പുതു ജീവിതം – 1

സലിമിന്റെ പിക്കപ്പില്‍ പച്ചക്കറി കേറ്റിയ ഉടനെ മെഴുകുതിരിയൊക്കെ കയറ്റാനുള്ള വണ്ടി വന്നു … പിന്നെ അതും കേറ്റി , കുറച്ച സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയൊക്കെ വെച്ചു കഴിഞ്ഞപ്പോള്‍ സിസ്റര്‍ അവനെ വിളിച്ചു

‘ ഷാമോനെ ..വാ നീയൊന്നും കഴിച്ചു കാണില്ലല്ലോ …വാ കാപ്പി കുടിക്കാം ”

” വരുവാ സിസ്റര്‍ ” അവന്‍ പുറത്തെ ബാത്‌റൂമില്‍ കയറി കയ്യും കാലും മുഖവും ഒക്കെ കഴുകി അകത്തേക്ക് കയറി ‘

നീണ്ട ടേബിളിന്റെ സൈഡില്‍ ഇരുന്ന അവന്‍റെ മുന്നില്‍ ചൂട് പാലപ്പവും മുട്ടക്കറിയും വന്നു .

‘ അന്നമ്മേ …എട്ട് പത്തെണ്ണം കൂടി എടുത്തോ ..അധ്വാനിക്കുന്ന പയ്യനാ …. നമ്മളായിട്ടു ഇവന്‍റെ ആരോഗ്യം കളയണ്ട ‘ സിസ്റര്‍ കിച്ചനിലെക്ക് വിളിച്ചു പറഞ്ഞിട്ട് ഒരു കപ്പു കാപ്പി ഊറ്റി അവനും കൊടുത്തിട്ട് മറ്റൊരു കപ്പു എടുത്തു കുടിക്കാന്‍ തുടങ്ങി

” മോനെ …ബാപ്പാടെ കാര്യം എന്തായി ?”

‘ പൈസ ഉണ്ടാക്കണം സിസ്റര്‍ ”

‘ ഞങ്ങക്ക് കുറെ പരിമിതികള്‍ ഉണ്ട് മോനെ …എന്നാലും പത്തോ ഇരുപതിനായിരമോ തരാന്‍ പറ്റും ”

“മം. ‘

താര കുളിയൊക്കെ കഴിഞ്ഞു റെഡിയായി ബാഗുമൊക്കെ എടുത്തു മെസ്സിലെക്കിറങ്ങി . കയറി ചെന്നപ്പോഴേ അവള്‍ സിസ്റ്ററിന്റെ എതിരെയിരുന്നു കാപ്പി കുടിക്കുന്ന ഷാമോനെ കണ്ടു … താരയുടെ നെഞ്ചില്‍ ഒരു തുടിപ്പുയര്‍ന്നു … പെട്ടന്ന്‍ ശരീരമൊന്നു വിറച്ചു , മുഖമെല്ലാം വിയര്‍ത്തു

!! എന്തായിത് ? ഇങ്ങനെ ? പണ്ട് നിധീഷ് ഇഷ്ടമാണെന്ന് പറഞ്ഞയന്നത്തെ ആ അവസ്ഥ ..പിന്ന്ടത് പോലെയിന്നാണ് …!!
താര അവന്‍റെ പുറകിലൂടെ കടന്നു പ്ലേറ്റ് എടുക്കാന്‍ പോയപ്പോള്‍ അറിയാതെ മൂക്ക് വിടര്‍ത്തി ആ സ്മെല്‍ പിടിച്ചെടുത്തു ..ഇന്നലത്തെ അതെ സ്മെല്‍

” ഗുഡ് മോര്‍ണിംഗ് സിസ്റ്റര്‍ ”

” മോര്‍ണിംഗ് താര …ഇന്ന് നേരത്തെയാണോ ?’

” അല്‍പം ” താര അപ്പവും മുട്ടക്കറിയും എടുത്തു ഷാമോന്റെ എതിരെ സിസ്റ്ററിന്റെ അടുത്തുള്ള കസേയില്‍ ഇരുന്നു

” ഗുഡ് മോര്‍ണിംഗ് ഷാമോന്‍ ”

അപ്പോഴാണ്‌ ഷാമോന്‍ മുഖമുയര്‍ത്തി അവളെ നോക്കിയത് . താരയെ കണ്ടതും അവന്‍റെ മുഖം വിടര്‍ന്നു , കണ്ണുകളും ..

” ഗുഡ് മോര്‍ണിംഗ് ..ഗുഡ് മോര്‍ണിംഗ് …സാറായിരുന്നോ ? ഞാനോര്‍ത്തു വേറെ ആരേലും ആണെന്ന് ‘

” ആഹാ …ഷാമോന്‍ താരയെ പരിചയപ്പെട്ടോ ?”

