണയം വെച്ച പണ്ടങ്ങള്‍ എല്ലാം ലേലം ചെയ്യാന്‍ പോകുന്നു എന്ന നോട്ടീസും വന്നിരിക്കുന്നു
ഷാനു ആടിനെയും കെട്ടി വീട്ടില്‍ വന്നു കുളിച്ചൊരുങ്ങി . കോളെജിലേക്ക് പോയി . ഇരു വശവും മോസാന്ത പൂത്തു നില്‍ക്കുന്ന കോളേജിലെ വഴിയിലൂടെ അല്‍പം മുന്നോട്ടു കടന്നപ്പോള്‍ ഒരു ബുള്ളറ്റ് അവളുടെ മുന്നില്‍ വിളങ്ങി നിന്നു
” ഷാനു …ഞാന്‍ പറഞ്ഞ കാര്യമെന്തായി ?”
ഷാനുവിന് ദേഷ്യം വന്നു .
” അജയ് ..മുന്നീന്ന് മാറ് …എനിക്ക് പോണം ” ഷാനു കടന്നു പോകാന്‍ തുനിഞ്ഞതും അജയ് അവളുടെ കയ്യില്‍ പിടിച്ചു
” ഷാനു …ഐ ലവ് യൂ …ഞാന്‍ സീരിയസ് ആയിട്ടാണ് ” പറഞ്ഞു തീര്‍ന്നതും ഷാനുവിന്റെ കൈ അജയുടെ കരണത്തില്‍ പതിഞ്ഞു . അവന്‍ ഞെട്ടിത്തരിച്ചു നില്‍ക്കെ ഷാനു കോളേജിന്റെ ഉള്ളിലേക്ക് ഓടി .
ക്ലാസില്‍ ചെന്നു വിമ്മി കരയുകയായിരുന്നു അവള്‍
” ഷാനു ..എന്നാ പറ്റിയെടി മോളെ ..നീ എന്തിനാ കരയുന്നെ ?” ദേവിക അവളുടെ മുഖം പിടിച്ചുയര്‍ത്തി. നേര്‍സറി മുതലേ കൂട്ടുകാരണവര്‍
‘ അജയ് …അവന്‍ …അജയ് …” കരഞ്ഞു കൊണ്ട് ഷാനു ദേവികയോട് നടന്നത് പറഞ്ഞു
” എന്‍റെ ഷാനു….നീ അവനെ അടിച്ചത് മോശമായി പോയി …. അറിഞ്ഞിടത്തോളം അവന്‍ വലിയ അലമ്പുള്ള ചെറുക്കന്‍ ഒന്നുമല്ല …”
” നീയെന്താ ഈ പറയണേ ദേവി ?”
” ഞാനെങ്ങാനും ആയിരുന്നേല്‍ അവനെ പ്രേമിച്ചേനെ…ഒന്നുമല്ലേലും റീചാര്‍ജ് എങ്കിലും ചെയ്യിപ്പിക്കാലോ …പിന്നെ അവന്‍ സുന്ദരനല്ലേ ….വലിയ സ്വത്തുള്ള വീട്ടിലെ പയ്യനും ”
‘ അതെ …അവനൊക്കെ പണത്തിന്റെ ഹുങ്കാ…. കാണാന്‍ മൊഞ്ചുള്ള പിള്ളേരെ കാണുമ്പോ അവനൊക്കെ ഇളക്കം തോന്നും … എനിക്കൊന്നും വേണ്ട അവനെ ” ഷാനു മുഖം തുടച്ചു .
കാര്യം ആ സമയത്ത് പെട്ടന്ന്‍ അടിച്ചതാണെങ്കിലും ഷാനുവിന് പശ്ചാത്താപം തോന്നിയിരുന്നു . കാരണം അജയ് നല്ല സുന്ദരന്‍ പയ്യനാണ് ..ഇതു പെണ്ണും ഇഷ്ടപെടുന്ന രൂപം .. വേറെ ഒരു പെണ്ണിന്‍റെയും പുറകെ നടക്കുന്നത് കണ്ടിട്ടുമില്ല ..പക്ഷെ അവന്‍റെ ജാതി , സ്വത്ത് ….വെറുതെ ഒരു കോളേജ് പ്രേമത്തോട് അവള്‍ക്ക് താത്പര്യമില്ല. അജയുടെ പപ്പക്ക് ടൌണില്‍ ജൂവലറിയും ടെക്സ്റ്റയില്‍സും മറ്റനവധി ബിസിനെസ് സ്ഥാപനങ്ങളുമുണ്ട്
ഷാനുവിന് അവനോട് ഉള്ളില്‍ സ്നേഹമുണ്ട് . അവന്‍റെ മീശയും കുറ്റിത്താടിയും ആ ചിരിയും …ഇനി കാണുമ്പോ ഒരു സോറി പറയണം …അടിക്കണ്ടായിരുന്നു ..പക്ഷെ അത്രേം പിള്ളേരുടെ മുന്നില്‍ വെച്ചവന്‍ കയ്യില്‍ പിടിച്ചിട്ടല്ലേ
” ഷാനു ..വാടി ….ഒന്ന് ടോയ്ലെറ്റില്‍ പോകാം ” ദേവിക പറഞ്ഞപ്പോള്‍ മുഖവും കഴുകാമെന്ന് കരുതി ഷാനുവും ഇറങ്ങി . അവസാന വര്‍ഷ ബികോം ക്ലാസിന്റെ മുന്നിലൂടെ പോകുമ്പോള്‍ ഷാനു അജയ് ഇരിക്കുന്ന സ്ഥലത്തേക്ക് പാളി നോക്കി . അവനെ അവിടെ കാണാത്തതും അവള്‍ക്ക് വേവലാതിയായി
””””””””””””””””””””””””””””””””””””””””””’
ഷാമോന്‍ ചന്തയില്‍ ലോഡിറക്കി കഴിഞ്ഞു , ജയന്‍ ചേട്ടന്‍റെ കടയിലേക്ക് ചെന്നു . അവനെ കണ്ടതും അയാള്‍ ഒരു തണുത്ത സോഡാ സര്‍ബത്ത് ഉണ്ടാക്കി അവനു നീട്ടി
” ബാപ്പയെ ഇറക്കാനുള്ള പൈസ ആയോ മോനെ ?”
” ഇല്ലാ ജയെട്ടാ ..എവിടുന്നാ അത്രേം കാശ് …”
‘ ഷാമോനെ … മാലതീടെ രണ്ടു വളയിരിപ്പുണ്ട് …നീയത് വല്ല ബാങ്കിലും പണയം വെക്ക് ..പത്തന്‍പതിനായിരം രൂപാ കിട്ടും ”
‘ അത് കൊണ്ടെന്താവാനാ ജയെട്ടാ …വീട്ടിലെ സ്വര്‍നോം പണയത്തിലാ …നോട്ടീസും വന്നു …അത് പുതുക്കി വെക്കാന്‍ പോലും പറ്റുന്നില്ല ”