‘ ഇന്നലെ ബാങ്കില്‍ വന്നിട്ടുണ്ടായിരുന്നു സിസ്റര്‍ ”

ഷാമോന്‍ മുന്നില്‍ ഇരുന്ന അപ്പം ഓരോന്നായി സ്പീഡില്‍ കഴിച്ചു തീര്‍ക്കുന്നത് കണ്ടു അവള്‍ക്ക് ചിരി വന്നു ..വേറെ ആരേലും എടുത്തോണ്ട് പോകും പോലെ

” അന്നമ്മ ചേടത്തിയെ … എന്‍റെ വീതം കൂടി ഷാമോന് കൊടുത്തേരെ കേട്ടോ ?’ പാലപ്പം മുട്ടക്കറിയില്‍ മുക്കി വായിലേക്ക് വെച്ചിട്ട് താര പറഞ്ഞു

ഷാമോന്‍ ഒന്ന് വിക്കി . സിസ്റര്‍ ജഗ്ഗില്‍ നിന്നും വെള്ളം ഒഴിക്കുന്നതിനു മുന്നേ തന്റെ വെള്ളം താര അവന്‍റെ മുന്നിലേക്ക് വെച്ചു

ഒറ്റ വലിക്കു വെള്ളം കുടിച്ചിട്ട് ഷാമോന്‍ അവളെ നോക്കി .. മുട്ടയുടെ മഞ്ഞക്കരു മുറിച്ചു തിന്നുന്ന അവളെ കണ്ടു അവനു എന്തോ പറഞ്ഞറിയിക്കാന്‍ ആവാത്ത വികാരം തോന്നി … തുടുത്ത ചുണ്ടുകള്‍ ലിപ്സ്റിക് ഇടാതെ തന്നെ ചുമന്നിരിക്കുന്നു .

” പതുക്കെ കഴിച്ചാല്‍ പോരെ ഷാമോനെ …ഇത്ര ധൃതിയെന്തിനാ ? താര അവനെ നോക്കി പറഞ്ഞു. അന്നാമ്മ വീണ്ടും അപ്പവുമായി വന്നു

” വേണ്ട ചേടത്തി … പോയിട്ട് അല്‍പം പണിയുണ്ട് സാറേ ”

” നീ കളിയാക്കണ്ട താരെ …ഒരു കുടുംബം നോക്കുന്നത് ഇവനാ ..പോരാത്തേന് ഇപ്പൊ കുറച്ചു പൈസയുടെ അത്യാവശ്യവും ” സിസ്റര്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഷാമോന്‍ കൈ കഴുകാനായി എഴുന്നേറ്റു …

താര അവന്‍റെ പുറകില്‍ . വാഷ്‌ബേസിന്റെ അടുത്ത് നിന്ന് വീണ്ടും മൂക്ക് വിടര്‍ത്തി ആ സ്മെല്‍ വലിച്ചെടുത്തു

” പോകുവാ സാറെ …ഇറങ്ങട്ടെ സിസ്റര്‍ ” ഷാമോന്‍ രണ്ടു പേരോടുമായി പറഞ്ഞിട്ട് വേഗത്തില്‍ ചന്തയിലേക്ക് നടന്നു
അന്ന് ദേവിക വരുന്നതിനും മുന്‍പേ ഷഹനാ കോളേജില്‍ എത്തി . അജയുടെ ക്ലാസ്സില്‍ പതുക്കെ എത്തി നോക്കി ..മൂന്നോ നാലോ പെണ്‍കുട്ടികള്‍ ഇരിപ്പുണ്ട് . അവന്‍ അവിടെ കണ്ടില്ല്. ഷാനുവിന് ആകെ വിഷമമായി . കോളേജില്‍ നിന്നല്‍പം മാറിയാണ് ലൈബ്രറി . അവിടേക്ക് പോകുന്ന കരിങ്കല്‍ പതിച്ച വഴിക്കപ്പുറത്ത് ഒരു പാല പൂത്തു നില്‍പ്പുണ്ട് . മിക്കവാറും അജയും അവന്‍റെ രണ്ടു ഫ്രണ്ട്സിനെയും അവിടെ കാണാറുണ്ട് .ഷാനു അങ്ങോട്ടേക്ക് നടന്നു

” ഷാനു ..നീയിന്ന്‍ നേരത്തെയാണല്ലോ ” ദേവികയുടെ സ്വരം കേട്ട് ഷാനു തിരിഞ്ഞു നിന്നു

” ദേവി ..എന്‍റെ കൂടെ ലൈബ്രറി വരെയൊന്നു വരുമോ ?”

” ഹം ..എന്താ പതിവില്ലാതെ ലൈബ്രറി …വായിക്കാനുള്ള സമയമില്ലന്നു പറഞ്ഞു ബുക്സ് ഒന്നും എടുക്കാത്ത ആളാണല്ലോ”

ഷാനു ഒന്ന് ചിരിച്ചു

ദേവികയെയും കൂട്ടി അവള്‍ ലൈബ്രറിയിലേക്ക് നടന്നു . അകലെ വെച്ചേ അവള്‍ പാലമരത്തിന്റെ ചുവട്ടിലിരിക്കുന്നവരെ കണ്ടു , അതില്‍ അജയ് ഇല്ലായിരുന്നു …ഷാനുവിന് നിരാശ തോന്നി

‘ മഹേഷേട്ടാ…..അജയ് ഇന്ന് വന്നില്ലേ ?’

ദേവിക ഷാനുവിനെയൊന്നു നോക്കിയിട്ട് വിളിച്ചു ചോദിച്ചപ്പോ ഷാനു നടുങ്ങി പോയി

” എടി ” ഷാനു ദേവിയുടെ കയ്യില്‍ മുറുകെ പിടിച്ചു

” എന്തിനാടി …നിന്‍റെ കൂട്ടുകാരിക്ക് ഇന്നലെ ശരിക്ക് അടിക്കാന്‍ പറ്റിയില്ലേ ? ഇന്ന് അന്വേഷിച്ചു വന്നെക്കുന്നെ …അവന്‍റെ സ്ഥാനത്ത് ഞാനായിരുന്നേല്‍ പൊലയാടി മോളിന്നു കോളേജില്‍ കാണില്ലായിരുന്നു ..പറഞ്ഞേക്ക് …അവന്‍ പറഞ്ഞത് കൊണ്ട് മാത്രമാ ഞങ്ങളവളെ വെറുതെ വിട്ടതെന്ന് ” മഹേഷ്‌ വിളിച്ചു പറഞ്ഞപ്പോള്‍ ഷാനു കരഞ്ഞു കൊണ്ട് ലൈബ്രററിയിലെക്കോടി

” ഡി ..പെണ്ണെ …നീയെന്തിനാ കരയുന്നെ …നമുക്കവനെ കണ്ടൊരു സോറി പറയാം ..നീ കരച്ചില് നിര്‍ത്ത് ആരെങ്കിലും കാണും ”

ഷാനു കൈത്തണ്ട കൊണ്ട് കണ്ണുകള്‍ തുടച്ചു .. സുറുമയെഴുതിയ കണ്ണുകള്‍ ഇടക്കിടെ പിടച്ചു കൊണ്ടിരുന്നു

” ദേവി ..ഞാന്‍ പോവാടി …എനിക്ക് ക്ലാസില്‍ ഇരിക്കാനുള്ള മൂഡില്ല ”

ഷാനുവിന്‍റെ മുഖം കണ്ട ദേവിക ക്ലാസ്സില്‍ പോയി അവളുടെ ബാഗ്‌ എടുത്തു കൊണ്ട് വന്നു .

” ഞാനും വരാടി നിന്‍റെ കൂടെ …നീയില്ലാതെ എന്തിനിരിക്കുന്നതാ പെണ്ണെ ” ദേവിക അവളെയും കൂട്ടി അടുത്തുള്ള കൂള്‍ ഹോമിലെക്കാണ് പോയത് .. ഷാര്‍ജ ഷേക്കും ഓരോ എഗ്ഗ് പഫ്സും വാങ്ങി കൊടുത്തു , അവളോട്‌ ഓരോന്ന് പറഞ്ഞു അല്‍പം റിലാക്സ് ആക്കിയ ശേഷമാണ് ദേവിക ഷാനുവിനെ വണ്ടി കയറ്റി വിട്ടത്

”””””””””””””””””””””””””””””””””””””””’

” ജമീലാ ….സമയം പോണു …നീയൊന്നു വിളമ്പുന്നുണ്ടോ ?”
‘ ദാ വരണു അണ്ണാ ” ജമീല ആവി പറക്കുന്ന പുട്ടും ചെറുപയറും പപ്പടവും റാവുത്തരുടെ മുന്നില്‍ കൊണ്ട് വെച്ചു . റാവുത്തര്‍ ഒരു പുട്ട് പ്രേമിയാണ്‌ .. എല്ലാ ദിവസവും വേണേല്‍ പുട്ട് കഴിച്ചോളും …കറി ഓരോ ദിവസവും മാറുമെന്നു മാത്രം

Leave a Reply

Your email address will not be published. Required fields are marked *